സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിചയപ്പെടാം
-‍ഗ്നു/ലിനക്സ്, ഉബുണ്ടു, യൂണിക്കോഡ്, ലിബ്രെഓഫീസ്..
പഞ്ചായത്തു വകുപ്പിലെ ടൈപ്പിസ്റ്റുമാര്‍ക്കുള്ള പരിശീലന പരിപാടി
ജയ്സെന്‍ നെടുമ്പാല,
സെക്രട്ടറി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തു്, കോഴിക്കോടു്.
നിര്‍വ്വാഹക സമിതി അംഗം, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
2
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - എന്തു്, എങ്ങനെ?‍
●സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ പ്രധാനമായും രണ്ടു തരം
1. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍
2. സ്വതന്ത്ര / ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍
3
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - എന്തു്, എങ്ങനെ?‍
●പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍:
●പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ “എന്നാല്‍ ഒരു കക്ഷിയുടെ
നിയമാനുസൃത ആസ്തിയായതും, അതിന്റെ ഉപയോഗം
ഒന്നോ അതിലധികമോ കക്ഷികള്‍ക്കു് ഒരു കോണ്‍ട്രാക്റ്റ്
വഴിയോ അല്ലെങ്കില്‍ ഒരു ലൈസന്‍സ് വഴിയോ
ലഭ്യമാക്കുന്നതുമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമാണു്”
-സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് മാന്വല്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ്
ജനറല്‍ സര്‍വ്വീസസ്, സ്റ്റേറ്റ് ഓഫ് കാലിഫോര്‍ണിയ.
4
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - എന്തു്, എങ്ങനെ?‍
● പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുമ്പോഴത്തെ
നിബന്ധനകള്‍:-
i.അവയുടെ ഉപയോഗത്തെ പല രീതിയില്‍ പരിമിതപ്പെടുത്തുന്നു,
ii.ഉപയോക്താവിന്റെ ആവശ്യങ്ങള്‍ക്കായി രൂപഭേദം
വരുത്തുന്നതിനെയും അപ്രകാരം രൂപഭേദം വരുത്തിയ പകര്‍പ്പു്
പ്രസിദ്ധപ്പെടുത്തുന്നതിനെയും നിരോധിക്കുന്നു.
iii.പകര്‍പ്പുകളെടുക്കുന്നതിനെ തടയുന്നു.
ഉദാഹരണം:
1. മൈക്രോസോഫ്റ്റ് വിന്‍ഡോസ് (ഓപ്പറേറ്റിങ് സിസ്റ്റം)
2. എം എസ് ഓഫീസ് (വേര്‍ഡ്, എക്സെല്‍, പവര്‍ പോയിന്റ് മുതലായവ)
3. അഡോബി ഫോട്ടോഷോപ്പ് (റാസ്റ്റര്‍ ഗ്രാഫിക്സ് എഡിറ്റര്‍)
5
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - എന്തു്, എങ്ങനെ?‍
● സ്വതന്ത്ര സോഫ്റ്റ്‌വെയര്‍‍എന്നാലെന്തു്?
1. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ അഭിപ്രായം:
● സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നാല്‍ “ആര്‍ക്കും
സൌജന്യമായോ പ്രതിഫലം നല്കിയോ, കിട്ടിയ രൂപത്തില്‍‍
തന്നെയോ അല്ലെങ്കില്‍ മാറ്റം വരുത്തിയോ ഉപയോഗിക്കാനും,
പകര്‍ത്താനും, വിതരണം ചെയ്യാനും ഉള്ള അനുവാദത്തോടെ
ലഭ്യമായ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളാണു്”
-https://www.fsf.org
● അവയുടെ സോഴ്സ് കോഡ്, പ്രസ്തുത സോഫ്റ്റ്‌വെയര്‍
പ്രോഗ്രാമിനൊപ്പം നിശ്ചയമായും ലഭ്യമായിരിക്കും.
6
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - എന്തു്, എങ്ങനെ?‍
● ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ എന്നാലെന്തു്?
2. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ഇനീഷ്യേറ്റീവിന്റെ
അഭിപ്രായം:
● “ഓപ്പണ്‍ സോഴ്സ് എന്നാല്‍, വികേന്ദ്രീകൃതമായ
സൂക്ഷ്മപരിശോധന വഴി ലഭ്യമായ ശേഷിയും, നടപടികളിലെ
സുതാര്യതയും പ്രയോജനപ്പെടുത്തുന്ന ഒരു സോഫ്റ്റ്‌വെയര്‍
പ്രോഗ്രാം വികസിപ്പിച്ചെടുക്കല്‍ രീതിയാണു്. ഓപ്പണ്‍ സോഴ്സിന്റെ
വാഗ്ദാനമെന്തെന്നാല്‍, മികച്ച ഗുണമേന്മ, ഉയര്‍ന്ന വിശ്വാസ്യത,
കൂടിയ വഴക്കം, താഴ്ന്ന ചെലവു്, ഇരപിടിയന്‍ സ്വഭാവമുള്ള വെന്‍-
ഡര്‍മാരുമായി ബന്ധനസ്ഥരാക്കപ്പെടുന്നതു അവസാനിപ്പിക്കല്‍
എന്നിവയാണു്” -www.opensource.org
7
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - എന്തു്, എങ്ങനെ?‍
● പ്രായോഗിക തലം:
● സ്വതന്ത്ര - ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍, സമാന സോഫ്റ്റ്‌വെയര്‍
പ്രോഗ്രാമുകള്‍ ഫ്രീ/ലിബ്രെ/ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ എന്ന ഒറ്റ
ഗ്രൂപ്പായി FLOSS അല്ലെങ്കില്‍ FOSS എന്ന ചുരുക്കപ്പേരില്‍ വിശേഷിപ്പിക്കപ്പെടുന്നു.
● ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഉപയോക്താക്കളുടെയും
ഡവലപ്പര്‍മാരുടെയും വളരെ സജീവമായ കൂട്ടായ്മകള്‍ - പ്രധാന സവിശേഷത.
● ഉദാഹരണം:
1. ഗ്നു/ലിനക്സ് (ഓപ്പറേറ്റിങ് സിസ്റ്റം)
2. ലിബ്രെഓഫീസ് (പ്രൊഡക്‍റ്റിവിറ്റി സ്യൂട്ട് - റൈറ്റര്‍, കാല്‍ക്ക്, ഇംപ്രെസ്)
3. ഗിംപ് (റാസ്റ്റര്‍ ഗ്രാഫിക്സ് എഡിറ്റര്‍)
8
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - എന്തു്, എങ്ങനെ?‍
വിവിധ കാറ്റഗറികളിലെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ (ചിത്രത്തിനു് കടപ്പാടു്: Chao-Kuei, www.fsf.org)
9
● കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയര്‍
പ്രോഗ്രാം (ഒഎസ്).
● ഏതൊരു കമ്പ്യൂട്ടറിലും ഒരു ഓപ്പറേറ്റിങ് സിസ്റ്റമുണ്ടെങ്കിലേ വിവിധ
ആവശ്യങ്ങള്‍ക്കുള്ള അപ്ലിക്കേഷന്‍ പ്രോഗ്രാമുകളും മറ്റു
സോഫ്റ്റ്‌വെയര്‍ ടൂളുകളും മറ്റും സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ.
● കീബോര്‍ഡില്‍ നിന്നുള്ള ഇന്‍പുട്ട് തിരിച്ചറിയല്‍, ഡിസ്‌പ്ലേ സ്ക്രീനിലേക്കു്
ഔട്ട്പുട്ട് അയയ്ക്കല്‍, ഡാറ്റാ സ്റ്റോറേജ് ഡ്രൈവുകളിലെ (ഹാര്‍ഡ് ഡിസ്ക്,
പെന്‍ ഡ്രൈവ്, സി ഡി മുതലായവ) ഫയലുകളും ഡയറക്‍ടറി/ഫോള്‍-
ഡറുകളും കൈകാര്യം ചെയ്യല്‍, പ്രിന്റര്‍, മുതലായ കണക്‍റ്റ് ചെയ്ത
ഉപകരണങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങി കമ്പ്യൂട്ടറിലെ അടിസ്ഥാന
പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന പ്രോഗ്രാം.
ഓപ്പറേറ്റിങ് സിസ്റ്റം
10
● കൂടുതല്‍ വിപുലമായ സംവിധാനങ്ങളില്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനു് കൂടുതല്‍
പ്രാധാന്യമുള്ള ചുമതലകളും പ്രവര്‍ത്തനശേഷിയും.
● ഒരേ സമയം പ്രവര്‍ത്തനത്തിലുള്ള സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളും വിവിധ
ഉപയോക്താക്കളും തമ്മില്‍ തമ്മില്‍ പ്രതിബന്ധം സൃഷ്ടിക്കാതെ നോക്കുക,
● സിസ്റ്റത്തിലേക്കു് അനധികൃതമായ പ്രവേശനവും നുഴഞ്ഞുകയറ്റവും തടയുക...
● ഉദാ: -
● മൈക്രോസോഫ്റ്റ് വിന്‍ഡോസ്
● ഗ്നു/ലിനക്സ് - ഡെബിയന്‍, ഉബുണ്ടു, ഫെഡോറ തുടങ്ങിയ
ഡിസ്ട്രിബ്യൂഷനുകള്‍
● മാക്‍ ഒഎസ്
● ഫ്രീ ബി എസ് ഡി, ഓപ്പണ്‍ ബി എസ് ഡി, നെറ്റ് ബി എസ് ഡി തുടങ്ങിയവ
ഓപ്പറേറ്റിങ് സിസ്റ്റം
11
ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍:
● പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌‌വെയർ ഉപയോഗിച്ചുള്ള
ഓപ്പറേറ്റിങ് സിസ്റ്റമാണു് ഗ്നു (GNU)
● GNU എന്നതിന്റെ പൂർണ്ണരൂപം “GNU's not Unix!” എന്നാണു്.
● യുണിക്സ് പോലെ, എന്നാൽ സ്വതന്ത്ര സോഫ്റ്റ്‌‌വെയറും
യുണിക്സുമായി യാതൊരു ബന്ധവുമില്ലാത്തതുമായ
പദ്ധതിയുമായതുകൊണ്ടാണീ പേരു് സ്വീകരിച്ചതു്.
● ഗ്നുവിന്റെ വികസനം തുടങ്ങിവച്ചതു് റിച്ചാർഡ് സ്റ്റാൾമാൻ ആണു്,
അത് സ്വതന്ത്ര സോഫ്റ്റ്‌‌വെയർ പ്രസ്ഥാനത്തിന്റെ (Free
Software Foundation) രൂപീകരണത്തിനും കാരണമായി.
ഓപ്പറേറ്റിങ് സിസ്റ്റം
12
ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍:
● ഗ്നു പദ്ധതി പ്രകാരമാണു് ഗ്നുവിന്റെ വികസനം, ഇന്നു്
കമ്പൈലറുകൾ, ബൈനറി ഉപകരണങ്ങൾ, ബാഷ് ഷെൽ തുടങ്ങി
നിരവധി ഭാഗങ്ങൾ ഗ്നുവിനായി വികസിപ്പിക്കപ്പെട്ടിരിക്കുന്നു.
● പക്ഷേ ഹര്‍ഡ് എന്ന അതിന്റെ കെർണലിന്റെ വികസനം പൂർണ്ണമല്ല.
അതുകൊണ്ടു് ഗ്നു പദ്ധതിയിൽ ലിനക്സ് കെർണൽ ഉൾപ്പെടുത്തി
ഉപയോഗിക്കുന്നു.
● GNU GPL, GNU LGPL, GNU FDL തുടങ്ങിയ സ്വതന്ത്ര അനുമതികൾ
അടിസ്ഥാനപരമായി ഗ്നു പദ്ധതിയ്ക്കു വേണ്ടി എഴുതപ്പെട്ടതാണെങ്കിലും
മറ്റു് നിരവധി പദ്ധതികൾ ഇന്നു് അവ ഉപയോഗിക്കുന്നു.
ഓപ്പറേറ്റിങ് സിസ്റ്റം
13
ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍: റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍
● മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയിൽ‌കമ്പ്യൂട്ടർ വിദഗ്ദ്ധനായിരുന്ന
റിച്ചാർഡ്‌മാത്യു സ്റ്റാൾമാൻ ആണു് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ
സ്ഥാപകന്‍.
● കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങ്ങളിൽ‌കമ്പ്യൂട്ടർ
വിദഗ്ദ്ധന്മാർക്കിടയിൽ‌ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ
ഇടപെടലുകൾ‌കാരണം കൈമോശം‌ വരികയും കുത്തക സോഫ്റ്റ്‌വെയര്‍
പ്രോഗ്രാമുകളുടെ വ്യാപനം‌ സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു
തടസ്സമാകാൻ‌തുടങ്ങുകയും ചെയ്തപ്പോള്‍‍, റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു പ്രൊജക്റ്റിലൂടെ
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം ആരംഭിച്ചു.
● ഉപഭോക്താവിന്റെ മേൽ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകൾ‌അടിച്ചേൽപ്പിച്ച ചില
നിഷേധാത്മകമായ നിയന്ത്രണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സ്റ്റാൾമാൻ‌
പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിനു് ഒരു ബദൽ ഉണ്ടാക്കുന്നതിനായി തന്റെ
ശേഷജീവിതം മാറ്റി വെച്ചു.
ഓപ്പറേറ്റിങ് സിസ്റ്റം
14
ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍: റിച്ചാര്‍ഡ് മാത്യു
സ്റ്റാള്‍മാന്‍
ചിത്രങ്ങള്‍ക്കു് കടപ്പാടു്: GNU Logo: Aurelio A. Heckert. Photograph of RMS: Ruben Rodriguez (Wikimedia Commons)
ഓപ്പറേറ്റിങ് സിസ്റ്റം
15
ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍: ലിനസ്‌ബെനഡിക്റ്റ്‌ടോർവാൾഡ്‍സ്
● സ്വതന്ത്ര സോഫ്റ്റ്‍വെയർ വിപ്ലവത്തിൽ അഗ്രഗണ്യമായ ഗ്നു/ലിനക്സ്‌കുടുംബത്തിൽപ്പെട്ട
ഓപ്പറേറ്റിംഗ്‌സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ലിനക്സ്‌കേർണലിന്റെ രചയിതാവായ ലിനസ്‌
ബെനഡിക്റ്റ്‌ടോർവാൾഡ്സ്‌ഒരു ലോകപ്രശസ്തനായ സോഫ്റ്റ്‍വെയർ
എഞ്ചിനീയറാണു്.
● ഹെൽസിങ്കി സർവ്വകലാശാലയിൽ അദ്ദേഹം 1988 മുതൽ 1996 വരെ പഠിച്ചിരുന്നു.
1996ൽ കമ്പ്യൂട്ടർ സയൻസിൽ അദ്ദേഹം ബിരുദാനന്തര ബിരുദം നേടി.
● ഈ കാലയളവിലെ അദ്ദേഹത്തിന്റെ ഒരു പ്രബന്ധമായിരുന്നു "ലിനക്സ്‌:ഒരു പോർട്ടബിൾ
ഓപ്പറേറ്റിംഗ്‌സിസ്റ്റം (Linux: A portable operating system)".
● 2006 വരെയുള്ള കണക്കനുസരിച്ചു് ലിനക്സ്‌കേർണലിന്റെ ഏകദേശം 2 ശതമാനം
ഭാഗം അദ്ദേഹം സ്വന്തമായി എഴുതിയിട്ടുണ്ടു്.
● പക്ഷെ ലിനക്സിനു് ആയിരക്കണക്കിനു് ഡെവലപ്പർമാർ ഉള്ളതിനാൽ അതു് മേന്മയേറിയ
സംഭാവനയാണു്. കേർണലിന്റെ ഉത്തമ അധികാരം അദ്ദേഹത്തിനു് തന്നെയാണു്.
ഓപ്പറേറ്റിങ് സിസ്റ്റം
16
ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍: ലിനസ്‌
ബെനഡിക്റ്റ്‌ടോർവാൾഡ്‍സ്
ചിത്രങ്ങള്‍ക്കു് കടപ്പാടു്: Tux Logo: Larry Ewing, Simon Budig and Garrett LeSage.
Photograph of Linus torvalds: Krd and Von Sprat (Wikimedia Commons)
ഓപ്പറേറ്റിങ് സിസ്റ്റം
17
ഓപ്പറേറ്റിങ് സിസ്റ്റം
ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍:
ചിത്രത്തിനു് കടപ്പാടു്: Free Software Foundation, www.gnu.org
18
ഓപ്പറേറ്റിങ് സിസ്റ്റം
ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍:
● ലിനക്സ് കേർണലും ഗ്നു പദ്ധതിയിലെ സോഫ്റ്റ്‌വെയര്‍ ടൂളുകളും
ലൈബ്രറികളും അവയ്ക്കു മുകളിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന ആപ്ലിക്കേഷന്‍
സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുമടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ ഗ്നു/ലിനക്സ്
വിതരണം (Distribution/Distro) എന്നു വിളിക്കുന്നു.
● പുതിയ തലമുറ ഗ്നു/ലിനക്സ് വിതരണങ്ങൾ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്,
വേര്‍ഡ് പ്രോസസ്സർ, ബ്രൗസർ, ഫയൽ മാനേജർ തുടങ്ങിയ നിരവധി
നിത്യോപയോഗ സോഫ്റ്റ്‌‌വെയര്‍ പ്രോഗ്രാമുകള്‍ ഉൾക്കൊള്ളുന്നു.
● മിക്ക ഗ്നു/ലിനക്സ് വിതരണങ്ങളും ഗ്രാഫിക്സിനായി എക്സ് വിൻഡോ സിസ്റ്റം
ഉപയോഗിച്ചു വരുന്നു. ഇപ്പോള്‍ ഇതു് വേലാന്‍ഡ് എന്ന പുതിയ
സംവിധാനത്തിലേക്കു് മാറിക്കൊണ്ടിരിക്കുകയാണു്.
19
ഓപ്പറേറ്റിങ് സിസ്റ്റം
ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍:
● ലിനക്സ് കേർണലും ഗ്നു സോഫ്റ്റ്‌വെയര്‍ ടൂളുകളും ലൈബ്രറികളും അനുബന്ധ
ആപ്ലിക്കേഷനുകളും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രോഗ്രാമുകളായതിനാൽ
നിരവധി തരം ഗ്നു/ലിനക്സ് വിതരണങ്ങൾ ഇന്നു് ലഭ്യമാണു്.
● അവയില്‍ മിക്കവയും സൌജന്യമായി‍ഡൌണ്‍ലോഡ് ചെയ്തു്
ഉപയോഗിക്കുവാനും കഴിയും.
● ഗ്നു/ലിനക്സ് വിതരണങ്ങളിൽ ചിലവ കമ്പനികൾ വികസിപ്പിക്കുന്നതും, ചിലവ
ഉപയോക്തൃസമൂഹങ്ങൾ വികസിപ്പിക്കുന്നതുമാണു്.
● ഗ്നു/ലിനക്സ് വിതരണങ്ങളെല്ലാം ലിനക്സ് കേർണൽ
ആണുപയോഗിക്കുന്നതെങ്കിലും അവയിലെ ആപ്ലിക്കേഷനുകൾ പരസ്പരം
മാറി പ്രവർത്തിക്കണമെന്നില്ല.
20
ഓപ്പറേറ്റിങ് സിസ്റ്റം
ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍:
● ചില ഗ്നു/ലിനക്സ് വിതരണങ്ങൾ (Distributions/Distros)
● ആര്‍ച്ച് ലിനക്സ്
● ഉബുണ്ടു
● ഓപ്പണ്‍സൂസെ
● ഡെബിയന്‍ ഗ്നു/ലിനക്സ്
● ഫെഡോറ
● ലിനക്സ് മിന്റ്
● സെന്റ്ഓഎസ്
● സ്ലാക്ക്‌വെയര്‍ ലിനക്സ്
● റെഡ്ഹാറ്റ് എന്റര്‍പ്രൈസ് ലിനക്സ്...
21
ഗ്നു/ലിനക്സ് (ഉബുണ്ടു) ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍:
● ഡെബിയന്‍ ഗ്നു/ലിനക്സിനെ അടിസ്ഥാനമാക്കി
വികസിപ്പിച്ചെടുത്ത ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം
● ഡെസ്ക്‌ടോപ്പ്, സെര്‍വ്വര്‍, കോര്‍ (ഐ ഒ ടി (ഇന്റര്‍നെറ്റ് ഓഫ്
തിങ്സ്) ഡിവൈസുകള്‍ക്കും റോബോട്ടുകള്‍ക്കും വേണ്ടി)
എന്നീ മൂന്നു് ഔദ്യോഗിക എഡിഷനുകള്‍.
