SlideShare a Scribd company logo
1 of 104
Download to read offline
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
1
തമസ�ോ മാ ജ്യോതിർഗമയ
കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകളായിട്ടുള്ള ചില
ചരിത്ര സന്ദർഭങ്ങളുണ്ട്. അക്കൂട്ടത്തിൽ സുപ്രധാനമായ ഒന്നാണ് 1936 നവംബർ
12ന് തിരുവിതാംകൂർ പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരം. നൂറ്റാണ്ടുകളായി
നിലനിന്നിരുന്നതും യാഥാസ്ഥിതികർ സനാതനമെന്നു വിശ്വസിച്ചിരുന്നതുമായ
ഒരു വിലക്കായിരുന്നു അത�ോടുകൂടി തകർന്നടിഞ്ഞത്. ഹിന്ദു സമൂഹത്തിലെ ജാതി,
വർണ വിവേചനത്തിന് വിധേയരായിരുന്ന ജനക�ോടികളുടെ ദീർഘകാലമായുള്ള
ആവശ്യത്തിന്റെ അംഗീകാരമായിരുന്നു വിളംബരം. ശ്രേണീബദ്ധമായ
ജാതിവ്യവസ്ഥയുടെ വിവിധ തട്ടുകളിൽ ബന്ധിതരായിരുന്ന ഹിന്ദു ജനവിഭാഗം
ആരാധനാകാര്യത്തിൽ തുല്യത കൈവരിച്ച സന്ദർഭമായിരുന്നു അത്.
എൺപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് നടത്തിയ വിളംബരം കേരളത്തിലെ
ഇതരപ്രദേശങ്ങളിലും ഭാരതമ�ൊട്ടാകെയും പ്രകീർത്തിക്കപ്പെട്ടു. പൗരാവകാശവും
സമത്വവും നേടിയെടുക്കാനുള്ള സുദീർഘമായ പ�ോരാട്ടമായിട്ടാണ് മനുഷ്യാവകാശ
പ്രക്ഷോഭകരും വിമ�ോചന പ�ോരാളികളും ഇതിനെ വിലയിരുത്തിയത്. അതിന്റെ
വാർഷികാചരണം ആരാധനാ സ്വാതന്ത്ര്യമുൾപ്പെടെയുള്ള മനുഷ്യാവകാശങ്ങൾ
പൗരൻമാർക്ക് അനുഭവവേദ്യമാക്കേണ്ടതിന്റെ ഓർമപ്പെടുത്തലാണ്.
പൗരാവകാശങ്ങൾക്ക് ഭംഗം വരാതെ ന�ോക്കാനുള്ള സന്ദർഭം കൂടിയാണത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
2
ഭരണഘടനാദത്തമായ അവകാശങ്ങൾ
രണ്ടു നൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ക�ോളനിവാഴ്ച അവസാനിപ്പിച്ച്
ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ചരിത്രപരമായ പ�ോരാട്ടത്തിന്റെ ഫലമായാണ്.
സാമൂഹികവും സാമ്പത്തികവുമായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹ�ോദര്യം
എന്നിവ ഭരണഘടനാവകാശങ്ങളാണ്. വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ
അഖണ്ഡതയും നിലനിർത്തിക്കൊണ്ടുള്ള അവകാശങ്ങളാണ് ഭരണഘടന വിഭാവനം
ചെയ്യുന്നത്. പൗരന്റെ അന്തസ്സ് ആചാരങ്ങളുടെയ�ോ അനുഷ്ഠാനങ്ങളുടെയ�ോ പേരിൽ
ലംഘിക്കപ്പെടാൻ പാടില്ല.
	 ഭാരതം ഒരു പരമാധികാര ജനാധിപത്യ മതനിരപേക്ഷ സ�ോഷ്യലിസ്റ്റ്
റിപബ്‌ളിക് ആണെന്ന് ഭരണഘടന ആമുഖത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പൗരൻമാർക്ക്
ഇഷ്ടമുള്ള മതത്തിൽ വിശ്വാസിക്കാനും ആരാധന നടത്താനും പ്രചരിപ്പിക്കാനും
അവകാശമുണ്ട്. വിശ്വാസമില്ലാത്തവർക്ക് അതനുസരിച്ച് ജീവിക്കാനും ഭരണഘടന
അനുവാദം നൽകുന്നു. മൂന്നാമധ്യായത്തിലെ 25ാം അനുഛേദത്തിലാണ്
മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള അവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്.
പതിനാലാം അനുഛേദത്തിൽ പറയുന്ന തുല്യതയെന്ന അവകാശത്തിന്റെ
വെളിച്ചത്തിൽ വേണം ആരാധനാ സ്വാതന്ത്ര്യത്തെ വിലയിരുത്തേണ്ടത്. ജാതീയമ�ോ
ലിംഗപരമ�ോ ആയ യാത�ൊരുവിധ വിവേചനങ്ങളും മൗലികാവകാശങ്ങൾ
നടപ്പാക്കുന്നതിൽ പാടില്ലായെന്ന് ഭരണഘടന അനുശാസിക്കുന്നു.
മൗലികാവകാശങ്ങളുടെ കാവലാൾ നീതിന്യായക്കോടതികളാണ്. അവ
നടപ്പാക്കാനുള്ള ബാധ്യത സർക്കാരുകൾക്കുമാണ്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
3
തിരുവിതാംകൂറിലെ
ക്ഷേത്രപ്രവേശന വിളംബരം
1936 നവംബർ 12 ന് തിരുവിതാംകൂറിൽ
ക്ഷേത്രപ്രവേശനത്തിന് അനുമതിയായി.
നിരവധി സമരങ്ങളുടെ വിജയമായിരുന്നു
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ
ഈ വിളംബരം.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
4
മലബാറിലെ
ക്ഷേത്രപ്രവേശന വിളംബരം
മലബാറിലെ ക്ഷേത്രപ്രവേശന വിളംബരം സംബന്ധിച്ച
പത്രവിജ്ഞാപനം
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
5
ക�ൊച്ചി
ക്ഷേത്രപ്രവേശന വിളംബരം
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
6
ഇരുൾമൂടിയ ഒരു കാലഘട്ടം കേരളത്തിനുണ്ടായിരുന്നു,
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ.
അയിത്തം, ത�ൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ,
ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിൽ
രൂപീകരിക്കപ്പെട്ട ജാതിശ്രേണികൾ, അസമത്വം,
അമ്പലങ്ങളിലെ പ്രവേശന വിലക്ക് എന്നിങ്ങനെ നൂറ്
കണക്കിന് അനാചാരങ്ങൾ.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
7
പുലപ്പേടി, മണ്ണാപ്പേടി
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ
നിലനിന്നിരുന്ന ഒരു സാമൂഹ്യാചാരമായിരുന്നു
പുലപ്പേടിയും മണ്ണാപ്പേടിയും. കാവുകളിൽ പൂരവും
വേലയും നടക്കുമ്പോൾ ക�ൊല്ലത്തില�ൊരിക്കൽ
താണജാതിക്കാർക്ക് നാടുവാഴി സ്വാതന്ത്ര്യം
അനുവദിച്ചിരുന്നു. അന്ന്‌വഴിയിൽ കാണുന്ന സ്ത്രീകളെ
ത�ൊട്ടും ചെറിയ കല്ലോ ചുള്ളിക്കമ്പോ എടുത്തെറിഞ്ഞും
അവർക്കുമേൽ അവകാശം സ്ഥാപിച്ചിരുന്നു.
ആ സ്ത്രീകൾക്ക് പിന്നീട് സ്വന്തം സമുദായത്തിൽ
പ്രവേശനമുണ്ടായിരുന്നില്ല. പുലയ മണ്ണാൻ
സമുദായങ്ങളിലെ പുരുഷന്മാർ സവർണ്ണ ജാതിയിലെ
സ്ത്രീകളെ ഇതിലൂടെ സ്വന്തമാക്കിയിരുന്നതായി
ചരിത്രം പറയുന്നു. വടക്കൻ കേരളത്തിൽ ഫെബ്രുവരി,
മാർച്ച് മാസങ്ങളിലും കുട്ടനാട്ടിലും ഓച്ചിറയിലും
മറ്റു സ്ഥലങ്ങളിലും മകരമാസത്തിലും കർക്കിടക
മാസത്തിലും ഇതിന് ആധാരമായ സംഭവങ്ങൾ
നടന്നിരുന്നു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
8
അയിത്തവും തീണ്ടലും
അയിത്തം, തീണ്ടൽ എന്നീ അനാചാരങ്ങളും
സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന
കാലഘട്ടത്തിൽ നമ്പൂതിരി, ക്ഷത്രിയർ,
നായർ, ഈഴവർ, പുലയർ, പാണർ
തുടങ്ങിയവർ ക്രമം പ�ോലെ ത�ൊട്ടുകൂടായ്മ
പുലർത്തിയിരുന്നു. ഒരു നിശ്ചിത ദൂരത്തിനടുത്ത്
വരാനിടയായാൽ കീഴ്ജാതിക്കാരെ
മർദ്ദിക്കാനും ശിക്ഷിക്കാനും മേൽജാതിക്കാർക്ക്
അവകാശമുണ്ടായിരുന്നു. ചില വഴികളിൽ
ഈഴവർക്ക് പ്രവേശിക്കാമായിരുന്നെങ്കിലും
അതിൽ താഴെയുള്ളവർക്ക് പ്രവേശനം
നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം വഴികളിൽ
ഈഴവർക്കും സവർണ്ണരായവർ പ�ോകുമ്പോൾ
വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
9
ക്ഷേത്രങ്ങളിലെ നരബലിക്കെതിരെ
പാലക്കാട് ചളവറയിൽ കീര�ോറ്റി എന്ന
സ്ത്രീയുടെ നേതൃത്വത്തിൽ ശക്തമായ സമരം നടന്നു
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
10
മീശ വേണ�ോ
നികുതി നൽകണം
സ്വർണാഭരണങ്ങൾ അണിയുക, പല്ലക്കിൽ സഞ്ചരിക്കുക,
പ്രത്യേകതരം തലപ്പാവ് ധരിക്കുക, കുടപിടിക്കുക, മീശവയ്ക്കുക
മുതലായവയ്ക്ക്‌രാജാവിന�ോ നാടുവാഴിക്കോ പതിവുനിരക്ക്
അനുസരിച്ച് അടിയറ വച്ച് അനുവാദം വാങ്ങണമായിരുന്നു.
മറ്റൊരു നികുതി തലയറ എന്ന പേരിൽ ഒരു തലവരി
ആയിരുന്നു. നായരുൾപ്പടെയുള്ള മേൽജാതികളെയും
മാപ്പിളമാരെയുമ�ൊക്കെ ഒഴിവാക്കി കീഴാള ജാതികളിൽ
നിന്ന് ആറ് ക�ൊല്ലം കൂടുമ്പോൾ തലയെണ്ണി പിരിക്കുന്ന
കരമായിരുന്നു ഇത്. 1814ലെ ഒരു വിളമ്പരത്തിലൂടെയാണു
തലയറ-വലയറ നികുതികൾ ഗൗരീപാർവതിബായി
നിർത്തലാക്കുന്നത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
11
തെക്കേ വാതിലിലൂടെ
തള്ളിപ്പുറത്താക്കും
കുറ്റം ചുമത്തപ്പെടുന്ന നമ്പൂതിരി സ്ത്രീകളെ
പടിയടച്ചു പിണ്ഡം വച്ചിരുന്നു. ബഹിഷ്കരിച്ചതായി
പ്രഖ്യാപിച്ചു കഴിഞ്ഞാൽ അവളുടെ
മൂടുവസ്ത്രവും മറക്കുടയും പിടിച്ചുപറിച്ചു കളയും.
തെക്കേ വാതിലിലൂടെ തള്ളിപ്പുറത്താക്കി
വാതിലടയ്ക്കും. പിന്നീട് സാമൂഹികമായി
മരണപ്പെട്ടതായി കണക്കാക്കും. ബന്ധുക്കൾ
മരണാനന്തരക്രിയകൾ ചെയ്ത് പിണ്ഡം
വയ്ക്കും. സദ്യയ�ോടെയാവും ഇത്
അവസാനിക്കുക.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
12
ചില നികുതികൾ നിറുത്തലാക്കിയ
രാജകീയ ഉത്തരവ്
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
13
കല്യാണത്തിനും
പണം നൽകണം
	
സാധാരണ ജനങ്ങളുടെ കല്യാണം
പ�ോലെയുള്ള വിശേഷങ്ങൾ നടക്കുമ്പോൾ
സമൂഹത്തിലെ സ്വാധീനമുള്ളവർക്ക് പണം
നൽകുന്ന ഏർപ്പാട് നിലനിന്നിരുന്നു. ഇത്
ഒഴിവാക്കിയിറങ്ങിയ ഉത്തരവ്
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
14
ത�ൊട്ടുകൂടായ്മയുടെ ശ്രേണികൾ
പണ്ടുകാലത്ത് ജാതി നിയമങ്ങൾ വളരെ ക്രൂരമായിരുന്നു. തീണ്ടിക്കൂടായ്മ,
കാണുന്നതിന് പ�ോലും വിലക്ക്, അടുത്തു കൂടായ്മ എന്നിവയ�ൊക്കെ
നിലനിന്നിരുന്നു. ജാതികളും ഉപജാതികളും ഹിന്ദുക്കളും അഹിന്ദുക്കളുമ�ൊക്കെ
തമ്മിൽ ഈ വേർതിരിവ് നിലനിന്നിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെ താണജാതിക്കാരൻ നിശ്ചിത
ദൂരത്തിനുള്ളിൽ നിന്നാൽ പ�ോലും അശുദ്ധിക്ക് കാരണമായിരുന്നു. നൂറ് അടി
അകലെ താണ ജാതിക്കാരൻ നിന്നാലും നമ്പൂതിരി അശുദ്ധനായിരുന്നു. ഓര�ോ
വിഭാഗത്തിനും തീണ്ടലിന്റെ ദൂരക്കണക്ക് നിശ്ചയിക്കപ്പെട്ടിരുന്നു.
	 ബ്രഹ്മണരിൽ മൂത്തതും ഇളയതും തമ്മിൽ സ്പർശിച്ചാലും അശുദ്ധരായിരുന്നു.
അവർ നമ്പിടിമാരിൽ നിന്നു പ�ോലും ജലം സ്വീകരിച്ചിരുന്നില്ല. ബ്രാഹ്മണനും
ക്ഷത്രിയനും അമ്പലവാസികളിൽ നിന്ന് ജലം സ്വീകരിച്ചിരുന്നില്ല. മിക്ക
ജാതികളിലെ അംഗങ്ങളും പരസ്പരം സ്പർശിച്ചാൽ കുളിച്ചിരുന്നു. പുലയ,
നായാടി വിഭാഗങ്ങളിലുള്ളവർ ബ്രാഹ്മണന്റെ ദൃഷ്ടിയിൽപെട്ടാൽ അയാൾ
അശുദ്ധനായതായി കരുതിയിരുന്നു. താണജാതി നായൻമാർ പരസ്പരം
സ്പർശിച്ചാലും അശുദ്ധിയായതായി കണക്കാക്കിയിരുന്നു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
15
അടിക്കണക്കിൽ അകന്നു നിൽക്കണം
ഒരു നമ്പൂതിരി ബ്രാഹ്മണനിൽ നിന്ന് ക്ഷത്രിയൻ 12 അടിയും നായർ 24 അടിയും അകലം പാലിക്കണമായിരുന്നു.
ഈഴവൻ മുതൽ പരവൻ വരെയുള്ള പതിന�ൊന്നു തീണ്ടൽജാതിക്കാർക്ക് 36 അടി മുതൽ 100 അടി വരെയുള്ള
അകലം നിശ്ചയിച്ചിരുന്നു. ഈഴവൻ നായരുമായി 12 അടി അകലം പാലിക്കണമായിരുന്നു. ഉയർന്ന ജാതി
ഹിന്ദുക്കളിൽ നിന്ന് കണക്കൻമാർ 42 അടി അകലം പാലിച്ചിരുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, ഉയർന്നജാതി
നായൻമാർ, അന്തരാളർ എന്നിവരിൽ നിന്ന് കാടൻമാർ 48 അടി അകലം പാലിക്കണമായിരുന്നു. പുലയരും
നായാടികളും ഉള്ളാടരും ഒരു നിശ്ചിത പരിധിക്കുള്ളിൽ വന്നാൽ കാടന്റെ ശുദ്ധി പ�ോകുമായിരുന്നു. പഴയ ക�ൊച്ചി
രാജ്യത്തിന്റെ തെക്കൻ ദിക്കുകളിൽ പുലയർ ബ്രാഹ്മണരിൽ നിന്ന് 90 അടിയും നായരിൽ നിന്ന് 64 അടിയും
അകലം പാലിച്ചിരുന്നു.
	 ഉയർന്ന ജാതിക്കാരനിൽ നിന്ന് പുലയൻ 30 അടി അകലവും പറയർ ബ്രാഹ്മണനിൽ നിന്ന് 128
അടി അകലവും പാലിക്കണമായിരുന്നു. നായാടിയാല�ോ ഉള്ളാടനാല�ോ തീണ്ടലിന് വിധേയമാകുന്ന വേട്ടുവൻ
വെള്ളവും കരിക്കും കള്ളും മാത്രം കുടിച്ച് ഏഴു ദിവസം ഉപവസിക്കണമായിരുന്നു. എട്ടാം ദിവസം കുളിച്ച് ശുദ്ധിയായ
ശേഷമായിരുന്നു ആഹാരം കഴിക്കുന്നത്. വേട്ടുവൻ ഉയർന്ന ജാതിക്കാരിൽ നിന്ന് 64 അടി അകലം പാലിച്ചിരുന്നു.
അവർ കമ്മാളരിൽ നിന്ന് 24 അടി ദൂരെ മാറി നിൽക്കണമായിരുന്നു. നായാടി ഒരാളെ തീണ്ടിയാൽ അയാൾ
ഏഴു പുഴകളിലും കുളങ്ങളിലും മുങ്ങിക്കുളിക്കുകയും തന്റെ ചെറു വിരലിൽ നിന്ന് കുറച്ചു രക്തം ഒഴുക്കിക്കളയുകയും
വേണമായിരുന്നു. ഉള്ളാടൻ, നായാടികൾ, മലയർ, കാടർ എന്നിവർ 64 അടി ചുറ്റളവിനകത്ത് കടന്നാൽ
ബ്രാഹ്മണരും ക്ഷത്രിയരും നായരും അന്തരാളരും തീണ്ടൽ ബാധിതരാകുമായിരുന്നു. ഒരു വേടൻ വഴിയിൽ
കടന്നാൽ ആ വഴി തന്നെ അശുദ്ധമായതായി കണക്കാക്കിയിരുന്നു. എന്നാൽ ഒരു പുലയൻ അതിലേ നടന്നു
കഴിയുമ്പോൾ മാത്രമേ അശുദ്ധനാകുമായിരുന്നുള്ളൂ. അതിരാവിലെ മുതൽ അന്തിമയങ്ങും വരെ കൃഷിയിടങ്ങളിൽ
കഠിനമായി അധ്വാനിച്ചിരുന്നവർക്ക് വളരെ തുച്ഛമായ കൂലിയാണ് നൽകിയിരുന്നത്. അതുപ�ോലും ഭൂവുടമകളുടെ
വീടുകളിൽ നിന്ന് വളരെ അകലെ വച്ചാണ് ക�ൊടുത്തിരുന്നത്. ഒരു താണ ജാതിക്കാരനുമായ�ോ വിദേശിയുമായ�ോ
ബന്ധപ്പെട്ടാൽ സവർണ ജാതിയിലുള്ളയാൾ തിന്നുന്നതിനും കുടിക്കുന്നതിനും സ്വയം തുപ്പലിറക്കുന്നതിനും
മുമ്പ് കുളിച്ച് ശുദ്ധിവരുത്തണമായിരുന്നു. അല്ലെങ്കിൽ അവർ അന്ധരും ബധിരരും ആകുമെന്നായിരുന്നു
വിശ്വസിച്ചിരുന്നത്.
അവലംബം - ചട്ടമ്പി സ്വാമികൾ: ഒരു ധൈഷണിക ജീവിതം
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
16
പശു പെറ്റാൽ അവകാശം
പ്രമാണിക്ക്‌
ഒരു കാലത്ത് പിന്നാക്കക്കാർക്ക് പശുവിനെ തീറ്റാൻ
മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. പ�ോറ്റാന�ോ
പാൽ കറക്കാന�ോ അവകാശമില്ലായിരുന്നു.
പശു പ്രസവിച്ചു കഴിഞ്ഞാൽ താഴ്ന്ന ജാതിക്കാർ
അതിനെ അടുത്തുള്ള നായർ പ്രമാണിയെ
ഏൽപ്പിക്കണം. കറവ തീരുമ്പോൾ അവർ
അറിയിക്കും. അപ്പോൾ തിരിച്ചു ക�ൊണ്ടുവരാം.
ക�ൊടുക്കുമ്പോഴും തിരികെ വാങ്ങുമ്പോഴും
ചിലപ്പോൾ കിട്ടുന്ന ഒരു ഊണാണ് പ്രതിഫലം.
ഇതിനെ എതിർത്താൽ മരത്തിൽ കെട്ടി അടിക്കും.
ഇതിനെതിരെ ഉഴുതുമ്മേൽ കിട്ടൻ എന്നയാൾ
ഈഴവരെ സംഘടിപ്പിച്ചു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
17
ചെട്ടിമാർക്കും സമാന ജാതിക്കാർക്കും ചില
സെസ്സുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
18
പ�ൊതുനിരത്ത്
എല്ലാവർക്കും
പ�ൊതുനിരത്തിലൂടെ വണ്ടിയിൽ
സഞ്ചരിക്കാൻ ചില വിഭാഗങ്ങൾക്ക്
അനുമതിയുണ്ടായിരുന്നില്ല. ഇത് കടുത്ത
പ്രതിഷേധങ്ങൾക്ക് കാരണമായി.
അയ്യങ്കാളി ഉൾപ്പെടെയുള്ളവർ പ്രതിഷേധ
സമരങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നു.
ഒടുവിൽ പ�ൊതുവഴിയിലൂടെ വണ്ടിയിൽ
സഞ്ചരിക്കാൻ എല്ലാവർക്കും അനുമതി
നൽകി ഉത്തരവായി.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
19
വീടുകൾ ഓടു മേയാൻ അനുമതി
	