● എല്ലാ എഡിഷനുകളും കമ്പ്യൂട്ടറുകളില്‍ തനിയെയും,
മൈക്രോസോഫ്റ്റ് വിന്‍ഡോസിനുള്ളിലായും പ്രവര്‍ത്തിക്കും.
● ക്ലൌഡ് കമ്പ്യൂട്ടിങ്ങിനായുള്ള ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റം.
ഓപ്പറേറ്റിങ് സിസ്റ്റം
22
ഗ്നു/ലിനക്സ് (ഉബുണ്ടു) ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍
● പുതിയ വേര്‍ഷനുകള്‍ എല്ലാ ആറു മാസം തോറും
● ലോങ് ടേം സപ്പോര്‍ട്ട് (എല്‍ ടി എസ്) റിലീസ് എല്ലാ രണ്ടു
വര്‍ഷത്തിലും റിലീസ്
● ഏറ്റവും പുതിയ റിലീസ് 19.10 (ഇയോണ്‍ എര്‍മൈന്‍) 17 ഒക്ടോബര്‍
2019 നു് പുറത്തിറങ്ങി.
● ഏറ്റവും പുതിയ എല്‍ ടി എസ് റിലീസ് - 18.04 എല്‍ ടി എസ്
(“ബയോണിക്‍ ബീവര്‍”)
● ഉപയോക്താക്കള്‍ക്കു് 2023 വരെ എല്‍ ടി എസ്സിനു് ഔദ്യോഗിക
പിന്തുണ ഉണ്ടായിരിക്കും.
ഓപ്പറേറ്റിങ് സിസ്റ്റം
23
ഗ്നു/ലിനക്സ് (ഉബുണ്ടു) ഓപ്പറേറ്റിങ് സിസ്റ്റം പരിചയപ്പെടല്‍:
● മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് എന്ന സംരംഭകന്‍ സി ഇ ഒ ആയുള്ള
കാനോനിക്കല്‍ ലിമിറ്റഡ് എന്ന കമ്പനി - ഉബുണ്ടു
വികസിപ്പിച്ചെടുക്കുന്നതിനുള്ള പിന്തുണ.
● മെരിറ്റോക്രാറ്റിക്‍ വികസിപ്പിച്ചെടുക്കല്‍ രീതി പിന്തുടരുന്നു.
● കാനോനിക്കല്‍ ലിമിറ്റഡ് ഉബുണ്ടുവിനെ അടിസ്ഥാനമാക്കിയുള്ള
പ്രീമിയം സര്‍വ്വീസുകളുടെ വില്പനയിലൂടെ വരുമാനമുണ്ടാക്കുന്നു.
● ആഫ്രിക്കയിലെ "ഉബുണ്ടു" ("humanity to others" അല്ലെങ്കില്‍ "I am
what I am because of who we all are") എന്ന ഫിലോസഫിയെ
അടിസ്ഥാനമാക്കി ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനു് പേരിട്ടിരിക്കുന്നു.
ഓപ്പറേറ്റിങ് സിസ്റ്റം
24
ഓപ്പറേറ്റിങ് സിസ്റ്റം
➔
➔
ചിത്രത്തിനു് കടപ്പാടു്: https://community.spiceworks.com/ (User: D.R Ryan)
25
ഓപ്പറേറ്റിങ് സിസ്റ്റം
ചിത്രത്തിനു് കടപ്പാടു്: https://me.me/
26
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
ഫോണ്ടുകള്‍:
● ലോഹം കൊണ്ടുള്ള ടൈപ്പ് സെറ്റിങ്ങിലെ ഫോണ്ട് => ഒരു
ടൈപ്പ്‌ഫേസിന്റെ പ്രത്യേക വലിപ്പവും കട്ടിയുമുള്ള ഒരു ശൈലി.
● ഒരു ഫോണ്ടിലെ ഓരോ അക്ഷരവും മറ്റുള്ള അക്ഷരങ്ങളുമായി
ശൈലിയിലും രൂപഘടനയിലും പൊരുത്തമുള്ളവയായിരിക്കും.
● ഇന്നത്തെ ഉപയോഗക്രമം - ഡിജിറ്റല്‍ ടൈപ്പോഗ്രാഫി - ഫോണ്ടും
ടൈപ്പ്‌ഫേസും ഒന്നു തന്നെയായി പരിഗണിക്കപ്പെടുന്നു.
● പരമ്പരാഗതവും ആധുനികവുമായ പ്രയോഗരീതികളിലെ ഫോണ്ട് - ഒരു
ടൈപ്പ്‌ഫേസ് ശൈലിയെ അവതരിപ്പിക്കാനുള്ള ഒരു സംവിധാനം.
27
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
ടൈപ്പ്‌ഫേസുകള്‍,
ഫോണ്ടുകള്‍:
ചിത്രത്തിനു് കടപ്പാടു്: https://en.wikipedia.org/ (User: BANZ111, Lovelac7)
28
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
ഫോണ്ടുകള്‍:
● പരമ്പരാഗത ടൈപ്പ് സെറ്റിങ്ങില്‍ ഫോണ്ട് ലോഹം കൊണ്ടോ മരം
കൊണ്ടോ തയ്യാറാക്കുന്നു.
● ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ഫോണ്ടെന്നാല്‍ ഒരു ഡിജിറ്റല്‍ ഫയല്‍.‌
● ഡിജിറ്റല്‍ ഫോണ്ടുകള്‍ രൂപകല്പന ചെയ്യുമ്പോള്‍ അതില്‍ അക്ഷരമാല
ഇണക്കിച്ചേര്‍ക്കുന്നതിനായി പല കാലഘട്ടങ്ങളിലായി നിലവില്‍ വന്ന
മാനദണ്ഡങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡുകള്‍) ഉണ്ടു്.
● ആസ്കീ (ASCII),
● ഇസ്കീ (ISCII),
● യൂണിക്കോഡ് (Unicode) എന്നിവ.
29
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ആസ്കീ (ASCII (American Standard Code for Information Interchange)):
● കമ്പ്യൂട്ടറിന്റെ ഉള്ളില്‍ യഥാര്‍ത്ഥത്തില്‍ 0, 1 എന്നീ രണ്ടു് അക്കങ്ങളുടെ
ശ്രേണികളിലായാണു് വിവരങ്ങളും നിര്‍ദ്ദേശങ്ങളും‍കൈകാര്യം ചെയ്യുന്നതു്.
- ബൈനറി സമ്പ്രദായം.
● കമ്പ്യൂട്ടറിനുള്ളില്‍ ഒരു പട്ടികയുണ്ടാക്കി അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും
ഓരോ സ്ഥാനസംഖ്യ കൊടുക്കുന്നു. ഈ പട്ടികയ്ക്കു് ആസ്കീ പട്ടിക എന്നു് പേരു
പറയാം.
● ‘1’ എന്ന അക്കത്തിനു് ആസ്കീ പട്ടികയില്‍ നല്‍കിയ സ്ഥാനം 49 ആണു്.
● ഇംഗ്ലീഷ് ചെറിയക്ഷരം ‘a’ ആസ്കീ പട്ടികയില്‍ 97എന്ന സ്ഥാനത്താണു്.
● ഏഴു ബിറ്റുകളുപയോഗിച്ചായിരുന്നു ആദ്യകാലത്തൊക്കെ ഇതു ചെയ്തിരുന്നതു്.
● 0 എന്നു വച്ചാല്‍ ചാര്‍ജ്ജില്ലാത്ത അവസ്ഥയും, 1 എന്നു വച്ചാല്‍ ചാര്‍ജ്ജുള്ള
അവസ്ഥയും എന്നു കണക്കാക്കാം.
30
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ആസ്കീ (ASCII (American Standard Code for Information Interchange)):
● ഈ പൂജ്യമോ ഒന്നോ സൂക്ഷിക്കാനുള്ള ഇടമാണു് ഒരു ബിറ്റ്.
● ഒരു ബിറ്റില്‍ ഇതിലേതെങ്കിലും ഒന്നേ ഒരു സമയത്തു സൂക്ഷിക്കാനാവുകയുള്ളൂ.
● ഏഴു ബിറ്റുകളുപയോഗിച്ചു് 128 അക്ഷരങ്ങളെ (സംഖ്യകളടക്കം) പ്രതിനിധാനം
ചെയ്യാം.
● കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഓരോ അക്ഷരത്തിനും 8 ബിറ്റ് (ഒരു ബൈറ്റ്)
ഉപയോഗിച്ചു തുടങ്ങി.
● അപ്പോള്‍ 256 അക്ഷരങ്ങള്‍ ഈ പട്ടികയില്‍ ചേര്‍ക്കാമെന്നായി.
● ഉദാഹരണം:
● a = 97 (ഡെസിമല്‍) അല്ലെങ്കില്‍ 110 0001 (ബൈനറി)
● 1 = 49 (ഡെസിമല്‍) അല്ലെങ്കില്‍ 011 0001 (ബൈനറി)
31
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ആസ്കീ (ASCII (American Standard Code for Information Interchange)):
● കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചു് ആദ്യമായി ഉപയോഗിച്ചു തുടങ്ങിയതു് അമേരിക്കയിലും
യൂറോപ്പിലുമൊക്കെ ആയിരുന്നതിനാല്‍ അവിടങ്ങളിലെ ഭാഷകളുടെ ലിപി
സമ്പ്രദായമായ ലത്തീന്‍ ലിപി മാത്രമേ ഇതില്‍ പരിഗണിച്ചിരുന്നുള്ളൂ.
● ആസ്കീ ഉപയോഗിച്ച് 256 അക്ഷരങ്ങള്‍ മാത്രമേ ശേഖരിക്കാനാവുകയുള്ളൂ
എന്നതു കൊണ്ടു്, വ്യത്യസ്തമായ രണ്ടു ഭാഷകളിലെ അക്ഷരങ്ങളും അക്കങ്ങളും
മാത്രം ഇതില്‍ ഉള്‍ക്കൊള്ളിക്കാം. കൂടുതല്‍ ഭാഷകള്‍ ചേര്‍ക്കാന്‍ ഇതില്‍
സ്ഥലമില്ല.
● മറ്റു ഭാഷകളുടെ ലിപികളൊന്നും തന്നെ പ്രതിനിധാനം ചെയ്യാനും പറ്റില്ല. ഇതില്‍
ആദ്യത്തെ 128 കോഡുകള്‍ ഇംഗ്ലീഷിനും ബാക്കി വരുന്ന 128 സ്ഥാനങ്ങള്‍
മറ്റേതെങ്കിലും ഭാഷയ്ക്കും ഉപയോഗിക്കാം.
● കമ്പ്യൂട്ടറുകള്‍ ലോകം മുഴുവന്‍ വ്യാപകമായപ്പോള്‍, ഒരുപാടു ഭാഷകള്‍
കൈകാര്യം ചെയ്യേണ്ടുന്ന നിലയിലേക്കു് കമ്പ്യൂട്ടറുകള്‍ എത്തിപ്പെട്ടു.
32
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ഇസ്കീ (ISCII (Indian Script Code for Information Interchange)), ഫോണ്ട് എന്‍
കോഡിങ്ങ്‌:
● ആസ്കീ പട്ടിക പ്രചാരത്തില്‍ വന്ന സമയത്തു് ഇന്ത്യന്‍ ഭാഷകള്‍ കമ്പ്യൂട്ടര്‍ കൊണ്ടു
കൈകാര്യം ചെയ്യിക്കുന്നതിനായി ഉപയോഗിച്ച കുറുക്കുവഴി - ഫോണ്ട് എന്‍കോഡിങ്ങ്.
● ഭാരതീയ ഭാഷകളില്‍ അക്ഷരങ്ങള്‍ രേഖപ്പെടുത്താന്‍ ISCII ( Indian Script Code for
Information Interchange ) എന്നൊരു കോഡ് ഉണ്ടാക്കി.
● സി-ഡാക്കിന്റെ ഐ എസ് എം എന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിലും ഇതാണു ചെയ്തതു്.
● ആസ്കീ ഫോണ്ടുകളില്‍ ലത്തീന്‍ അക്ഷരങ്ങളുടെ സ്ഥാനത്തു് മലയാളം അക്ഷരങ്ങള്‍
വച്ചു.
● എന്നു വച്ചാല്‍, അക്ഷരങ്ങള്‍ ശേഖരിക്കുന്നതു് ലത്തീനിലും പ്രദര്‍ശിപ്പിക്കുമ്പോള്‍
മലയാളത്തിലും.
● കീബോര്‍ഡില്‍ നിന്നു വരുന്ന സന്ദേശങ്ങളെ മലയാളം അക്ഷരങ്ങളായി
തിരിച്ചറിയുകയും അതനുസരിച്ചു മോണിറ്ററില്‍ പ്രദര്‍ശിപ്പിക്കുകയും അച്ചടിക്കുകയും
മാത്രമാണു് ഇത്തരം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ചെയ്യുന്നതു്.
33
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ആസ്കീ/ഇസ്കീയുടെ പോരായ്മ:
● പല ഓഫീസുകളിലും കമ്പ്യൂട്ടറുകളുപയോഗിച്ചു് മലയാളത്തില്‍ രേഖകളും
ഇ-മെയിലും ടൈപ്പു ചെയ്തെടുക്കാന്‍ സി-ഡാക്‍ തയ്യാറാക്കി നിശ്ചിത
ലൈസന്‍സോടെ വിതരണം ചെയ്യുന്ന, ഇസ്കീ അധിഷ്ഠിതമായ ഐ എസ് എം
ഇപ്പോഴും ഉപയോഗിച്ചു വരുന്നു. കമ്പ്യൂട്ടറില്‍ രേഖകള്‍ തയ്യാറാക്കാന്‍ ഐ എസ്
എം ഉപയോഗിക്കുമ്പോള്‍ അനുഭവപ്പെടുന്ന ചില പ്രശ്നങ്ങളും തകരാറുകളും:-
● ഐ എസ് എം ഉപയോഗിച്ചു് ഇ-മെയിലില്‍ നേരിട്ടു് മലയാളത്തില്‍ ടൈപ്പു
ചെയ്യാന്‍ കഴിയില്ല. ചെറിയ സന്ദേശങ്ങള്‍ പോലും എം എസ് ഓഫീസ്
ഉപയോഗിച്ചു് ടൈപ്പു ചെയ്തു് ഫയല്‍ അറ്റാച്ച്‌മെന്റായിട്ടു് അയക്കേണ്ടി
വരുന്നു. ഇതു് ഇന്റര്‍നെറ്റ് ട്രാഫിക്‍ (ഡാറ്റാ ട്രാന്‍സ്ഫര്‍) അനാവശ്യമായി
കൂടാന്‍ ഇടയാക്കുന്നുണ്ടു്.
34
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ആസ്കീ/ഇസ്കീയുടെ പോരായ്മ:
35
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ആസ്കീ/ഇസ്കീയുടെ പോരായ്മ:
● ഐ എസ് എം പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മാത്രമേ
ഇങ്ങനെ തയ്യാറാക്കിയ രേഖകള്‍ ശരിയായി വായിക്കാന്‍ പറ്റുകയുള്ളൂ.
● മറ്റു് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു് ഈ രേഖകള്‍
വായിക്കണമെങ്കില്‍ ഐ എസ് എം ഫോണ്ടുകള്‍ അവരുടെ കമ്പ്യൂട്ടറില്‍
പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായി വരും.
● വിന്‍ഡോസിനു വേണ്ടി മാത്രമായി ഉണ്ടാക്കിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണു്
ഐ എസ് എം.
● ഐ എസ് എമ്മിന്റെ കൂടെ കിട്ടുന്ന ഫോണ്ടുകള്‍ സ്വതന്ത്രമോ സൌജന്യമോ അല്ല.
● ഐ എസ് എമ്മില്‍ ലഭ്യമായതിനേക്കാള്‍ പല മടങ്ങു് മികച്ച സാങ്കേതിക വിദ്യയും
ഫോണ്ടുകളും മറ്റു് ആധുനിക ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ സ്വതന്ത്രമായും
സൌജന്യമായും ലഭ്യമാണു്.
● വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ച രേഖകള്‍
കൂടി ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ ഇക്കാര്യം പ്രത്യേകിച്ചും നമ്മുടെ
ശ്രദ്ധയിലുണ്ടാകണം.
36
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ആസ്കീ/ഇസ്കീയുടെ പോരായ്മ:
37
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ആസ്കീ/ഇസ്കീയുടെ പോരായ്മ:
● മറ്റു് ഓഫീസുകളില്‍ നിന്നും ഇ-മെയിലില്‍ ഇങ്ങനെ ലഭിക്കുന്ന രേഖകള്‍ തുറന്നു്
വായിക്കുമ്പോള്‍ ഐ എസ് എം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമും പ്രസ്തുത രേഖ
തയ്യാറാക്കാനുപയോഗിച്ച ഫോണ്ടും നമ്മുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ വാക്കുകള്‍ക്കു
പകരം വിചിത്രമായ ചില ചിഹ്നങ്ങള്‍ മാത്രം കാണുന്നു.
● ഇനി ഈ ഫോണ്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍പ്പോലും ചില സമയത്തു്
ല്‍‍, ല്ല, ണ്ട, ന്മ തുടങ്ങിയ അക്ഷരങ്ങള്‍ക്കു പകരം ആ സ്ഥാനത്തു് ഒഴിഞ്ഞ
ചതുരക്കള്ളികള്‍ കാണുന്നു.
● നമ്മള്‍ ഓഫീസിനു പുറത്തായിരിക്കുമ്പോള്‍, ഇ-മെയിലില്‍ വന്ന മലയാളത്തിലുള്ള
അടിയന്തിര സന്ദേശം വായിക്കണമെങ്കില്‍ ആദ്യം
ഐ എസ് എം ഉള്ള സ്ഥലം തേടിപ്പിടിച്ചു പോകണം.
● ഐ എസ് എം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമും അതിന്റെ ഫോണ്ടുകളും
എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കുന്നവയല്ലാത്തതിനാല്‍ ഇത്തരം സ്ഥലങ്ങള്‍
കണ്ടെത്തുക പ്രയാസകരം.
38
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ആസ്കീ/ഇസ്കീയുടെ പോരായ്മ:
39
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ആസ്കീ/ഇസ്കീയുടെ പോരായ്മ:
● മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി ഒരു രേഖ തയ്യാറാക്കുമ്പോള്‍ ഓരോ
പ്രാവശ്യം ഭാഷ മാറുമ്പോഴും ഫോണ്ട് പ്രത്യേകമായി തിരഞ്ഞെടുത്തു
മാറ്റേണ്ടി വരുന്നു.
● ഇതിനു സമയം സാമാന്യത്തിലും കൂടുതല്‍ വേണം.
● ഇങ്ങനെ തയ്യാറാക്കിയ ഒരു രേഖയിലെ ഫോണ്ടു മാറ്റണമെങ്കില്‍ ഒന്നിച്ചു്
അതു ചെയ്യാനും പറ്റില്ല. മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ ഭാഗങ്ങള്‍
വെവ്വേറെ തിരഞ്ഞു പിടിച്ചു മാറ്റണം.
● കുറേയധികം പേജുകളുള്ള രേഖകളാകുമ്പോള്‍ ഇതു വളരെ വിഷമകരമായ
പ്രക്രിയയാണു്.
● ആധുനിക സ്മാര്‍ട്ട് ഫോണുകളില്‍ ഐ എസ് എം ഫോണ്ടുകള്‍ ഉപയോഗിച്ചു
തയ്യാറാക്കിയ രേഖകള്‍ (പി ഡി എഫ് ഫോര്‍മാറ്റിലല്ലാത്തവ) വായിക്കാന്‍
സാധിക്കില്ല.
40
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ആസ്കീ/ഇസ്കീയുടെ പോരായ്മ:
● അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമടക്കം 900
ത്തിലധികം ഗ്ലിഫുകളുള്ള മലയാളം ഒരു ആസ്കീ
ഫോണ്ടിലൊതുക്കാനാവില്ല.
● മലയാളത്തിലെ ആദ്യത്തെ തനതു ലിപി ഫോണ്ടായ രചന 6 ആസ്കീ
ഫോണ്ടുകളുപയോഗിച്ചാണു് എല്ലാ കൂട്ടക്ഷരങ്ങളും കാണിച്ചിരുന്നതു്.
● പല സീരീസിലുള്ള ഐ എസ് എം ഫോണ്ടുകളുടെ പട്ടികകളില്‍
അക്ഷരങ്ങള്‍ ഏതേതു സ്ഥാനത്തു് എന്ന മാപ്പിങ്ങിനു് ഐകരൂപ്യമില്ല.