തിരുവിതാംകൂറിൽ വീട്‌
ഓടുമേയുന്നതിനു അനുമതി ഉണ്ടായിരുന്നില്ല.
ദേവാലയങ്ങൾ, ക�ോവിലകങ്ങൾ, മനകൾ
എന്നിവയ്ക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. വീട്‌
ഓടുമേയുന്നതിന് അനുമതി നൽകിക്കൊണ്ടിറങ്ങിയ നീട്ട്
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
20
വീരമ്മയെ പിന്തിരിപ്പിക്കാൻ
500 പണം
തിരുവിതാംകൂറിൽ സതി അനുഷ്ഠിക്കാൻ
അനുവാദമുണ്ടായിരുന്നില്ല. ക�ൊല്ലത്തുള്ള വീരമ്മ
റസിഡന്റിന്റെ മന്ദിരത്തിനു മുന്നിൽ സതി
അനുഷ്ഠിക്കാൻ അനുവാദം തേടി കുത്തിയിരിപ്പു
സമരം ആരംഭിച്ചു. വിശ്വാസത്തിന്റെ പേരിലുള്ള
ചടങ്ങാണെന്നായിരുന്നു വാദം. ക�ൊല്ലത്ത് കമ്പനി
പട്ടാളത്തിലുണ്ടായിരുന്ന തമിഴ്‌നാട്ടുകാരൻ
ശിതാരാമന്റെ ഭാര്യയായിരുന്നു വീരമ്മ. തന്റെ
നാട്ടിൽ സതി എന്ന ചടങ്ങ് ഉണ്ടെന്നായിരുന്നു
അവരുടെ വാദം. ഒടുവിൽ
പാണ്ടിനാട്ടിൽ നിന്ന് വീരമ്മയുടെ ചിറ്റപ്പനെ വരുത്തി.
വീരമ്മയ്ക്ക് 500 പണം ക�ൊടുക്കാൻ ദിവാൻ
ജനാർദ്ദന റാവു വെങ്കിട്ട റാവുവിന്
റാണി ഗൗരി പാർവതി ബായി നിർദ്ദേശം നൽകി.
വീരമ്മയ്ക്ക് പണം ക�ൊടുക്കുന്നതിനയച്ച നീട്ട്
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
21
ശമ്പളമില്ലാത്ത
നിർബന്ധിത ജ�ോലി;
അതാണ് ഊഴിയം
ജാതിവ്യവസ്ഥയിൽ പിന്നാക്കക്കാർ
അനുഭവിക്കേണ്ടി വന്ന ദുരാചാരമായിരുന്നു
ഊഴിയം. ശമ്പളമില്ലാതെ നിർബന്ധിത ജ�ോലി
ചെയ്യിക്കുന്നതാണ്‌ഊഴിയം. സർക്കാർ ജ�ോലികൾ
ഇത്തരത്തിൽ ചെയ്യിപ്പിക്കുന്നതിന�ൊപ്പം
സവർണരും കൂലി നൽകാതെ പിന്നാക്ക
വിഭാഗങ്ങളെക്കൊണ്ട് ജ�ോലി ചെയ്യിച്ചിരുന്നു.
ഒരുതരം അടിമപ്പണിയായിരുന്നു ഇത്.
സർക്കാർ ജ�ോലികളല്ലാതെയുള്ളവയിൽ ഈഴവ
വിഭാഗത്തിന്റെ ഊഴിയം ഒഴിവാക്കിക്കൊണ്ട്
ദിവാൻ പുറപ്പെടുവിച്ച ഉത്തരവ്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
22
സത്രങ്ങൾ
എല്ലാവർക്കുമായി
തുറക്കണം
ജാതിവ്യവസ്ഥയും ത�ൊട്ടുകൂടായ്മയും
തിരുവിതാംകൂറിൽ വ്യാപകമായിരുന്നു. എല്ലാ
വിഭാഗങ്ങൾക്കും സത്രങ്ങളിൽ പ്രവേശനം
ഉണ്ടായിരുന്നില്ല. എല്ലാവർക്കുമായി സത്രങ്ങൾ
തുറന്നു നൽകുന്നതുമായി ബന്ധപ്പെട്ട് മരാമത്ത്
എൻജിനിയർ ചീഫ് സെക്രട്ടറിക്ക് 1924 ജൂലായ് 21 ന്
അയച്ച കത്ത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
23
അയിത്തത്തെ വെല്ലുവിളിച്ച്
പന്തിഭ�ോജനം
സമൂഹത്തിൽ നിലനിന്നിരുന്ന മ�ോശം പ്രവണതകളിൽ
മാറ്റം ക�ൊണ്ടുവരാൻ അശ്രാന്തം പരിശ്രമിച്ച
വ്യക്തിയായിരുന്നു വൈകുണ്ഠ സ്വാമി. ആദ്യമായി
പന്തിഭ�ോജനം സംഘടിപ്പിക്കുകയും ദക്ഷിണേന്ത്യയിലെ
ആദ്യ കണ്ണാടി പ്രതിഷ്ഠ നടത്തുകയും ചെയ്തു.
പന്തിഭ�ോജനത്തിലൂടെ അയിത്ത വ്യവസ്ഥയെ
ആദ്യമായി വെല്ലുവിളിച്ചു. 1809 മാർച്ച്‌
12ന് നാഗർക�ോവിലിലെ സ്വാമിത്തോപ്പിലാണ്
ജനിച്ചത്. സ്വാതി തിരുനാളിന്റെ കാലത്ത് അറസ്റ്റ്
ചെയ്ത് ശിങ്കാരത്തോപ്പ് ജയിലിൽ പാർപ്പിച്ചു. പിന്നീട്
ശിഷ്യനായ തൈക്കാട് അയ്യായുടെ ആവശ്യപ്രകാരം
ജയിലിൽ നിന്ന് മ�ോചിപ്പിച്ചു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
24
പിന്നാക്കക്കാർക്ക്
കുടിവെള്ളത്തിന്
മുന്തിരിക്കിണർ
തിരുവിതാംകൂറിൽ കുടിവെള്ളത്തിനും
അയിത്തം കൽപിച്ചിരുന്നു. കിണറുകളിൽ
നിന്ന് ചാന്നാർ വിഭാഗം ഉൾപ്പെടെയുള്ള
കീഴ്ജാതിക്കാർക്ക് വെള്ളം ക�ോരാൻ
അവകാശം ഉണ്ടായിരുന്നില്ല. ഇതിനെ
വൈകുണ്ഠ സ്വാമി ച�ോദ്യം ചെയ്തു. എല്ലാ
ജാതിമതസ്ഥർക്കും ഉപയ�ോഗിക്കാൻ
പലയിടത്തും കിണറുകൾ കുഴിച്ചു. ഇത്തരത്തിൽ
കുഴിച്ച കിണറുകളില�ൊന്ന് സ്വാമിത്തോപ്പ്
പതിയുടെ അടുത്തുണ്ട്. ഇത് മുന്തിരിക്കിണർ
എന്നാണ് അറിയപ്പെടുന്നത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
25
കലാപങ്ങളിലേക്ക്‌
നയിച്ചത്
വസ്ത്രധാരണരീതി
	
കേരളീയ നവ�ോത്ഥാനത്തിന് തുടക്കം കുറിയ്ക്കുന്ന
മാറുമറയ്ക്കൽ കലാപം അഥവാ നാടാർ/ ചാന്നാർ കലാപം
വസ്ത്രധാരണത്തിനുണ്ടായിരുന്ന വിലക്കിൽ നിന്നും ആരംഭിച്ചതാണ്.
ഗൃഹങ്ങളിൽ അന്തർജനങ്ങൾ അൽപവസ്ത്രമാണ് ധരിച്ചിരുന്നത്.
ഇല്ലം വിട്ട് പുറത്ത്പോകുമ്പോൾ
ചെവിയ�ോളം മുണ്ടിട്ടു മൂടുകയും മുഖം മറയ്ക്കാൻ ഓലക്കുട പിടിക്കുകയും
ചെയ്തിരുന്നു. അമ്പലങ്ങളിൽ ഇവർ മേൽ വസ്ത്രം മാറ്റിയിരുന്നു.
നായർ സ്ത്രീകൾ ക്ഷേത്രങ്ങളിലും ക�ൊട്ടാരങ്ങളിലും എത്തുമ്പോൾ
മേൽവസ്ത്രം മാറ്റിയിരുന്നു. നാടാർ സമുദായം ഉൾപ്പെടെ മറ്റു പിന്നാക്ക
ജാതിയിൽപെട്ടവർക്ക് മാറുമറയ്ക്കാനുള്ള അവകാശം തീർത്തും
നിഷേധിച്ചിരുന്നു. അവർക്ക് മുട്ടിനു മുകളിൽ നാഭിക്കു താഴ്ത്തി അര
വരെ വസ്ത്രം ധരിക്കാനുള്ള അനുമതി മാത്രമാണുണ്ടായിരുന്നത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
26
മേൽവസ്ത്രം ധരിച്ച്‌
റാണിയെ കണ്ടു; യുവതിയുടെ
മുലയറുത്തു
സ്ത്രീകളുടെ വസ്ത്രധാരണ രീതികളിൽ നിരവധി വിലക്കുകൾ
നിലനിന്നിരുന്നു. നായർ സ്ത്രീകൾ ക്ഷേത്രങ്ങളിലും
ക�ൊട്ടാരങ്ങളിലും മേൽവസ്ത്രം താഴ്ത്തണമെന്നായിരുന്നു
ഒരു ആചാരം. ഇതിനെ ബഹുമാന സൂചകമായാണ്
കണ്ടിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ യൂറ�ോപ്പ് സന്ദർശിച്ച്
തിരിച്ചു വന്ന ഒരു നായർ യുവതി മാറുമറച്ചു ക�ൊണ്ട്
ആറ്റിങ്ങൽ റാണിയെ കാണാൻ പ�ോയി എന്ന കുറ്റത്തിന്
റാണിയുടെ മുന്നിൽ വച്ചു തന്നെ ആ യുവതിയുടെ
രണ്ടു മുലകളും ഛേദിച്ചതായി ചരിത്രത്തിൽ
രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
27
മേൽവസ്ത്രം വലിച്ചുകീറി;
ചാന്നാർ കലാപം തുടങ്ങി
1822 ൽ മേൽമുണ്ട് ധരിച്ച ചാന്നാട്ടിക്കെതിരെ
പേഷ്‌ക്കാർ നടപടി കൈക്കൊണ്ടത�ോടെയാണ്
പ്രശ്‌നങ്ങൾ തുടങ്ങിയത്. പിന്നീട് ക്രിസ്തുമതം
സ്വീകരിച്ച പൂതത്താൻകുട്ടിയും ഭാര്യ ഇശക്കിയും പുതിയ
വേഷം ധരിച്ച് യജമാനനായ മാടൻപിള്ളയ�ോടെ
തർക്കിച്ചത് പ്രശ്‌നം വഷളാക്കി. കൽക്കുളം ചന്തയിൽ
മേൽവസ്ത്രം ധരിച്ചു വന്ന ചാന്നാട്ടികളുടെ മേൽവസ്ത്രവും
ജാക്കറ്റും ചിലർ വലിച്ചുകീറി. റൗക്ക ധരിക്കാം
മേൽമുണ്ട് വേണ്ട എന്ന മൻട്രോയുടെ തീരുമാനം
ഇവർക്ക് സ്വീകാര്യമായില്ല. 1859 ലും കുപ്പായവും
മേൽമുണ്ടും ധരിച്ച ചാന്നാർ സ്ത്രീകളെ സവർണർ
ആക്രമിച്ചു. വൈദ്യലിംഗം പിള്ളയുടെ നേതൃത്വത്തിൽ
നാഗർക�ോവിൽ ഭാഗത്ത് വ്യാപക അക്രമം നടന്നു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
28
സത്യം തെളിയിക്കാൻ
തിളച്ചയെണ്ണയിൽ
കൈമുക്കണം
ശുചീന്ദ്രത്തെ കൈമുക്ക് തിരുവിതാംകൂറിലെ
മറ്റൊരു സമ്പ്രദായമായിരുന്നു. കുറ്റം തെളിയിക്കാൻ
തിളച്ച എണ്ണയിൽ കൈമുക്കുന്ന ശിക്ഷ ഒരു
കാലത്ത് നിലനിന്നിരുന്നു. സത്യം പറയുന്നവരുടെ
കൈ പ�ൊള്ളില്ല എന്നായിരുന്നു വെപ്പ്. 1826
ലാണ് കൈമുക്ക് ശിക്ഷ നിര�ോധിച്ചു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
29
ആളുകളെ വാങ്ങുകയും
വിൽക്കുകയും ചെയ്ത കാലം
	
പണ്ടുകാലത്ത് ആളുകളെ വാങ്ങുകയും
വിൽക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ
തിരുവിതാംകൂറിൽ നടന്നിരുന്നു. പിന്നീട് രാജകീയ
വിളംബരത്തിലൂടെയാണ് ഇത് നിർത്തലാക്കിയത്.
1811ലാണ് ഉത്തരവിറങ്ങിയത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
30
കേരളത്തിലും അടിമക്കച്ചവടം !
അടിമക്കച്ചവടം കേരളത്തിൽ നിലനിന്നിരുന്നു എന്ന്
രേഖകൾ വ്യക്തമാക്കുന്നു. അരപ്പറ
മുതൽ ആറു പറ വരെ നെല്ലായിരുന്നു വില. ഇതുമായി
ബന്ധപ്പെട്ട് ബ്രിട്ടീഷ് റസിഡന്റായിരുന്ന മേജർ ജനറൽ
ഡബ്‌ള്യു. കല്ലനയച്ച കത്ത്.
അടിമ വ്യാപാരം
നിര�ോധിച്ചുക�ൊണ്ടുള്ള
1865ലെ വിളംബരം
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
31
അഞ്ചോ പത്തോ
ക�ൊടുത്താൽ അടിമയെ കിട്ടും
മാനന്തവാടിക്കടുത്തുള്ള വള്ളൂർക്കാവിലെ ഉത്സവകാലത്ത്
വയനാട്ടിലെ അടിയർ അവിടെയെത്തും. വൻകിട
ജന്മിമാർ അവിടെവന്ന് വയലുകളിലും ത�ോട്ടങ്ങളിലും
പണിയെടുപ്പിക്കുന്നതിന് അടിമകളായി ആളുകളെ
തിരഞ്ഞെടുത്തിരുന്നു. അഞ്ചോ പത്തോ രൂപ അടിമപ്പണം
നൽകിയാണ് തിരഞ്ഞെടുത്തിരുന്നത്. അങ്ങനെ
വാങ്ങപ്പെടുന്നയാൾ അടുത്ത ക�ൊല്ലത്തെ ഉത്സവകാലം
വരെ ജന്മി ആവശ്യപ്പെടുന്ന ജ�ോലിയെല്ലാം ചെയ്യണം.
സ്ത്രീകളെയും പുരുഷൻമാരെയും ഇങ്ങനെ അടിമകളായി
വാങ്ങിയിരുന്നു. വയൽക്കരയിൽ ഇവർക്ക് കുടിൽ കെട്ടാൻ
അനുവാദം നൽകിയിരുന്നു. ജ�ോലിയുള്ള ദിവസം പുരുഷന്
രണ്ടു സേറും സ്ത്രീയ്ക്ക് ഒരു സേറും നെല്ല് കൂലിയായി
ക�ൊടുത്തിരുന്നു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
32
ഈഴവർക്കായി ആദ്യ പ്രതിഷ്ഠ;
അച്ചിപ്പുടവ ധരിച്ച് പ്രതിഷേധം
ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദമില്ലാതിരുന്ന കാലത്ത് സ്വന്തമായി ക്ഷേത്രം സ്ഥാപിച്ച (ഇടയ്ക്കാട്
ക്ഷേത്രം) വ്യക്തിയാണ് ആറാട്ടുപുഴ വേലായുധ പണിക്കർ. കൂടാതെ ചെങ്ങന്നൂരിലെ ചില ക്ഷേത്രങ്ങളിൽ
ഈഴവരെ ബലമായി പ്രവേശിപ്പിക്കുകയും ചെയ്തു. 1859 ൽ കണങ്കാൽ വരെയെത്തുന്ന അച്ചിപ്പുടവ ധരിച്ച്
കായംകുളത്തിനടുത്ത് പന്നിയൂരിൽ വയൽ വരമ്പിലൂടെ ഈഴവ യുവതി നടന്നപ്പോൾ മേൽജാതിക്കാർ
പരസ്യമായി പുടവ അഴിച്ചെറിഞ്ഞു. വേലായുധപണിക്കർ ഒരുപറ്റം ഈഴവ യുവതികളെ അച്ചിപ്പുടവ ഉടുപ്പിച്ച്
വരമ്പിലൂടെ നടത്തി. പണിമുടക്ക് സംഘടിപ്പിച്ച് കൃഷിപ്പണി കന്നുകാലിന�ോട്ടം തെങ്ങുകയറ്റം എന്നിവ
സ്തംഭിപ്പിച്ചു. ശത്രുക്കൾ ഇദ്ദേഹത്തെ നെഞ്ചിൽ കഠാര കുത്തിയിറക്കി ക�ൊല്ലുകയായിരുന്നു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
33
സ്വർണ
മൂക്കുത്തിയുമായി
പ്രതിഷേധം
	