● അതുകൊണ്ടു തന്നെ വിവരങ്ങള്‍‌ക്കൊപ്പം ഫോണ്ടും കൂടി കൈമാറേണ്ട
അവസ്ഥയുണ്ടാവുന്നു.
● അല്ലെങ്കില്‍ രേഖ അയക്കുന്നിടത്തെന്ന പോലെ അയച്ചു കിട്ടേണ്ടിടത്തും
സമാനമായ ഐ എസ് എം ഫോണ്ട് ഉണ്ടായിരിക്കണം.
41
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● ആസ്കീ/ഇസ്കീയുടെ പോരായ്മ:
● ഇങ്ങനെയൊക്കെ ആണെങ്കില്‍ത്തന്നെയും കമ്പ്യൂട്ടര്‍ ഇതു്
മലയാളത്തിലുള്ള ഒരു രേഖയായല്ല സൂക്ഷിച്ചു വച്ചിരിക്കുന്നതു്, ലത്തീന്‍
ലിപിയിലുള്ള ഫയലായിട്ടാണു്.
● ഒരു ടെക്‍സ്റ്റ് ഫയലില്‍ ഇംഗ്ലീഷും മലയാളവും കൂടി ഉള്‍ക്കൊള്ളിക്കാനും
പറ്റില്ല.
● അതുകൊണ്ടൊക്കെത്തന്നെ രേഖയിലെ വാക്കുകള്‍ തിരയുക, തരം
തിരിക്കുക, അക്ഷരമാലാക്രമത്തിലാക്കുക, അക്ഷരത്തെറ്റുകള്‍
കണ്ടുപിടിക്കുക, ഇന്‍ഡെക്സു ചെയ്യുക, പര്യായ നിഘണ്ടു ഉപയോഗിക്കുക
തുടങ്ങി പല കാര്യങ്ങളും ചെയ്യാന്‍ ഏകീകൃതമായ ഒരു രീതി
സാദ്ധ്യമായില്ല.
42
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● യൂണിക്കോഡ്:
● ആസ്കീയെക്കാള്‍ വിപുലമായ യൂണിക്കോഡ് (Unicode) പിന്നീട് നിലവില്‍ വന്നു.
● ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്ക്കാരത്തിനായി
നിര്‍മ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണു യൂണിക്കോഡ്.
● ഇതു വന്നതോടെ പ്രശ്നപരിഹാരമായി.
● ഇതില്‍ ലോകത്തില്‍ ഇന്നുള്ള മിക്ക ഭാഷകളിലെയും അക്ഷരരൂപങ്ങള്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്.
● 2019 മെയ് മാസത്തിലിറങ്ങിയ യൂണിക്കോഡ് 12.1 പതിപ്പില്‍ 150 ലിപികളുടെ
137,994 അക്ഷരങ്ങളും ചിഹ്നങ്ങളും ഇമോജികളും ഉള്‍ക്കൊള്ളുന്ന
പട്ടികയാണുള്ളതു്.
● ഓരോ ഭാഷയ്ക്കും പട്ടികയില്‍ അതിന്റേതായ സ്ഥാനം നല്കിയിരിക്കുന്നു.
● ഇതിലെ ആദ്യത്തെ 256 അക്ഷരങ്ങള്‍ ആസ്കീയുടേതു തന്നെയാണു്.
43
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● യൂണിക്കോഡ്:
● യൂണിക്കോഡ് പട്ടികയില്‍ 3328 മുതല്‍3455 (അഥവാ 0D00 മുതല്‍ 0D7F) വരെയാണു്
മലയാളത്തിന്റെ സ്ഥാനം.
● ഇംഗ്ലീഷ് അറിയാവുന്നവര്‍ക്കു മാത്രമേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന ധാരണ
തിരുത്താന്‍ യൂണിക്കോഡ് സഹായകമായി.
● ഒന്നിലധികം ഭാഷകള്‍ ഒരേ ടെക്‍സ്റ്റ് ഫയലില്‍ സൂക്ഷിയ്ക്കാം എന്നായി.
● അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, വാക്കുകളും ഖണ്ഡികകളും അക്ഷരമാലാ
ക്രമത്തിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏകീകൃത രൂപത്തില്‍ ഏതു ഭാഷയിലും
ചെയ്യാന്‍ സാധിക്കണമെങ്കില്‍ യൂണിക്കോഡിന്റെ സഹായം ആവശ്യമാണു്.
● ഇപ്പോള്‍ മിക്ക ആധുനിക ഓപ്പറേറ്റിങ് സിസ്റ്റങ്ങളും സാങ്കേതികവിദ്യകളും
യൂണിക്കോഡിനെ പിന്തുണയ്ക്കുന്നു.
● ഏതു പ്രാദേശികഭാഷയിലും ഇന്നു് കമ്പ്യൂട്ടിങ് സാധ്യമായി വരികയാണു്.
● ലോകത്തെവിടെയുമുള്ള കമ്പ്യൂട്ടറുകളില്‍ മലയാളം മാത്രമല്ല ഏതു ഭാഷയും കൈകാര്യം
ചെയ്യാം എന്നതാണു് ഇതിന്റെ പ്രത്യേകത.
44
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● യൂണിക്കോഡ്:
● യൂണിക്കോഡിന്റെ വ്യാപനം പ്രാദേശിക ഭാഷകള്‍ക്കനുഗുണമായ കാര്യമാണെന്നതു
കൊണ്ടു തന്നെ, കമ്പ്യൂട്ടറുകളിലൂടെയുള്ള മലയാളം വ്യാപനത്തിനു് ആക്കം കൂടും.
● മലയാളത്തെ മലയാളമായിത്തന്നെ കമ്പ്യൂട്ടര്‍ മനസ്സിലാക്കുന്നു എന്നതിനാല്‍
യൂണിക്കോഡ് സംവിധാനം വന്നതോടെ മലയാളം കമ്പ്യൂട്ടിങ്ങിനു് ശക്തി
കൈവന്നിട്ടുണ്ടു്.
● ഏതെങ്കിലുമൊരു മലയാളം യൂണിക്കോഡ് ഫോണ്ട് കമ്പ്യൂട്ടറിലുണ്ടായിരുന്നാല്‍ മതി.
● ഏതു് അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറിലും മലയാളം ഉപയോഗിക്കാനും, മലയാളത്തില്‍
ടൈപ്പു ചെയ്ത വാക്കുകളും വാചകങ്ങളും ഒരു അപ്ലിക്കേഷനില്‍ നിന്നു പകര്‍ത്തി
മറ്റൊന്നില്‍ പതിപ്പിക്കാനും, മലയാളത്തില്‍ ഇ-മെയില്‍ അയക്കാനും ഒക്കെ കഴിയും.
● ചുരുക്കിപ്പറഞ്ഞാല്‍ ഇന്നു് ഇംഗ്ലീഷില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇപ്പോള്‍
മലയാളത്തിലും ചെയ്യാം.
45
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● യൂണിക്കോഡ്:
● മലയാളത്തിന്റെ തനതു ലിപിയും വെട്ടിച്ചുരുക്കിയ ലിപിയും തമ്മിലുള്ള വ്യത്യാസം
യൂണിക്കോഡിന്റെ വരവോടെ ഇല്ലാതായിട്ടുണ്ടു്.
● ഏതു ലിപിയിലുള്ള ഫോണ്ടാണോ കമ്പ്യൂട്ടറിലുള്ളതു്, ആ ലിപിയില്‍ വിവരങ്ങള്‍ കാണാം.
● യൂണിക്കോഡ് പട്ടികയില്‍ 3328 മുതല്‍3455 വരെയുള്ള സ്ഥാനത്ത് 128
സ്ഥാനങ്ങളേയുള്ളൂ. അതില്‍ മലയാളത്തിന്റെ 900ത്തിലധികമുള്ള കൂട്ടക്ഷരങ്ങള്‍
ചേര്‍ക്കുന്ന പ്രക്രിയയാണു് ഓപ്പണ്‍ടൈപ്പ് ഫോണ്ട് സാങ്കേതികവിദ്യ.
● അക്ഷരങ്ങളുടെ ശ്രേണിയ്ക്കു പകരമായി ഒറ്റ കൂട്ടക്ഷരം മാറ്റി വയ്ക്കാം.
● ഉദാഹരണത്തിനു്, പ, ചന്ദ്രക്കല അഥവാ സംവൃതോകാരം (്), ര എന്നിവ
തുടര്‍ച്ചയായി വന്നാല്‍ അതു് പ്ര എന്നാക്കി കാണിയ്ക്കുന്നു.
● ഇതു് ഫോണ്ടിനുള്ളില്‍ ചെയ്യുന്ന പ്രക്രിയയാണു്. യൂണിക്കോഡിനൊപ്പം ഈ
സാങ്കേതികവിദ്യ കൂടി ചേര്‍ന്നപ്പോള്‍ മലയാളത്തിലുള്ള മുഴുവന്‍ കൂട്ടക്ഷരങ്ങളേയും
കാണിയ്ക്കാമെന്നു വന്നു.
46
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● യൂണിക്കോഡിന്റെ സാദ്ധ്യതകളും മെച്ചങ്ങളും:
● മലയാള ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ - മാതൃഭൂമി, മംഗളം
തുടങ്ങിയവ.
● ഇവയില്‍ മിക്കവയും യൂണിക്കോഡധിഷ്ഠിത മലയാളം വിവരവിനിമയത്തിനു്
ഉപയോഗിക്കുന്നു.
● ഇന്റര്‍നെറ്റിലെ മലയാളത്തിലുള്ള മറ്റനേകം വെബ്സൈറ്റുകളിലെ ഉള്ളടക്കം
കാണുവാനും സ്വതന്ത്ര വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയിലെ
വിവരങ്ങള്‍ ലഭിക്കുവാനും ഇന്റര്‍നെറ്റില്‍ മലയാളത്തിലുള്ള വാക്കുകള്‍
തിരയണമെങ്കിലുമൊക്കെ നമ്മുടെ കമ്പ്യൂട്ടറില്‍ മലയാളം യൂണിക്കോഡ് സംവിധാനം
ഉണ്ടായേ തീരൂ.
● കൂടാതെ ഐ കെ എമ്മിന്റെ സുലേഖ, സഞ്ചയ തുടങ്ങിയ സോഫ്റ്റ്‌വെയര്‍
പ്രോഗ്രാമുകളിലേക്കും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ എം
ഐ എസ്സിലേക്കുമൊക്കെ മലയാളത്തില്‍ വിവരങ്ങള്‍
ചേര്‍ക്കാന്‍ യൂണിക്കോഡ് മലയാളം തന്നെ വേണം.
47
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍:
● നല്ല യൂണിക്കോഡ് മലയാളം ഫോണ്ടുകള്‍ എവിടെ കിട്ടും?
● സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് (സ്വ. മ. ക.) എന്ന സന്നദ്ധപ്രവര്‍ത്തകരുടെ
കൂട്ടായ്മ മികച്ച സ്വതന്ത്ര ഫോണ്ടുകളുടെ ഒരു നിര തന്നെ എല്ലാവര്‍ക്കുമായി
പങ്കു വയ്ക്കുന്നു. താഴെപ്പറയുന്ന കണ്ണിയില്‍ പ്രസ്തുത മലയാളം യൂണിക്കോഡ്
ഫോണ്ടുകള്‍ ലഭ്യമാണു്.
● https://smc.org.in/fonts/
● താഴെ കൊടുത്ത കണ്ണിയിലും സുന്ദര്‍, ടി എന്‍ ജോയ് എന്നു പേരായ രണ്ടു
സ്വതന്ത്ര ഫോണ്ടുകള്‍ ലഭ്യമാണു്.
● http://rachana.org.in/
48
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
49
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
50
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍:
● ഇവയില്‍ പല ഫോണ്ടുകളും ഉബുണ്ടു ഗ്നു/ലിനക്സില്‍ സ്വതവേ തന്നെ ലഭ്യമായിരിക്കും.
അഥവാ ഇല്ലെങ്കില്‍ താഴെപ്പറയുന്ന കമാന്‍ഡ് ഉപയോഗിച്ചു് സ്വ. മ. ക. പരിപാലിക്കുന്ന
മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
● user@system:~$ sudo apt-get install fonts-smc
● ഈ പാക്കേജില്‍ ലഭ്യമല്ലാത്തവ, ആ കണ്ണികളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു്
സ്വന്തം ഹോം ഡയറക്ടറിയില്‍ .fonts എന്നു പേരില്‍ ഒരു ഡയറക്ടറി/ഫോള്‍ഡര്‍
സൃഷ്ടിച്ചു് അതില്‍ കോപ്പി ചെയ്തിടുക.
● എന്നിട്ടു് മെനുവില്‍ നിന്നും ടെര്‍മിനല്‍ തുറന്നു് താഴെപ്പറയുന്ന കമാന്‍ഡ് ടൈപ്പ്
ചെയ്തു് എന്റര്‍ ചെയ്യുക (fonts എന്നതിന്റെ തുടക്കത്തിലുള്ള . (dot) ചേര്‍ക്കാന്‍
മറക്കരുതു്).
● user@system:~$ fc-cache -fv
51
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍:
52
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍:
● ഇതോടെ ആ പുതുതായി ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളും കൂടി
നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഭാഗമായി.
● കമാന്‍ഡ് ലൈന്‍ പ്രയോഗിക്കുന്നതില്‍ അസൌകര്യമുള്ളവര്‍ ഫോണ്ട്
ഡൌണ്‍ലോഡ് ചെയ്തു് അതിന്മേല്‍ ഡബ്ള്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന
വിന്‍ഡോയിലെ‍Install ബട്ടണ്‍ ക്ലിക്ക് ചെയ്താലും മതി. ഫോണ്ട് ഇന്‍സ്റ്റാള്‍
ആയിക്കൊള്ളും.
53
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍‍:
● ഇനി വേണ്ടതു നമുക്കു പറ്റിയ മലയാളം കീബോര്‍ഡ് ലേയൌട്ടാണു്. പൊതുവെ
രണ്ടു തരം കീബോര്‍ഡ് ലേയൌട്ടുകളാണു പഞ്ചായത്തു വകുപ്പിലെ ജീവനക്കാര്‍
ഉപയോഗിച്ചു വരുന്നതു്:
1. ഇന്‍സ്ക്രിപ്റ്റ് ലേയൌട്ട്:
● എല്ലാ ഭാരതീയ ഭാഷകള്‍ക്കും പൊതുവായ കീബോര്‍ഡ് ലേയൌട്ട്.
ഗ്രാമപഞ്ചായത്താഫീസ്സുകളിലെ ജീവനക്കാര്‍ പൊതുവെ ഉപയോഗിക്കുന്ന
ലേയൌട്ട്.
● കേരള സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ് പരിപാടിയുടെ താഴെ കൊടുത്ത
കണ്ണിയിലെ വെബ്‌സൈറ്റില്‍ സര്‍ക്കാര്‍ അംഗീകൃത ഇന്‍സ്ക്രിപ്റ്റ്
ലേയൌട്ടിന്റെ ചിത്രീകരണം കാണാം. ഈ ലേയൗട്ട് ഉബുണ്ടു ഗ്നു/ലിനക്സില്‍
ലഭ്യമാണു്.
● http://malayalam.kerala.gov.in/
54
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
55
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍‍:
2. റെമിങ്ടണ്‍ ടൈപ്പ്‌റൈറ്റര്‍ ലേയൌട്ട്:
● കമ്പ്യൂട്ടറുകള്‍ സര്‍ക്കാരാഫീസുകളിലെത്തുന്നതിന്നും വളരെ മുന്നേ
തന്നെ ടൈപ്പ്റൈറ്റിങ് ചെയ്തു പോരുന്ന, പഞ്ചായത്തു
വകുപ്പടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ ടൈപ്പിസ്റ്റുമാര്‍ പൊതുവേ
പിന്തുടരുന്ന ലേയൌട്ട്.
● സ്വതന്ത്ര മലയാളും കമ്പ്യൂട്ടിങ് കൂട്ടിച്ചേര്‍ത്ത ഈ ലേയൌട്ട് ഉബുണ്ടു
ഗ്നു/ലിനക്സില്‍ ലഭ്യമാണു്.
● https://wiki.smc.org.in/
56
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍‍:
2. റെമിങ്ടണ്‍ ടൈപ്പ്‌റൈറ്റര്‍ ലേയൌട്ട്:
57
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍:
● ഉബുണ്ടുവില്‍ മലയാളം പിന്തുണയും മലയാളം കീബോര്‍ഡുകളും സ്വതവേ തന്നെ
പ്രവര്‍ത്തനക്ഷമമായിരിക്കില്ല.
● അതിനെ താഴെക്കൊടുത്ത വഴിയേ പ്രവര്‍ത്തനക്ഷമമാക്കാം.
● മെനുവില്‍ നിന്നു് ടെര്‍മിനല്‍ എടുത്തു് അതില്‍ താഴെപ്പറയുന്ന കമാന്‍ഡ്
ടൈപ്പ് ചെയ്തു് എന്റര്‍ ചെയ്യുക.
● കമാന്‍ഡ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അക്ഷരത്തെറ്റു വരാതെ ശ്രദ്ധിക്കുക.
● user@system:~$ sudo apt-get install ibus-m17n
58
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍:
● Do you want to continue? [Y/n] എന്ന ചോദ്യത്തിനു് y എന്നുത്തരം നല്കി
എന്റര്‍ കീ ഞെക്കുക.
● കമാന്‍ഡ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ അവശ്യം വേണ്ട മലയാളം പിന്തുണ
ഇന്‍സ്റ്റാള്‍ ചെയ്യും.
59
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍:
● ഇനി ഒന്നു Log Outചെയ്തു് വീണ്ടും Log In ചെയ്യുക. അപ്പോള്‍ മാത്രമേ
ഇന്‍സ്റ്റാള്‍ ചെയ്ത മലയാളം പിന്തുണ പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ.
60
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍:
● ഇനി Settings അഥവാ സജ്ജീകരണങ്ങള്‍ ക്ലിക്ക് ചെയ്യുക.
61
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍:
● തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ Region & Language തിരഞ്ഞെടുക്കുക.
അതിലെ Input Sources വിഭാഗത്തിലെ English(US) എന്നതിനടിയിലെ
+ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
62
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍:
● തുടര്‍ന്നു വരുന്ന Add an Input Source വിന്‍ഡോയില്‍ ചിത്രത്തില്‍
കാണുന്നിടത്തു ക്ലിക്ക് ചെയ്യുക.
63
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍:
● Other ക്ലിക്ക് ചെയ്തു് Malayalam എന്നു് സെര്‍ച്ച് ചെയ്യാനുള്ള ടെക്‍സ്റ്റ്
ബോക്‍സില്‍ ടൈപ്പ് ചെയ്യുക.
64
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍:
65
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍:
● അവിടെ സെര്‍ച്ച് ചെയ്യാനുള്ള ടെക്‍സ്റ്റ് ബോക്‍സില്‍ Malayalam എന്നു
ടൈപ്പ് ചെയ്താല്‍ മലയാളത്തിന്റേതായി ലഭ്യമായ എല്ലാ കീബോര്‍ഡ്
ലേയൌട്ടുകളും തെളിയും. ഇവയില്‍ Malayalam (Inscript(m17n)) ഉം
Malayalam(remington(m17n)) ഉം ആണു് നമുക്കു പരിചയമുള്ളവ.
● ഇവയില്‍ ആവശ്യമുള്ളതു് select ചെയ്യുക.
● ഇന്‍സ്ക്രിപ്റ്റും റെമിങ്ടണും കൂടാതെ സ്വനലേഖ, ലളിത, റുപ്പീ ചിഹ്നം ചേര്‍-
ത്ത ഇന്‍സ്ക്രിപ്റ്റ് 2, ഐട്രാന്‍സ്, മൊഴി തുടങ്ങിയ നിവേശക രീതികളും
മലയാളത്തിനായി ഇതില്‍ ലഭ്യമാണെന്നതു ശ്രദ്ധിക്കുക.
66
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍:
● അപ്പോള്‍ ആ വിന്‍ഡോയുടെ മുകളിലെ Add ബട്ടണ്‍ പ്രവര്‍ത്തന-
ക്ഷമമാകും. അതില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ മലയാളം കീബോര്‍ഡ്
ലേയൌട്ട് ചേര്‍ക്കുന്ന പ്രക്രിയ പൂര്‍ണ്ണമായിക്കഴിഞ്ഞു. ഇതു പോലെ നമുക്കു
വേണ്ട എല്ലാത്തരം കീബോര്‍ഡ് ലേയൌട്ടുകളും പ്രവര്‍ത്തന-
ക്ഷമമാക്കാം. തുടര്‍ന്നു് വിന്‍ഡോ അടയ്ക്കുക.