പിന്നാക്ക ജാതിക്കാർക്ക് ആഭരണം
ധരിക്കുന്നതിനും തിരുവിതാംകൂറിൽ അനുമതി
ഉണ്ടായിരുന്നില്ല. 1818 ലെ പ്രത്യേക
ഉത്തരവിലൂടെയാണ് അനുമതി ലഭ്യമായത്.
എങ്കിലും 1859 ൽ പന്തളത്ത് ഒരു ഈഴവ
സ്ത്രീ മൂക്കുത്തി ധരിച്ചപ്പോൾ സവർണർ അത്
പിടിച്ചുപറിച്ചു. തുടർന്ന് ആറാട്ടുപുഴ വേലായുധ
പണിക്കർ എന്ന ഈഴവ പ്രമാണി അവർണ
വിഭാഗത്തിൽപെട്ട സ്ത്രീകളെ സ്വർണ മൂക്കുത്തി
ധരിപ്പിച്ചു. തുടർന്ന് പലയിടത്തും
ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
34
ഈഴവ സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ
അനുമതി നൽകിയ 1865 ലെ രേഖ
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
35
ഈഴവ സ്ത്രീകൾക്ക്
മേൽവസ്ത്രം ധരിക്കാൻ
അനുമതി നൽകിയ ഉത്തരവ്
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
36
ഭ്രാന്താലയം
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും
അടിച്ചമർത്തലുകളും നിറഞ്ഞുനിന്ന ഈ
സമൂഹത്തെയാണ് സ്വാമി വേവേകാനന്ദൻ
ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
37
1970കളിലെ കേരളത്തെപ്പറ്റി ന�ോബൽ സമ്മാനം ലഭിച്ച
സാമ്പത്തിക ശാസ്ത്രജ്ഞൻ പറഞ്ഞു,
കേരളം സവിശേഷമായ ഒരു വികസന മാതൃകയാണെന്ന് .
പത്തൊൻപതാം നൂറ്റാണ്ടിലെ ഭ്രാന്താലയത്തിൽ നിന്ന് വികസന
മാതൃകയിലേക്ക് കേരളം പരിവർത്തനം ചെയ്യപ്പെട്ട ദശകങ്ങൾ നീണ്ട
നവ�ോത്ഥാന പ്രക്രിയയിലൂടെയാണ്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
38
മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ശില
നെയ്യാറിലെ ശങ്കരൻകുഴിയിൽ നിന്ന് ശ്രീനാരായണ
ഗുരു മുങ്ങിയെടുത്ത ശിലയാണ് അരുവിപ്പുറത്തെ
ശിവപ്രതിഷ്ഠ. 1888ലാണ് പ്രതിഷ്ഠ നടന്നത്.
അധ:സ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിന് തുടക്കം
കുറിച്ച മുഖ്യസംഭവമായിരുന്നു ഇത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
39
അരുവിപ്പുറം പ്രതിഷ്ഠ
1888 ൽ ശ്രീനാരായണഗുരു അരുവിപ്പുറത്ത്് ശിവപ്രതിഷ്ഠ നടത്തിയതിനെ
സവർണർ ച�ോദ്യം ചെയ്തു. ബ്രഹ്മണ ശിവനെയല്ല, ഈഴവ ശിവനെയാണ്
പ്രതിഷ്ഠിച്ചതെന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ മറുപടി. തുടർന്ന് പാലക്കാട്
യാക്കര ക്ഷേത്രം, മുരുക്കുംപുഴ, കടയ്ക്കാവൂർ, കണിയാപുരം, ക�ോഴിക്കോട്
ശ്രീകണ്ഠേശ്വരം, തലശേരി ജഗന്നാഥ ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം തുടങ്ങി
നിരവധി സ്ഥലങ്ങളിൽ ഗുരു പ്രതിഷ്ഠ നടത്തി.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
40
'സാധന'ത്തിന്
സ്മാർത്തവിചാരം
ചാരിത്ര്യദ�ോഷമുണ്ടായ അന്തർജനങ്ങളെ
ആ നിമിഷം മുതൽ സാധനമെന്നാണ്
വിളിച്ചിരുന്നത്. പിന്നീട് വിചാരണയും
വിധിയുമായി. ആറു ഘട്ടങ്ങളാണ് സ്മാർത്ത
വിചാരത്തിനുള്ളത്. രാജാവിൽ നിന്ന്
അനുമതി ലഭിച്ച ശേഷമാണ് സ്മാർത്ത
വിചാരം ആരംഭിക്കുന്നത്. സ്ത്രീ കുറ്റം സമ്മതിച്ചു
കഴിഞ്ഞാൽ സ്മാർത്തന് സ്ത്രീയുമായി നേരിട്ട്
സംസാരിക്കാം. അതുവരെ സ്മാർത്തനും
മറ്റുള്ളവരും പുറത്തും സ്ത്രീ മുറിക്കുള്ളിലുമിരിക്കും.
സ്ത്രീയുമായി ബന്ധമുള്ള ആളുകളുടെ
പേരുവിവരം ഉറച്ചുകഴിഞ്ഞാൽ സ്മാർത്തൻ
സ്വരൂപം ച�ൊല്ലൽ നടത്തും. പേരു പറയുന്ന
പുരുഷൻമാരെയെല്ലാം ഭ്രഷ്ടാക്കും.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
41
താത്രിക്കുട്ടിയും
സ്മാർത്തവിചാരവും
1905 ജൂലായ് 17നാണ്
താത്രിക്കുട്ടിയുടെ
സ്മാർത്തവിചാരം നടന്നത്.
പട്ടച്ചോമയാരത്ത് ജാതവേദൻ
നമ്പൂതിരിയായിരുന്നു
സ്മാർത്തൻ. വിചാരണയ്ക്കിടെ
നിരവധി പ്രമുഖരുടെയുൾപ്പെടെ
പേരുകൾ താത്രി പറയുകയും
അവർക്കെല്ലാം ഭ്രഷ്ട്
കൽപിക്കുകയും ചെയ്തു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
42
പറയ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യം
അനുവദിച്ച് 1912ൽ ഇറങ്ങിയ ഉത്തരവ്
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
43
അവകാശത്തിനായി
വില്ലുവണ്ടിയിൽ
അയ്യൻകാളിയെത്തി
രാജപാതയിൽ അവർണർക്ക് സഞ്ചരിക്കാൻ
അനുമതിയില്ലായിരുന്നു. ഇതിനുള്ള അവകാശം
നിയമപരമായി സ്ഥാപിച്ചു കിട്ടാനായിരുന്നു അയ്യൻകാളിയുടെ
വില്ലുവണ്ടി യാത്ര. അക്കാലത്ത് വില്ലുവച്ച കാളവണ്ടി
ഉപയ�ോഗിക്കാൻ ഉന്നത ജാതിക്കാർക്കു മാത്രമേ
അവകാശമുണ്ടായിരുന്നുള്ളൂ. അയ്യൻകാളി നാഗർക�ോവിലിൽ
നിന്ന് വില്ലുവണ്ടി വിലയ്ക്കു വാങ്ങി വെങ്ങാനൂരിൽ നിന്ന്
ആറാലുംമൂട് ചന്തയിലേക്കും തിരിച്ചും യാത്രചെയ്തു. ഇതിന്റെ
തുടർച്ചയായി രാജപാതയിലൂടെ വെങ്ങാനൂര് നിന്ന്
ആറാലുംമൂട്ടിലേക്ക് പദയാത്രയും നടത്തി. പദയാത്രയ്ക്കു
നേരേ ചാലിയത്തെരുവിൽ ആക്രമണമുണ്ടായി.
ജാതിവിവേചനത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന
അതിശക്തമായ സമരമാണ് വില്ലുവണ്ടി സമരം.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
44
അയ്യൻകാളിയെ
പിടിക്കുന്നവർക്ക് ഇനാം
1913ൽ അയ്യൻകാളിയുടെ നിർദ്ദേശപ്രകാരം
കർഷകത്തൊഴിലാളികൾ പണിമുടക്കി. കണ്ടലയിലും
പരിസരങ്ങളിലുമായിരുന്നു സമരം ശക്തമായത്.
അയ്യൻകാളിയെ പിടിച്ചു ക�ൊടുക്കുന്നവർക്ക് ജന്മികൾ
ഇനാം പ്രഖ്യാപിച്ചു. സമരം ഒത്തുതീർപ്പാക്കാൻ ദിവാൻ
രാജഗ�ോപാലാചാരി മദ്ധ്യസ്ഥനെ വച്ചു. ജ�ോലി
സ്ഥിരത, വേതന വർദ്ധനവ് എന്നീ ആവശ്യങ്ങൾ
അംഗീകരിക്കപ്പെട്ടു. സമരം 1914 മേയിൽ
അവസാനിച്ചു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
45
അയ്യൻകാളി പറഞ്ഞു;
അവർ കല്ലുമാല പ�ൊട്ടിച്ചെറിഞ്ഞു
അധ:സ്ഥിത വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾ അവരുടെ ജാതി
അടിമത്തത്തിന്റെ അടയാളമെന്ന രീതിയിൽ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ
വസ്തുക്കൾ ആഭരണമായി ധരിക്കണമെന്ന് നിർബന്ധിച്ചിരുന്നു.
അയ്യൻകാളി നേതൃത്വം ക�ൊടുത്ത കല്ലുമാല ബഹിഷ്‌കരണം
ഇതിനെതിരെയുള്ള സമരമായിരുന്നു.
പെരിനാട് കലാപത്തെത്തുടർന്ന് കല്ലുമാല ബഹിഷ്‌കരണ
സമരം രക്തരൂക്ഷിതമായിക്കൊണ്ടിരിക്കെ, 1915 ൽ ക�ൊല്ലം
പീരങ്കിമൈതാനിയിൽ തലശ്ശേരിക്കാരി രത്‌നാഭായിയുടെ സർക്കസ്
കൂടാരത്തിൽ വച്ച് അയ്യൻകാളിയുടെ നേതൃത്വത്തിൽ വിപുലമായ
സമ്മേളനം നടന്നു. സവർണ്ണരുടെ അക്രമത്തെ തുടർന്ന്
വീടുപേക്ഷിച്ചുപ�ോയ സ്ത്രീകളടക്കം ആയിരക്കണക്കിന് സമരക്കാർ
സമ്മേളനത്തിൽ ഒത്തു ചേർന്നു. കല്ലുമാല അറുത്തെറിയുവാൻ
അയ്യൻകാളി ആഹ്വാനം ചെയ്തു. സമ്മേളനത്തിനെത്തിയ സ്ത്രീകൾ
കഴുത്തിലെ കല്ലുമാലകൾ പ�ൊട്ടിച്ചെറിഞ്ഞു. തെക്കൻ തിരുവിതാംകൂറിൽ
സാമൂഹിക-സാമുദായിക -രാഷ്ട്രീയ രംഗത്ത് വിപ്ലവകരമായ
മാറ്റങ്ങൾക്കു തുടക്കം കുറിച്ച ചാന്നാർ സ്ത്രീകളുടെ മേൽമുണ്ട്
കലാപത്തിന്റെ പിന്തുടർച്ചയായിരുന്നു പുലയ സ്ത്രീകളുടെ
കല്ലുമാല സമരം.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
46
വക്കീൽ ഫീസായി കുളം കുഴിച്ചു
കല്ലുമാല സമരത്തെത്തുടർന്ന്‌
നടന്ന കേസിൽ പിന്നാക്കക്കാർക്കു വേണ്ടി വാദിച്ചത് അഡ്വ.ടി.എം.
വർഗീസ് ആയിരുന്നു. വക്കീൽ ഫീസ് ക�ൊടുക്കാൻ സാമ്പത്തിക
ശേഷിയില്ലാതിരുന്നതിനാൽ പ്രതിഫലമായി അദ്ദേഹത്തിന്റെ വീടിനു
വടക്കു വശത്ത് കുഴിച്ചു നൽകിയ കുളമാണ് കമ്മാൻകുളം. ക�ൊല്ലം ജില്ലാ
പഞ്ചായത്ത് കെട്ടിടത്തിന്റെ മുൻവശത്താണ്
കമ്മാൻ കുളം.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
47
പഞ്ചമി സ്‌കൂളിലെത്തി;
അവർ ക്‌ളാസ് മുറി കത്തിച്ചു
	
പ�ൊതുനിരത്തുകളിലൂടെ സഞ്ചരിക്കാനും സ്‌കൂളുകളിൽ
പ്രവേശനം ലഭിക്കാനുമായിരുന്നു അയ്യൻകാളിയുടെ
ആദ്യകാല പ�ോരാട്ടങ്ങൾ.
അദ്ദേഹം നൽകിയ മെമ്മോറാണ്ടത്തിലൂടെ എല്ലാ
വിഭാഗക്കാർക്കും സ്‌കൂൾ പ്രവേശനം അനുവദിച്ച്
ഉത്തരവായെങ്കിലും ഉയർന്ന ജാതിക്കാരുടെ ശക്തമായ
എതിർപ്പിനെത്തുടർന്ന്‌നടപ്പായില്ല. ഊരുട്ടമ്പലം സ്‌കൂളിൽ
അയ്യൻകാളിക്കൊപ്പം
പഠിക്കാനെത്തിയ പിന്നാക്ക വിഭാഗത്തിലെ പഞ്ചമി
ഇരുന്ന ക്‌ളാസ് മുറി സവർണ വിഭാഗം കത്തിച്ചു.
ഇതിന്റെ ഓർമയ്ക്കായി പഞ്ചമി ഇരുന്ന ബെഞ്ച്
സ്‌കൂളിൽ പ്രത്യേകമായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
48
പുലയ വിഭാഗങ്ങളുടെ
വിദ്യാഭ്യാസ
അവകാശങ്ങളെപ്പറ്റി
അയ്യൻകാളിയുടെ നിവേദനം
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
49
മലബാറിലെ കല്ലുമാല
പ�ൊട്ടിച്ചെറിയൽ
മലബാറിലും കല്ലുമാല സമരം നടന്നിട്ടുണ്ട്.
വടക്കേമലബാറിൽ ജാതിവ്യവസ്ഥയ്‌ക്കെതിരെ
മടിക്കൈ അപ്പു കാരണവർ കല്ലുമാല സമരത്തിന്
നേതൃത്വം നൽകി.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
50
മിശ്രഭ�ോജനം ഒരു സമരായുധം
1913 ൽ ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമത്തിൽ ബാംഗ്ളൂർ മഠാധിപതി
നിർമലാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ മിശ്രഭ�ോജനം നടന്നു. പിന്നീട്
ശ്രീരാമകൃഷ്ണാശ്രമങ്ങളിൽ ഇത് പതിവായി. 1917 ലാണ് സഹ�ോദരൻ
അയ്യപ്പന്റെ നേതൃത്വത്തിൽ മിശ്രഭ�ോജനം നടന്നത്. സഹ�ോദരൻ
അയ്യപ്പനാണ് മിശ്രഭ�ോജനത്തെ ഒരു സമരായുധമാക്കി മാറ്റിയത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
51
വേഷവും ഭാഷയും
എങ്ങനെയ�ോ ആകട്ടെ
ജാതി ഒന്നാണ്‌
വേഷവും ഭാഷയും വ്യത്യസ്തമായാലും
വിവാഹവും പന്തിഭ�ോജനവും
ചെയ്യുന്നതുക�ൊണ്ട് യാത�ൊരു
കുഴപ്പവുമില്ലെന്ന് ശ്രീനാരായണഗുരു
സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പ്
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
52
ച�ോറും മെഴുക്കുപുരട്ടിയും
കൂട്ടി കണ്ണൻ ച�ോറുണ്ടു
1917 മേയ് 29ന് സഹ�ോദരൻ അയ്യപ്പന്റെ വീടിനടുത്തുള്ള
പറമ്പിൽ മിശ്രഭ�ോജനം നടത്താൻ നിശ്ചയിച്ചു.
മിശ്രഭ�ോജനത്തിന് ഒരുങ്ങിയപ്പോൾ യ�ോഗത്തിൽ
അധ്യക്ഷത വഹിച്ച വ്യക്തിയുൾപ്പെടെ ചിലരെല്ലാം
സ്ഥലംവിട്ടു. മാണിവേലിൽ കുഞ്ചു എന്നൊരാൾ
മിശ്രഭ�ോജനത്തിന് തയ്യാറായി വന്നു. 24 പേർ മ�ൊത്തം
പങ്കെടുത്തു. അയ്യൻ എന്ന പുലയനും മകൻ പത്ത്
വയസുകാരൻ കണ്ണനും ആയിരുന്നു അതിഥികൾ. ച�ോറും
ചക്കക്കുരുവും കടലയും ചേർത്തുണ്ടാക്കിയ മെഴുക്കുപുരട്ടിയും
ആയിരുന്നു വിഭവങ്ങൾ. ഇതിൽ പങ്കെടുത്തവരെ
ചേറായിയിലെ വിജ്ഞാനവർദ്ധിനി സഭ പുറത്താക്കി.
കേരളത്തിൽ മിശ്രഭ�ോജനത്തിൽ പങ്കെടുക്കുന്ന ആദ്യ
ബ്രാഹ്മണ സ്ത്രീ ടി. ആർ. കൃഷ്ണസ്വാമി അയ്യരുടെ ഭാര്യയാണ്.
അവർണരെ സ്വഗൃഹത്തിൽ വിളിച്ചിരുത്തി ഒരുമിച്ച് ഭക്ഷണം
കഴിച്ചതിന് മഹാകവി ഉള്ളൂരിനും സമുദായത്തിന്റെ എതിർപ്പ്
നേരിടേണ്ടി വന്നു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
53
അന്തർജനങ്ങൾ
സമരത്തിനിറങ്ങി;
പ�ോലീസ് തല്ലിച്ചതച്ചു
സ്വതന്ത്ര ഭാരതത്തിൽ വഴി നടപ്പവകാശത്തിനായി നടന്ന
സമരം. പാലിയം കുടുംബം, ക്ഷേത്രങ്ങൾ എന്നിവയ്ക്കു
മുന്നിലൂടെ അഹിന്ദുക്കൾക്ക് നടക്കാൻ അവകാശം
ഉണ്ടായിരുന്നെങ്കിലും അവർണ്ണർക്ക് യാത്ര നിഷേധിച്ചിരുന്നു.
ഇതിനെതിരെ നടന്ന സമരത്തിൽ പല രാഷ്്ട്രീയ കക്ഷികളും
പങ്കാളികളായെങ്കിലും ഒടുവിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമാണ്
ഉറച്ചു നിന്നത്. പി. ഗംഗാധരൻ ആയിരുന്നു നേതാവ്.
ആര്യാ പള്ളത്തിന്റെ നേതൃത്വത്തിൽ അന്തർജ്ജനങ്ങൾ
സമരസന്നദ്ധരായി. പി. പ്രിയദത്ത, ഐ. സി. പ്രിയദത്ത,
ദേവസേന, എഴുമാവിൽ സരസ്വതി എന്നിവർ സമരത്തിന്റെ
മുൻനിരയിലെത്തി. പ�ൊലീസ് അവരെ തല്ലിച്ചതച്ചു.
ക�ൊടുങ്ങല്ലൂർ ക�ോവിലകത്തെ മിടുക്കൻ തമ്പുരാൻ,
തമ്പുരാട്ടിമാരായ രമ, ഇന്ദിര, ക�ൊച്ചി രാജകുടുംബത്തിലെ
രാമവർമ കുട്ടപ്പൻ തമ്പുരാൻ, കേരള വർമ തമ്പുരാൻ
എന്നിവർ സമരത്തിൽ പങ്കെടുത്തു. അവർക്കും പ�ോലീസ്
മർദ്ദനം ഏറ്റു. ചിലരെ തൃപ്പൂണിത്തുറയിൽ വീട്ടു തടങ്കലിലാക്കി.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
54
പാലിയത്തച്ചൻ ച�ോവനച്ചനായി
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ
പിന്നാക്കക്കാർക്ക് പ്രവേശനത്തിനായി
നടന്ന സമരത്തെ അനുകൂലിച്ച ചില
പാലിയത്തച്ചൻമാരെ ച�ോവൻ അച്ചൻ എന്ന്
യാഥാസ്ഥിതികർ പരിഹസിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമരം എ. കെ.
ഗ�ോപാലനായിരുന്നു ഉദ്ഘാടനം ചെയ്തത്.
1948 മാർച്ച് 12ന് അവർണർക്കൊപ്പം
ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് എ. കെ. ജി
പ്രഖ്യാപിച്ചു. തുടർന്ന് മാർച്ച് ആറിന് ക�ോഴിക്കോടു
വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
സമരസ്ഥലത്ത് എ.കെ. ജി പ്രവേശിക്കുന്നത്
നിര�ോധിച്ചു. ഐ. ജി വേലായുധൻ സമരത്തിന്റെ
രക്തസാക്ഷിയാണ്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
55
തീണ്ടൽ ബ�ോർഡ് എടുത്തെറിഞ്ഞു
ക�ോഴിക്കോട് തളി ക്ഷേത്രത്തിന്റെ റ�ോഡിൽ അവർണർ പ്രവേശിക്കരുതെന്ന് 1917ൽ സാമൂതിരി
കൽപന പുറപ്പെടുവിച്ചതിനെ തുടർന്ന് സമരമാരംഭിച്ചു. അക്കാലത്ത് റ�ോഡ് മുനിസിപ്പാലിറ്റിയുടെ
കീഴിലായിരുന്നു. അതിനാൽ സാമൂതിരിയുടെ കൽപന മുനിസിപ്പൽ ചെയർമാൻ ആയിരുന്ന സി.
വി. നാരായണ അയ്യർ നിഷേധിച്ചു. മലബാർ കളക്ടറായി പകരം വന്ന ത�ോറൻ സാമൂതിരിയുടെ
ആഗ്രഹം അനുസരിച്ച് 1917 നംബർ ഒന്നിന് തളി റ�ോഡിൽ തീണ്ടൽ ബ�ോർഡ് സ്ഥാപിച്ചു. അന്നു
തന്നെ സി. കൃഷ്ണൻ, മഞ്ചേരി രാമയ്യർ എന്നിവർ കുതിരവണ്ടിയിൽ റ�ോഡിൽ പ്രവേശിക്കുകയും
കൃഷ്ണൻ ബ�ോർഡിൽ ടാർ അടിക്കുകയും ചെയ്തു. കൂടാതെ ബ�ോർഡ് ഇളക്കി ക്ഷേത്രത്തിലേക്ക്
എറിയുകയുമുണ്ടായി. ഒരാഴ്ച കഴിഞ്ഞ് തീയ വിഭാഗം അതു വഴി ഘ�ോഷയാത്ര നടത്തുകയും
തളിയിലെ കുളത്തിൽ കുളിക്കുകയും ചെയ്തു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
56
അവർണർക്ക് മുന്നിൽ തുറന്ന ക്ഷേത്രങ്ങൾ
ക�ൊല്ലത്തെ ഓച്ചിറ പടനിലം, ഹരിപ്പാട് മണ്ണാറശാല ക്ഷേത്രം എന്നിവിടങ്ങളിൽ അവർണർക്ക്
പ്രവേശനം അനുവദിച്ചിരുന്നു. 1922 ൽ മന്നത്തു പദ്മനാഭൻ കുടുംബക്ഷേത്രം അവർണർക്ക്
തുറന്നു ക�ൊടുത്തു. ഗുരുവായൂർ സത്യഗ്രഹവുമായി ബന്ധപ്പെട്ട് എ. കെ. ജി തിരുവിതാംകൂറിൽ
പര്യടനം നടത്തുമ്പോൾ കുമ്പളത്ത് ശങ്കുപ്പിള്ള അദ്ദേഹത്തെയും അനുയായികളെയും ക്ഷണിച്ച്
കണ്ണൻകുളങ്ങര ക്ഷേത്രം തുറന്നു ക�ൊടുത്തു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
57
രഥ�ോൽസവം
കാണാനെത്തിയവർക്ക്
മർദ്ദനം
അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരെ പ�ോരാടിയ
പാലക്കാട് ജില്ലയിലെ കണ്ണാടി കടുവക്കോട് കിട്ടയും ഒ. വി.
വിജയന്റെ മുത്തച്ഛൻ ചാമിയും അടങ്ങുന്ന 20 അംഗ ഈഴവ
സംഘം 1924ൽ കൽപാത്തി രഥ�ോൽസവം കാണാൻ
പ�ോയി. എന്നാൽ ഇവർക്ക് ക്രൂരമർദ്ദനമേറ്റു. ഇതിനെതിരെ
പ്രതിഷേധം ശക്തമായി. സമ്പന്ന ഈഴവ കുടുംബത്തിലെ
യുവാക്കൾ റ�ോഡ് ഉപര�ോധിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ
ബ്രിട്ടീഷുകാരനായ ഉദ്യോഗസ്ഥൻ നിര�ോധനാജ്ഞ
പ്രഖ്യാപിച്ചു. നിര�ോധനാജ്ഞ ലംഘിച്ച് ജയിലിൽ പ�ോകാൻ
യുവാക്കൾ തീരുമാനിച്ചു. സഹ�ോദരൻ അയ്യപ്പനും ടി. കെ.
മാധവനും ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ
സർക്കാർ സർവീസിലുള്ള ഈഴവരെ പിരിച്ചു വിടുമെന്ന്
ക�ോഴിക്കോട് കലക്ടർ ഭീഷണിപ്പെടുത്തി. തുടർന്ന്‌
സമരത്തിൽ നിന്ന് ഇവർ പിൻമാറി. നിരവധി പേർ
മതം മാറുന്ന സാഹചര്യവുമുണ്ടായി. കിട്ട ക്രിസ്തുമതം
സ്വീകരിച്ച് ജ�ോൺ കിട്ടയായി. പിന്നീട് കൽപാത്തിയിൽ
പിന്നാക്കക്കാർക്ക് പ്രവേശനം അനുവദിച്ചു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
58
കുറുമ്പൻ ദൈവത്താന്റെ വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപ് 1925 ൽ നവ�ോത്ഥാന നായകനായ
കുറുമ്പൻ ദൈവത്താന്റെ നേതൃത്വത്തിൽ അധ:സ്ഥിത സമൂഹം ആറന്മുള
പാർഥസാരഥി ക്ഷേത്രത്തിൽ കയറി പ്രവേശനാനുമതി നേടി. 1924ൽ
ഇതേപ�ോലെ ചെങ്ങന്നൂർ ക്ഷേത്രത്തിലും കുറുമ്പൻ ദൈവത്താന്റെ നേതൃത്വത്തിൽ
പുലയ സമുദായത്തിൽപ്പെട്ടവർ കയറിയിരുന്നു. എന്നാൽ, വർഷങ്ങൾക്കു
ശേഷമാണ് അധ:സ്ഥിത സമൂഹത്തിലെ ബഹുഭൂരിപക്ഷവും ക്ഷേത്രത്തിൽ
ഭയാശങ്കകളില്ലാതെ കയറി തുടങ്ങിയത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
59
അവരുടെ ച�ോരയിൽ കുളം ചുവന്നു
1806 ൽ സംഘടിതമായി ആരാധനയ്ക്ക്‌ ഈഴവ വിഭാഗത്തിലെ ചിലർ വൈക്കം
മഹാദേവ ക്ഷേത്രത്തിൽ പ്രവേശിക്കുമെന്നറിഞ്ഞ സവർണർ വിവരം വേലുത്തമ്പി
ദളവായെ അറിയിച്ചു. അവിടെ നിന്ന് ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ
എത്തി. ഇയാൾ ഈഴവർക്കിടയിൽ കടന്നു കൂടി കിഴക്കേ നട വഴി എളുപ്പത്തിൽ
പ്രവേശിക്കാമെന്ന ഉപായം അറിയിച്ചു. ഇതു വിശ്വസിച്ചെത്തിയവർ കണ്ടത്
കുതിരപ്പുറത്തുള്ള പടയാളികളെയായിരുന്നു. ഭയന്നോടിയവരെ നായർ
പടയാളികൾ ക�ൊലപ്പെടുത്തി. ശവശരീരങ്ങൾ വൈക്കം ക്ഷേത്രത്തിന്റെ വടക്കു-
കിഴക്ക് ഭാഗത്തുണ്ടായിരുന്ന വലിയ കുളത്തിലിട്ട് മൂടി. ഈ കുളം പിന്നീട് ദളവാക്കുളം
എന്ന പേരിലാണ് അറിയപ്പെട്ടത്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ
നടയിലായിരുന്നു ദളവാക്കുളം. ഇപ്പോഴത്തെ സ്വകാര്യ ബസ് സ്റ്റാൻഡ് നിൽക്കുന്നത്
ഈ സ്ഥലത്താണ്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
60
വൈക്കം സത്യഗ്രഹത്തോട് എതിർപ്പ്
	
വൈക്കം സത്യഗ്രഹത്തെ സവർണ ഹിന്ദുക്കളിൽ ഒരു വിഭാഗം പിന്തുണച്ചപ്പോൾ വലിയ�ൊരു
വിഭാഗം ശക്തമായി എതിർക്കുകയുണ്ടായി. സത്യഗ്രഹത്തെ എതിർത്ത് സവർണ ഹിന്ദുക്കൾ
മഹാറാണിക്ക് സമർപ്പിച്ച മെമ്മോറാണ്ടം
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
61
വൈക്കം
സത്യഗ്രഹത്തെക്കുറിച്ച്
ശ്രീനാരായണഗുരുവിന്റെ
അഭിപ്രായം
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
62
പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും
കണ്ണില�ൊഴിച്ച ക്രൂരത
വൈക്കം സത്യഗ്രഹത്തിന് മുൻപ് നടന്ന പൂത്തോട്ട
സമരത്തിന്റെ നായകൻ കൂടിയായിരുന്നു ആമചാടി
തേവൻ അഥവാ കണ്ണൻ തേവൻ. താഴ്ന്ന ജാതിക്കാർക്ക്
ക്ഷേത്രപ്രവേശനത്തിന് അനുമതിയില്ലാതിരുന്ന കാലത്ത്
കണ്ണൻ തേവൻ പൂത്തോട്ട ക്ഷേത്രത്തിൽ കയറി ത�ൊഴുതു.
ഇതിന്റെ പേരിൽ അറസ്റ്റിലായി. ജയിൽമ�ോചിതനായ
ശേഷം തേവൻ വൈക്കം സത്യഗ്രഹത്തിൽ
പങ്കെടുക്കാനെത്തി. ഇവിടെ വച്ച് അക്രമികൾ തേവന്റെ
കണ്ണിൽ പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ചു. ഇത�ോടെ കാഴ്ച
മങ്ങി. പിന്നീട് ക�ോട്ടയം സബ് ജയിലിൽ അടയ്ക്കപ്പെട്ടു.
ഇവിടെ ക്രൂര മർദ്ദനത്തിന് ഇരയായി. സത്യഗ്രഹം
അവസാനിച്ച ശേഷമാണ് കണ്ണൻ തേവൻ ജയിൽ
മ�ോചിതനായത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
63
സത്യഗ്രഹികൾ താമസിച്ച വെല്ലൂർ മഠം
വൈക്കം സത്യഗ്രഹത്തിന് പിന്തുണ നൽകി ശ്രീനാരായണ ഗുരു സത്യഗ്രഹികൾക്ക്
താമസിക്കുന്നതിനായി വെല്ലൂർ മഠം വിട്ടു നൽകി. ഇവിടെ നിന്നാണ് സമരം
നിയന്ത്രിക്കപ്പെട്ടത്. നിരവധി സമര സേനാനികൾ വെല്ലൂർ മഠത്തിൽ അന്തിയുറങ്ങി.
വെല്ലൂർ മഠം നിലനിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ വൈക്കം സത്യഗ്രഹ മെമ്മോറിയൽ
ശ്രീനാരായണ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രവർത്തിക്കുന്നു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
64
ഗാന്ധിജിയെയും അവർ പുറത്തിരുത്തി
വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് സവർണ നേതൃത്വവുമായി ചർച്ച നടത്താൻ
മഹാത്മഗാന്ധി തയ്യാറായി. ഇതിനായി ഇണ്ടൻതുരുത്തി ദേവൻ നീലകണ്ഠൻ നമ്പൂതിരിയെ
കാണാനായി ഗാന്ധിജി മനയിലെത്തി. സി. രാജഗ�ോപാലാചാരി, മഹാദേവദേശായി,
രാമദാസ് ഗാന്ധി എന്നിവർ ഒപ്പമുണ്ടായിരുന്നു. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള
സന്ദർശകരെ മനയുടെ വരാന്തയിലാണ് ഇരുത്തിയത്. നമ്പൂതിരിയും കൂട്ടരും അകത്തെ
മുറിയിൽ ഇരുന്നു. ഗാന്ധിയും സഹപ്രവർത്തകരും അവർണരുടെ സ്പർശനമേറ്റ് അശുദ്ധി
വന്നവരാണെന്നും അവരെ മനയുടെ അകത്ത് കടത്തുന്നത്
ശരിയല്ലെന്നും നമ്പൂതിരി കരുതി.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
65
സത്യഗ്രഹത്തിന്
പിന്തുണയുമായി
മന്നത്ത് പദ്മനാഭൻ
	
വൈക്കം സത്യഗ്രഹത്തിന് പിന്തുണയുമായി
സവർണ വിഭാഗങ്ങളും രംഗത്തെത്തിയിരുന്നു.
മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്ത്
നിന്ന് തിരുവനന്തപുരത്തേക്ക് സവർണ ജാഥ
നടത്തി. ഇതേ സമയത്തു തന്നെ
ശുചീന്ദ്രത്ത് നിന്ന് പെരുമാൾ നായിഡുവിന്റെ
നേതൃത്വത്തിൽ മറ്റൊരു ജാഥയും ആരംഭിച്ചിരുന്നു.
1924 നവംബർ 13ന് ഒരു പ്രതിനിധി സംഘം
റീജന്റിനെ കണ്ട് സവർണർ
ഒപ്പിട്ട മെമ്മോറാണ്ടം സമർപ്പിച്ചു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
66
സത്യഗ്രഹികൾക്ക് ഭക്ഷണം
വിളമ്പാൻ അകാലിദൾ
വൈക്കം സത്യഗ്രഹ വേളയിൽ പഞ്ചാബിൽ നിന്ന് അകാലികളെത്തി.
അവർ സത്യഗ്രഹികൾക്കായി സൗജന്യ ഭ�ോജനാലയം തുറന്നു.
ലാൽസിംഗിന്റെ നേതൃത്വത്തിലാണ് അവർ എത്തിയത്. അകാലി
ഗുരുദ്വാർ പ്രബന്ധിന്റെ സഹായം ലഭ്യമാക്കിയത് സർദാർ
പണിക്കരാണ്. ലാൽസിംഗിന�ൊപ്പം 15 പേർ വന്നു. പിന്നീട്
ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ഇവർ മടങ്ങി.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
67
സമരച്ചൂടിലേക്ക്
രാമസ്വാമി നായ്ക്കർ
ഈറ�ോഡ് നിന്ന് രാമസ്വാമി നായ്ക്കർ ഭാര്യ
നാഗമ്മയ�ോട�ൊപ്പം
വൈക്കം സത്യഗ്രഹത്തിന് പിന്തുണ അറിയിച്ച്
എത്തി. വൈക്കത്തെ സത്യഗ്രഹികളെ
അഭിസംബ�ോധന ചെയ്ത അദ്ദേഹത്തെ
പ�ോലീസ് അറസ്റ്റ് ചെയ്തു.
.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
68
പൂജപ്പുര ജയിലിൽ ആദ്യമായി
രാഷ്ട്രീയ തടവുകാർ
	
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് പൂജപ്പുര
ജയിലിൽ ആദ്യമായി രാഷ്ട്രീയ തടവുകാർ എത്തുന്നത്. ടി.കെ.
മാധവന് ആറ് മാസം വെറും തടവായിരുന്നു ശിക്ഷ. കെ. പി.
കേശവമേന�ോൻ, മാധവൻ ഗ�ോവിന്ദൻ, എ. ബാഹുലേയൻ,
ചാത്തൻ കുഞ്ഞപ്പി എന്നിവരെയും ആറു മാസം വെറും തടവിന്
ശിക്ഷിച്ചു. എ.കെ. പിള്ള, നാരായണ മേന�ോൻ, കെ. കേളപ്പൻ
നായർ എന്നിവർക്ക് നാലു മാസം വെറും തടവായിരുന്നു ശിക്ഷ.
ഉണ്ണിക�ൊച്ചുപിള്ള, നാരായണൻ നായർ രാമൻ നായർ,
കുട്ടി മാധവൻ, പാപ്പി വാസു, സെബാസ്റ്റിയൻ, ഗ�ോവിന്ദൻ
ഗ�ോപാലകൃഷ്ണൻ നായർ, ജ�ോർജ് ജ�ോസഫ്, കുഞ്ഞൻ കേശവൻ,
കുട്ടൻ കേശവൻ, കെ. എൻ. നാരായണൻ നായർ എന്നിവരെ
ആറു മാസം വെറും തടവിന് ശിക്ഷിച്ചു. ടി. ആർ. കൃഷ്ണസ്വാമി
അയ്യരെ രണ്ടു മാസം വെറും തടവിനും അയ്യാമുത്തു ഗൗണ്ടറെയും
അബ്ദുൾ റഹീമിനെയും ഒരു മാസം കഠിന തടവിനും
ശിക്ഷിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. കുരുവിള മാത്യുവിന്
മൂന്നു മാസം വെറും തടവായിരുന്നു ശിക്ഷ. ചിറ്റേടത്ത്
ശങ്കുപിള്ളയ്ക്ക് ഒരു മാസം കഠിന തടവ്. ഇ. വി. രാമസ്വാമി
നായ്ക്കരെ ഒരു മാസം വെറും തടവിന്‌
ശിക്ഷിച്ചു. എസ്. ചക്രവർത്തി അയ്യങ്കാർക്ക് ഒരു മാസം വെറും
തടവും 50 രൂപ പിഴയുമായിരുന്നു ശിക്ഷ.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
69
വൈക്കം
സത്യഗ്രഹത്തിൽ
പങ്കെടുത്ത്
ജയിലിലായവർക്ക്‌
മംഗളപത്രം
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
70
സത്യഗ്രഹികൾ
വെള്ളത്തിൽ;
പ�ോലീസ് വള്ളത്തിൽ
1924 ലെ വെള്ളപ്പൊക്ക
കാലത്തും വൈക്കം സത്യഗ്രഹം തുടർന്നതായി
ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. വെള്ളത്തിൽ
നിന്നായിരുന്നു സത്യഗ്രഹം. പ�ോലീസ് വഞ്ചിയിൽ
കാവൽ നിന്നു. അന്ന്‌
നൂൽനൂൽപും ഹിന്ദി പഠനവും നടന്നിരുന്നു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
71
ഒരു വ�ോട്ടിന് പരാജയം
വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള റ�ോഡുകളിൽ
അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നത്
സംബന്ധിച്ച് തിരുവിതാംകൂർ നിയമസഭ ചർച്ച ചെയ്തു.
1924 ഒക�്ടോബർ രണ്ടിന് അന്നത്തെ എസ്. എൻ.
ഡി. പി ജനറൽ സെക്രട്ടറി എൻ. കുമാരനാണ് പ്രമേയം
അവതരിപ്പിച്ചത്. ചർച്ചയ്ക്ക് ശേഷം വ�ോട്ടിനിട്ടപ്പോൾ 21
പേർ അനുകൂലിച്ചും 22 പേർ എതിർത്തും വ�ോട്ട് ചെയ്തു.
ഒരു വ�ോട്ടിന് പ്രമേയം പരാജയപ്പെട്ടു. രണ്ടു ക്രിസ്ത്യൻ
അംഗങ്ങൾ എതിർത്ത് വ�ോട്ടു ചെയ്തു. ചേർത്തലയിലെ
പഞ്ഞിക്കാരനും ത�ോമസുമായിരുന്നു അത്. മുസ്ലീം
അംഗങ്ങളിൽ ആദംസേട്ട് ഹാജരായില്ല. കാദർപിള്ള
എതിർത്ത് വ�ോട്ടു ചെയ്തു.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
72
ഗാന്ധിജി
വരുമെന്ന്
ഇൻസ്‌പെക്ടർ
മഹാത്മാഗാന്ധി 1925 മാർച്ച് മാസം
വൈക്കം സന്ദർശിക്കുമെന്നറിയിച്ച്
ഇൻസ്‌പെക്ടർ രാമവാര്യർ പ�ോലീസ്
കമ്മിഷണർക്ക് ഫെബ്രുവരി 28ന്
നൽകിയ കത്ത്.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
73
വൈക്കത്ത്
സ്ഥാപിച്ചിരിക്കുന്ന
പെരിയ�ോർ രാമസ്വാമി
നായ്ക്കരുടെ സ്മാരകം
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
74
സിംഗിൾ ചായ
ച�ോദിച്ചതിന് പിഴ
നായരുടെ കടയാണെന്നറിയാതെ ചെന്ന്
സിംഗിൾ ചായ ച�ോദിച്ചതിന് പിഴ ഒടുക്കേണ്ടി
വന്ന സംഭവത്തെക്കുറിച്ച് 1925 ജനുവരി
ഒന്നിലെ കേരള കൗമുദി റിപ്പോർട്ട് ചെയ്ത
വാർത്ത.
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
75
വൈക്കം സത്യഗ്രഹ സ്മാരകം
ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations
76
കെ. കേളപ്പന്റെ
അനിശ്ചിതകാല സത്യഗ്രഹം
1931 നവംബർ ഒന്നിന് രാവിലെ 9ന് ഗുരുവായൂർ
ക്ഷേത്രത്തിന്റെ കിഴക്ക്, പടിഞ്ഞാറ്, തെക്ക് നടകളിൽ
സത്യഗ്രഹം ആരംഭിച്ചു. ഓര�ോ നടയിലും രണ്ടു വീതം പേർ
മൂന്നു മണിക്കൂർ വീതം സത്യഗ്രഹം നടത്തുകയായിരുന്നു
രീതി. എ. കെ ഗ�ോപാലനായിരുന്നു സത്യഗ്രഹം ക്യാപ്റ്റൻ.
അദ്ദേഹത്തോട�ൊപ്പം പി. കൃഷ്ണപിള്ളയും ഉണ്ടായിരുന്നു.
സത്യഗ്രഹം തുടങ്ങിയ ശേഷം മന്നം പണ ശേഖരണത്തിനായി
തിരുവിതാംകൂർ ഭാഗങ്ങളിലേക്ക് പ�ോയി. തിരുവിതാംകൂറിൽ
ജാഥയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തത് എൻ. എസ്.
എസ് ആണ്. ഗുരുവായൂർ ഏകാദശി ദിവസം എ. കെ. ജി
ക്ഷേത്രനടയിൽ ഉപവസിച്ചു. 1931ന് സാമൂതിരി ക്ഷേത്രം അടച്ചിട്ടു.
പ്രക്ഷോഭ കാലത്ത് കുറൂർ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ
വക പാവക്കുളം ക്ഷേത്രം അവർണർക്ക് തുറന്നുനൽകി. 1932
സെപ്റ്റംബർ 21ന് കേളപ്പൻ അനിശ്ചിതകാല നിരാഹാര
സത്യഗ്രഹം ആരംഭിച്ചു. ഗാന്ധിജി പ്രശ്നത്തിൽ ഇടപെട്ട്
കേളപ്പന�ോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.
ക്ഷേത്രപ്രവേശനം നിയമം ആയ ശേഷം 1947 ജൂൺ രണ്ടിന്
കേളപ്പൻ പിന്നാക്കക്കാർക്കൊപ്പം
ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam
കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ  uploaded by T J Joseph Kottayam

More Related Content

What's hot

Colonization in india
Colonization in indiaColonization in india
Colonization in indiaMaham Sirohey
 
Large role of united states, russia and china (1)
Large role of  united states, russia and china (1)Large role of  united states, russia and china (1)
Large role of united states, russia and china (1)Sajib Islam
 
STATUS OF WOMEN IN INDIA
STATUS OF WOMEN IN INDIASTATUS OF WOMEN IN INDIA
STATUS OF WOMEN IN INDIASanjuktaBanik
 
US History Ch. 9 Section 3 Notes
US History Ch. 9 Section 3 NotesUS History Ch. 9 Section 3 Notes
US History Ch. 9 Section 3 Notesskorbar7
 
Introduction to Central Asia
Introduction to Central AsiaIntroduction to Central Asia
Introduction to Central AsiaKathy Pham
 
Archaeology Field Methods
Archaeology Field MethodsArchaeology Field Methods
Archaeology Field Methodskolsonanth
 
Integration of Junagadh and Kashmir
Integration of Junagadh and KashmirIntegration of Junagadh and Kashmir
Integration of Junagadh and KashmirDiscussion Solution
 
History, Class-VIII, Education and british rule
History, Class-VIII, Education and british ruleHistory, Class-VIII, Education and british rule
History, Class-VIII, Education and british rulePankaj Saikia
 
Partition of British India
Partition of British IndiaPartition of British India
Partition of British IndiaHussain Shaheen
 
ARMED FORCES SPECIAL PROTECTION ACT
ARMED FORCES SPECIAL PROTECTION ACT ARMED FORCES SPECIAL PROTECTION ACT
ARMED FORCES SPECIAL PROTECTION ACT vishnugud
 
Revolutionary Nationalism in India
Revolutionary Nationalism in IndiaRevolutionary Nationalism in India
Revolutionary Nationalism in IndiaMonica Sharma
 
The Balfour Declaration
The Balfour DeclarationThe Balfour Declaration
The Balfour DeclarationJack H
 

What's hot (20)

Women in india
Women in indiaWomen in india
Women in india
 
1962 war.ppt
1962 war.ppt1962 war.ppt
1962 war.ppt
 
Colonization in india
Colonization in indiaColonization in india
Colonization in india
 
Historiography
HistoriographyHistoriography
Historiography
 
Large role of united states, russia and china (1)
Large role of  united states, russia and china (1)Large role of  united states, russia and china (1)
Large role of united states, russia and china (1)
 
STATUS OF WOMEN IN INDIA
STATUS OF WOMEN IN INDIASTATUS OF WOMEN IN INDIA
STATUS OF WOMEN IN INDIA
 
US History Ch. 9 Section 3 Notes
US History Ch. 9 Section 3 NotesUS History Ch. 9 Section 3 Notes
US History Ch. 9 Section 3 Notes
 
Non Aligned Movement
Non Aligned MovementNon Aligned Movement
Non Aligned Movement
 
Japan and World War II
Japan and World War IIJapan and World War II
Japan and World War II
 
Revolt of 1857 class 8 History cbse
Revolt of 1857 class 8 History cbseRevolt of 1857 class 8 History cbse
Revolt of 1857 class 8 History cbse
 
Introduction to Central Asia
Introduction to Central AsiaIntroduction to Central Asia
Introduction to Central Asia
 
Vedic Age
Vedic AgeVedic Age
Vedic Age
 
Archaeology Field Methods
Archaeology Field MethodsArchaeology Field Methods
Archaeology Field Methods
 
Integration of Junagadh and Kashmir
Integration of Junagadh and KashmirIntegration of Junagadh and Kashmir
Integration of Junagadh and Kashmir
 
History, Class-VIII, Education and british rule
History, Class-VIII, Education and british ruleHistory, Class-VIII, Education and british rule
History, Class-VIII, Education and british rule
 
Partition of British India
Partition of British IndiaPartition of British India
Partition of British India
 
ARMED FORCES SPECIAL PROTECTION ACT
ARMED FORCES SPECIAL PROTECTION ACT ARMED FORCES SPECIAL PROTECTION ACT
ARMED FORCES SPECIAL PROTECTION ACT
 
Revolutionary Nationalism in India
Revolutionary Nationalism in IndiaRevolutionary Nationalism in India
Revolutionary Nationalism in India
 
Land Ownership
Land OwnershipLand Ownership
Land Ownership
 
The Balfour Declaration
The Balfour DeclarationThe Balfour Declaration
The Balfour Declaration
 

More from Jamesadhikaram land matter consultancy 9447464502

More from Jamesadhikaram land matter consultancy 9447464502 (20)

Handbook for Presiding Officers Election 2024 James Joseph Adhikarathil Joi...
Handbook for Presiding Officers  Election 2024  James Joseph Adhikarathil Joi...Handbook for Presiding Officers  Election 2024  James Joseph Adhikarathil Joi...
Handbook for Presiding Officers Election 2024 James Joseph Adhikarathil Joi...
 