67
ഫോണ്ടുകള്‍ - ആസ്കീ - യൂണിക്കോഡ്, പ്രത്യേകതകള്‍ -
പ്രയോഗം
● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍:
● ഇനി ടൈപ്പ് ചെയ്യാനായി LibreOffice ഓ, ടെക്‍സ്റ്റ് എഡിറ്ററോ
മെനുവില്‍ നിന്നെടുത്തു് മുകളിലെ ടാസ്ക് ബാറില്‍ നിന്നു് നിങ്ങള്‍
തെരഞ്ഞെടുത്ത മലയാളം കീബോര്‍ഡ് ലേയൌട്ട് ക്ലിക്ക് ചെയ്തു് ടൈപ്പ്
ചെയ്തു തുടങ്ങാം.
68
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
69
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ എം എസ് ഓഫീസും ഐ എസ് എം ഉം
ഉപയോഗിച്ചാണു് കാലങ്ങളായി സര്‍ക്കാര്‍ ഓഫീസുകളില്‍ രേഖകള്‍ ടൈപ്പ്
ചെയ്യാറുള്ളതു്.
● ഉബുണ്ടു ഗ്നു/ലിനക്സില്‍ ലഭ്യമായ ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ടാണു് ലിബ്രെഓഫീസ്.
ഇതു് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണു്.
● എം എസ് ഓഫീസുപയോഗിച്ചു് സര്‍ക്കാര്‍ ഓഫീസുകളില്‍ ചെയ്തു പോരുന്ന
എല്ലാത്തരം പ്രവര്‍ത്തനങ്ങളും ലിബ്രെഓഫീസുപയോഗിച്ചു് ചെയ്യാന്‍ കഴിയും.
● രേഖകള്‍ പിഡിഎഫ് ആക്കുന്നതിനു് വേറൊരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിന്റെ
ആവശ്യമില്ല, ഇതില്‍ത്തന്നെ അതു ചെയ്യാം.
● പിഡിഎഫ് ഫയലുകള്‍ എഡിറ്റ് ചെയ്യുകയുമാവാം.
● യൂണിക്കോഡ് മലയാളം പിന്തുണ എം എസ് ഓഫീസിനേക്കാള്‍ കൂടുതലാണിതിനു്.
● എം എസ് ഓഫീസ് വിലകൊടുത്തു വാങ്ങണമെങ്കില്‍ ഇതു് സൌജന്യമാണു്.
● മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ലിബ്രെഓഫീസിന്റെ പതിപ്പും
ലഭ്യമാണു്.
70
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ ഒരു നല്ല മലയാളം ഫോണ്ട് സെറ്റ് ചെയ്യാം.
● മലയാളത്തിന്റെ ഡിഫാള്‍ട്ട് ഫോണ്ടായിക്കിടക്കുന്നതു് Anjalioldlipi
ആയിരിക്കും.
● ഇതിനെ മാറ്റി മീരയോ മറ്റേതെങ്കിലും നല്ല മലയാളം ഫോണ്ടോ ആക്കാം.
● ഇതിനായി ടൂള്‍സ് മെനുവിലെ ഒപ്ഷന്‍സില്‍ ചെല്ലുക.
71
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● അതിലെ ഫോണ്ട്സില്‍ റീപ്ലേസ്‌മെന്റ് ടേബിളില്‍ Anjalioldlipi‍സെലക്ട്
ചെയ്തു് അതിനെ റീപ്ലേസ് വിത്ത് മീര എന്നാക്കി ടിക്ക് മാര്‍ക്ക് ക്ലിക്ക്
ചെയ്ത് സെറ്റാക്കുക. ഓക്കെ ക്ലിക്ക് ചെയ്യുക.
● Mangal എന്ന ഫോണ്ടിനും ഇതേപോലെ ചെയ്യുക.
72
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● ലിബ്രെഓഫീസ് റൈറ്റര്‍
73
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● ലിബ്രെഓഫീസ് റൈറ്റര്‍
● എം എസ് ഓഫീസ് ഉപയോഗിച്ചു പരിചയിച്ച ഒരാള്‍ക്കു് ഇതു്
ഉപയോഗിക്കുന്നതെങ്ങനെയെന്നു് പറഞ്ഞു തരേണ്ട ആവശ്യമില്ല.
● ലിബ്രെഓഫീസ് റൈറ്റര്‍ ഉപയോഗിച്ചു് കത്തുകളും മറ്റും ടൈപ്പു ചെയ്തെടുക്കാം,
എം എസ് വേര്‍ഡിലെപ്പോലെത്തന്നെ.
● ഇതിന്റെ ഡിഫാള്‍ട്ട് ഫയല്‍ ടൈപ്പ് ഒ ഡി എഫ് (ഒ ഡി ടി) ആണെന്നു്
ശ്രദ്ധിക്കുക.
● അതിനാല്‍ രേഖ ടൈപ്പു ചെയ്തു ഫയല്‍ മറ്റേതെങ്കിലും ആപ്പീസിലേക്കു്
ഇമെയിലായി അയക്കുമ്പോള്‍ അവിടെ ലിബ്രെഓഫീസില്ലെങ്കില്‍ അവര്‍ക്കു്
ഫയല്‍ തുറക്കാന്‍ ബുദ്ധിമുട്ടാവും.
● അതിനാല്‍ മറ്റാപ്പീസുകളിലേക്കു് രേഖ അയക്കുമ്പോള്‍ ഡോക് ഫോര്‍മാറ്റിലോ,
പി ഡി എഫ് ആക്കിയോ അയക്കാവുന്നതാണു്.
74
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● ലിബ്രെഓഫീസ് കാല്‍ക്
● ഇതു് ഉപയോഗിച്ചു് സ്പ്രെഡ്ഷീറ്റുകളും തയ്യാറാക്കാം. എം എസ്
എക്സെലിലേതു‍പോലെ. ‍
75
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● ലിബ്രെഓഫീസ് കാല്‍ക്
● മലയാളത്തിലുള്ള ലിസ്റ്റുകള്‍ അകാരാദി ക്രമത്തിലാക്കല്‍. ‍
76
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● ലിബ്രെഓഫീസ് കാല്‍ക്
● മലയാളത്തിലുള്ള ലിസ്റ്റുകള്‍ അകാരാദി ക്രമത്തിലാക്കല്‍. ‍
77
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● ലിബ്രെഓഫീസ് ഇംപ്രസ്സ്
● ഇതു് ഉപയോഗിച്ചു് മലയാളത്തിലും, ഇംഗ്ലീഷിലും പ്രസന്റേഷന്‍
സ്ലൈഡുകള്‍ തയ്യാറാക്കാം. എംഎസ് പവര്‍പോയിന്റില്‍ പിപിടി
തയ്യാറാക്കുന്നതിനേക്കാള്‍ മനോഹരമായി.
● ലിബ്രെഓഫീസ് ഡ്രോ
● ഇതു് ഉപയോഗിച്ചു് പിഡിഎഫ് ഫയലുകള്‍ എഡിറ്റ് ചെയ്യാം. ‍
78
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● ലിബ്രെഓഫീസിലെ പ്രധാന ഷോര്‍ട്-കട്ട് കീ കോംബിനേഷനുകള്‍
● Ctrl+N - പുതിയ ഡോക്കുമെന്റ് തുടങ്ങുന്നതിനു്
● Ctrl+O - നിലവിലുള്ള ഡോക്കുമെന്റ് തുറക്കുന്നതിനു്
● Ctrl+S - എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഡോക്കുമെന്റ് സംരക്ഷിക്കുന്നതിനു്
● Ctrl+Shift+S - എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഡോക്കുമെന്റ് മറ്റൊരു
പേരില്‍ സംരക്ഷിക്കുന്നതിനു്
● Ctrl+Shift+O - പ്രിന്റ് പ്രിവ്യൂ
● Ctrl+P - പ്രിന്റ് ചെയ്യുന്നതിനു്
● Ctrl+Q - ലിബ്രെ ഓഫീസില്‍ നിന്നും പുറത്തു കടക്കുന്നതിനു്
● Ctrl+Z - തൊട്ടു മുമ്പത്തെ നിലയിലേക്കു് പോകുന്നതിനു്, അഥവാ ഇപ്പോള്‍
ചെയ്തതു് വേണ്ടെന്നു വയ്ക്കുന്നതിനു്
● Ctrl+Y - വേണ്ടെന്നു വച്ചതു് വീണ്ടും വരുത്തുന്നതിനു്
79
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● ലിബ്രെഓഫീസിലെ പ്രധാന ഷോര്‍ട്-കട്ട് കീ കോംബിനേഷനുകള്‍
● Ctrl+X - കട്ട്
● Ctrl+C - കോപ്പി
● Ctrl+V - പേസ്റ്റ്
● Ctrl+A - എല്ലാം തിരഞ്ഞെടുക്കുന്നതിനു്
● Ctrl+F - തിരച്ചില്‍
● Ctrl+H - തിരഞ്ഞു മാറ്റുന്നതിനു്
● Ctrl+Alt+C - അഭിപ്രായക്കുറിപ്പുകള്‍ ചേര്‍ക്കുന്നതിനു്
● Ctrl+K - ഹൈപ്പര്‍ലിങ്ക് ചേര്‍ക്കുന്നതിനു്
● Ctrl+B - ബോള്‍ഡ്
● Ctrl+I - ചെരിഞ്ഞ അക്ഷരം
● Ctrl+U - അടിവര
● Ctrl+D - ഇരട്ട അടിവര
80
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● ലിബ്രെഓഫീസിലെ പ്രധാന ഷോര്‍ട്-കട്ട് കീ കോംബിനേഷനുകള്‍
● Ctrl+Shift+P - മുകളിലെ എഴുത്തു് (സൂപ്പര്‍സ്ക്രിപ്റ്റ്)
● Ctrl+Shift+B - കീഴെയുള്ള എഴുത്തു് (സബ്ബ് സ്ക്രിപ്റ്റ്)
● Ctrl+] - വലിപ്പം കൂട്ടാന്‍
● Ctrl+[ - വലിപ്പം കുറയ്ക്കാന്‍
● Alt+Ctrl+- - ഹൈഫെനേഷനു്
● ലിബ്രെ ഓഫീസ് മെനുവില്‍ കൂടുതല്‍ കീ കോംബിനേഷനുകള്‍ ലഭ്യമാണു്.
രൂപയുടെ ചിഹ്നം - ₹:
● രൂപയുടെ ചിഹ്നം അഥവാ ₹ വരുത്തുന്നതിനു്, സെറ്റിങ്സില്‍ നമ്മള്‍ നേരത്തേ
കണ്ടിട്ടുള്ള Malayalam (enhanced Inscript, with rupee) എന്ന കീബോര്‍ഡ്
ലേയൌട്ട് വേണം.
● ഈ കീബോര്‍ഡ് ആദ്യം പ്രവര്‍ത്തനക്ഷമമാക്കുക.
● എന്നിട്ടു് കീബോര്‍ഡില്‍ വലത്തു വശത്തെ Alt കീയും 4 ഉം ഒരുമിച്ചമര്‍ത്തിയാല്‍
രൂപയുടെ ചിഹ്നം ലഭിക്കും.
81
ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട് - ലിബ്രെഓഫീസ്
● രൂപയുടെ
ചിഹ്നം - ₹:
82
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● സ്വ. മ. ക. പരിപാലിക്കുന്ന ചിലങ്ക, ഗായത്രി, മഞ്ജരി എന്നീ മൂന്നു ഫോണ്ടുകളും
ഗൂഗിളിന്റെ തന്നെ ബാലൂ ചേട്ടന്‍ എന്ന ഫോണ്ടും അടക്കം ആകെ നാലു് മലയാളം
ഫോണ്ടുകള്‍ ഗൂഗിള്‍ ഫോണ്ട്സില്‍ ഉള്‍പ്പെടുത്തിയതു വഴി ഗൂഗിള്‍ ഡോക്‍സില്‍
ലഭ്യമാണു്. ഇവ കിട്ടാനും ഉപയോഗിക്കാനും‍:
‍
● ഗൂഗിളില്‍‍‍അല്ലെങ്കില്‍ ജിമെയിലില്‍ ലോഗിന്‍ ചെയ്യുക.‍
● എന്നിട്ടു് ഗൂഗിള്‍ ഡോക്‍സ് എടുത്തു് മെനുവിലെ Add-ons>Get add-ons ക്ലിക്ക്
ചെയ്യുക.
83
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● G Suite Marketplace ല്‍ Extensis Fonts എന്നു സെര്‍ച്ച് ചെയ്യുക.
84
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● Extensis Fonts എന്ന Add-on ലഭ്യമാകും. അതില്‍ ക്ലിക്ക് ചെയ്യുക.
85
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● Install button ക്ലിക്ക് ചെയ്യുക.
86
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● Continue ക്ലിക്ക് ചെയ്യുക.
87
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● സ്വന്തം Google Account തിരഞ്ഞെടുക്കുക.
88
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● Allow ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
89
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
90
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● Done ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Add-on ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു.
91
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● ഗൂഗിള്‍ ഡോക്‍സില്‍ Add-ons മെനുവില്‍ Extensis Fonts ലഭ്യമാകും.
അതിന്റെ സബ്ബ്മെനു Start ക്ലിക്ക് ചെയ്യുക.
92
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● വലത്തു വശത്തായി‍Extensis Fonts എന്ന Add-on ലഭ്യമാകും.
മലയാളത്തിലുള്ള ടെക്‍സ്റ്റ് ടൈപ്പു ചെയ്ത ശേഷം ചിലങ്ക ഫോണ്ട് അവിടെ‍
നിന്നുമെടുത്തു് ഉപയോഗിക്കാം. ഇതൊരു പ്രാവശ്യം ചെയ്താല്‍ മതി. Add-
onല്‍ നിന്നു് എടുക്കുന്ന ഫോണ്ട് പിന്നീടു് മെനുവില്‍ത്തന്നെ ലഭ്യമാകും.
93
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● ഗായത്രി ഫോണ്ട് തിന്‍, നോര്‍മല്‍, ബോള്‍ഡ് എന്നീ മൂന്നു
വേരിയന്റുകളില്‍ ലഭ്യമാണു്.
94
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● ഗായത്രി ഫോണ്ട് നോര്‍മല്‍.
95
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● ഗായത്രി ഫോണ്ട് ബോള്‍ഡ്, തിന്‍ എന്നീ വേരിയന്റുകള്‍.
96
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● മഞ്ജരി ഫോണ്ടിനും തിന്‍, നോര്‍മല്‍, ബോള്‍ഡ് എന്നീ മൂന്നു
വേരിയന്റുകളുണ്ടു്‍.
97
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● മഞ്ജരി ഫോണ്ട്‍നോര്‍മല്‍.
98
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● ബാലൂ ചേട്ടന്‍ ഫോണ്ട്‍.
99
ഗൂഗിള്‍ ഡോക്‍സില്‍ മലയാളം ഫോണ്ടുകള്‍
● ബാലൂ ചേട്ടന്‍ ഫോണ്ട്‍.
100
ആന്‍ഡ്രോയ്ഡ്
● ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാനുള്ള സംവിധാനം
ചെയ്യുന്ന വിധം:
● യൂണിക്കോഡ് മലയാളത്തില്‍ തയ്യാറാക്കിയ ടെക്സ്റ്റ് ഫയല്‍ ആന്‍ഡ്രോയ്ഡ്
മൊബൈല്‍ ഫോണുകളിലും ടാബുകളിലും തുറന്നു് ഉള്ളടക്കം മനസ്സിലാക്കാന്‍
സാധിക്കും.
● ആവശ്യമെങ്കില്‍ അവയില്‍ തിരുത്തലുകളോ, കൂട്ടിച്ചേര്‍ക്കലുകളോ വരുത്തുകയും
ചെയ്യാം.
● ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ ‍Indic keyboard എന്നു സെര്‍ച്ചു ചെയ്താല്‍ Indic Project ന്റെ
കീബോര്‍ഡ് കിട്ടും.
● ഇതും ഒരു സ്വതന്ത്ര സോഫ്റ്റ്‍‌വെയര്‍ പ്രോഗ്രാമാണു്.
● ഇതു് ഫോണിലോ ടാബിലോ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മലയാളത്തിന്റെ വിവിധ നിവേശക
രീതികള്‍ അവയിലും ലഭ്യമാകും.
● ഇവയില്‍ സൌകര്യമുള്ളതു തെരഞ്ഞെടുത്തു് യൂണിക്കോഡ് മലയാളം രേഖകള്‍
എഡിറ്റ് ചെയ്യാന്‍ ഉപയോഗിക്കാം.
101
ആന്‍ഡ്രോയ്ഡ്
● ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാനുള്ള
സംവിധാനം ചെയ്യുന്ന വിധം:
102
ആന്‍ഡ്രോയ്ഡ്
● ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ മലയാളം ടൈപ്പ് ചെയ്യുന്ന
വിധം:
103
ടൈപ്പിങ് പിഴവുകള്‍, വികലപ്രയോഗങ്ങള്‍, ശരിയായ
രീതി
● സാധാരണ കാണാറുള്ള വികലപ്രയോഗങ്ങള്‍:
● ഔദ്യോഗിക കത്തിടപാടുകളില്‍ പലപ്പോഴും വന്നു കാണാറുള്ള ചില
വികലപ്രയോഗങ്ങളും അവയുടെ ശരിയായ പ്രയോഗരീതിയും.
● കത്തിടപാടുകളിലെ അക്ഷരത്തെറ്റുകളും വികലപ്രയോഗങ്ങളും
ഓഫീസിനു് ജനങ്ങളുടെയിടയില്‍ അവമതിപ്പുണ്ടാക്കും.
● അതിനാല്‍ കഴിവതും പിഴവുകളില്ലാതെ വേണം രേഖകള്‍
തയ്യാറാക്കുവാന്‍.‍‍
104
ടൈപ്പിങ് പിഴവുകള്‍, വികലപ്രയോഗങ്ങള്‍, ശരിയായ
രീതി
ക്രമ
നമ്പ്ര്
വികലപ്രയോഗത്തിന്റെ
വിവരണം
തെറ്റായ
പ്രയോഗം
ശരിയായ
പ്രയോഗം
1 ര്‍ എന്ന ചില്ലക്ഷരത്തിനു
പകരം മലയാളം അക്കം
൪ (നാലു്)
ഉപയോഗിക്കല്‍
വ൪ഷം വര്‍ഷം
2 ന്‍ എന്ന
ചില്ലക്ഷരത്തിനു പകരം
മലയാളം അക്കം ൯
(ഒമ്പതു്)
ഉപയോഗിക്കല്‍
മു൯പേ മുന്‍പേ
3 ന, മ്പ എന്നീ
അക്ഷരങ്ങള്‍ക്കു പകരം
൩ (മലയാള അക്കം
മൂന്നു്) എന്നു
പ്രയോഗിക്കല്‍
ആ൩,
ക൩നി
ആന,
കമ്പനി
4 ന്ന എന്നതിനു പകരം
മലയാളം അക്കം ൬ (6)
ഉപയോഗിക്കല്‍
പെട്ടെ൬് പെട്ടെന്നു്
105
ടൈപ്പിങ് പിഴവുകള്‍, വികലപ്രയോഗങ്ങള്‍, ശരിയായ
രീതി
5 ന്റ എന്ന അക്ഷരത്തിനു
പകരം ന്‍റ എന്നും ന്റെ
എന്നതിനു പകരം
ന്‍റെ എന്നും
പ്രയോഗിക്കല്‍
പാര്‍ലമെന്‍റ്,
എന്‍റെ
പാര്‍ലമെന്റ്,
എന്റെ (ന + ് + റ
എന്നതാണു
ശരിയായ രീതി. ന്‍
+ റ തെറ്റായ
പ്രയോഗമാണു്)
6 റ്റ എന്ന അക്ഷരത്തിനു
പകരം ററ എന്നു
പ്രയോഗിക്കല്‍
മീറററ്, കാററ് മീററ്റ്, കാറ്റ് (റ + ്
+ റ)
7 ണ്ട എന്ന അക്ഷരത്തിനു
പകരം ണ്‍ട എന്നു
പ്രയോഗിക്കല്‍
കൊയിലാണ്‍ടി കൊയിലാണ്ടി (ണ
+ ് + ട)
8 മ്പ എന്ന അക്ഷരത്തിനു
പകരം ന്പ എന്നും ന്‍പ
എന്നും പ്രയോഗിക്കല്‍
കന്പനി,
കന്‍പനി
കമ്പനി (മ + ് +
പ എന്നതാണു് മ്പ
വരുത്താനുള്ള
ശരിയായ രീതി)
106
ടൈപ്പിങ് പിഴവുകള്‍, വികലപ്രയോഗങ്ങള്‍, ശരിയായ
രീതി
9 വിസര്‍ഗ്ഗത്തിനു് (ഃ)
പകരം ഭിത്തിക (Colon)
അഥവാ : പ്രയോഗിക്കല്‍
ദു:ഖം, മന:സുഖം ദുഃഖം, മനഃസുഖം
10 അനുസ്വാരത്തിനു (ം)
പകരം ൦, 0, ഠ എന്നിവ
പ്രയോഗിക്കല്‍
കേരളഠ,
കേരള൦, കേരള0
കേരളം
11 ൃ എന്ന ചിഹ്നത്തിനു
പകരം ്യ എന്ന
ചിഹ്നവും, തിരിച്ചും
പ്രയോഗിക്കല്‍
ക്യഷ്ണന്‍, ക്യത്യം,
നിത‌ൃ, മാത‌ൃു
കൃഷ്ണന്‍, കൃത്യം,
നിത്യ, മാത്യു
12 ര കൂട്ടക്ഷരമായി
വരുന്നിടത്തു് ( എന്നു
പ്രയോഗിക്കല്‍
(പവര്‍ത്തനം,
(കമം
പ്രവര്‍ത്തനം,
ക്രമം
13 ള്ള (ള +ചന്ദ്രക്കല+ള )
എന്നതിനു പകരം രണ്ടു്
ള ചേര്‍ത്തെഴുതല്‍
പിളളവാതം പിള്ളവാതം (ള + ്
+ ള എന്നതാണു
ശരിയായ രീതി)
107
ടൈപ്പിങ് പിഴവുകള്‍, വികലപ്രയോഗങ്ങള്‍, ശരിയായ
രീതി
14 ഞ്ജ എന്ന
അക്ഷരത്തിനു പകരം
ജ്ഞ എന്ന അക്ഷരവും,
തിരിച്ചും ഉപയോഗിക്കല്‍.