Land tribunal Pattayam citeria for the issue
Land tribunal Pattayam citeria for the issueLand tribunal Pattayam citeria for the issue
Land tribunal Pattayam citeria for the issue
 
Resurvey area prevails over document area
Resurvey area prevails over document areaResurvey area prevails over document area
Resurvey area prevails over document area
 
shanavas Land Tax new rate 2022- Basic Tax 1-04-2022 (1).pdf
shanavas Land Tax new rate 2022- Basic Tax 1-04-2022 (1).pdfshanavas Land Tax new rate 2022- Basic Tax 1-04-2022 (1).pdf
shanavas Land Tax new rate 2022- Basic Tax 1-04-2022 (1).pdf
 
Bhoomi tharam mattom no fee for family property below 25 cents - James Josep...
Bhoomi tharam mattom no fee for  family property below 25 cents - James Josep...Bhoomi tharam mattom no fee for  family property below 25 cents - James Josep...
Bhoomi tharam mattom no fee for family property below 25 cents - James Josep...
 
Revenue Guide 2024 ILDM Kerala James Joseph Adhikarathil Land Consultant 944...
Revenue Guide 2024 ILDM Kerala  James Joseph Adhikarathil Land Consultant 944...Revenue Guide 2024 ILDM Kerala  James Joseph Adhikarathil Land Consultant 944...
Revenue Guide 2024 ILDM Kerala James Joseph Adhikarathil Land Consultant 944...
 
kbt
kbtkbt
kbt
 
Training to Prospective Tahsildars Kerala ILDM James Joseph Adhikarathil 94...
Training to Prospective Tahsildars Kerala   ILDM James Joseph Adhikarathil 94...Training to Prospective Tahsildars Kerala   ILDM James Joseph Adhikarathil 94...
Training to Prospective Tahsildars Kerala ILDM James Joseph Adhikarathil 94...
 
Michabhoomi Clarification Pattayam
Michabhoomi Clarification PattayamMichabhoomi Clarification Pattayam
Michabhoomi Clarification Pattayam
 
Kerala Building tax act 1975 modified 2023 James Joseph Adhikarathil
Kerala Building tax act 1975 modified 2023 James Joseph AdhikarathilKerala Building tax act 1975 modified 2023 James Joseph Adhikarathil
Kerala Building tax act 1975 modified 2023 James Joseph Adhikarathil
 
Family member certificate not needed for registration James Joseph Adhikara...
Family member certificate not needed for registration   James Joseph Adhikara...Family member certificate not needed for registration   James Joseph Adhikara...
Family member certificate not needed for registration James Joseph Adhikara...
 
michabhoomi KLR Act Land Board procedures James Joseph Adhikarathil
michabhoomi KLR Act Land Board procedures  James Joseph Adhikarathilmichabhoomi KLR Act Land Board procedures  James Joseph Adhikarathil
michabhoomi KLR Act Land Board procedures James Joseph Adhikarathil
 
Michabhoomi distribution Clarification circular
Michabhoomi distribution Clarification circularMichabhoomi distribution Clarification circular
Michabhoomi distribution Clarification circular
 
ജന്മിത്തം (2).pdf
ജന്മിത്തം (2).pdfജന്മിത്തം (2).pdf
ജന്മിത്തം (2).pdf
 
Land tax note
Land tax noteLand tax note
Land tax note
 
AAY- BPL ration card income and other criteria orders. pdf13-10-2023 (1).Jam...
AAY- BPL ration card income and other  criteria orders. pdf13-10-2023 (1).Jam...AAY- BPL ration card income and other  criteria orders. pdf13-10-2023 (1).Jam...
AAY- BPL ration card income and other criteria orders. pdf13-10-2023 (1).Jam...
 
Paddy and and wetland aCT - Contempt of court - sub collector fort Cochin fin...
Paddy and and wetland aCT - Contempt of court - sub collector fort Cochin fin...Paddy and and wetland aCT - Contempt of court - sub collector fort Cochin fin...
Paddy and and wetland aCT - Contempt of court - sub collector fort Cochin fin...
 
Taluk vikasana samithi taluk sabha kerala guidelines James joseph adhikarathil
Taluk vikasana samithi taluk sabha  kerala guidelines James joseph adhikarathilTaluk vikasana samithi taluk sabha  kerala guidelines James joseph adhikarathil
Taluk vikasana samithi taluk sabha kerala guidelines James joseph adhikarathil
 
Michabhumi clarification circular James Joseph adhikarathil
Michabhumi clarification circular James Joseph adhikarathilMichabhumi clarification circular James Joseph adhikarathil
Michabhumi clarification circular James Joseph adhikarathil
 
Land tribunal pattayam registration in SRO - Certified copy of pattayam from...
Land tribunal pattayam registration in SRO  - Certified copy of pattayam from...Land tribunal pattayam registration in SRO  - Certified copy of pattayam from...
Land tribunal pattayam registration in SRO - Certified copy of pattayam from...
 

കേരള നവോത്‌ഥാനത്തിന്റെ നാഴികക്കല്ലുകൾ uploaded by T J Joseph Kottayam

  • 1. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 1 തമസ�ോ മാ ജ്യോതിർഗമയ കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകളായിട്ടുള്ള ചില ചരിത്ര സന്ദർഭങ്ങളുണ്ട്. അക്കൂട്ടത്തിൽ സുപ്രധാനമായ ഒന്നാണ് 1936 നവംബർ 12ന് തിരുവിതാംകൂർ പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരം. നൂറ്റാണ്ടുകളായി നിലനിന്നിരുന്നതും യാഥാസ്ഥിതികർ സനാതനമെന്നു വിശ്വസിച്ചിരുന്നതുമായ ഒരു വിലക്കായിരുന്നു അത�ോടുകൂടി തകർന്നടിഞ്ഞത്. ഹിന്ദു സമൂഹത്തിലെ ജാതി, വർണ വിവേചനത്തിന് വിധേയരായിരുന്ന ജനക�ോടികളുടെ ദീർഘകാലമായുള്ള ആവശ്യത്തിന്റെ അംഗീകാരമായിരുന്നു വിളംബരം. ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയുടെ വിവിധ തട്ടുകളിൽ ബന്ധിതരായിരുന്ന ഹിന്ദു ജനവിഭാഗം ആരാധനാകാര്യത്തിൽ തുല്യത കൈവരിച്ച സന്ദർഭമായിരുന്നു അത്. എൺപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് നടത്തിയ വിളംബരം കേരളത്തിലെ ഇതരപ്രദേശങ്ങളിലും ഭാരതമ�ൊട്ടാകെയും പ്രകീർത്തിക്കപ്പെട്ടു. പൗരാവകാശവും സമത്വവും നേടിയെടുക്കാനുള്ള സുദീർഘമായ പ�ോരാട്ടമായിട്ടാണ് മനുഷ്യാവകാശ പ്രക്ഷോഭകരും വിമ�ോചന പ�ോരാളികളും ഇതിനെ വിലയിരുത്തിയത്. അതിന്റെ വാർഷികാചരണം ആരാധനാ സ്വാതന്ത്ര്യമുൾപ്പെടെയുള്ള മനുഷ്യാവകാശങ്ങൾ പൗരൻമാർക്ക് അനുഭവവേദ്യമാക്കേണ്ടതിന്റെ ഓർമപ്പെടുത്തലാണ്. പൗരാവകാശങ്ങൾക്ക് ഭംഗം വരാതെ ന�ോക്കാനുള്ള സന്ദർഭം കൂടിയാണത്.
  • 2. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 2 ഭരണഘടനാദത്തമായ അവകാശങ്ങൾ രണ്ടു നൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ക�ോളനിവാഴ്ച അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ചരിത്രപരമായ പ�ോരാട്ടത്തിന്റെ ഫലമായാണ്. സാമൂഹികവും സാമ്പത്തികവുമായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹ�ോദര്യം എന്നിവ ഭരണഘടനാവകാശങ്ങളാണ്. വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ അഖണ്ഡതയും നിലനിർത്തിക്കൊണ്ടുള്ള അവകാശങ്ങളാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. പൗരന്റെ അന്തസ്സ് ആചാരങ്ങളുടെയ�ോ അനുഷ്ഠാനങ്ങളുടെയ�ോ പേരിൽ ലംഘിക്കപ്പെടാൻ പാടില്ല. ഭാരതം ഒരു പരമാധികാര ജനാധിപത്യ മതനിരപേക്ഷ സ�ോഷ്യലിസ്റ്റ് റിപബ്‌ളിക് ആണെന്ന് ഭരണഘടന ആമുഖത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പൗരൻമാർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വാസിക്കാനും ആരാധന നടത്താനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. വിശ്വാസമില്ലാത്തവർക്ക് അതനുസരിച്ച് ജീവിക്കാനും ഭരണഘടന അനുവാദം നൽകുന്നു. മൂന്നാമധ്യായത്തിലെ 25ാം അനുഛേദത്തിലാണ് മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള അവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്. പതിനാലാം അനുഛേദത്തിൽ പറയുന്ന തുല്യതയെന്ന അവകാശത്തിന്റെ വെളിച്ചത്തിൽ വേണം ആരാധനാ സ്വാതന്ത്ര്യത്തെ വിലയിരുത്തേണ്ടത്. ജാതീയമ�ോ ലിംഗപരമ�ോ ആയ യാത�ൊരുവിധ വിവേചനങ്ങളും മൗലികാവകാശങ്ങൾ നടപ്പാക്കുന്നതിൽ പാടില്ലായെന്ന് ഭരണഘടന അനുശാസിക്കുന്നു. മൗലികാവകാശങ്ങളുടെ കാവലാൾ നീതിന്യായക്കോടതികളാണ്. അവ നടപ്പാക്കാനുള്ള ബാധ്യത സർക്കാരുകൾക്കുമാണ്.
  • 3. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 3 തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം 1936 നവംബർ 12 ന് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനത്തിന് അനുമതിയായി. നിരവധി സമരങ്ങളുടെ വിജയമായിരുന്നു ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഈ വിളംബരം.
  • 4. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 4 മലബാറിലെ ക്ഷേത്രപ്രവേശന വിളംബരം മലബാറിലെ ക്ഷേത്രപ്രവേശന വിളംബരം സംബന്ധിച്ച പത്രവിജ്ഞാപനം
  • 5. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 5 ക�ൊച്ചി ക്ഷേത്രപ്രവേശന വിളംബരം
  • 6. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 6 ഇരുൾമൂടിയ ഒരു കാലഘട്ടം കേരളത്തിനുണ്ടായിരുന്നു, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ. അയിത്തം, ത�ൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ജാതിശ്രേണികൾ, അസമത്വം, അമ്പലങ്ങളിലെ പ്രവേശന വിലക്ക് എന്നിങ്ങനെ നൂറ് കണക്കിന് അനാചാരങ്ങൾ.
  • 7. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 7 പുലപ്പേടി, മണ്ണാപ്പേടി പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്നിരുന്ന ഒരു സാമൂഹ്യാചാരമായിരുന്നു പുലപ്പേടിയും മണ്ണാപ്പേടിയും. കാവുകളിൽ പൂരവും വേലയും നടക്കുമ്പോൾ ക�ൊല്ലത്തില�ൊരിക്കൽ താണജാതിക്കാർക്ക് നാടുവാഴി സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. അന്ന്‌വഴിയിൽ കാണുന്ന സ്ത്രീകളെ ത�ൊട്ടും ചെറിയ കല്ലോ ചുള്ളിക്കമ്പോ എടുത്തെറിഞ്ഞും അവർക്കുമേൽ അവകാശം സ്ഥാപിച്ചിരുന്നു. ആ സ്ത്രീകൾക്ക് പിന്നീട് സ്വന്തം സമുദായത്തിൽ പ്രവേശനമുണ്ടായിരുന്നില്ല. പുലയ മണ്ണാൻ സമുദായങ്ങളിലെ പുരുഷന്മാർ സവർണ്ണ ജാതിയിലെ സ്ത്രീകളെ ഇതിലൂടെ സ്വന്തമാക്കിയിരുന്നതായി ചരിത്രം പറയുന്നു. വടക്കൻ കേരളത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലും കുട്ടനാട്ടിലും ഓച്ചിറയിലും മറ്റു സ്ഥലങ്ങളിലും മകരമാസത്തിലും കർക്കിടക മാസത്തിലും ഇതിന് ആധാരമായ സംഭവങ്ങൾ നടന്നിരുന്നു.
  • 8. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 8 അയിത്തവും തീണ്ടലും അയിത്തം, തീണ്ടൽ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിൽ നമ്പൂതിരി, ക്ഷത്രിയർ, നായർ, ഈഴവർ, പുലയർ, പാണർ തുടങ്ങിയവർ ക്രമം പ�ോലെ ത�ൊട്ടുകൂടായ്മ പുലർത്തിയിരുന്നു. ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയായാൽ കീഴ്ജാതിക്കാരെ മർദ്ദിക്കാനും ശിക്ഷിക്കാനും മേൽജാതിക്കാർക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളിൽ ഈഴവർക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതിൽ താഴെയുള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം വഴികളിൽ ഈഴവർക്കും സവർണ്ണരായവർ പ�ോകുമ്പോൾ വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു.
  • 9. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 9 ക്ഷേത്രങ്ങളിലെ നരബലിക്കെതിരെ പാലക്കാട് ചളവറയിൽ കീര�ോറ്റി എന്ന സ്ത്രീയുടെ നേതൃത്വത്തിൽ ശക്തമായ സമരം നടന്നു
  • 10. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 10 മീശ വേണ�ോ നികുതി നൽകണം സ്വർണാഭരണങ്ങൾ അണിയുക, പല്ലക്കിൽ സഞ്ചരിക്കുക, പ്രത്യേകതരം തലപ്പാവ് ധരിക്കുക, കുടപിടിക്കുക, മീശവയ്ക്കുക മുതലായവയ്ക്ക്‌രാജാവിന�ോ നാടുവാഴിക്കോ പതിവുനിരക്ക് അനുസരിച്ച് അടിയറ വച്ച് അനുവാദം വാങ്ങണമായിരുന്നു. മറ്റൊരു നികുതി തലയറ എന്ന പേരിൽ ഒരു തലവരി ആയിരുന്നു. നായരുൾപ്പടെയുള്ള മേൽജാതികളെയും മാപ്പിളമാരെയുമ�ൊക്കെ ഒഴിവാക്കി കീഴാള ജാതികളിൽ നിന്ന് ആറ് ക�ൊല്ലം കൂടുമ്പോൾ തലയെണ്ണി പിരിക്കുന്ന കരമായിരുന്നു ഇത്. 1814ലെ ഒരു വിളമ്പരത്തിലൂടെയാണു തലയറ-വലയറ നികുതികൾ ഗൗരീപാർവതിബായി നിർത്തലാക്കുന്നത്.
  • 11. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 11 തെക്കേ വാതിലിലൂടെ തള്ളിപ്പുറത്താക്കും കുറ്റം ചുമത്തപ്പെടുന്ന നമ്പൂതിരി സ്ത്രീകളെ പടിയടച്ചു പിണ്ഡം വച്ചിരുന്നു. ബഹിഷ്കരിച്ചതായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ അവളുടെ മൂടുവസ്ത്രവും മറക്കുടയും പിടിച്ചുപറിച്ചു കളയും. തെക്കേ വാതിലിലൂടെ തള്ളിപ്പുറത്താക്കി വാതിലടയ്ക്കും. പിന്നീട് സാമൂഹികമായി മരണപ്പെട്ടതായി കണക്കാക്കും. ബന്ധുക്കൾ മരണാനന്തരക്രിയകൾ ചെയ്ത് പിണ്ഡം വയ്ക്കും. സദ്യയ�ോടെയാവും ഇത് അവസാനിക്കുക.
  • 12. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 12 ചില നികുതികൾ നിറുത്തലാക്കിയ രാജകീയ ഉത്തരവ്
  • 13. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 13 കല്യാണത്തിനും പണം നൽകണം സാധാരണ ജനങ്ങളുടെ കല്യാണം പ�ോലെയുള്ള വിശേഷങ്ങൾ നടക്കുമ്പോൾ സമൂഹത്തിലെ സ്വാധീനമുള്ളവർക്ക് പണം നൽകുന്ന ഏർപ്പാട് നിലനിന്നിരുന്നു. ഇത് ഒഴിവാക്കിയിറങ്ങിയ ഉത്തരവ്
  • 14. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 14 ത�ൊട്ടുകൂടായ്മയുടെ ശ്രേണികൾ പണ്ടുകാലത്ത് ജാതി നിയമങ്ങൾ വളരെ ക്രൂരമായിരുന്നു. തീണ്ടിക്കൂടായ്മ, കാണുന്നതിന് പ�ോലും വിലക്ക്, അടുത്തു കൂടായ്മ എന്നിവയ�ൊക്കെ നിലനിന്നിരുന്നു. ജാതികളും ഉപജാതികളും ഹിന്ദുക്കളും അഹിന്ദുക്കളുമ�ൊക്കെ തമ്മിൽ ഈ വേർതിരിവ് നിലനിന്നിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെ താണജാതിക്കാരൻ നിശ്ചിത ദൂരത്തിനുള്ളിൽ നിന്നാൽ പ�ോലും അശുദ്ധിക്ക് കാരണമായിരുന്നു. നൂറ് അടി അകലെ താണ ജാതിക്കാരൻ നിന്നാലും നമ്പൂതിരി അശുദ്ധനായിരുന്നു. ഓര�ോ വിഭാഗത്തിനും തീണ്ടലിന്റെ ദൂരക്കണക്ക് നിശ്ചയിക്കപ്പെട്ടിരുന്നു. ബ്രഹ്മണരിൽ മൂത്തതും ഇളയതും തമ്മിൽ സ്പർശിച്ചാലും അശുദ്ധരായിരുന്നു. അവർ നമ്പിടിമാരിൽ നിന്നു പ�ോലും ജലം സ്വീകരിച്ചിരുന്നില്ല. ബ്രാഹ്മണനും ക്ഷത്രിയനും അമ്പലവാസികളിൽ നിന്ന് ജലം സ്വീകരിച്ചിരുന്നില്ല. മിക്ക ജാതികളിലെ അംഗങ്ങളും പരസ്പരം സ്പർശിച്ചാൽ കുളിച്ചിരുന്നു. പുലയ, നായാടി വിഭാഗങ്ങളിലുള്ളവർ ബ്രാഹ്മണന്റെ ദൃഷ്ടിയിൽപെട്ടാൽ അയാൾ അശുദ്ധനായതായി കരുതിയിരുന്നു. താണജാതി നായൻമാർ പരസ്പരം സ്പർശിച്ചാലും അശുദ്ധിയായതായി കണക്കാക്കിയിരുന്നു.
  • 15. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 15 അടിക്കണക്കിൽ അകന്നു നിൽക്കണം ഒരു നമ്പൂതിരി ബ്രാഹ്മണനിൽ നിന്ന് ക്ഷത്രിയൻ 12 അടിയും നായർ 24 അടിയും അകലം പാലിക്കണമായിരുന്നു. ഈഴവൻ മുതൽ പരവൻ വരെയുള്ള പതിന�ൊന്നു തീണ്ടൽജാതിക്കാർക്ക് 36 അടി മുതൽ 100 അടി വരെയുള്ള അകലം നിശ്ചയിച്ചിരുന്നു. ഈഴവൻ നായരുമായി 12 അടി അകലം പാലിക്കണമായിരുന്നു. ഉയർന്ന ജാതി ഹിന്ദുക്കളിൽ നിന്ന് കണക്കൻമാർ 42 അടി അകലം പാലിച്ചിരുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, ഉയർന്നജാതി നായൻമാർ, അന്തരാളർ എന്നിവരിൽ നിന്ന് കാടൻമാർ 48 അടി അകലം പാലിക്കണമായിരുന്നു. പുലയരും നായാടികളും ഉള്ളാടരും ഒരു നിശ്ചിത പരിധിക്കുള്ളിൽ വന്നാൽ കാടന്റെ ശുദ്ധി പ�ോകുമായിരുന്നു. പഴയ ക�ൊച്ചി രാജ്യത്തിന്റെ തെക്കൻ ദിക്കുകളിൽ പുലയർ ബ്രാഹ്മണരിൽ നിന്ന് 90 അടിയും നായരിൽ നിന്ന് 64 അടിയും അകലം പാലിച്ചിരുന്നു. ഉയർന്ന ജാതിക്കാരനിൽ നിന്ന് പുലയൻ 30 അടി അകലവും പറയർ ബ്രാഹ്മണനിൽ നിന്ന് 128 അടി അകലവും പാലിക്കണമായിരുന്നു. നായാടിയാല�ോ ഉള്ളാടനാല�ോ തീണ്ടലിന് വിധേയമാകുന്ന വേട്ടുവൻ വെള്ളവും കരിക്കും കള്ളും മാത്രം കുടിച്ച് ഏഴു ദിവസം ഉപവസിക്കണമായിരുന്നു. എട്ടാം ദിവസം കുളിച്ച് ശുദ്ധിയായ ശേഷമായിരുന്നു ആഹാരം കഴിക്കുന്നത്. വേട്ടുവൻ ഉയർന്ന ജാതിക്കാരിൽ നിന്ന് 64 അടി അകലം പാലിച്ചിരുന്നു. അവർ കമ്മാളരിൽ നിന്ന് 24 അടി ദൂരെ മാറി നിൽക്കണമായിരുന്നു. നായാടി ഒരാളെ തീണ്ടിയാൽ അയാൾ ഏഴു പുഴകളിലും കുളങ്ങളിലും മുങ്ങിക്കുളിക്കുകയും തന്റെ ചെറു വിരലിൽ നിന്ന് കുറച്ചു രക്തം ഒഴുക്കിക്കളയുകയും വേണമായിരുന്നു. ഉള്ളാടൻ, നായാടികൾ, മലയർ, കാടർ എന്നിവർ 64 അടി ചുറ്റളവിനകത്ത് കടന്നാൽ ബ്രാഹ്മണരും ക്ഷത്രിയരും നായരും അന്തരാളരും തീണ്ടൽ ബാധിതരാകുമായിരുന്നു. ഒരു വേടൻ വഴിയിൽ കടന്നാൽ ആ വഴി തന്നെ അശുദ്ധമായതായി കണക്കാക്കിയിരുന്നു. എന്നാൽ ഒരു പുലയൻ അതിലേ നടന്നു കഴിയുമ്പോൾ മാത്രമേ അശുദ്ധനാകുമായിരുന്നുള്ളൂ. അതിരാവിലെ മുതൽ അന്തിമയങ്ങും വരെ കൃഷിയിടങ്ങളിൽ കഠിനമായി അധ്വാനിച്ചിരുന്നവർക്ക് വളരെ തുച്ഛമായ കൂലിയാണ് നൽകിയിരുന്നത്. അതുപ�ോലും ഭൂവുടമകളുടെ വീടുകളിൽ നിന്ന് വളരെ അകലെ വച്ചാണ് ക�ൊടുത്തിരുന്നത്. ഒരു താണ ജാതിക്കാരനുമായ�ോ വിദേശിയുമായ�ോ ബന്ധപ്പെട്ടാൽ സവർണ ജാതിയിലുള്ളയാൾ തിന്നുന്നതിനും കുടിക്കുന്നതിനും സ്വയം തുപ്പലിറക്കുന്നതിനും മുമ്പ് കുളിച്ച് ശുദ്ധിവരുത്തണമായിരുന്നു. അല്ലെങ്കിൽ അവർ അന്ധരും ബധിരരും ആകുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അവലംബം - ചട്ടമ്പി സ്വാമികൾ: ഒരു ധൈഷണിക ജീവിതം
  • 16. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 16 പശു പെറ്റാൽ അവകാശം പ്രമാണിക്ക്‌ ഒരു കാലത്ത് പിന്നാക്കക്കാർക്ക് പശുവിനെ തീറ്റാൻ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. പ�ോറ്റാന�ോ പാൽ കറക്കാന�ോ അവകാശമില്ലായിരുന്നു. പശു പ്രസവിച്ചു കഴിഞ്ഞാൽ താഴ്ന്ന ജാതിക്കാർ അതിനെ അടുത്തുള്ള നായർ പ്രമാണിയെ ഏൽപ്പിക്കണം. കറവ തീരുമ്പോൾ അവർ അറിയിക്കും. അപ്പോൾ തിരിച്ചു ക�ൊണ്ടുവരാം. ക�ൊടുക്കുമ്പോഴും തിരികെ വാങ്ങുമ്പോഴും ചിലപ്പോൾ കിട്ടുന്ന ഒരു ഊണാണ് പ്രതിഫലം. ഇതിനെ എതിർത്താൽ മരത്തിൽ കെട്ടി അടിക്കും. ഇതിനെതിരെ ഉഴുതുമ്മേൽ കിട്ടൻ എന്നയാൾ ഈഴവരെ സംഘടിപ്പിച്ചു.
  • 17. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 17 ചെട്ടിമാർക്കും സമാന ജാതിക്കാർക്കും ചില സെസ്സുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്
  • 18. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 18 പ�ൊതുനിരത്ത് എല്ലാവർക്കും പ�ൊതുനിരത്തിലൂടെ വണ്ടിയിൽ സഞ്ചരിക്കാൻ ചില വിഭാഗങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. ഇത് കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമായി. അയ്യങ്കാളി ഉൾപ്പെടെയുള്ളവർ പ്രതിഷേധ സമരങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നു. ഒടുവിൽ പ�ൊതുവഴിയിലൂടെ വണ്ടിയിൽ സഞ്ചരിക്കാൻ എല്ലാവർക്കും അനുമതി നൽകി ഉത്തരവായി.
  • 19. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 19 വീടുകൾ ഓടു മേയാൻ അനുമതി തിരുവിതാംകൂറിൽ വീട്‌ ഓടുമേയുന്നതിനു അനുമതി ഉണ്ടായിരുന്നില്ല. ദേവാലയങ്ങൾ, ക�ോവിലകങ്ങൾ, മനകൾ എന്നിവയ്ക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. വീട്‌ ഓടുമേയുന്നതിന് അനുമതി നൽകിക്കൊണ്ടിറങ്ങിയ നീട്ട്
  • 20. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 20 വീരമ്മയെ പിന്തിരിപ്പിക്കാൻ 500 പണം തിരുവിതാംകൂറിൽ സതി അനുഷ്ഠിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ക�ൊല്ലത്തുള്ള വീരമ്മ റസിഡന്റിന്റെ മന്ദിരത്തിനു മുന്നിൽ സതി അനുഷ്ഠിക്കാൻ അനുവാദം തേടി കുത്തിയിരിപ്പു സമരം ആരംഭിച്ചു. വിശ്വാസത്തിന്റെ പേരിലുള്ള ചടങ്ങാണെന്നായിരുന്നു വാദം. ക�ൊല്ലത്ത് കമ്പനി പട്ടാളത്തിലുണ്ടായിരുന്ന തമിഴ്‌നാട്ടുകാരൻ ശിതാരാമന്റെ ഭാര്യയായിരുന്നു വീരമ്മ. തന്റെ നാട്ടിൽ സതി എന്ന ചടങ്ങ് ഉണ്ടെന്നായിരുന്നു അവരുടെ വാദം. ഒടുവിൽ പാണ്ടിനാട്ടിൽ നിന്ന് വീരമ്മയുടെ ചിറ്റപ്പനെ വരുത്തി. വീരമ്മയ്ക്ക് 500 പണം ക�ൊടുക്കാൻ ദിവാൻ ജനാർദ്ദന റാവു വെങ്കിട്ട റാവുവിന് റാണി ഗൗരി പാർവതി ബായി നിർദ്ദേശം നൽകി. വീരമ്മയ്ക്ക് പണം ക�ൊടുക്കുന്നതിനയച്ച നീട്ട്
  • 21. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 21 ശമ്പളമില്ലാത്ത നിർബന്ധിത ജ�ോലി; അതാണ് ഊഴിയം ജാതിവ്യവസ്ഥയിൽ പിന്നാക്കക്കാർ അനുഭവിക്കേണ്ടി വന്ന ദുരാചാരമായിരുന്നു ഊഴിയം. ശമ്പളമില്ലാതെ നിർബന്ധിത ജ�ോലി ചെയ്യിക്കുന്നതാണ്‌ഊഴിയം. സർക്കാർ ജ�ോലികൾ ഇത്തരത്തിൽ ചെയ്യിപ്പിക്കുന്നതിന�ൊപ്പം സവർണരും കൂലി നൽകാതെ പിന്നാക്ക വിഭാഗങ്ങളെക്കൊണ്ട് ജ�ോലി ചെയ്യിച്ചിരുന്നു. ഒരുതരം അടിമപ്പണിയായിരുന്നു ഇത്. സർക്കാർ ജ�ോലികളല്ലാതെയുള്ളവയിൽ ഈഴവ വിഭാഗത്തിന്റെ ഊഴിയം ഒഴിവാക്കിക്കൊണ്ട് ദിവാൻ പുറപ്പെടുവിച്ച ഉത്തരവ്.
  • 22. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 22 സത്രങ്ങൾ എല്ലാവർക്കുമായി തുറക്കണം ജാതിവ്യവസ്ഥയും ത�ൊട്ടുകൂടായ്മയും തിരുവിതാംകൂറിൽ വ്യാപകമായിരുന്നു. എല്ലാ വിഭാഗങ്ങൾക്കും സത്രങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. എല്ലാവർക്കുമായി സത്രങ്ങൾ തുറന്നു നൽകുന്നതുമായി ബന്ധപ്പെട്ട് മരാമത്ത് എൻജിനിയർ ചീഫ് സെക്രട്ടറിക്ക് 1924 ജൂലായ് 21 ന് അയച്ച കത്ത്.
  • 23. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 23 അയിത്തത്തെ വെല്ലുവിളിച്ച് പന്തിഭ�ോജനം സമൂഹത്തിൽ നിലനിന്നിരുന്ന മ�ോശം പ്രവണതകളിൽ മാറ്റം ക�ൊണ്ടുവരാൻ അശ്രാന്തം പരിശ്രമിച്ച വ്യക്തിയായിരുന്നു വൈകുണ്ഠ സ്വാമി. ആദ്യമായി പന്തിഭ�ോജനം സംഘടിപ്പിക്കുകയും ദക്ഷിണേന്ത്യയിലെ ആദ്യ കണ്ണാടി പ്രതിഷ്ഠ നടത്തുകയും ചെയ്തു. പന്തിഭ�ോജനത്തിലൂടെ അയിത്ത വ്യവസ്ഥയെ ആദ്യമായി വെല്ലുവിളിച്ചു. 1809 മാർച്ച്‌ 12ന് നാഗർക�ോവിലിലെ സ്വാമിത്തോപ്പിലാണ് ജനിച്ചത്. സ്വാതി തിരുനാളിന്റെ കാലത്ത് അറസ്റ്റ് ചെയ്ത് ശിങ്കാരത്തോപ്പ് ജയിലിൽ പാർപ്പിച്ചു. പിന്നീട് ശിഷ്യനായ തൈക്കാട് അയ്യായുടെ ആവശ്യപ്രകാരം ജയിലിൽ നിന്ന് മ�ോചിപ്പിച്ചു.