ആദരാജ്ഞലി,
ശാസ്ത്രഞ്ജന്‍
ആദരാഞ്ജലി (ഞ
+ ് + ജ),
ശാസ്ത്രജ്ഞന്‍ (ജ
+ ് + ഞ)
15 പ്രവൃത്തി എന്നതിനു
പകരം പ്രവര്‍ത്തി എന്നു
പ്രയോഗിക്കല്‍
പ്രവര്‍ത്തി പ്രവൃത്തി
16 സാഹചര്യം എന്നു
വേണ്ടിടത്തു് സാഹജര്യം
എന്നു പ്രയോഗിക്കല്‍
സാഹജര്യം സാഹചര്യം
17 കത്തയക്കുന്ന ആള്‍
എന്ന അര്‍ത്ഥത്തില്‍
പ്രേക്ഷകന്‍, പ്രേഷിതന്‍,
പ്രേക്ഷിതന്‍ എന്നെല്ലാം
പ്രയോഗിക്കല്‍ ‍
പ്രേക്ഷകന്‍,
പ്രേഷിതന്‍,
പ്രേക്ഷിതന്‍
പ്രേഷകന്‍
108
സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും
● കഴിഞ്ഞ കുറച്ചുകാലമായി സര്‍ക്കാര്‍ പുറത്തിറക്കിയ ചില ഉത്തരവുകളും
സര്‍ക്കുലറുകളും ഇനി നമുക്കു ചര്‍ച്ച ചെയ്യാം:
● വിവരസാങ്കേതികവിദ്യാ (ബി) വകുപ്പിന്റെ 21/08/2008 തീയ്യതിയിലെ സ.ഉ.
(എം.എസ്.)31/08/വി.സ.വ നമ്പ്ര് ഉത്തരവു് – എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മലയാളം കമ്പ്യൂട്ടിങ് ലഭ്യമാക്കുന്നതിനായി
യൂണിക്കോഡ് അധിഷ്ഠിത മലയാളം അക്ഷരങ്ങള്‍ ഉപയോഗിക്കേണ്ടതാണെന്നു്. കണ്ണി‍:
malunicode.pdf
● ധനകാര്യ (വിവരസാങ്കേതികവിദ്യ – സോഫ്റ്റ്‌വെയര്‍) വകുപ്പിന്റെ 24/09/2010
തീയ്യതിയിലെ 86/2020/ഫിന്‍ നമ്പ്ര് സര്‍ക്കുലര്‍ – എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും
കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ സാദ്ധ്യമായേടത്തോളം ലിനക്സോ മറ്റു്
ഓപ്പണ്‍സോഴ്സ് സോഫ്റ്റ്‌വെയറോ ഉപയോഗിക്കണം എന്നും, പൈറേറ്റഡ്
സോഫ്റ്റ്‌വെയര്‍, അനധികൃത സോഫ്റ്റ്‌വെയര്‍ എന്നിവ ഉപയോഗിക്കരുതെന്നും മറ്റും.
കണ്ണി‍: cir1-86-10-fin.pdf
109
സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും
● ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പിന്റെ 18/09/2014 തീയ്യതിയിലെ
5848/ഔ.ഭാ.3/14/ഉഭപവ. നമ്പ്ര് സര്‍ക്കുലര്‍ – മലയാളത്തില്‍ കത്തുകള്‍ തയ്യാറാക്കുമ്പോള്‍ “From”
എന്നര്‍ത്ഥത്തില്‍ “പ്രേഷകന്‍” എന്നേ ഉപയോഗിക്കാവൂ എന്ന സര്‍ക്കുലര്‍.
കണ്ണി‍: circ241114.pdf
● വിവരസാങ്കേതികവിദ്യ (ഐ. ടി. സെല്‍) വകുപ്പിന്റെ 21/07/2016 തീയ്യതിയിലെ ഐ.ടി. സെല്‍-
2701/2015/ഐ.ടി.ഡി നമ്പ്ര് സര്‍ക്കുലര്‍ – എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
ഉപയോഗത്തിന്റെ സാദ്ധ്യതകള്‍ നിര്‍ബ്ബന്ധമായും ഉപയോഗപ്പെടുത്തേണ്ടതാണെന്നും, സര്‍ക്കാര്‍
ഓഫീസുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും,
പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കരുതെന്നും. കണ്ണി‍: fsw_order.pdf
● ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഭരണഭാഷ) വകുപ്പിന്റെ 29/07/2016 തീയ്യതിയിലെ 3641/ഔ.ഭാ3/2016/
ഉഭപവ. നമ്പ്ര് സര്‍ക്കുലര്‍ – സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല,
അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഭരണമാദ്ധ്യമം
മാതൃഭാഷയിലാണെന്നു് കര്‍ശനമായും ഉറപ്പു വരുത്താനും, അടിയന്തിരമായി നടപ്പില്‍ വരുത്താനും.
കണ്ണി‍:
p-and-admin-reforms-dept-official-language-malayalam-reg-no-3641-ol3-2016-pard.pdf
110
ഒരു ഉദ്ധരണി (A quote)
“നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ ലോകത്തു്
ഉന്നതി നേടണമെങ്കില്‍, ഭാവിയില്‍ വളരണമെന്നു് (അല്ലെങ്കില്‍
പ്രവര്‍ത്തിക്കണമെന്നെങ്കിലും) പ്രത്യാശിക്കുന്ന ഏതൊരു സ്ഥാപനവും,
നൂതനോപകരണങ്ങളും, പുത്തൻ സംവിധാനങ്ങളും, കാലികമായ
നടപടിക്രമങ്ങളും അവശ്യമായും സ്വാംശീകരിക്കണം.”
- പ്ലൂരല്‍സൈറ്റ്.
“Any organization with hopes of growing (or even doing
business) in the future must adopt new tools, platforms and
processes to thrive in the ever-changing world of technology.”
- Pluralsight.
111
കടപ്പാടു്
● ഇന്‍ഡിക്‍ പ്രൊജക്റ്റ്.
● ഇംഗ്ലീഷ് വിക്കിപീഡിയ.
● ഉബുണ്ടു, കാനോനിക്കല്‍ ലിമിറ്റഡ്.
● ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ഇനീഷ്യേറ്റീവ്.
● ഗ്നു പദ്ധതി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍.
● പ്ലൂരല്‍സൈറ്റ്.
● മലയാളം കമ്പ്യൂട്ടിങ് പരിപാടി, കേരള സര്‍ക്കാര്‍.
● മലയാളം വിക്കിപീഡിയ.
● യൂണിക്കോഡ് കണ്‍സോര്‍ഷ്യം.
● രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രാഫി.
● ലിബ്രെഓഫീസ്, ദ ഡോക്യുമെന്റ് ഫൌണ്ടേഷന്‍.
● സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
● സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് മാന്വല്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജനറല്‍
സര്‍വ്വീസസ്, സ്റ്റേറ്റ് ഓഫ് കാലിഫോര്‍ണിയ.
112
- ശുഭം -
jaisuvyas@gmail.com

Presentation - Training for typists on free software, ubuntu, unicode, libreoffice etc.

  • 1.
    സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിചയപ്പെടാം -‍ഗ്നു/ലിനക്സ്,ഉബുണ്ടു, യൂണിക്കോഡ്, ലിബ്രെഓഫീസ്.. പഞ്ചായത്തു വകുപ്പിലെ ടൈപ്പിസ്റ്റുമാര്‍ക്കുള്ള പരിശീലന പരിപാടി ജയ്സെന്‍ നെടുമ്പാല, സെക്രട്ടറി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തു്, കോഴിക്കോടു്. നിര്‍വ്വാഹക സമിതി അംഗം, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
  • 2.
    2 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -എന്തു്, എങ്ങനെ?‍ ●സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ പ്രധാനമായും രണ്ടു തരം 1. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ 2. സ്വതന്ത്ര / ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍
  • 3.
    3 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -എന്തു്, എങ്ങനെ?‍ ●പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍: ●പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ “എന്നാല്‍ ഒരു കക്ഷിയുടെ നിയമാനുസൃത ആസ്തിയായതും, അതിന്റെ ഉപയോഗം ഒന്നോ അതിലധികമോ കക്ഷികള്‍ക്കു് ഒരു കോണ്‍ട്രാക്റ്റ് വഴിയോ അല്ലെങ്കില്‍ ഒരു ലൈസന്‍സ് വഴിയോ ലഭ്യമാക്കുന്നതുമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമാണു്” -സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് മാന്വല്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജനറല്‍ സര്‍വ്വീസസ്, സ്റ്റേറ്റ് ഓഫ് കാലിഫോര്‍ണിയ.
  • 4.
    4 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -എന്തു്, എങ്ങനെ?‍ ● പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുമ്പോഴത്തെ നിബന്ധനകള്‍:- i.അവയുടെ ഉപയോഗത്തെ പല രീതിയില്‍ പരിമിതപ്പെടുത്തുന്നു, ii.ഉപയോക്താവിന്റെ ആവശ്യങ്ങള്‍ക്കായി രൂപഭേദം വരുത്തുന്നതിനെയും അപ്രകാരം രൂപഭേദം വരുത്തിയ പകര്‍പ്പു് പ്രസിദ്ധപ്പെടുത്തുന്നതിനെയും നിരോധിക്കുന്നു. iii.പകര്‍പ്പുകളെടുക്കുന്നതിനെ തടയുന്നു. ഉദാഹരണം: 1. മൈക്രോസോഫ്റ്റ് വിന്‍ഡോസ് (ഓപ്പറേറ്റിങ് സിസ്റ്റം) 2. എം എസ് ഓഫീസ് (വേര്‍ഡ്, എക്സെല്‍, പവര്‍ പോയിന്റ് മുതലായവ) 3. അഡോബി ഫോട്ടോഷോപ്പ് (റാസ്റ്റര്‍ ഗ്രാഫിക്സ് എഡിറ്റര്‍)
  • 5.
    5 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -എന്തു്, എങ്ങനെ?‍ ● സ്വതന്ത്ര സോഫ്റ്റ്‌വെയര്‍‍എന്നാലെന്തു്? 1. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ അഭിപ്രായം: ● സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നാല്‍ “ആര്‍ക്കും സൌജന്യമായോ പ്രതിഫലം നല്കിയോ, കിട്ടിയ രൂപത്തില്‍‍ തന്നെയോ അല്ലെങ്കില്‍ മാറ്റം വരുത്തിയോ ഉപയോഗിക്കാനും, പകര്‍ത്താനും, വിതരണം ചെയ്യാനും ഉള്ള അനുവാദത്തോടെ ലഭ്യമായ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളാണു്” -https://www.fsf.org ● അവയുടെ സോഴ്സ് കോഡ്, പ്രസ്തുത സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിനൊപ്പം നിശ്ചയമായും ലഭ്യമായിരിക്കും.
  • 6.
    6 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -എന്തു്, എങ്ങനെ?‍ ● ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ എന്നാലെന്തു്? 2. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ഇനീഷ്യേറ്റീവിന്റെ അഭിപ്രായം: ● “ഓപ്പണ്‍ സോഴ്സ് എന്നാല്‍, വികേന്ദ്രീകൃതമായ സൂക്ഷ്മപരിശോധന വഴി ലഭ്യമായ ശേഷിയും, നടപടികളിലെ സുതാര്യതയും പ്രയോജനപ്പെടുത്തുന്ന ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം വികസിപ്പിച്ചെടുക്കല്‍ രീതിയാണു്. ഓപ്പണ്‍ സോഴ്സിന്റെ വാഗ്ദാനമെന്തെന്നാല്‍, മികച്ച ഗുണമേന്മ, ഉയര്‍ന്ന വിശ്വാസ്യത, കൂടിയ വഴക്കം, താഴ്ന്ന ചെലവു്, ഇരപിടിയന്‍ സ്വഭാവമുള്ള വെന്‍- ഡര്‍മാരുമായി ബന്ധനസ്ഥരാക്കപ്പെടുന്നതു അവസാനിപ്പിക്കല്‍ എന്നിവയാണു്” -www.opensource.org
  • 7.
    7 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -എന്തു്, എങ്ങനെ?‍ ● പ്രായോഗിക തലം: ● സ്വതന്ത്ര - ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍, സമാന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ഫ്രീ/ലിബ്രെ/ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ എന്ന ഒറ്റ ഗ്രൂപ്പായി FLOSS അല്ലെങ്കില്‍ FOSS എന്ന ചുരുക്കപ്പേരില്‍ വിശേഷിപ്പിക്കപ്പെടുന്നു. ● ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഉപയോക്താക്കളുടെയും ഡവലപ്പര്‍മാരുടെയും വളരെ സജീവമായ കൂട്ടായ്മകള്‍ - പ്രധാന സവിശേഷത. ● ഉദാഹരണം: 1. ഗ്നു/ലിനക്സ് (ഓപ്പറേറ്റിങ് സിസ്റ്റം) 2. ലിബ്രെഓഫീസ് (പ്രൊഡക്‍റ്റിവിറ്റി സ്യൂട്ട് - റൈറ്റര്‍, കാല്‍ക്ക്, ഇംപ്രെസ്) 3. ഗിംപ് (റാസ്റ്റര്‍ ഗ്രാഫിക്സ് എഡിറ്റര്‍)
  • 8.
    8 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -എന്തു്, എങ്ങനെ?‍ വിവിധ കാറ്റഗറികളിലെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ (ചിത്രത്തിനു് കടപ്പാടു്: Chao-Kuei, www.fsf.org)
  • 9.
    9 ● കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്നഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം (ഒഎസ്). ● ഏതൊരു കമ്പ്യൂട്ടറിലും ഒരു ഓപ്പറേറ്റിങ് സിസ്റ്റമുണ്ടെങ്കിലേ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപ്ലിക്കേഷന്‍ പ്രോഗ്രാമുകളും മറ്റു സോഫ്റ്റ്‌വെയര്‍ ടൂളുകളും മറ്റും സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ. ● കീബോര്‍ഡില്‍ നിന്നുള്ള ഇന്‍പുട്ട് തിരിച്ചറിയല്‍, ഡിസ്‌പ്ലേ സ്ക്രീനിലേക്കു് ഔട്ട്പുട്ട് അയയ്ക്കല്‍, ഡാറ്റാ സ്റ്റോറേജ് ഡ്രൈവുകളിലെ (ഹാര്‍ഡ് ഡിസ്ക്, പെന്‍ ഡ്രൈവ്, സി ഡി മുതലായവ) ഫയലുകളും ഡയറക്‍ടറി/ഫോള്‍- ഡറുകളും കൈകാര്യം ചെയ്യല്‍, പ്രിന്റര്‍, മുതലായ കണക്‍റ്റ് ചെയ്ത ഉപകരണങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങി കമ്പ്യൂട്ടറിലെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന പ്രോഗ്രാം. ഓപ്പറേറ്റിങ് സിസ്റ്റം
  • 10.
    10 ● കൂടുതല്‍ വിപുലമായസംവിധാനങ്ങളില്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനു് കൂടുതല്‍ പ്രാധാന്യമുള്ള ചുമതലകളും പ്രവര്‍ത്തനശേഷിയും. ● ഒരേ സമയം പ്രവര്‍ത്തനത്തിലുള്ള സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളും വിവിധ ഉപയോക്താക്കളും തമ്മില്‍ തമ്മില്‍ പ്രതിബന്ധം സൃഷ്ടിക്കാതെ നോക്കുക, ● സിസ്റ്റത്തിലേക്കു് അനധികൃതമായ പ്രവേശനവും നുഴഞ്ഞുകയറ്റവും തടയുക... ● ഉദാ: - ● മൈക്രോസോഫ്റ്റ് വിന്‍ഡോസ് ● ഗ്നു/ലിനക്സ് - ഡെബിയന്‍, ഉബുണ്ടു, ഫെഡോറ തുടങ്ങിയ ഡിസ്ട്രിബ്യൂഷനുകള്‍ ● മാക്‍ ഒഎസ് ● ഫ്രീ ബി എസ് ഡി, ഓപ്പണ്‍ ബി എസ് ഡി, നെറ്റ് ബി എസ് ഡി തുടങ്ങിയവ ഓപ്പറേറ്റിങ് സിസ്റ്റം
  • 11.
    11 ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റംപരിചയപ്പെടല്‍: ● പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌‌വെയർ ഉപയോഗിച്ചുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണു് ഗ്നു (GNU) ● GNU എന്നതിന്റെ പൂർണ്ണരൂപം “GNU's not Unix!” എന്നാണു്. ● യുണിക്സ് പോലെ, എന്നാൽ സ്വതന്ത്ര സോഫ്റ്റ്‌‌വെയറും യുണിക്സുമായി യാതൊരു ബന്ധവുമില്ലാത്തതുമായ പദ്ധതിയുമായതുകൊണ്ടാണീ പേരു് സ്വീകരിച്ചതു്. ● ഗ്നുവിന്റെ വികസനം തുടങ്ങിവച്ചതു് റിച്ചാർഡ് സ്റ്റാൾമാൻ ആണു്, അത് സ്വതന്ത്ര സോഫ്റ്റ്‌‌വെയർ പ്രസ്ഥാനത്തിന്റെ (Free Software Foundation) രൂപീകരണത്തിനും കാരണമായി. ഓപ്പറേറ്റിങ് സിസ്റ്റം
  • 12.
    12 ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റംപരിചയപ്പെടല്‍: ● ഗ്നു പദ്ധതി പ്രകാരമാണു് ഗ്നുവിന്റെ വികസനം, ഇന്നു് കമ്പൈലറുകൾ, ബൈനറി ഉപകരണങ്ങൾ, ബാഷ് ഷെൽ തുടങ്ങി നിരവധി ഭാഗങ്ങൾ ഗ്നുവിനായി വികസിപ്പിക്കപ്പെട്ടിരിക്കുന്നു. ● പക്ഷേ ഹര്‍ഡ് എന്ന അതിന്റെ കെർണലിന്റെ വികസനം പൂർണ്ണമല്ല. അതുകൊണ്ടു് ഗ്നു പദ്ധതിയിൽ ലിനക്സ് കെർണൽ ഉൾപ്പെടുത്തി ഉപയോഗിക്കുന്നു. ● GNU GPL, GNU LGPL, GNU FDL തുടങ്ങിയ സ്വതന്ത്ര അനുമതികൾ അടിസ്ഥാനപരമായി ഗ്നു പദ്ധതിയ്ക്കു വേണ്ടി എഴുതപ്പെട്ടതാണെങ്കിലും മറ്റു് നിരവധി പദ്ധതികൾ ഇന്നു് അവ ഉപയോഗിക്കുന്നു. ഓപ്പറേറ്റിങ് സിസ്റ്റം
  • 13.