  • 24. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 24 പിന്നാക്കക്കാർക്ക് കുടിവെള്ളത്തിന് മുന്തിരിക്കിണർ തിരുവിതാംകൂറിൽ കുടിവെള്ളത്തിനും അയിത്തം കൽപിച്ചിരുന്നു. കിണറുകളിൽ നിന്ന് ചാന്നാർ വിഭാഗം ഉൾപ്പെടെയുള്ള കീഴ്ജാതിക്കാർക്ക് വെള്ളം ക�ോരാൻ അവകാശം ഉണ്ടായിരുന്നില്ല. ഇതിനെ വൈകുണ്ഠ സ്വാമി ച�ോദ്യം ചെയ്തു. എല്ലാ ജാതിമതസ്ഥർക്കും ഉപയ�ോഗിക്കാൻ പലയിടത്തും കിണറുകൾ കുഴിച്ചു. ഇത്തരത്തിൽ കുഴിച്ച കിണറുകളില�ൊന്ന് സ്വാമിത്തോപ്പ് പതിയുടെ അടുത്തുണ്ട്. ഇത് മുന്തിരിക്കിണർ എന്നാണ് അറിയപ്പെടുന്നത്.
  • 25. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 25 കലാപങ്ങളിലേക്ക്‌ നയിച്ചത് വസ്ത്രധാരണരീതി കേരളീയ നവ�ോത്ഥാനത്തിന് തുടക്കം കുറിയ്ക്കുന്ന മാറുമറയ്ക്കൽ കലാപം അഥവാ നാടാർ/ ചാന്നാർ കലാപം വസ്ത്രധാരണത്തിനുണ്ടായിരുന്ന വിലക്കിൽ നിന്നും ആരംഭിച്ചതാണ്. ഗൃഹങ്ങളിൽ അന്തർജനങ്ങൾ അൽപവസ്ത്രമാണ് ധരിച്ചിരുന്നത്. ഇല്ലം വിട്ട് പുറത്ത്പോകുമ്പോൾ ചെവിയ�ോളം മുണ്ടിട്ടു മൂടുകയും മുഖം മറയ്ക്കാൻ ഓലക്കുട പിടിക്കുകയും ചെയ്തിരുന്നു. അമ്പലങ്ങളിൽ ഇവർ മേൽ വസ്ത്രം മാറ്റിയിരുന്നു. നായർ സ്ത്രീകൾ ക്ഷേത്രങ്ങളിലും ക�ൊട്ടാരങ്ങളിലും എത്തുമ്പോൾ മേൽവസ്ത്രം മാറ്റിയിരുന്നു. നാടാർ സമുദായം ഉൾപ്പെടെ മറ്റു പിന്നാക്ക ജാതിയിൽപെട്ടവർക്ക് മാറുമറയ്ക്കാനുള്ള അവകാശം തീർത്തും നിഷേധിച്ചിരുന്നു. അവർക്ക് മുട്ടിനു മുകളിൽ നാഭിക്കു താഴ്ത്തി അര വരെ വസ്ത്രം ധരിക്കാനുള്ള അനുമതി മാത്രമാണുണ്ടായിരുന്നത്.
  • 26. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 26 മേൽവസ്ത്രം ധരിച്ച്‌ റാണിയെ കണ്ടു; യുവതിയുടെ മുലയറുത്തു സ്ത്രീകളുടെ വസ്ത്രധാരണ രീതികളിൽ നിരവധി വിലക്കുകൾ നിലനിന്നിരുന്നു. നായർ സ്ത്രീകൾ ക്ഷേത്രങ്ങളിലും ക�ൊട്ടാരങ്ങളിലും മേൽവസ്ത്രം താഴ്ത്തണമെന്നായിരുന്നു ഒരു ആചാരം. ഇതിനെ ബഹുമാന സൂചകമായാണ് കണ്ടിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ യൂറ�ോപ്പ് സന്ദർശിച്ച് തിരിച്ചു വന്ന ഒരു നായർ യുവതി മാറുമറച്ചു ക�ൊണ്ട് ആറ്റിങ്ങൽ റാണിയെ കാണാൻ പ�ോയി എന്ന കുറ്റത്തിന് റാണിയുടെ മുന്നിൽ വച്ചു തന്നെ ആ യുവതിയുടെ രണ്ടു മുലകളും ഛേദിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
  • 27. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 27 മേൽവസ്ത്രം വലിച്ചുകീറി; ചാന്നാർ കലാപം തുടങ്ങി 1822 ൽ മേൽമുണ്ട് ധരിച്ച ചാന്നാട്ടിക്കെതിരെ പേഷ്‌ക്കാർ നടപടി കൈക്കൊണ്ടത�ോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. പിന്നീട് ക്രിസ്തുമതം സ്വീകരിച്ച പൂതത്താൻകുട്ടിയും ഭാര്യ ഇശക്കിയും പുതിയ വേഷം ധരിച്ച് യജമാനനായ മാടൻപിള്ളയ�ോടെ തർക്കിച്ചത് പ്രശ്‌നം വഷളാക്കി. കൽക്കുളം ചന്തയിൽ മേൽവസ്ത്രം ധരിച്ചു വന്ന ചാന്നാട്ടികളുടെ മേൽവസ്ത്രവും ജാക്കറ്റും ചിലർ വലിച്ചുകീറി. റൗക്ക ധരിക്കാം മേൽമുണ്ട് വേണ്ട എന്ന മൻട്രോയുടെ തീരുമാനം ഇവർക്ക് സ്വീകാര്യമായില്ല. 1859 ലും കുപ്പായവും മേൽമുണ്ടും ധരിച്ച ചാന്നാർ സ്ത്രീകളെ സവർണർ ആക്രമിച്ചു. വൈദ്യലിംഗം പിള്ളയുടെ നേതൃത്വത്തിൽ നാഗർക�ോവിൽ ഭാഗത്ത് വ്യാപക അക്രമം നടന്നു.
  • 28. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 28 സത്യം തെളിയിക്കാൻ തിളച്ചയെണ്ണയിൽ കൈമുക്കണം ശുചീന്ദ്രത്തെ കൈമുക്ക് തിരുവിതാംകൂറിലെ മറ്റൊരു സമ്പ്രദായമായിരുന്നു. കുറ്റം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കുന്ന ശിക്ഷ ഒരു കാലത്ത് നിലനിന്നിരുന്നു. സത്യം പറയുന്നവരുടെ കൈ പ�ൊള്ളില്ല എന്നായിരുന്നു വെപ്പ്. 1826 ലാണ് കൈമുക്ക് ശിക്ഷ നിര�ോധിച്ചു.
  • 29. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 29 ആളുകളെ വാങ്ങുകയും വിൽക്കുകയും ചെയ്ത കാലം പണ്ടുകാലത്ത് ആളുകളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ തിരുവിതാംകൂറിൽ നടന്നിരുന്നു. പിന്നീട് രാജകീയ വിളംബരത്തിലൂടെയാണ് ഇത് നിർത്തലാക്കിയത്. 1811ലാണ് ഉത്തരവിറങ്ങിയത്.
  • 30. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 30 കേരളത്തിലും അടിമക്കച്ചവടം ! അടിമക്കച്ചവടം കേരളത്തിൽ നിലനിന്നിരുന്നു എന്ന് രേഖകൾ വ്യക്തമാക്കുന്നു. അരപ്പറ മുതൽ ആറു പറ വരെ നെല്ലായിരുന്നു വില. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് റസിഡന്റായിരുന്ന മേജർ ജനറൽ ഡബ്‌ള്യു. കല്ലനയച്ച കത്ത്. അടിമ വ്യാപാരം നിര�ോധിച്ചുക�ൊണ്ടുള്ള 1865ലെ വിളംബരം
  • 31. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 31 അഞ്ചോ പത്തോ ക�ൊടുത്താൽ അടിമയെ കിട്ടും മാനന്തവാടിക്കടുത്തുള്ള വള്ളൂർക്കാവിലെ ഉത്സവകാലത്ത് വയനാട്ടിലെ അടിയർ അവിടെയെത്തും. വൻകിട ജന്മിമാർ അവിടെവന്ന് വയലുകളിലും ത�ോട്ടങ്ങളിലും പണിയെടുപ്പിക്കുന്നതിന് അടിമകളായി ആളുകളെ തിരഞ്ഞെടുത്തിരുന്നു. അഞ്ചോ പത്തോ രൂപ അടിമപ്പണം നൽകിയാണ് തിരഞ്ഞെടുത്തിരുന്നത്. അങ്ങനെ വാങ്ങപ്പെടുന്നയാൾ അടുത്ത ക�ൊല്ലത്തെ ഉത്സവകാലം വരെ ജന്മി ആവശ്യപ്പെടുന്ന ജ�ോലിയെല്ലാം ചെയ്യണം. സ്ത്രീകളെയും പുരുഷൻമാരെയും ഇങ്ങനെ അടിമകളായി വാങ്ങിയിരുന്നു. വയൽക്കരയിൽ ഇവർക്ക് കുടിൽ കെട്ടാൻ അനുവാദം നൽകിയിരുന്നു. ജ�ോലിയുള്ള ദിവസം പുരുഷന് രണ്ടു സേറും സ്ത്രീയ്ക്ക് ഒരു സേറും നെല്ല് കൂലിയായി ക�ൊടുത്തിരുന്നു.
  • 32. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 32 ഈഴവർക്കായി ആദ്യ പ്രതിഷ്ഠ; അച്ചിപ്പുടവ ധരിച്ച് പ്രതിഷേധം ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദമില്ലാതിരുന്ന കാലത്ത് സ്വന്തമായി ക്ഷേത്രം സ്ഥാപിച്ച (ഇടയ്ക്കാട് ക്ഷേത്രം) വ്യക്തിയാണ് ആറാട്ടുപുഴ വേലായുധ പണിക്കർ. കൂടാതെ ചെങ്ങന്നൂരിലെ ചില ക്ഷേത്രങ്ങളിൽ ഈഴവരെ ബലമായി പ്രവേശിപ്പിക്കുകയും ചെയ്തു. 1859 ൽ കണങ്കാൽ വരെയെത്തുന്ന അച്ചിപ്പുടവ ധരിച്ച് കായംകുളത്തിനടുത്ത് പന്നിയൂരിൽ വയൽ വരമ്പിലൂടെ ഈഴവ യുവതി നടന്നപ്പോൾ മേൽജാതിക്കാർ പരസ്യമായി പുടവ അഴിച്ചെറിഞ്ഞു. വേലായുധപണിക്കർ ഒരുപറ്റം ഈഴവ യുവതികളെ അച്ചിപ്പുടവ ഉടുപ്പിച്ച് വരമ്പിലൂടെ നടത്തി. പണിമുടക്ക് സംഘടിപ്പിച്ച് കൃഷിപ്പണി കന്നുകാലിന�ോട്ടം തെങ്ങുകയറ്റം എന്നിവ സ്തംഭിപ്പിച്ചു. ശത്രുക്കൾ ഇദ്ദേഹത്തെ നെഞ്ചിൽ കഠാര കുത്തിയിറക്കി ക�ൊല്ലുകയായിരുന്നു.
  • 33. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 33 സ്വർണ മൂക്കുത്തിയുമായി പ്രതിഷേധം പിന്നാക്ക ജാതിക്കാർക്ക് ആഭരണം ധരിക്കുന്നതിനും തിരുവിതാംകൂറിൽ അനുമതി ഉണ്ടായിരുന്നില്ല. 1818 ലെ പ്രത്യേക ഉത്തരവിലൂടെയാണ് അനുമതി ലഭ്യമായത്. എങ്കിലും 1859 ൽ പന്തളത്ത് ഒരു ഈഴവ സ്ത്രീ മൂക്കുത്തി ധരിച്ചപ്പോൾ സവർണർ അത് പിടിച്ചുപറിച്ചു. തുടർന്ന് ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ഈഴവ പ്രമാണി അവർണ വിഭാഗത്തിൽപെട്ട സ്ത്രീകളെ സ്വർണ മൂക്കുത്തി ധരിപ്പിച്ചു. തുടർന്ന് പലയിടത്തും ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി.
  • 34. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 34 ഈഴവ സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അനുമതി നൽകിയ 1865 ലെ രേഖ
  • 35. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 35 ഈഴവ സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അനുമതി നൽകിയ ഉത്തരവ്
  • 36. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 36 ഭ്രാന്താലയം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചമർത്തലുകളും നിറഞ്ഞുനിന്ന ഈ സമൂഹത്തെയാണ് സ്വാമി വേവേകാനന്ദൻ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്.
  • 37. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 37 1970കളിലെ കേരളത്തെപ്പറ്റി ന�ോബൽ സമ്മാനം ലഭിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറഞ്ഞു, കേരളം സവിശേഷമായ ഒരു വികസന മാതൃകയാണെന്ന് . പത്തൊൻപതാം നൂറ്റാണ്ടിലെ ഭ്രാന്താലയത്തിൽ നിന്ന് വികസന മാതൃകയിലേക്ക് കേരളം പരിവർത്തനം ചെയ്യപ്പെട്ട ദശകങ്ങൾ നീണ്ട നവ�ോത്ഥാന പ്രക്രിയയിലൂടെയാണ്.
  • 38. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 38 മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ശില നെയ്യാറിലെ ശങ്കരൻകുഴിയിൽ നിന്ന് ശ്രീനാരായണ ഗുരു മുങ്ങിയെടുത്ത ശിലയാണ് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ. 1888ലാണ് പ്രതിഷ്ഠ നടന്നത്. അധ:സ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിന് തുടക്കം കുറിച്ച മുഖ്യസംഭവമായിരുന്നു ഇത്.
  • 39. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 39 അരുവിപ്പുറം പ്രതിഷ്ഠ 1888 ൽ ശ്രീനാരായണഗുരു അരുവിപ്പുറത്ത്് ശിവപ്രതിഷ്ഠ നടത്തിയതിനെ സവർണർ ച�ോദ്യം ചെയ്തു. ബ്രഹ്മണ ശിവനെയല്ല, ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ മറുപടി. തുടർന്ന് പാലക്കാട് യാക്കര ക്ഷേത്രം, മുരുക്കുംപുഴ, കടയ്ക്കാവൂർ, കണിയാപുരം, ക�ോഴിക്കോട് ശ്രീകണ്ഠേശ്വരം, തലശേരി ജഗന്നാഥ ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഗുരു പ്രതിഷ്ഠ നടത്തി.
  • 40. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 40 'സാധന'ത്തിന് സ്മാർത്തവിചാരം ചാരിത്ര്യദ�ോഷമുണ്ടായ അന്തർജനങ്ങളെ ആ നിമിഷം മുതൽ സാധനമെന്നാണ് വിളിച്ചിരുന്നത്. പിന്നീട് വിചാരണയും വിധിയുമായി. ആറു ഘട്ടങ്ങളാണ് സ്മാർത്ത വിചാരത്തിനുള്ളത്. രാജാവിൽ നിന്ന് അനുമതി ലഭിച്ച ശേഷമാണ് സ്മാർത്ത വിചാരം ആരംഭിക്കുന്നത്. സ്ത്രീ കുറ്റം സമ്മതിച്ചു കഴിഞ്ഞാൽ സ്മാർത്തന് സ്ത്രീയുമായി നേരിട്ട് സംസാരിക്കാം. അതുവരെ സ്മാർത്തനും മറ്റുള്ളവരും പുറത്തും സ്ത്രീ മുറിക്കുള്ളിലുമിരിക്കും. സ്ത്രീയുമായി ബന്ധമുള്ള ആളുകളുടെ പേരുവിവരം ഉറച്ചുകഴിഞ്ഞാൽ സ്മാർത്തൻ സ്വരൂപം ച�ൊല്ലൽ നടത്തും. പേരു പറയുന്ന പുരുഷൻമാരെയെല്ലാം ഭ്രഷ്ടാക്കും.
  • 41. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 41 താത്രിക്കുട്ടിയും സ്മാർത്തവിചാരവും 1905 ജൂലായ് 17നാണ് താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം നടന്നത്. പട്ടച്ചോമയാരത്ത് ജാതവേദൻ നമ്പൂതിരിയായിരുന്നു സ്മാർത്തൻ. വിചാരണയ്ക്കിടെ നിരവധി പ്രമുഖരുടെയുൾപ്പെടെ പേരുകൾ താത്രി പറയുകയും അവർക്കെല്ലാം ഭ്രഷ്ട് കൽപിക്കുകയും ചെയ്തു.
  • 42. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 42 പറയ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച് 1912ൽ ഇറങ്ങിയ ഉത്തരവ്
  • 43. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 43 അവകാശത്തിനായി വില്ലുവണ്ടിയിൽ അയ്യൻകാളിയെത്തി രാജപാതയിൽ അവർണർക്ക് സഞ്ചരിക്കാൻ അനുമതിയില്ലായിരുന്നു. ഇതിനുള്ള അവകാശം നിയമപരമായി സ്ഥാപിച്ചു കിട്ടാനായിരുന്നു അയ്യൻകാളിയുടെ വില്ലുവണ്ടി യാത്ര. അക്കാലത്ത് വില്ലുവച്ച കാളവണ്ടി ഉപയ�ോഗിക്കാൻ ഉന്നത ജാതിക്കാർക്കു മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. അയ്യൻകാളി നാഗർക�ോവിലിൽ നിന്ന് വില്ലുവണ്ടി വിലയ്ക്കു വാങ്ങി വെങ്ങാനൂരിൽ നിന്ന് ആറാലുംമൂട് ചന്തയിലേക്കും തിരിച്ചും യാത്രചെയ്തു. ഇതിന്റെ തുടർച്ചയായി രാജപാതയിലൂടെ വെങ്ങാനൂര് നിന്ന് ആറാലുംമൂട്ടിലേക്ക് പദയാത്രയും നടത്തി. പദയാത്രയ്ക്കു നേരേ ചാലിയത്തെരുവിൽ ആക്രമണമുണ്ടായി. ജാതിവിവേചനത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന അതിശക്തമായ സമരമാണ് വില്ലുവണ്ടി സമരം.
  • 44. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 44 അയ്യൻകാളിയെ പിടിക്കുന്നവർക്ക് ഇനാം 1913ൽ അയ്യൻകാളിയുടെ നിർദ്ദേശപ്രകാരം കർഷകത്തൊഴിലാളികൾ പണിമുടക്കി. കണ്ടലയിലും പരിസരങ്ങളിലുമായിരുന്നു സമരം ശക്തമായത്. അയ്യൻകാളിയെ പിടിച്ചു ക�ൊടുക്കുന്നവർക്ക് ജന്മികൾ ഇനാം പ്രഖ്യാപിച്ചു. സമരം ഒത്തുതീർപ്പാക്കാൻ ദിവാൻ രാജഗ�ോപാലാചാരി മദ്ധ്യസ്ഥനെ വച്ചു. ജ�ോലി സ്ഥിരത, വേതന വർദ്ധനവ് എന്നീ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. സമരം 1914 മേയിൽ അവസാനിച്ചു.
  • 45. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 45 അയ്യൻകാളി പറഞ്ഞു; അവർ കല്ലുമാല പ�ൊട്ടിച്ചെറിഞ്ഞു അധ:സ്ഥിത വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾ അവരുടെ ജാതി അടിമത്തത്തിന്റെ അടയാളമെന്ന രീതിയിൽ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ വസ്തുക്കൾ ആഭരണമായി ധരിക്കണമെന്ന് നിർബന്ധിച്ചിരുന്നു. അയ്യൻകാളി നേതൃത്വം ക�ൊടുത്ത കല്ലുമാല ബഹിഷ്‌കരണം ഇതിനെതിരെയുള്ള സമരമായിരുന്നു. പെരിനാട് കലാപത്തെത്തുടർന്ന് കല്ലുമാല ബഹിഷ്‌കരണ സമരം രക്തരൂക്ഷിതമായിക്കൊണ്ടിരിക്കെ, 1915 ൽ ക�ൊല്ലം പീരങ്കിമൈതാനിയിൽ തലശ്ശേരിക്കാരി രത്‌നാഭായിയുടെ സർക്കസ് കൂടാരത്തിൽ വച്ച് അയ്യൻകാളിയുടെ നേതൃത്വത്തിൽ വിപുലമായ സമ്മേളനം നടന്നു. സവർണ്ണരുടെ അക്രമത്തെ തുടർന്ന് വീടുപേക്ഷിച്ചുപ�ോയ സ്ത്രീകളടക്കം ആയിരക്കണക്കിന് സമരക്കാർ സമ്മേളനത്തിൽ ഒത്തു ചേർന്നു. കല്ലുമാല അറുത്തെറിയുവാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. സമ്മേളനത്തിനെത്തിയ സ്ത്രീകൾ കഴുത്തിലെ കല്ലുമാലകൾ പ�ൊട്ടിച്ചെറിഞ്ഞു. തെക്കൻ തിരുവിതാംകൂറിൽ സാമൂഹിക-സാമുദായിക -രാഷ്ട്രീയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ചാന്നാർ സ്ത്രീകളുടെ മേൽമുണ്ട് കലാപത്തിന്റെ പിന്തുടർച്ചയായിരുന്നു പുലയ സ്ത്രീകളുടെ കല്ലുമാല സമരം.
  • 46. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 46 വക്കീൽ ഫീസായി കുളം കുഴിച്ചു കല്ലുമാല സമരത്തെത്തുടർന്ന്‌ നടന്ന കേസിൽ പിന്നാക്കക്കാർക്കു വേണ്ടി വാദിച്ചത് അഡ്വ.ടി.എം. വർഗീസ് ആയിരുന്നു. വക്കീൽ ഫീസ് ക�ൊടുക്കാൻ സാമ്പത്തിക ശേഷിയില്ലാതിരുന്നതിനാൽ പ്രതിഫലമായി അദ്ദേഹത്തിന്റെ വീടിനു വടക്കു വശത്ത് കുഴിച്ചു നൽകിയ കുളമാണ് കമ്മാൻകുളം. ക�ൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുൻവശത്താണ് കമ്മാൻ കുളം.
  • 47. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 47 പഞ്ചമി സ്‌കൂളിലെത്തി; അവർ ക്‌ളാസ് മുറി കത്തിച്ചു പ�ൊതുനിരത്തുകളിലൂടെ സഞ്ചരിക്കാനും സ്‌കൂളുകളിൽ പ്രവേശനം ലഭിക്കാനുമായിരുന്നു അയ്യൻകാളിയുടെ ആദ്യകാല പ�ോരാട്ടങ്ങൾ. അദ്ദേഹം നൽകിയ മെമ്മോറാണ്ടത്തിലൂടെ എല്ലാ വിഭാഗക്കാർക്കും സ്‌കൂൾ പ്രവേശനം അനുവദിച്ച് ഉത്തരവായെങ്കിലും ഉയർന്ന ജാതിക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന്‌നടപ്പായില്ല. ഊരുട്ടമ്പലം സ്‌കൂളിൽ അയ്യൻകാളിക്കൊപ്പം പഠിക്കാനെത്തിയ പിന്നാക്ക വിഭാഗത്തിലെ പഞ്ചമി ഇരുന്ന ക്‌ളാസ് മുറി സവർണ വിഭാഗം കത്തിച്ചു. ഇതിന്റെ ഓർമയ്ക്കായി പഞ്ചമി ഇരുന്ന ബെഞ്ച് സ്‌കൂളിൽ പ്രത്യേകമായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
  • 48. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 48 പുലയ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളെപ്പറ്റി അയ്യൻകാളിയുടെ നിവേദനം
  • 49. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 49 മലബാറിലെ കല്ലുമാല പ�ൊട്ടിച്ചെറിയൽ മലബാറിലും കല്ലുമാല സമരം നടന്നിട്ടുണ്ട്. വടക്കേമലബാറിൽ ജാതിവ്യവസ്ഥയ്‌ക്കെതിരെ മടിക്കൈ അപ്പു കാരണവർ കല്ലുമാല സമരത്തിന് നേതൃത്വം നൽകി.
  • 50. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 50 മിശ്രഭ�ോജനം ഒരു സമരായുധം 1913 ൽ ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമത്തിൽ ബാംഗ്ളൂർ മഠാധിപതി നിർമലാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ മിശ്രഭ�ോജനം നടന്നു. പിന്നീട് ശ്രീരാമകൃഷ്ണാശ്രമങ്ങളിൽ ഇത് പതിവായി. 1917 ലാണ് സഹ�ോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ മിശ്രഭ�ോജനം നടന്നത്. സഹ�ോദരൻ അയ്യപ്പനാണ് മിശ്രഭ�ോജനത്തെ ഒരു സമരായുധമാക്കി മാറ്റിയത്.
  • 51. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 51 വേഷവും ഭാഷയും എങ്ങനെയ�ോ ആകട്ടെ ജാതി ഒന്നാണ്‌ വേഷവും ഭാഷയും വ്യത്യസ്തമായാലും വിവാഹവും പന്തിഭ�ോജനവും ചെയ്യുന്നതുക�ൊണ്ട് യാത�ൊരു കുഴപ്പവുമില്ലെന്ന് ശ്രീനാരായണഗുരു സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പ്
  • 52. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 52 ച�ോറും മെഴുക്കുപുരട്ടിയും കൂട്ടി കണ്ണൻ ച�ോറുണ്ടു 1917 മേയ് 29ന് സഹ�ോദരൻ അയ്യപ്പന്റെ വീടിനടുത്തുള്ള പറമ്പിൽ മിശ്രഭ�ോജനം നടത്താൻ നിശ്ചയിച്ചു. മിശ്രഭ�ോജനത്തിന് ഒരുങ്ങിയപ്പോൾ യ�ോഗത്തിൽ അധ്യക്ഷത വഹിച്ച വ്യക്തിയുൾപ്പെടെ ചിലരെല്ലാം സ്ഥലംവിട്ടു. മാണിവേലിൽ കുഞ്ചു എന്നൊരാൾ മിശ്രഭ�ോജനത്തിന് തയ്യാറായി വന്നു. 24 പേർ മ�ൊത്തം പങ്കെടുത്തു. അയ്യൻ എന്ന പുലയനും മകൻ പത്ത് വയസുകാരൻ കണ്ണനും ആയിരുന്നു അതിഥികൾ. ച�ോറും ചക്കക്കുരുവും കടലയും ചേർത്തുണ്ടാക്കിയ മെഴുക്കുപുരട്ടിയും ആയിരുന്നു വിഭവങ്ങൾ. ഇതിൽ പങ്കെടുത്തവരെ ചേറായിയിലെ വിജ്ഞാനവർദ്ധിനി സഭ പുറത്താക്കി. കേരളത്തിൽ മിശ്രഭ�ോജനത്തിൽ പങ്കെടുക്കുന്ന ആദ്യ ബ്രാഹ്മണ സ്ത്രീ ടി. ആർ. കൃഷ്ണസ്വാമി അയ്യരുടെ ഭാര്യയാണ്. അവർണരെ സ്വഗൃഹത്തിൽ വിളിച്ചിരുത്തി ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് മഹാകവി ഉള്ളൂരിനും സമുദായത്തിന്റെ എതിർപ്പ് നേരിടേണ്ടി വന്നു.
  • 53. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 53 അന്തർജനങ്ങൾ സമരത്തിനിറങ്ങി; പ�ോലീസ് തല്ലിച്ചതച്ചു സ്വതന്ത്ര ഭാരതത്തിൽ വഴി നടപ്പവകാശത്തിനായി നടന്ന സമരം. പാലിയം കുടുംബം, ക്ഷേത്രങ്ങൾ എന്നിവയ്ക്കു മുന്നിലൂടെ അഹിന്ദുക്കൾക്ക് നടക്കാൻ അവകാശം ഉണ്ടായിരുന്നെങ്കിലും അവർണ്ണർക്ക് യാത്ര നിഷേധിച്ചിരുന്നു. ഇതിനെതിരെ നടന്ന സമരത്തിൽ പല രാഷ്്ട്രീയ കക്ഷികളും പങ്കാളികളായെങ്കിലും ഒടുവിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമാണ് ഉറച്ചു നിന്നത്. പി. ഗംഗാധരൻ ആയിരുന്നു നേതാവ്. ആര്യാ പള്ളത്തിന്റെ നേതൃത്വത്തിൽ അന്തർജ്ജനങ്ങൾ സമരസന്നദ്ധരായി. പി. പ്രിയദത്ത, ഐ. സി. പ്രിയദത്ത, ദേവസേന, എഴുമാവിൽ സരസ്വതി എന്നിവർ സമരത്തിന്റെ മുൻനിരയിലെത്തി. പ�ൊലീസ് അവരെ തല്ലിച്ചതച്ചു. ക�ൊടുങ്ങല്ലൂർ ക�ോവിലകത്തെ മിടുക്കൻ തമ്പുരാൻ, തമ്പുരാട്ടിമാരായ രമ, ഇന്ദിര, ക�ൊച്ചി രാജകുടുംബത്തിലെ രാമവർമ കുട്ടപ്പൻ തമ്പുരാൻ, കേരള വർമ തമ്പുരാൻ എന്നിവർ സമരത്തിൽ പങ്കെടുത്തു. അവർക്കും പ�ോലീസ് മർദ്ദനം ഏറ്റു. ചിലരെ തൃപ്പൂണിത്തുറയിൽ വീട്ടു തടങ്കലിലാക്കി.
  • 54. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 54 പാലിയത്തച്ചൻ ച�ോവനച്ചനായി തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ പിന്നാക്കക്കാർക്ക് പ്രവേശനത്തിനായി നടന്ന സമരത്തെ അനുകൂലിച്ച ചില പാലിയത്തച്ചൻമാരെ ച�ോവൻ അച്ചൻ എന്ന് യാഥാസ്ഥിതികർ പരിഹസിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമരം എ. കെ. ഗ�ോപാലനായിരുന്നു ഉദ്ഘാടനം ചെയ്തത്. 1948 മാർച്ച് 12ന് അവർണർക്കൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് എ. കെ. ജി പ്രഖ്യാപിച്ചു. തുടർന്ന് മാർച്ച് ആറിന് ക�ോഴിക്കോടു വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സമരസ്ഥലത്ത് എ.കെ. ജി പ്രവേശിക്കുന്നത് നിര�ോധിച്ചു. ഐ. ജി വേലായുധൻ സമരത്തിന്റെ രക്തസാക്ഷിയാണ്.
  • 55. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 55 തീണ്ടൽ ബ�ോർഡ് എടുത്തെറിഞ്ഞു ക�ോഴിക്കോട് തളി ക്ഷേത്രത്തിന്റെ റ�ോഡിൽ അവർണർ പ്രവേശിക്കരുതെന്ന് 1917ൽ സാമൂതിരി കൽപന പുറപ്പെടുവിച്ചതിനെ തുടർന്ന് സമരമാരംഭിച്ചു. അക്കാലത്ത് റ�ോഡ് മുനിസിപ്പാലിറ്റിയുടെ കീഴിലായിരുന്നു. അതിനാൽ സാമൂതിരിയുടെ കൽപന മുനിസിപ്പൽ ചെയർമാൻ ആയിരുന്ന സി. വി. നാരായണ അയ്യർ നിഷേധിച്ചു. മലബാർ കളക്ടറായി പകരം വന്ന ത�ോറൻ സാമൂതിരിയുടെ ആഗ്രഹം അനുസരിച്ച് 1917 നംബർ ഒന്നിന് തളി റ�ോഡിൽ തീണ്ടൽ ബ�ോർഡ് സ്ഥാപിച്ചു. അന്നു തന്നെ സി. കൃഷ്ണൻ, മഞ്ചേരി രാമയ്യർ എന്നിവർ കുതിരവണ്ടിയിൽ റ�ോഡിൽ പ്രവേശിക്കുകയും കൃഷ്ണൻ ബ�ോർഡിൽ ടാർ അടിക്കുകയും ചെയ്തു. കൂടാതെ ബ�ോർഡ് ഇളക്കി ക്ഷേത്രത്തിലേക്ക് എറിയുകയുമുണ്ടായി. ഒരാഴ്ച കഴിഞ്ഞ് തീയ വിഭാഗം അതു വഴി ഘ�ോഷയാത്ര നടത്തുകയും തളിയിലെ കുളത്തിൽ കുളിക്കുകയും ചെയ്തു.
  • 56. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 56 അവർണർക്ക് മുന്നിൽ തുറന്ന ക്ഷേത്രങ്ങൾ ക�ൊല്ലത്തെ ഓച്ചിറ പടനിലം, ഹരിപ്പാട് മണ്ണാറശാല ക്ഷേത്രം എന്നിവിടങ്ങളിൽ അവർണർക്ക് പ്രവേശനം അനുവദിച്ചിരുന്നു. 1922 ൽ മന്നത്തു പദ്മനാഭൻ കുടുംബക്ഷേത്രം അവർണർക്ക് തുറന്നു ക�ൊടുത്തു. ഗുരുവായൂർ സത്യഗ്രഹവുമായി ബന്ധപ്പെട്ട് എ. കെ. ജി തിരുവിതാംകൂറിൽ പര്യടനം നടത്തുമ്പോൾ കുമ്പളത്ത് ശങ്കുപ്പിള്ള അദ്ദേഹത്തെയും അനുയായികളെയും ക്ഷണിച്ച് കണ്ണൻകുളങ്ങര ക്ഷേത്രം തുറന്നു ക�ൊടുത്തു.
  • 57. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 57 രഥ�ോൽസവം കാണാനെത്തിയവർക്ക് മർദ്ദനം അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരെ പ�ോരാടിയ പാലക്കാട് ജില്ലയിലെ കണ്ണാടി കടുവക്കോട് കിട്ടയും ഒ. വി. വിജയന്റെ മുത്തച്ഛൻ ചാമിയും അടങ്ങുന്ന 20 അംഗ ഈഴവ സംഘം 1924ൽ കൽപാത്തി രഥ�ോൽസവം കാണാൻ പ�ോയി. എന്നാൽ ഇവർക്ക് ക്രൂരമർദ്ദനമേറ്റു. ഇതിനെതിരെ പ്രതിഷേധം ശക്തമായി. സമ്പന്ന ഈഴവ കുടുംബത്തിലെ യുവാക്കൾ റ�ോഡ് ഉപര�ോധിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ ബ്രിട്ടീഷുകാരനായ ഉദ്യോഗസ്ഥൻ നിര�ോധനാജ്ഞ പ്രഖ്യാപിച്ചു. നിര�ോധനാജ്ഞ ലംഘിച്ച് ജയിലിൽ പ�ോകാൻ യുവാക്കൾ തീരുമാനിച്ചു. സഹ�ോദരൻ അയ്യപ്പനും ടി. കെ. മാധവനും ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ സർക്കാർ സർവീസിലുള്ള ഈഴവരെ പിരിച്ചു വിടുമെന്ന് ക�ോഴിക്കോട് കലക്ടർ ഭീഷണിപ്പെടുത്തി. തുടർന്ന്‌ സമരത്തിൽ നിന്ന് ഇവർ പിൻമാറി. നിരവധി പേർ മതം മാറുന്ന സാഹചര്യവുമുണ്ടായി. കിട്ട ക്രിസ്തുമതം സ്വീകരിച്ച് ജ�ോൺ കിട്ടയായി. പിന്നീട് കൽപാത്തിയിൽ പിന്നാക്കക്കാർക്ക് പ്രവേശനം അനുവദിച്ചു.
  • 58. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 58 കുറുമ്പൻ ദൈവത്താന്റെ വിപ്ലവം ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപ് 1925 ൽ നവ�ോത്ഥാന നായകനായ കുറുമ്പൻ ദൈവത്താന്റെ നേതൃത്വത്തിൽ അധ:സ്ഥിത സമൂഹം ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ കയറി പ്രവേശനാനുമതി നേടി. 1924ൽ ഇതേപ�ോലെ ചെങ്ങന്നൂർ ക്ഷേത്രത്തിലും കുറുമ്പൻ ദൈവത്താന്റെ നേതൃത്വത്തിൽ പുലയ സമുദായത്തിൽപ്പെട്ടവർ കയറിയിരുന്നു. എന്നാൽ, വർഷങ്ങൾക്കു ശേഷമാണ് അധ:സ്ഥിത സമൂഹത്തിലെ ബഹുഭൂരിപക്ഷവും ക്ഷേത്രത്തിൽ ഭയാശങ്കകളില്ലാതെ കയറി തുടങ്ങിയത്.
  • 59. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 59 അവരുടെ ച�ോരയിൽ കുളം ചുവന്നു 1806 ൽ സംഘടിതമായി ആരാധനയ്ക്ക്‌ ഈഴവ വിഭാഗത്തിലെ ചിലർ വൈക്കം മഹാദേവ ക്ഷേത്രത്തിൽ പ്രവേശിക്കുമെന്നറിഞ്ഞ സവർണർ വിവരം വേലുത്തമ്പി ദളവായെ അറിയിച്ചു. അവിടെ നിന്ന് ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ എത്തി. ഇയാൾ ഈഴവർക്കിടയിൽ കടന്നു കൂടി കിഴക്കേ നട വഴി എളുപ്പത്തിൽ പ്രവേശിക്കാമെന്ന ഉപായം അറിയിച്ചു. ഇതു വിശ്വസിച്ചെത്തിയവർ കണ്ടത് കുതിരപ്പുറത്തുള്ള പടയാളികളെയായിരുന്നു. ഭയന്നോടിയവരെ നായർ പടയാളികൾ ക�ൊലപ്പെടുത്തി. ശവശരീരങ്ങൾ വൈക്കം ക്ഷേത്രത്തിന്റെ വടക്കു- കിഴക്ക് ഭാഗത്തുണ്ടായിരുന്ന വലിയ കുളത്തിലിട്ട് മൂടി. ഈ കുളം പിന്നീട് ദളവാക്കുളം എന്ന പേരിലാണ് അറിയപ്പെട്ടത്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു ദളവാക്കുളം. ഇപ്പോഴത്തെ സ്വകാര്യ ബസ് സ്റ്റാൻഡ് നിൽക്കുന്നത് ഈ സ്ഥലത്താണ്.
  • 60. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 60 വൈക്കം സത്യഗ്രഹത്തോട് എതിർപ്പ് വൈക്കം സത്യഗ്രഹത്തെ സവർണ ഹിന്ദുക്കളിൽ ഒരു വിഭാഗം പിന്തുണച്ചപ്പോൾ വലിയ�ൊരു വിഭാഗം ശക്തമായി എതിർക്കുകയുണ്ടായി. സത്യഗ്രഹത്തെ എതിർത്ത് സവർണ ഹിന്ദുക്കൾ മഹാറാണിക്ക് സമർപ്പിച്ച മെമ്മോറാണ്ടം
  • 61. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 61 വൈക്കം സത്യഗ്രഹത്തെക്കുറിച്ച് ശ്രീനാരായണഗുരുവിന്റെ അഭിപ്രായം
  • 62. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 62 പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും കണ്ണില�ൊഴിച്ച ക്രൂരത വൈക്കം സത്യഗ്രഹത്തിന് മുൻപ് നടന്ന പൂത്തോട്ട സമരത്തിന്റെ നായകൻ കൂടിയായിരുന്നു ആമചാടി തേവൻ അഥവാ കണ്ണൻ തേവൻ. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതിയില്ലാതിരുന്ന കാലത്ത് കണ്ണൻ തേവൻ പൂത്തോട്ട ക്ഷേത്രത്തിൽ കയറി ത�ൊഴുതു. ഇതിന്റെ പേരിൽ അറസ്റ്റിലായി. ജയിൽമ�ോചിതനായ ശേഷം തേവൻ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തി. ഇവിടെ വച്ച് അക്രമികൾ തേവന്റെ കണ്ണിൽ പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ചു. ഇത�ോടെ കാഴ്ച മങ്ങി. പിന്നീട് ക�ോട്ടയം സബ് ജയിലിൽ അടയ്ക്കപ്പെട്ടു. ഇവിടെ ക്രൂര മർദ്ദനത്തിന് ഇരയായി. സത്യഗ്രഹം അവസാനിച്ച ശേഷമാണ് കണ്ണൻ തേവൻ ജയിൽ മ�ോചിതനായത്.
  • 63. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 63 സത്യഗ്രഹികൾ താമസിച്ച വെല്ലൂർ മഠം വൈക്കം സത്യഗ്രഹത്തിന് പിന്തുണ നൽകി ശ്രീനാരായണ ഗുരു സത്യഗ്രഹികൾക്ക് താമസിക്കുന്നതിനായി വെല്ലൂർ മഠം വിട്ടു നൽകി. ഇവിടെ നിന്നാണ് സമരം നിയന്ത്രിക്കപ്പെട്ടത്. നിരവധി സമര സേനാനികൾ വെല്ലൂർ മഠത്തിൽ അന്തിയുറങ്ങി. വെല്ലൂർ മഠം നിലനിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ വൈക്കം സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രവർത്തിക്കുന്നു.
  • 64. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 64 ഗാന്ധിജിയെയും അവർ പുറത്തിരുത്തി വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് സവർണ നേതൃത്വവുമായി ചർച്ച നടത്താൻ മഹാത്മഗാന്ധി തയ്യാറായി. ഇതിനായി ഇണ്ടൻതുരുത്തി ദേവൻ നീലകണ്ഠൻ നമ്പൂതിരിയെ കാണാനായി ഗാന്ധിജി മനയിലെത്തി. സി. രാജഗ�ോപാലാചാരി, മഹാദേവദേശായി, രാമദാസ് ഗാന്ധി എന്നിവർ ഒപ്പമുണ്ടായിരുന്നു. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള സന്ദർശകരെ മനയുടെ വരാന്തയിലാണ് ഇരുത്തിയത്. നമ്പൂതിരിയും കൂട്ടരും അകത്തെ മുറിയിൽ ഇരുന്നു. ഗാന്ധിയും സഹപ്രവർത്തകരും അവർണരുടെ സ്പർശനമേറ്റ് അശുദ്ധി വന്നവരാണെന്നും അവരെ മനയുടെ അകത്ത് കടത്തുന്നത് ശരിയല്ലെന്നും നമ്പൂതിരി കരുതി.
  • 65. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 65 സത്യഗ്രഹത്തിന് പിന്തുണയുമായി മന്നത്ത് പദ്മനാഭൻ വൈക്കം സത്യഗ്രഹത്തിന് പിന്തുണയുമായി സവർണ വിഭാഗങ്ങളും രംഗത്തെത്തിയിരുന്നു. മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സവർണ ജാഥ നടത്തി. ഇതേ സമയത്തു തന്നെ ശുചീന്ദ്രത്ത് നിന്ന് പെരുമാൾ നായിഡുവിന്റെ നേതൃത്വത്തിൽ മറ്റൊരു ജാഥയും ആരംഭിച്ചിരുന്നു. 1924 നവംബർ 13ന് ഒരു പ്രതിനിധി സംഘം റീജന്റിനെ കണ്ട് സവർണർ ഒപ്പിട്ട മെമ്മോറാണ്ടം സമർപ്പിച്ചു.
  • 66. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 66 സത്യഗ്രഹികൾക്ക് ഭക്ഷണം വിളമ്പാൻ അകാലിദൾ വൈക്കം സത്യഗ്രഹ വേളയിൽ പഞ്ചാബിൽ നിന്ന് അകാലികളെത്തി. അവർ സത്യഗ്രഹികൾക്കായി സൗജന്യ ഭ�ോജനാലയം തുറന്നു. ലാൽസിംഗിന്റെ നേതൃത്വത്തിലാണ് അവർ എത്തിയത്. അകാലി ഗുരുദ്വാർ പ്രബന്ധിന്റെ സഹായം ലഭ്യമാക്കിയത് സർദാർ പണിക്കരാണ്. ലാൽസിംഗിന�ൊപ്പം 15 പേർ വന്നു. പിന്നീട് ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ഇവർ മടങ്ങി.
  • 67. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 67 സമരച്ചൂടിലേക്ക് രാമസ്വാമി നായ്ക്കർ ഈറ�ോഡ് നിന്ന് രാമസ്വാമി നായ്ക്കർ ഭാര്യ നാഗമ്മയ�ോട�ൊപ്പം വൈക്കം സത്യഗ്രഹത്തിന് പിന്തുണ അറിയിച്ച് എത്തി. വൈക്കത്തെ സത്യഗ്രഹികളെ അഭിസംബ�ോധന ചെയ്ത അദ്ദേഹത്തെ പ�ോലീസ് അറസ്റ്റ് ചെയ്തു. .
  • 68. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 68 പൂജപ്പുര ജയിലിൽ ആദ്യമായി രാഷ്ട്രീയ തടവുകാർ വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് പൂജപ്പുര ജയിലിൽ ആദ്യമായി രാഷ്ട്രീയ തടവുകാർ എത്തുന്നത്. ടി.കെ. മാധവന് ആറ് മാസം വെറും തടവായിരുന്നു ശിക്ഷ. കെ. പി. കേശവമേന�ോൻ, മാധവൻ ഗ�ോവിന്ദൻ, എ. ബാഹുലേയൻ, ചാത്തൻ കുഞ്ഞപ്പി എന്നിവരെയും ആറു മാസം വെറും തടവിന് ശിക്ഷിച്ചു. എ.കെ. പിള്ള, നാരായണ മേന�ോൻ, കെ. കേളപ്പൻ നായർ എന്നിവർക്ക് നാലു മാസം വെറും തടവായിരുന്നു ശിക്ഷ. ഉണ്ണിക�ൊച്ചുപിള്ള, നാരായണൻ നായർ രാമൻ നായർ, കുട്ടി മാധവൻ, പാപ്പി വാസു, സെബാസ്റ്റിയൻ, ഗ�ോവിന്ദൻ ഗ�ോപാലകൃഷ്ണൻ നായർ, ജ�ോർജ് ജ�ോസഫ്, കുഞ്ഞൻ കേശവൻ, കുട്ടൻ കേശവൻ, കെ. എൻ. നാരായണൻ നായർ എന്നിവരെ ആറു മാസം വെറും തടവിന് ശിക്ഷിച്ചു. ടി. ആർ. കൃഷ്ണസ്വാമി അയ്യരെ രണ്ടു മാസം വെറും തടവിനും അയ്യാമുത്തു ഗൗണ്ടറെയും അബ്ദുൾ റഹീമിനെയും ഒരു മാസം കഠിന തടവിനും ശിക്ഷിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. കുരുവിള മാത്യുവിന് മൂന്നു മാസം വെറും തടവായിരുന്നു ശിക്ഷ. ചിറ്റേടത്ത് ശങ്കുപിള്ളയ്ക്ക് ഒരു മാസം കഠിന തടവ്. ഇ. വി. രാമസ്വാമി നായ്ക്കരെ ഒരു മാസം വെറും തടവിന്‌ ശിക്ഷിച്ചു. എസ്. ചക്രവർത്തി അയ്യങ്കാർക്ക് ഒരു മാസം വെറും തടവും 50 രൂപ പിഴയുമായിരുന്നു ശിക്ഷ.
  • 69. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 69 വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലായവർക്ക്‌ മംഗളപത്രം
  • 70. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 70 സത്യഗ്രഹികൾ വെള്ളത്തിൽ; പ�ോലീസ് വള്ളത്തിൽ 1924 ലെ വെള്ളപ്പൊക്ക കാലത്തും വൈക്കം സത്യഗ്രഹം തുടർന്നതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. വെള്ളത്തിൽ നിന്നായിരുന്നു സത്യഗ്രഹം. പ�ോലീസ് വഞ്ചിയിൽ കാവൽ നിന്നു. അന്ന്‌ നൂൽനൂൽപും ഹിന്ദി പഠനവും നടന്നിരുന്നു.
  • 71. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 71 ഒരു വ�ോട്ടിന് പരാജയം വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള റ�ോഡുകളിൽ അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നത് സംബന്ധിച്ച് തിരുവിതാംകൂർ നിയമസഭ ചർച്ച ചെയ്തു. 1924 ഒക�്ടോബർ രണ്ടിന് അന്നത്തെ എസ്. എൻ. ഡി. പി ജനറൽ സെക്രട്ടറി എൻ. കുമാരനാണ് പ്രമേയം അവതരിപ്പിച്ചത്. ചർച്ചയ്ക്ക് ശേഷം വ�ോട്ടിനിട്ടപ്പോൾ 21 പേർ അനുകൂലിച്ചും 22 പേർ എതിർത്തും വ�ോട്ട് ചെയ്തു. ഒരു വ�ോട്ടിന് പ്രമേയം പരാജയപ്പെട്ടു. രണ്ടു ക്രിസ്ത്യൻ അംഗങ്ങൾ എതിർത്ത് വ�ോട്ടു ചെയ്തു. ചേർത്തലയിലെ പഞ്ഞിക്കാരനും ത�ോമസുമായിരുന്നു അത്. മുസ്ലീം അംഗങ്ങളിൽ ആദംസേട്ട് ഹാജരായില്ല. കാദർപിള്ള എതിർത്ത് വ�ോട്ടു ചെയ്തു.
  • 72. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 72 ഗാന്ധിജി വരുമെന്ന് ഇൻസ്‌പെക്ടർ മഹാത്മാഗാന്ധി 1925 മാർച്ച് മാസം വൈക്കം സന്ദർശിക്കുമെന്നറിയിച്ച് ഇൻസ്‌പെക്ടർ രാമവാര്യർ പ�ോലീസ് കമ്മിഷണർക്ക് ഫെബ്രുവരി 28ന് നൽകിയ കത്ത്.
  • 73. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 73 വൈക്കത്ത് സ്ഥാപിച്ചിരിക്കുന്ന പെരിയ�ോർ രാമസ്വാമി നായ്ക്കരുടെ സ്മാരകം
  • 74. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 74 സിംഗിൾ ചായ ച�ോദിച്ചതിന് പിഴ നായരുടെ കടയാണെന്നറിയാതെ ചെന്ന് സിംഗിൾ ചായ ച�ോദിച്ചതിന് പിഴ ഒടുക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് 1925 ജനുവരി ഒന്നിലെ കേരള കൗമുദി റിപ്പോർട്ട് ചെയ്ത വാർത്ത.
  • 75. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 75 വൈക്കം സത്യഗ്രഹ സ്മാരകം
  • 76. ക്ഷേത്രപ്രവേശന വിളംബരം 82 വർഷം Information Public Relations 76 കെ. കേളപ്പന്റെ അനിശ്ചിതകാല സത്യഗ്രഹം 1931 നവംബർ ഒന്നിന് രാവിലെ 9ന് ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്ക്, പടിഞ്ഞാറ്, തെക്ക് നടകളിൽ സത്യഗ്രഹം ആരംഭിച്ചു. ഓര�ോ നടയിലും രണ്ടു വീതം പേർ മൂന്നു മണിക്കൂർ വീതം സത്യഗ്രഹം നടത്തുകയായിരുന്നു രീതി. എ. കെ ഗ�ോപാലനായിരുന്നു സത്യഗ്രഹം ക്യാപ്റ്റൻ. അദ്ദേഹത്തോട�ൊപ്പം പി. കൃഷ്ണപിള്ളയും ഉണ്ടായിരുന്നു. സത്യഗ്രഹം തുടങ്ങിയ ശേഷം മന്നം പണ ശേഖരണത്തിനായി തിരുവിതാംകൂർ ഭാഗങ്ങളിലേക്ക് പ�ോയി. തിരുവിതാംകൂറിൽ ജാഥയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തത് എൻ. എസ്. എസ് ആണ്. ഗുരുവായൂർ ഏകാദശി ദിവസം എ. കെ. ജി ക്ഷേത്രനടയിൽ ഉപവസിച്ചു. 1931ന് സാമൂതിരി ക്ഷേത്രം അടച്ചിട്ടു. പ്രക്ഷോഭ കാലത്ത് കുറൂർ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ വക പാവക്കുളം ക്ഷേത്രം അവർണർക്ക് തുറന്നുനൽകി. 1932 സെപ്റ്റംബർ 21ന് കേളപ്പൻ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ഗാന്ധിജി പ്രശ്നത്തിൽ ഇടപെട്ട് കേളപ്പന�ോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ക്ഷേത്രപ്രവേശനം നിയമം ആയ ശേഷം 1947 ജൂൺ രണ്ടിന് കേളപ്പൻ പിന്നാക്കക്കാർക്കൊപ്പം ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.