    13 ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റംപരിചയപ്പെടല്‍: റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ ● മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയിൽ‌കമ്പ്യൂട്ടർ വിദഗ്ദ്ധനായിരുന്ന റിച്ചാർഡ്‌മാത്യു സ്റ്റാൾമാൻ ആണു് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. ● കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങ്ങളിൽ‌കമ്പ്യൂട്ടർ വിദഗ്ദ്ധന്മാർക്കിടയിൽ‌ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ‌കാരണം കൈമോശം‌ വരികയും കുത്തക സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുടെ വ്യാപനം‌ സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ‌തുടങ്ങുകയും ചെയ്തപ്പോള്‍‍, റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു പ്രൊജക്റ്റിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം ആരംഭിച്ചു. ● ഉപഭോക്താവിന്റെ മേൽ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകൾ‌അടിച്ചേൽപ്പിച്ച ചില നിഷേധാത്മകമായ നിയന്ത്രണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സ്റ്റാൾമാൻ‌ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിനു് ഒരു ബദൽ ഉണ്ടാക്കുന്നതിനായി തന്റെ ശേഷജീവിതം മാറ്റി വെച്ചു. ഓപ്പറേറ്റിങ് സിസ്റ്റം
  • 14.
    14 ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റംപരിചയപ്പെടല്‍: റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ ചിത്രങ്ങള്‍ക്കു് കടപ്പാടു്: GNU Logo: Aurelio A. Heckert. Photograph of RMS: Ruben Rodriguez (Wikimedia Commons) ഓപ്പറേറ്റിങ് സിസ്റ്റം
  • 15.
    15 ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റംപരിചയപ്പെടല്‍: ലിനസ്‌ബെനഡിക്റ്റ്‌ടോർവാൾഡ്‍സ് ● സ്വതന്ത്ര സോഫ്റ്റ്‍വെയർ വിപ്ലവത്തിൽ അഗ്രഗണ്യമായ ഗ്നു/ലിനക്സ്‌കുടുംബത്തിൽപ്പെട്ട ഓപ്പറേറ്റിംഗ്‌സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ലിനക്സ്‌കേർണലിന്റെ രചയിതാവായ ലിനസ്‌ ബെനഡിക്റ്റ്‌ടോർവാൾഡ്സ്‌ഒരു ലോകപ്രശസ്തനായ സോഫ്റ്റ്‍വെയർ എഞ്ചിനീയറാണു്. ● ഹെൽസിങ്കി സർവ്വകലാശാലയിൽ അദ്ദേഹം 1988 മുതൽ 1996 വരെ പഠിച്ചിരുന്നു. 1996ൽ കമ്പ്യൂട്ടർ സയൻസിൽ അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. ● ഈ കാലയളവിലെ അദ്ദേഹത്തിന്റെ ഒരു പ്രബന്ധമായിരുന്നു "ലിനക്സ്‌:ഒരു പോർട്ടബിൾ ഓപ്പറേറ്റിംഗ്‌സിസ്റ്റം (Linux: A portable operating system)". ● 2006 വരെയുള്ള കണക്കനുസരിച്ചു് ലിനക്സ്‌കേർണലിന്റെ ഏകദേശം 2 ശതമാനം ഭാഗം അദ്ദേഹം സ്വന്തമായി എഴുതിയിട്ടുണ്ടു്. ● പക്ഷെ ലിനക്സിനു് ആയിരക്കണക്കിനു് ഡെവലപ്പർമാർ ഉള്ളതിനാൽ അതു് മേന്മയേറിയ സംഭാവനയാണു്. കേർണലിന്റെ ഉത്തമ അധികാരം അദ്ദേഹത്തിനു് തന്നെയാണു്. ഓപ്പറേറ്റിങ് സിസ്റ്റം
  • 16.
    16 ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റംപരിചയപ്പെടല്‍: ലിനസ്‌ ബെനഡിക്റ്റ്‌ടോർവാൾഡ്‍സ് ചിത്രങ്ങള്‍ക്കു് കടപ്പാടു്: Tux Logo: Larry Ewing, Simon Budig and Garrett LeSage. Photograph of Linus torvalds: Krd and Von Sprat (Wikimedia Commons) ഓപ്പറേറ്റിങ് സിസ്റ്റം
  • 17.
    17 ഓപ്പറേറ്റിങ് സിസ്റ്റം ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്സിസ്റ്റം പരിചയപ്പെടല്‍: ചിത്രത്തിനു് കടപ്പാടു്: Free Software Foundation, www.gnu.org
  • 18.
    18 ഓപ്പറേറ്റിങ് സിസ്റ്റം ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്സിസ്റ്റം പരിചയപ്പെടല്‍: ● ലിനക്സ് കേർണലും ഗ്നു പദ്ധതിയിലെ സോഫ്റ്റ്‌വെയര്‍ ടൂളുകളും ലൈബ്രറികളും അവയ്ക്കു മുകളിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുമടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ ഗ്നു/ലിനക്സ് വിതരണം (Distribution/Distro) എന്നു വിളിക്കുന്നു. ● പുതിയ തലമുറ ഗ്നു/ലിനക്സ് വിതരണങ്ങൾ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്, വേര്‍ഡ് പ്രോസസ്സർ, ബ്രൗസർ, ഫയൽ മാനേജർ തുടങ്ങിയ നിരവധി നിത്യോപയോഗ സോഫ്റ്റ്‌‌വെയര്‍ പ്രോഗ്രാമുകള്‍ ഉൾക്കൊള്ളുന്നു. ● മിക്ക ഗ്നു/ലിനക്സ് വിതരണങ്ങളും ഗ്രാഫിക്സിനായി എക്സ് വിൻഡോ സിസ്റ്റം ഉപയോഗിച്ചു വരുന്നു. ഇപ്പോള്‍ ഇതു് വേലാന്‍ഡ് എന്ന പുതിയ സംവിധാനത്തിലേക്കു് മാറിക്കൊണ്ടിരിക്കുകയാണു്.
  • 19.
    19 ഓപ്പറേറ്റിങ് സിസ്റ്റം ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്സിസ്റ്റം പരിചയപ്പെടല്‍: ● ലിനക്സ് കേർണലും ഗ്നു സോഫ്റ്റ്‌വെയര്‍ ടൂളുകളും ലൈബ്രറികളും അനുബന്ധ ആപ്ലിക്കേഷനുകളും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രോഗ്രാമുകളായതിനാൽ നിരവധി തരം ഗ്നു/ലിനക്സ് വിതരണങ്ങൾ ഇന്നു് ലഭ്യമാണു്. ● അവയില്‍ മിക്കവയും സൌജന്യമായി‍ഡൌണ്‍ലോഡ് ചെയ്തു് ഉപയോഗിക്കുവാനും കഴിയും. ● ഗ്നു/ലിനക്സ് വിതരണങ്ങളിൽ ചിലവ കമ്പനികൾ വികസിപ്പിക്കുന്നതും, ചിലവ ഉപയോക്തൃസമൂഹങ്ങൾ വികസിപ്പിക്കുന്നതുമാണു്. ● ഗ്നു/ലിനക്സ് വിതരണങ്ങളെല്ലാം ലിനക്സ് കേർണൽ ആണുപയോഗിക്കുന്നതെങ്കിലും അവയിലെ ആപ്ലിക്കേഷനുകൾ പരസ്പരം മാറി പ്രവർത്തിക്കണമെന്നില്ല.
  • 20.
    20 ഓപ്പറേറ്റിങ് സിസ്റ്റം ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്സിസ്റ്റം പരിചയപ്പെടല്‍: ● ചില ഗ്നു/ലിനക്സ് വിതരണങ്ങൾ (Distributions/Distros) ● ആര്‍ച്ച് ലിനക്സ് ● ഉബുണ്ടു ● ഓപ്പണ്‍സൂസെ ● ഡെബിയന്‍ ഗ്നു/ലിനക്സ് ● ഫെഡോറ ● ലിനക്സ് മിന്റ് ● സെന്റ്ഓഎസ് ● സ്ലാക്ക്‌വെയര്‍ ലിനക്സ് ● റെഡ്ഹാറ്റ് എന്റര്‍പ്രൈസ് ലിനക്സ്...
  • 21.
    21 ഗ്നു/ലിനക്സ് (ഉബുണ്ടു) ഓപ്പറേറ്റിങ്സിസ്റ്റം പരിചയപ്പെടല്‍: ● ഡെബിയന്‍ ഗ്നു/ലിനക്സിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ● ഡെസ്ക്‌ടോപ്പ്, സെര്‍വ്വര്‍, കോര്‍ (ഐ ഒ ടി (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്) ഡിവൈസുകള്‍ക്കും റോബോട്ടുകള്‍ക്കും വേണ്ടി) എന്നീ മൂന്നു് ഔദ്യോഗിക എഡിഷനുകള്‍. ● എല്ലാ എഡിഷനുകളും കമ്പ്യൂട്ടറുകളില്‍ തനിയെയും, മൈക്രോസോഫ്റ്റ് വിന്‍ഡോസിനുള്ളിലായും പ്രവര്‍ത്തിക്കും. ● ക്ലൌഡ് കമ്പ്യൂട്ടിങ്ങിനായുള്ള ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റം. ഓപ്പറേറ്റിങ് സിസ്റ്റം
  • 22.
    22 ഗ്നു/ലിനക്സ് (ഉബുണ്ടു) ഓപ്പറേറ്റിങ്സിസ്റ്റം പരിചയപ്പെടല്‍ ● പുതിയ വേര്‍ഷനുകള്‍ എല്ലാ ആറു മാസം തോറും ● ലോങ് ടേം സപ്പോര്‍ട്ട് (എല്‍ ടി എസ്) റിലീസ് എല്ലാ രണ്ടു വര്‍ഷത്തിലും റിലീസ് ● ഏറ്റവും പുതിയ റിലീസ് 19.10 (ഇയോണ്‍ എര്‍മൈന്‍) 17 ഒക്ടോബര്‍ 2019 നു് പുറത്തിറങ്ങി. ● ഏറ്റവും പുതിയ എല്‍ ടി എസ് റിലീസ് - 18.04 എല്‍ ടി എസ് (“ബയോണിക്‍ ബീവര്‍”) ● ഉപയോക്താക്കള്‍ക്കു് 2023 വരെ എല്‍ ടി എസ്സിനു് ഔദ്യോഗിക പിന്തുണ ഉണ്ടായിരിക്കും. ഓപ്പറേറ്റിങ് സിസ്റ്റം
  • 23.
    23 ഗ്നു/ലിനക്സ് (ഉബുണ്ടു) ഓപ്പറേറ്റിങ്സിസ്റ്റം പരിചയപ്പെടല്‍: ● മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് എന്ന സംരംഭകന്‍ സി ഇ ഒ ആയുള്ള കാനോനിക്കല്‍ ലിമിറ്റഡ് എന്ന കമ്പനി - ഉബുണ്ടു വികസിപ്പിച്ചെടുക്കുന്നതിനുള്ള പിന്തുണ. ● മെരിറ്റോക്രാറ്റിക്‍ വികസിപ്പിച്ചെടുക്കല്‍ രീതി പിന്തുടരുന്നു. ● കാനോനിക്കല്‍ ലിമിറ്റഡ് ഉബുണ്ടുവിനെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം സര്‍വ്വീസുകളുടെ വില്പനയിലൂടെ വരുമാനമുണ്ടാക്കുന്നു. ● ആഫ്രിക്കയിലെ "ഉബുണ്ടു" ("humanity to others" അല്ലെങ്കില്‍ "I am what I am because of who we all are") എന്ന ഫിലോസഫിയെ അടിസ്ഥാനമാക്കി ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനു് പേരിട്ടിരിക്കുന്നു. ഓപ്പറേറ്റിങ് സിസ്റ്റം
  • 24.
  • 25.
  • 26.
    26 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ഫോണ്ടുകള്‍: ● ലോഹം കൊണ്ടുള്ള ടൈപ്പ് സെറ്റിങ്ങിലെ ഫോണ്ട് => ഒരു ടൈപ്പ്‌ഫേസിന്റെ പ്രത്യേക വലിപ്പവും കട്ടിയുമുള്ള ഒരു ശൈലി. ● ഒരു ഫോണ്ടിലെ ഓരോ അക്ഷരവും മറ്റുള്ള അക്ഷരങ്ങളുമായി ശൈലിയിലും രൂപഘടനയിലും പൊരുത്തമുള്ളവയായിരിക്കും. ● ഇന്നത്തെ ഉപയോഗക്രമം - ഡിജിറ്റല്‍ ടൈപ്പോഗ്രാഫി - ഫോണ്ടും ടൈപ്പ്‌ഫേസും ഒന്നു തന്നെയായി പരിഗണിക്കപ്പെടുന്നു. ● പരമ്പരാഗതവും ആധുനികവുമായ പ്രയോഗരീതികളിലെ ഫോണ്ട് - ഒരു ടൈപ്പ്‌ഫേസ് ശൈലിയെ അവതരിപ്പിക്കാനുള്ള ഒരു സംവിധാനം.
  • 27.
    27 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ടൈപ്പ്‌ഫേസുകള്‍, ഫോണ്ടുകള്‍: ചിത്രത്തിനു് കടപ്പാടു്: https://en.wikipedia.org/ (User: BANZ111, Lovelac7)
  • 28.
    28 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ഫോണ്ടുകള്‍: ● പരമ്പരാഗത ടൈപ്പ് സെറ്റിങ്ങില്‍ ഫോണ്ട് ലോഹം കൊണ്ടോ മരം കൊണ്ടോ തയ്യാറാക്കുന്നു. ● ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ഫോണ്ടെന്നാല്‍ ഒരു ഡിജിറ്റല്‍ ഫയല്‍.‌ ● ഡിജിറ്റല്‍ ഫോണ്ടുകള്‍ രൂപകല്പന ചെയ്യുമ്പോള്‍ അതില്‍ അക്ഷരമാല ഇണക്കിച്ചേര്‍ക്കുന്നതിനായി പല കാലഘട്ടങ്ങളിലായി നിലവില്‍ വന്ന മാനദണ്ഡങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡുകള്‍) ഉണ്ടു്. ● ആസ്കീ (ASCII), ● ഇസ്കീ (ISCII), ● യൂണിക്കോഡ് (Unicode) എന്നിവ.
  • 29.
    29 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ആസ്കീ (ASCII (American Standard Code for Information Interchange)): ● കമ്പ്യൂട്ടറിന്റെ ഉള്ളില്‍ യഥാര്‍ത്ഥത്തില്‍ 0, 1 എന്നീ രണ്ടു് അക്കങ്ങളുടെ ശ്രേണികളിലായാണു് വിവരങ്ങളും നിര്‍ദ്ദേശങ്ങളും‍കൈകാര്യം ചെയ്യുന്നതു്. - ബൈനറി സമ്പ്രദായം. ● കമ്പ്യൂട്ടറിനുള്ളില്‍ ഒരു പട്ടികയുണ്ടാക്കി അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും ഓരോ സ്ഥാനസംഖ്യ കൊടുക്കുന്നു. ഈ പട്ടികയ്ക്കു് ആസ്കീ പട്ടിക എന്നു് പേരു പറയാം. ● ‘1’ എന്ന അക്കത്തിനു് ആസ്കീ പട്ടികയില്‍ നല്‍കിയ സ്ഥാനം 49 ആണു്. ● ഇംഗ്ലീഷ് ചെറിയക്ഷരം ‘a’ ആസ്കീ പട്ടികയില്‍ 97എന്ന സ്ഥാനത്താണു്. ● ഏഴു ബിറ്റുകളുപയോഗിച്ചായിരുന്നു ആദ്യകാലത്തൊക്കെ ഇതു ചെയ്തിരുന്നതു്. ● 0 എന്നു വച്ചാല്‍ ചാര്‍ജ്ജില്ലാത്ത അവസ്ഥയും, 1 എന്നു വച്ചാല്‍ ചാര്‍ജ്ജുള്ള അവസ്ഥയും എന്നു കണക്കാക്കാം.
  • 30.
    30 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ആസ്കീ (ASCII (American Standard Code for Information Interchange)): ● ഈ പൂജ്യമോ ഒന്നോ സൂക്ഷിക്കാനുള്ള ഇടമാണു് ഒരു ബിറ്റ്. ● ഒരു ബിറ്റില്‍ ഇതിലേതെങ്കിലും ഒന്നേ ഒരു സമയത്തു സൂക്ഷിക്കാനാവുകയുള്ളൂ. ● ഏഴു ബിറ്റുകളുപയോഗിച്ചു് 128 അക്ഷരങ്ങളെ (സംഖ്യകളടക്കം) പ്രതിനിധാനം ചെയ്യാം. ● കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഓരോ അക്ഷരത്തിനും 8 ബിറ്റ് (ഒരു ബൈറ്റ്) ഉപയോഗിച്ചു തുടങ്ങി. ● അപ്പോള്‍ 256 അക്ഷരങ്ങള്‍ ഈ പട്ടികയില്‍ ചേര്‍ക്കാമെന്നായി. ● ഉദാഹരണം: ● a = 97 (ഡെസിമല്‍) അല്ലെങ്കില്‍ 110 0001 (ബൈനറി) ● 1 = 49 (ഡെസിമല്‍) അല്ലെങ്കില്‍ 011 0001 (ബൈനറി)
  • 31.
    31 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ആസ്കീ (ASCII (American Standard Code for Information Interchange)): ● കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചു് ആദ്യമായി ഉപയോഗിച്ചു തുടങ്ങിയതു് അമേരിക്കയിലും യൂറോപ്പിലുമൊക്കെ ആയിരുന്നതിനാല്‍ അവിടങ്ങളിലെ ഭാഷകളുടെ ലിപി സമ്പ്രദായമായ ലത്തീന്‍ ലിപി മാത്രമേ ഇതില്‍ പരിഗണിച്ചിരുന്നുള്ളൂ. ● ആസ്കീ ഉപയോഗിച്ച് 256 അക്ഷരങ്ങള്‍ മാത്രമേ ശേഖരിക്കാനാവുകയുള്ളൂ എന്നതു കൊണ്ടു്, വ്യത്യസ്തമായ രണ്ടു ഭാഷകളിലെ അക്ഷരങ്ങളും അക്കങ്ങളും മാത്രം ഇതില്‍ ഉള്‍ക്കൊള്ളിക്കാം. കൂടുതല്‍ ഭാഷകള്‍ ചേര്‍ക്കാന്‍ ഇതില്‍ സ്ഥലമില്ല. ● മറ്റു ഭാഷകളുടെ ലിപികളൊന്നും തന്നെ പ്രതിനിധാനം ചെയ്യാനും പറ്റില്ല. ഇതില്‍ ആദ്യത്തെ 128 കോഡുകള്‍ ഇംഗ്ലീഷിനും ബാക്കി വരുന്ന 128 സ്ഥാനങ്ങള്‍ മറ്റേതെങ്കിലും ഭാഷയ്ക്കും ഉപയോഗിക്കാം. ● കമ്പ്യൂട്ടറുകള്‍ ലോകം മുഴുവന്‍ വ്യാപകമായപ്പോള്‍, ഒരുപാടു ഭാഷകള്‍ കൈകാര്യം ചെയ്യേണ്ടുന്ന നിലയിലേക്കു് കമ്പ്യൂട്ടറുകള്‍ എത്തിപ്പെട്ടു.
  • 32.
    32 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ഇസ്കീ (ISCII (Indian Script Code for Information Interchange)), ഫോണ്ട് എന്‍ കോഡിങ്ങ്‌: ● ആസ്കീ പട്ടിക പ്രചാരത്തില്‍ വന്ന സമയത്തു് ഇന്ത്യന്‍ ഭാഷകള്‍ കമ്പ്യൂട്ടര്‍ കൊണ്ടു കൈകാര്യം ചെയ്യിക്കുന്നതിനായി ഉപയോഗിച്ച കുറുക്കുവഴി - ഫോണ്ട് എന്‍കോഡിങ്ങ്. ● ഭാരതീയ ഭാഷകളില്‍ അക്ഷരങ്ങള്‍ രേഖപ്പെടുത്താന്‍ ISCII ( Indian Script Code for Information Interchange ) എന്നൊരു കോഡ് ഉണ്ടാക്കി. ● സി-ഡാക്കിന്റെ ഐ എസ് എം എന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിലും ഇതാണു ചെയ്തതു്. ● ആസ്കീ ഫോണ്ടുകളില്‍ ലത്തീന്‍ അക്ഷരങ്ങളുടെ സ്ഥാനത്തു് മലയാളം അക്ഷരങ്ങള്‍ വച്ചു. ● എന്നു വച്ചാല്‍, അക്ഷരങ്ങള്‍ ശേഖരിക്കുന്നതു് ലത്തീനിലും പ്രദര്‍ശിപ്പിക്കുമ്പോള്‍ മലയാളത്തിലും. ● കീബോര്‍ഡില്‍ നിന്നു വരുന്ന സന്ദേശങ്ങളെ മലയാളം അക്ഷരങ്ങളായി തിരിച്ചറിയുകയും അതനുസരിച്ചു മോണിറ്ററില്‍ പ്രദര്‍ശിപ്പിക്കുകയും അച്ചടിക്കുകയും മാത്രമാണു് ഇത്തരം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ചെയ്യുന്നതു്.
  • 33.
    33 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ആസ്കീ/ഇസ്കീയുടെ പോരായ്മ: ● പല ഓഫീസുകളിലും കമ്പ്യൂട്ടറുകളുപയോഗിച്ചു് മലയാളത്തില്‍ രേഖകളും ഇ-മെയിലും ടൈപ്പു ചെയ്തെടുക്കാന്‍ സി-ഡാക്‍ തയ്യാറാക്കി നിശ്ചിത ലൈസന്‍സോടെ വിതരണം ചെയ്യുന്ന, ഇസ്കീ അധിഷ്ഠിതമായ ഐ എസ് എം ഇപ്പോഴും ഉപയോഗിച്ചു വരുന്നു. കമ്പ്യൂട്ടറില്‍ രേഖകള്‍ തയ്യാറാക്കാന്‍ ഐ എസ് എം ഉപയോഗിക്കുമ്പോള്‍ അനുഭവപ്പെടുന്ന ചില പ്രശ്നങ്ങളും തകരാറുകളും:- ● ഐ എസ് എം ഉപയോഗിച്ചു് ഇ-മെയിലില്‍ നേരിട്ടു് മലയാളത്തില്‍ ടൈപ്പു ചെയ്യാന്‍ കഴിയില്ല. ചെറിയ സന്ദേശങ്ങള്‍ പോലും എം എസ് ഓഫീസ് ഉപയോഗിച്ചു് ടൈപ്പു ചെയ്തു് ഫയല്‍ അറ്റാച്ച്‌മെന്റായിട്ടു് അയക്കേണ്ടി വരുന്നു. ഇതു് ഇന്റര്‍നെറ്റ് ട്രാഫിക്‍ (ഡാറ്റാ ട്രാന്‍സ്ഫര്‍) അനാവശ്യമായി കൂടാന്‍ ഇടയാക്കുന്നുണ്ടു്.
  • 34.
    34 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ആസ്കീ/ഇസ്കീയുടെ പോരായ്മ:
  • 35.
    35 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ആസ്കീ/ഇസ്കീയുടെ പോരായ്മ: ● ഐ എസ് എം പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മാത്രമേ ഇങ്ങനെ തയ്യാറാക്കിയ രേഖകള്‍ ശരിയായി വായിക്കാന്‍ പറ്റുകയുള്ളൂ. ● മറ്റു് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു് ഈ രേഖകള്‍ വായിക്കണമെങ്കില്‍ ഐ എസ് എം ഫോണ്ടുകള്‍ അവരുടെ കമ്പ്യൂട്ടറില്‍ പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായി വരും. ● വിന്‍ഡോസിനു വേണ്ടി മാത്രമായി ഉണ്ടാക്കിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണു് ഐ എസ് എം. ● ഐ എസ് എമ്മിന്റെ കൂടെ കിട്ടുന്ന ഫോണ്ടുകള്‍ സ്വതന്ത്രമോ സൌജന്യമോ അല്ല. ● ഐ എസ് എമ്മില്‍ ലഭ്യമായതിനേക്കാള്‍ പല മടങ്ങു് മികച്ച സാങ്കേതിക വിദ്യയും ഫോണ്ടുകളും മറ്റു് ആധുനിക ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ സ്വതന്ത്രമായും സൌജന്യമായും ലഭ്യമാണു്. ● വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ച രേഖകള്‍ കൂടി ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ ഇക്കാര്യം പ്രത്യേകിച്ചും നമ്മുടെ ശ്രദ്ധയിലുണ്ടാകണം.
  • 36.
    36 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ആസ്കീ/ഇസ്കീയുടെ പോരായ്മ:
  • 37.
    37 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ആസ്കീ/ഇസ്കീയുടെ പോരായ്മ: ● മറ്റു് ഓഫീസുകളില്‍ നിന്നും ഇ-മെയിലില്‍ ഇങ്ങനെ ലഭിക്കുന്ന രേഖകള്‍ തുറന്നു് വായിക്കുമ്പോള്‍ ഐ എസ് എം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമും പ്രസ്തുത രേഖ തയ്യാറാക്കാനുപയോഗിച്ച ഫോണ്ടും നമ്മുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ വാക്കുകള്‍ക്കു പകരം വിചിത്രമായ ചില ചിഹ്നങ്ങള്‍ മാത്രം കാണുന്നു. ● ഇനി ഈ ഫോണ്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍പ്പോലും ചില സമയത്തു് ല്‍‍, ല്ല, ണ്ട, ന്മ തുടങ്ങിയ അക്ഷരങ്ങള്‍ക്കു പകരം ആ സ്ഥാനത്തു് ഒഴിഞ്ഞ ചതുരക്കള്ളികള്‍ കാണുന്നു. ● നമ്മള്‍ ഓഫീസിനു പുറത്തായിരിക്കുമ്പോള്‍, ഇ-മെയിലില്‍ വന്ന മലയാളത്തിലുള്ള അടിയന്തിര സന്ദേശം വായിക്കണമെങ്കില്‍ ആദ്യം ഐ എസ് എം ഉള്ള സ്ഥലം തേടിപ്പിടിച്ചു പോകണം. ● ഐ എസ് എം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമും അതിന്റെ ഫോണ്ടുകളും എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കുന്നവയല്ലാത്തതിനാല്‍ ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തുക പ്രയാസകരം.
  • 38.
    38 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ആസ്കീ/ഇസ്കീയുടെ പോരായ്മ:
  • 39.
    39 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ആസ്കീ/ഇസ്കീയുടെ പോരായ്മ: ● മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി ഒരു രേഖ തയ്യാറാക്കുമ്പോള്‍ ഓരോ പ്രാവശ്യം ഭാഷ മാറുമ്പോഴും ഫോണ്ട് പ്രത്യേകമായി തിരഞ്ഞെടുത്തു മാറ്റേണ്ടി വരുന്നു. ● ഇതിനു സമയം സാമാന്യത്തിലും കൂടുതല്‍ വേണം. ● ഇങ്ങനെ തയ്യാറാക്കിയ ഒരു രേഖയിലെ ഫോണ്ടു മാറ്റണമെങ്കില്‍ ഒന്നിച്ചു് അതു ചെയ്യാനും പറ്റില്ല. മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ ഭാഗങ്ങള്‍ വെവ്വേറെ തിരഞ്ഞു പിടിച്ചു മാറ്റണം. ● കുറേയധികം പേജുകളുള്ള രേഖകളാകുമ്പോള്‍ ഇതു വളരെ വിഷമകരമായ പ്രക്രിയയാണു്. ● ആധുനിക സ്മാര്‍ട്ട് ഫോണുകളില്‍ ഐ എസ് എം ഫോണ്ടുകള്‍ ഉപയോഗിച്ചു തയ്യാറാക്കിയ രേഖകള്‍ (പി ഡി എഫ് ഫോര്‍മാറ്റിലല്ലാത്തവ) വായിക്കാന്‍ സാധിക്കില്ല.
  • 40.
    40 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ആസ്കീ/ഇസ്കീയുടെ പോരായ്മ: ● അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമടക്കം 900 ത്തിലധികം ഗ്ലിഫുകളുള്ള മലയാളം ഒരു ആസ്കീ ഫോണ്ടിലൊതുക്കാനാവില്ല. ● മലയാളത്തിലെ ആദ്യത്തെ തനതു ലിപി ഫോണ്ടായ രചന 6 ആസ്കീ ഫോണ്ടുകളുപയോഗിച്ചാണു് എല്ലാ കൂട്ടക്ഷരങ്ങളും കാണിച്ചിരുന്നതു്. ● പല സീരീസിലുള്ള ഐ എസ് എം ഫോണ്ടുകളുടെ പട്ടികകളില്‍ അക്ഷരങ്ങള്‍ ഏതേതു സ്ഥാനത്തു് എന്ന മാപ്പിങ്ങിനു് ഐകരൂപ്യമില്ല. ● അതുകൊണ്ടു തന്നെ വിവരങ്ങള്‍‌ക്കൊപ്പം ഫോണ്ടും കൂടി കൈമാറേണ്ട അവസ്ഥയുണ്ടാവുന്നു. ● അല്ലെങ്കില്‍ രേഖ അയക്കുന്നിടത്തെന്ന പോലെ അയച്ചു കിട്ടേണ്ടിടത്തും സമാനമായ ഐ എസ് എം ഫോണ്ട് ഉണ്ടായിരിക്കണം.
  • 41.
    41 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● ആസ്കീ/ഇസ്കീയുടെ പോരായ്മ: ● ഇങ്ങനെയൊക്കെ ആണെങ്കില്‍ത്തന്നെയും കമ്പ്യൂട്ടര്‍ ഇതു് മലയാളത്തിലുള്ള ഒരു രേഖയായല്ല സൂക്ഷിച്ചു വച്ചിരിക്കുന്നതു്, ലത്തീന്‍ ലിപിയിലുള്ള ഫയലായിട്ടാണു്. ● ഒരു ടെക്‍സ്റ്റ് ഫയലില്‍ ഇംഗ്ലീഷും മലയാളവും കൂടി ഉള്‍ക്കൊള്ളിക്കാനും പറ്റില്ല. ● അതുകൊണ്ടൊക്കെത്തന്നെ രേഖയിലെ വാക്കുകള്‍ തിരയുക, തരം തിരിക്കുക, അക്ഷരമാലാക്രമത്തിലാക്കുക, അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, ഇന്‍ഡെക്സു ചെയ്യുക, പര്യായ നിഘണ്ടു ഉപയോഗിക്കുക തുടങ്ങി പല കാര്യങ്ങളും ചെയ്യാന്‍ ഏകീകൃതമായ ഒരു രീതി സാദ്ധ്യമായില്ല.
  • 42.
    42 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● യൂണിക്കോഡ്: ● ആസ്കീയെക്കാള്‍ വിപുലമായ യൂണിക്കോഡ് (Unicode) പിന്നീട് നിലവില്‍ വന്നു. ● ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്ക്കാരത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണു യൂണിക്കോഡ്. ● ഇതു വന്നതോടെ പ്രശ്നപരിഹാരമായി. ● ഇതില്‍ ലോകത്തില്‍ ഇന്നുള്ള മിക്ക ഭാഷകളിലെയും അക്ഷരരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്. ● 2019 മെയ് മാസത്തിലിറങ്ങിയ യൂണിക്കോഡ് 12.1 പതിപ്പില്‍ 150 ലിപികളുടെ 137,994 അക്ഷരങ്ങളും ചിഹ്നങ്ങളും ഇമോജികളും ഉള്‍ക്കൊള്ളുന്ന പട്ടികയാണുള്ളതു്. ● ഓരോ ഭാഷയ്ക്കും പട്ടികയില്‍ അതിന്റേതായ സ്ഥാനം നല്കിയിരിക്കുന്നു. ● ഇതിലെ ആദ്യത്തെ 256 അക്ഷരങ്ങള്‍ ആസ്കീയുടേതു തന്നെയാണു്.
  • 43.
    43 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● യൂണിക്കോഡ്: ● യൂണിക്കോഡ് പട്ടികയില്‍ 3328 മുതല്‍3455 (അഥവാ 0D00 മുതല്‍ 0D7F) വരെയാണു് മലയാളത്തിന്റെ സ്ഥാനം. ● ഇംഗ്ലീഷ് അറിയാവുന്നവര്‍ക്കു മാത്രമേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന ധാരണ തിരുത്താന്‍ യൂണിക്കോഡ് സഹായകമായി. ● ഒന്നിലധികം ഭാഷകള്‍ ഒരേ ടെക്‍സ്റ്റ് ഫയലില്‍ സൂക്ഷിയ്ക്കാം എന്നായി. ● അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, വാക്കുകളും ഖണ്ഡികകളും അക്ഷരമാലാ ക്രമത്തിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏകീകൃത രൂപത്തില്‍ ഏതു ഭാഷയിലും ചെയ്യാന്‍ സാധിക്കണമെങ്കില്‍ യൂണിക്കോഡിന്റെ സഹായം ആവശ്യമാണു്. ● ഇപ്പോള്‍ മിക്ക ആധുനിക ഓപ്പറേറ്റിങ് സിസ്റ്റങ്ങളും സാങ്കേതികവിദ്യകളും യൂണിക്കോഡിനെ പിന്തുണയ്ക്കുന്നു. ● ഏതു പ്രാദേശികഭാഷയിലും ഇന്നു് കമ്പ്യൂട്ടിങ് സാധ്യമായി വരികയാണു്. ● ലോകത്തെവിടെയുമുള്ള കമ്പ്യൂട്ടറുകളില്‍ മലയാളം മാത്രമല്ല ഏതു ഭാഷയും കൈകാര്യം ചെയ്യാം എന്നതാണു് ഇതിന്റെ പ്രത്യേകത.
  • 44.
    44 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● യൂണിക്കോഡ്: ● യൂണിക്കോഡിന്റെ വ്യാപനം പ്രാദേശിക ഭാഷകള്‍ക്കനുഗുണമായ കാര്യമാണെന്നതു കൊണ്ടു തന്നെ, കമ്പ്യൂട്ടറുകളിലൂടെയുള്ള മലയാളം വ്യാപനത്തിനു് ആക്കം കൂടും. ● മലയാളത്തെ മലയാളമായിത്തന്നെ കമ്പ്യൂട്ടര്‍ മനസ്സിലാക്കുന്നു എന്നതിനാല്‍ യൂണിക്കോഡ് സംവിധാനം വന്നതോടെ മലയാളം കമ്പ്യൂട്ടിങ്ങിനു് ശക്തി കൈവന്നിട്ടുണ്ടു്. ● ഏതെങ്കിലുമൊരു മലയാളം യൂണിക്കോഡ് ഫോണ്ട് കമ്പ്യൂട്ടറിലുണ്ടായിരുന്നാല്‍ മതി. ● ഏതു് അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറിലും മലയാളം ഉപയോഗിക്കാനും, മലയാളത്തില്‍ ടൈപ്പു ചെയ്ത വാക്കുകളും വാചകങ്ങളും ഒരു അപ്ലിക്കേഷനില്‍ നിന്നു പകര്‍ത്തി മറ്റൊന്നില്‍ പതിപ്പിക്കാനും, മലയാളത്തില്‍ ഇ-മെയില്‍ അയക്കാനും ഒക്കെ കഴിയും. ● ചുരുക്കിപ്പറഞ്ഞാല്‍ ഇന്നു് ഇംഗ്ലീഷില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇപ്പോള്‍ മലയാളത്തിലും ചെയ്യാം.
  • 45.
    45 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● യൂണിക്കോഡ്: ● മലയാളത്തിന്റെ തനതു ലിപിയും വെട്ടിച്ചുരുക്കിയ ലിപിയും തമ്മിലുള്ള വ്യത്യാസം യൂണിക്കോഡിന്റെ വരവോടെ ഇല്ലാതായിട്ടുണ്ടു്. ● ഏതു ലിപിയിലുള്ള ഫോണ്ടാണോ കമ്പ്യൂട്ടറിലുള്ളതു്, ആ ലിപിയില്‍ വിവരങ്ങള്‍ കാണാം. ● യൂണിക്കോഡ് പട്ടികയില്‍ 3328 മുതല്‍3455 വരെയുള്ള സ്ഥാനത്ത് 128 സ്ഥാനങ്ങളേയുള്ളൂ. അതില്‍ മലയാളത്തിന്റെ 900ത്തിലധികമുള്ള കൂട്ടക്ഷരങ്ങള്‍ ചേര്‍ക്കുന്ന പ്രക്രിയയാണു് ഓപ്പണ്‍ടൈപ്പ് ഫോണ്ട് സാങ്കേതികവിദ്യ. ● അക്ഷരങ്ങളുടെ ശ്രേണിയ്ക്കു പകരമായി ഒറ്റ കൂട്ടക്ഷരം മാറ്റി വയ്ക്കാം. ● ഉദാഹരണത്തിനു്, പ, ചന്ദ്രക്കല അഥവാ സംവൃതോകാരം (്), ര എന്നിവ തുടര്‍ച്ചയായി വന്നാല്‍ അതു് പ്ര എന്നാക്കി കാണിയ്ക്കുന്നു. ● ഇതു് ഫോണ്ടിനുള്ളില്‍ ചെയ്യുന്ന പ്രക്രിയയാണു്. യൂണിക്കോഡിനൊപ്പം ഈ സാങ്കേതികവിദ്യ കൂടി ചേര്‍ന്നപ്പോള്‍ മലയാളത്തിലുള്ള മുഴുവന്‍ കൂട്ടക്ഷരങ്ങളേയും കാണിയ്ക്കാമെന്നു വന്നു.
  • 46.
    46 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● യൂണിക്കോഡിന്റെ സാദ്ധ്യതകളും മെച്ചങ്ങളും: ● മലയാള ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ - മാതൃഭൂമി, മംഗളം തുടങ്ങിയവ. ● ഇവയില്‍ മിക്കവയും യൂണിക്കോഡധിഷ്ഠിത മലയാളം വിവരവിനിമയത്തിനു് ഉപയോഗിക്കുന്നു. ● ഇന്റര്‍നെറ്റിലെ മലയാളത്തിലുള്ള മറ്റനേകം വെബ്സൈറ്റുകളിലെ ഉള്ളടക്കം കാണുവാനും സ്വതന്ത്ര വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയിലെ വിവരങ്ങള്‍ ലഭിക്കുവാനും ഇന്റര്‍നെറ്റില്‍ മലയാളത്തിലുള്ള വാക്കുകള്‍ തിരയണമെങ്കിലുമൊക്കെ നമ്മുടെ കമ്പ്യൂട്ടറില്‍ മലയാളം യൂണിക്കോഡ് സംവിധാനം ഉണ്ടായേ തീരൂ. ● കൂടാതെ ഐ കെ എമ്മിന്റെ സുലേഖ, സഞ്ചയ തുടങ്ങിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളിലേക്കും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ എം ഐ എസ്സിലേക്കുമൊക്കെ മലയാളത്തില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ യൂണിക്കോഡ് മലയാളം തന്നെ വേണം.
  • 47.
    47 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍: ● നല്ല യൂണിക്കോഡ് മലയാളം ഫോണ്ടുകള്‍ എവിടെ കിട്ടും? ● സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് (സ്വ. മ. ക.) എന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മ മികച്ച സ്വതന്ത്ര ഫോണ്ടുകളുടെ ഒരു നിര തന്നെ എല്ലാവര്‍ക്കുമായി പങ്കു വയ്ക്കുന്നു. താഴെപ്പറയുന്ന കണ്ണിയില്‍ പ്രസ്തുത മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ ലഭ്യമാണു്. ● https://smc.org.in/fonts/ ● താഴെ കൊടുത്ത കണ്ണിയിലും സുന്ദര്‍, ടി എന്‍ ജോയ് എന്നു പേരായ രണ്ടു സ്വതന്ത്ര ഫോണ്ടുകള്‍ ലഭ്യമാണു്. ● http://rachana.org.in/
  • 48.
    48 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം
  • 49.
    49 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം
  • 50.
    50 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍: ● ഇവയില്‍ പല ഫോണ്ടുകളും ഉബുണ്ടു ഗ്നു/ലിനക്സില്‍ സ്വതവേ തന്നെ ലഭ്യമായിരിക്കും. അഥവാ ഇല്ലെങ്കില്‍ താഴെപ്പറയുന്ന കമാന്‍ഡ് ഉപയോഗിച്ചു് സ്വ. മ. ക. പരിപാലിക്കുന്ന മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ● user@system:~$ sudo apt-get install fonts-smc ● ഈ പാക്കേജില്‍ ലഭ്യമല്ലാത്തവ, ആ കണ്ണികളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു് സ്വന്തം ഹോം ഡയറക്ടറിയില്‍ .fonts എന്നു പേരില്‍ ഒരു ഡയറക്ടറി/ഫോള്‍ഡര്‍ സൃഷ്ടിച്ചു് അതില്‍ കോപ്പി ചെയ്തിടുക. ● എന്നിട്ടു് മെനുവില്‍ നിന്നും ടെര്‍മിനല്‍ തുറന്നു് താഴെപ്പറയുന്ന കമാന്‍ഡ് ടൈപ്പ് ചെയ്തു് എന്റര്‍ ചെയ്യുക (fonts എന്നതിന്റെ തുടക്കത്തിലുള്ള . (dot) ചേര്‍ക്കാന്‍ മറക്കരുതു്). ● user@system:~$ fc-cache -fv
  • 51.
    51 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍:
  • 52.
    52 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍: ● ഇതോടെ ആ പുതുതായി ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളും കൂടി നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഭാഗമായി. ● കമാന്‍ഡ് ലൈന്‍ പ്രയോഗിക്കുന്നതില്‍ അസൌകര്യമുള്ളവര്‍ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തു് അതിന്മേല്‍ ഡബ്ള്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്‍ഡോയിലെ‍Install ബട്ടണ്‍ ക്ലിക്ക് ചെയ്താലും മതി. ഫോണ്ട് ഇന്‍സ്റ്റാള്‍ ആയിക്കൊള്ളും.
  • 53.
    53 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍‍: ● ഇനി വേണ്ടതു നമുക്കു പറ്റിയ മലയാളം കീബോര്‍ഡ് ലേയൌട്ടാണു്. പൊതുവെ രണ്ടു തരം കീബോര്‍ഡ് ലേയൌട്ടുകളാണു പഞ്ചായത്തു വകുപ്പിലെ ജീവനക്കാര്‍ ഉപയോഗിച്ചു വരുന്നതു്: 1. ഇന്‍സ്ക്രിപ്റ്റ് ലേയൌട്ട്: ● എല്ലാ ഭാരതീയ ഭാഷകള്‍ക്കും പൊതുവായ കീബോര്‍ഡ് ലേയൌട്ട്. ഗ്രാമപഞ്ചായത്താഫീസ്സുകളിലെ ജീവനക്കാര്‍ പൊതുവെ ഉപയോഗിക്കുന്ന ലേയൌട്ട്. ● കേരള സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ് പരിപാടിയുടെ താഴെ കൊടുത്ത കണ്ണിയിലെ വെബ്‌സൈറ്റില്‍ സര്‍ക്കാര്‍ അംഗീകൃത ഇന്‍സ്ക്രിപ്റ്റ് ലേയൌട്ടിന്റെ ചിത്രീകരണം കാണാം. ഈ ലേയൗട്ട് ഉബുണ്ടു ഗ്നു/ലിനക്സില്‍ ലഭ്യമാണു്. ● http://malayalam.kerala.gov.in/
  • 54.
    54 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം
  • 55.
    55 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍‍: 2. റെമിങ്ടണ്‍ ടൈപ്പ്‌റൈറ്റര്‍ ലേയൌട്ട്: ● കമ്പ്യൂട്ടറുകള്‍ സര്‍ക്കാരാഫീസുകളിലെത്തുന്നതിന്നും വളരെ മുന്നേ തന്നെ ടൈപ്പ്റൈറ്റിങ് ചെയ്തു പോരുന്ന, പഞ്ചായത്തു വകുപ്പടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ ടൈപ്പിസ്റ്റുമാര്‍ പൊതുവേ പിന്തുടരുന്ന ലേയൌട്ട്. ● സ്വതന്ത്ര മലയാളും കമ്പ്യൂട്ടിങ് കൂട്ടിച്ചേര്‍ത്ത ഈ ലേയൌട്ട് ഉബുണ്ടു ഗ്നു/ലിനക്സില്‍ ലഭ്യമാണു്. ● https://wiki.smc.org.in/
  • 56.
    56 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍‍: 2. റെമിങ്ടണ്‍ ടൈപ്പ്‌റൈറ്റര്‍ ലേയൌട്ട്:
  • 57.
    57 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍: ● ഉബുണ്ടുവില്‍ മലയാളം പിന്തുണയും മലയാളം കീബോര്‍ഡുകളും സ്വതവേ തന്നെ പ്രവര്‍ത്തനക്ഷമമായിരിക്കില്ല. ● അതിനെ താഴെക്കൊടുത്ത വഴിയേ പ്രവര്‍ത്തനക്ഷമമാക്കാം. ● മെനുവില്‍ നിന്നു് ടെര്‍മിനല്‍ എടുത്തു് അതില്‍ താഴെപ്പറയുന്ന കമാന്‍ഡ് ടൈപ്പ് ചെയ്തു് എന്റര്‍ ചെയ്യുക. ● കമാന്‍ഡ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അക്ഷരത്തെറ്റു വരാതെ ശ്രദ്ധിക്കുക. ● user@system:~$ sudo apt-get install ibus-m17n
  • 58.
    58 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍: ● Do you want to continue? [Y/n] എന്ന ചോദ്യത്തിനു് y എന്നുത്തരം നല്കി എന്റര്‍ കീ ഞെക്കുക. ● കമാന്‍ഡ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ അവശ്യം വേണ്ട മലയാളം പിന്തുണ ഇന്‍സ്റ്റാള്‍ ചെയ്യും.
  • 59.
    59 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍: ● ഇനി ഒന്നു Log Outചെയ്തു് വീണ്ടും Log In ചെയ്യുക. അപ്പോള്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്ത മലയാളം പിന്തുണ പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ.
  • 60.
    60 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍: ● ഇനി Settings അഥവാ സജ്ജീകരണങ്ങള്‍ ക്ലിക്ക് ചെയ്യുക.
  • 61.
    61 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍: ● തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ Region & Language തിരഞ്ഞെടുക്കുക. അതിലെ Input Sources വിഭാഗത്തിലെ English(US) എന്നതിനടിയിലെ + ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • 62.
    62 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍: ● തുടര്‍ന്നു വരുന്ന Add an Input Source വിന്‍ഡോയില്‍ ചിത്രത്തില്‍ കാണുന്നിടത്തു ക്ലിക്ക് ചെയ്യുക.
  • 63.
    63 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍: ● Other ക്ലിക്ക് ചെയ്തു് Malayalam എന്നു് സെര്‍ച്ച് ചെയ്യാനുള്ള ടെക്‍സ്റ്റ് ബോക്‍സില്‍ ടൈപ്പ് ചെയ്യുക.
  • 64.
    64 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍:
  • 65.
    65 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍: ● അവിടെ സെര്‍ച്ച് ചെയ്യാനുള്ള ടെക്‍സ്റ്റ് ബോക്‍സില്‍ Malayalam എന്നു ടൈപ്പ് ചെയ്താല്‍ മലയാളത്തിന്റേതായി ലഭ്യമായ എല്ലാ കീബോര്‍ഡ് ലേയൌട്ടുകളും തെളിയും. ഇവയില്‍ Malayalam (Inscript(m17n)) ഉം Malayalam(remington(m17n)) ഉം ആണു് നമുക്കു പരിചയമുള്ളവ. ● ഇവയില്‍ ആവശ്യമുള്ളതു് select ചെയ്യുക. ● ഇന്‍സ്ക്രിപ്റ്റും റെമിങ്ടണും കൂടാതെ സ്വനലേഖ, ലളിത, റുപ്പീ ചിഹ്നം ചേര്‍- ത്ത ഇന്‍സ്ക്രിപ്റ്റ് 2, ഐട്രാന്‍സ്, മൊഴി തുടങ്ങിയ നിവേശക രീതികളും മലയാളത്തിനായി ഇതില്‍ ലഭ്യമാണെന്നതു ശ്രദ്ധിക്കുക.
  • 66.
    66 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍: ● അപ്പോള്‍ ആ വിന്‍ഡോയുടെ മുകളിലെ Add ബട്ടണ്‍ പ്രവര്‍ത്തന- ക്ഷമമാകും. അതില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ മലയാളം കീബോര്‍ഡ് ലേയൌട്ട് ചേര്‍ക്കുന്ന പ്രക്രിയ പൂര്‍ണ്ണമായിക്കഴിഞ്ഞു. ഇതു പോലെ നമുക്കു വേണ്ട എല്ലാത്തരം കീബോര്‍ഡ് ലേയൌട്ടുകളും പ്രവര്‍ത്തന- ക്ഷമമാക്കാം. തുടര്‍ന്നു് വിന്‍ഡോ അടയ്ക്കുക.
  • 67.
    67 ഫോണ്ടുകള്‍ - ആസ്കീ- യൂണിക്കോഡ്, പ്രത്യേകതകള്‍ - പ്രയോഗം ● മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍: ● ഇനി ടൈപ്പ് ചെയ്യാനായി LibreOffice ഓ, ടെക്‍സ്റ്റ് എഡിറ്ററോ മെനുവില്‍ നിന്നെടുത്തു് മുകളിലെ ടാസ്ക് ബാറില്‍ നിന്നു് നിങ്ങള്‍ തെരഞ്ഞെടുത്ത മലയാളം കീബോര്‍ഡ് ലേയൌട്ട് ക്ലിക്ക് ചെയ്തു് ടൈപ്പ് ചെയ്തു തുടങ്ങാം.
  • 68.
  • 69.
    69 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ എം എസ് ഓഫീസും ഐ എസ് എം ഉം ഉപയോഗിച്ചാണു് കാലങ്ങളായി സര്‍ക്കാര്‍ ഓഫീസുകളില്‍ രേഖകള്‍ ടൈപ്പ് ചെയ്യാറുള്ളതു്. ● ഉബുണ്ടു ഗ്നു/ലിനക്സില്‍ ലഭ്യമായ ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ടാണു് ലിബ്രെഓഫീസ്. ഇതു് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണു്. ● എം എസ് ഓഫീസുപയോഗിച്ചു് സര്‍ക്കാര്‍ ഓഫീസുകളില്‍ ചെയ്തു പോരുന്ന എല്ലാത്തരം പ്രവര്‍ത്തനങ്ങളും ലിബ്രെഓഫീസുപയോഗിച്ചു് ചെയ്യാന്‍ കഴിയും. ● രേഖകള്‍ പിഡിഎഫ് ആക്കുന്നതിനു് വേറൊരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിന്റെ ആവശ്യമില്ല, ഇതില്‍ത്തന്നെ അതു ചെയ്യാം. ● പിഡിഎഫ് ഫയലുകള്‍ എഡിറ്റ് ചെയ്യുകയുമാവാം. ● യൂണിക്കോഡ് മലയാളം പിന്തുണ എം എസ് ഓഫീസിനേക്കാള്‍ കൂടുതലാണിതിനു്. ● എം എസ് ഓഫീസ് വിലകൊടുത്തു വാങ്ങണമെങ്കില്‍ ഇതു് സൌജന്യമാണു്. ● മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ലിബ്രെഓഫീസിന്റെ പതിപ്പും ലഭ്യമാണു്.
  • 70.
    70 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ ഒരു നല്ല മലയാളം ഫോണ്ട് സെറ്റ് ചെയ്യാം. ● മലയാളത്തിന്റെ ഡിഫാള്‍ട്ട് ഫോണ്ടായിക്കിടക്കുന്നതു് Anjalioldlipi ആയിരിക്കും. ● ഇതിനെ മാറ്റി മീരയോ മറ്റേതെങ്കിലും നല്ല മലയാളം ഫോണ്ടോ ആക്കാം. ● ഇതിനായി ടൂള്‍സ് മെനുവിലെ ഒപ്ഷന്‍സില്‍ ചെല്ലുക.
  • 71.
    71 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● അതിലെ ഫോണ്ട്സില്‍ റീപ്ലേസ്‌മെന്റ് ടേബിളില്‍ Anjalioldlipi‍സെലക്ട് ചെയ്തു് അതിനെ റീപ്ലേസ് വിത്ത് മീര എന്നാക്കി ടിക്ക് മാര്‍ക്ക് ക്ലിക്ക് ചെയ്ത് സെറ്റാക്കുക. ഓക്കെ ക്ലിക്ക് ചെയ്യുക. ● Mangal എന്ന ഫോണ്ടിനും ഇതേപോലെ ചെയ്യുക.
  • 72.
    72 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● ലിബ്രെഓഫീസ് റൈറ്റര്‍
  • 73.
    73 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● ലിബ്രെഓഫീസ് റൈറ്റര്‍ ● എം എസ് ഓഫീസ് ഉപയോഗിച്ചു പരിചയിച്ച ഒരാള്‍ക്കു് ഇതു് ഉപയോഗിക്കുന്നതെങ്ങനെയെന്നു് പറഞ്ഞു തരേണ്ട ആവശ്യമില്ല. ● ലിബ്രെഓഫീസ് റൈറ്റര്‍ ഉപയോഗിച്ചു് കത്തുകളും മറ്റും ടൈപ്പു ചെയ്തെടുക്കാം, എം എസ് വേര്‍ഡിലെപ്പോലെത്തന്നെ. ● ഇതിന്റെ ഡിഫാള്‍ട്ട് ഫയല്‍ ടൈപ്പ് ഒ ഡി എഫ് (ഒ ഡി ടി) ആണെന്നു് ശ്രദ്ധിക്കുക. ● അതിനാല്‍ രേഖ ടൈപ്പു ചെയ്തു ഫയല്‍ മറ്റേതെങ്കിലും ആപ്പീസിലേക്കു് ഇമെയിലായി അയക്കുമ്പോള്‍ അവിടെ ലിബ്രെഓഫീസില്ലെങ്കില്‍ അവര്‍ക്കു് ഫയല്‍ തുറക്കാന്‍ ബുദ്ധിമുട്ടാവും. ● അതിനാല്‍ മറ്റാപ്പീസുകളിലേക്കു് രേഖ അയക്കുമ്പോള്‍ ഡോക് ഫോര്‍മാറ്റിലോ, പി ഡി എഫ് ആക്കിയോ അയക്കാവുന്നതാണു്.
  • 74.
    74 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● ലിബ്രെഓഫീസ് കാല്‍ക് ● ഇതു് ഉപയോഗിച്ചു് സ്പ്രെഡ്ഷീറ്റുകളും തയ്യാറാക്കാം. എം എസ് എക്സെലിലേതു‍പോലെ. ‍
  • 75.
    75 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● ലിബ്രെഓഫീസ് കാല്‍ക് ● മലയാളത്തിലുള്ള ലിസ്റ്റുകള്‍ അകാരാദി ക്രമത്തിലാക്കല്‍. ‍
  • 76.
    76 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● ലിബ്രെഓഫീസ് കാല്‍ക് ● മലയാളത്തിലുള്ള ലിസ്റ്റുകള്‍ അകാരാദി ക്രമത്തിലാക്കല്‍. ‍
  • 77.
    77 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● ലിബ്രെഓഫീസ് ഇംപ്രസ്സ് ● ഇതു് ഉപയോഗിച്ചു് മലയാളത്തിലും, ഇംഗ്ലീഷിലും പ്രസന്റേഷന്‍ സ്ലൈഡുകള്‍ തയ്യാറാക്കാം. എംഎസ് പവര്‍പോയിന്റില്‍ പിപിടി തയ്യാറാക്കുന്നതിനേക്കാള്‍ മനോഹരമായി. ● ലിബ്രെഓഫീസ് ഡ്രോ ● ഇതു് ഉപയോഗിച്ചു് പിഡിഎഫ് ഫയലുകള്‍ എഡിറ്റ് ചെയ്യാം. ‍
  • 78.
    78 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● ലിബ്രെഓഫീസിലെ പ്രധാന ഷോര്‍ട്-കട്ട് കീ കോംബിനേഷനുകള്‍ ● Ctrl+N - പുതിയ ഡോക്കുമെന്റ് തുടങ്ങുന്നതിനു് ● Ctrl+O - നിലവിലുള്ള ഡോക്കുമെന്റ് തുറക്കുന്നതിനു് ● Ctrl+S - എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഡോക്കുമെന്റ് സംരക്ഷിക്കുന്നതിനു് ● Ctrl+Shift+S - എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഡോക്കുമെന്റ് മറ്റൊരു പേരില്‍ സംരക്ഷിക്കുന്നതിനു് ● Ctrl+Shift+O - പ്രിന്റ് പ്രിവ്യൂ ● Ctrl+P - പ്രിന്റ് ചെയ്യുന്നതിനു് ● Ctrl+Q - ലിബ്രെ ഓഫീസില്‍ നിന്നും പുറത്തു കടക്കുന്നതിനു് ● Ctrl+Z - തൊട്ടു മുമ്പത്തെ നിലയിലേക്കു് പോകുന്നതിനു്, അഥവാ ഇപ്പോള്‍ ചെയ്തതു് വേണ്ടെന്നു വയ്ക്കുന്നതിനു് ● Ctrl+Y - വേണ്ടെന്നു വച്ചതു് വീണ്ടും വരുത്തുന്നതിനു്
  • 79.
    79 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● ലിബ്രെഓഫീസിലെ പ്രധാന ഷോര്‍ട്-കട്ട് കീ കോംബിനേഷനുകള്‍ ● Ctrl+X - കട്ട് ● Ctrl+C - കോപ്പി ● Ctrl+V - പേസ്റ്റ് ● Ctrl+A - എല്ലാം തിരഞ്ഞെടുക്കുന്നതിനു് ● Ctrl+F - തിരച്ചില്‍ ● Ctrl+H - തിരഞ്ഞു മാറ്റുന്നതിനു് ● Ctrl+Alt+C - അഭിപ്രായക്കുറിപ്പുകള്‍ ചേര്‍ക്കുന്നതിനു് ● Ctrl+K - ഹൈപ്പര്‍ലിങ്ക് ചേര്‍ക്കുന്നതിനു് ● Ctrl+B - ബോള്‍ഡ് ● Ctrl+I - ചെരിഞ്ഞ അക്ഷരം ● Ctrl+U - അടിവര ● Ctrl+D - ഇരട്ട അടിവര
  • 80.
    80 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● ലിബ്രെഓഫീസിലെ പ്രധാന ഷോര്‍ട്-കട്ട് കീ കോംബിനേഷനുകള്‍ ● Ctrl+Shift+P - മുകളിലെ എഴുത്തു് (സൂപ്പര്‍സ്ക്രിപ്റ്റ്) ● Ctrl+Shift+B - കീഴെയുള്ള എഴുത്തു് (സബ്ബ് സ്ക്രിപ്റ്റ്) ● Ctrl+] - വലിപ്പം കൂട്ടാന്‍ ● Ctrl+[ - വലിപ്പം കുറയ്ക്കാന്‍ ● Alt+Ctrl+- - ഹൈഫെനേഷനു് ● ലിബ്രെ ഓഫീസ് മെനുവില്‍ കൂടുതല്‍ കീ കോംബിനേഷനുകള്‍ ലഭ്യമാണു്. രൂപയുടെ ചിഹ്നം - ₹: ● രൂപയുടെ ചിഹ്നം അഥവാ ₹ വരുത്തുന്നതിനു്, സെറ്റിങ്സില്‍ നമ്മള്‍ നേരത്തേ കണ്ടിട്ടുള്ള Malayalam (enhanced Inscript, with rupee) എന്ന കീബോര്‍ഡ് ലേയൌട്ട് വേണം. ● ഈ കീബോര്‍ഡ് ആദ്യം പ്രവര്‍ത്തനക്ഷമമാക്കുക. ● എന്നിട്ടു് കീബോര്‍ഡില്‍ വലത്തു വശത്തെ Alt കീയും 4 ഉം ഒരുമിച്ചമര്‍ത്തിയാല്‍ രൂപയുടെ ചിഹ്നം ലഭിക്കും.
  • 81.
    81 ഓഫീസ് പ്രൊഡക്ടിവിറ്റി സ്യൂട്ട്- ലിബ്രെഓഫീസ് ● രൂപയുടെ ചിഹ്നം - ₹:
  • 82.
    82 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● സ്വ. മ. ക. പരിപാലിക്കുന്ന ചിലങ്ക, ഗായത്രി, മഞ്ജരി എന്നീ മൂന്നു ഫോണ്ടുകളും ഗൂഗിളിന്റെ തന്നെ ബാലൂ ചേട്ടന്‍ എന്ന ഫോണ്ടും അടക്കം ആകെ നാലു് മലയാളം ഫോണ്ടുകള്‍ ഗൂഗിള്‍ ഫോണ്ട്സില്‍ ഉള്‍പ്പെടുത്തിയതു വഴി ഗൂഗിള്‍ ഡോക്‍സില്‍ ലഭ്യമാണു്. ഇവ കിട്ടാനും ഉപയോഗിക്കാനും‍: ‍ ● ഗൂഗിളില്‍‍‍അല്ലെങ്കില്‍ ജിമെയിലില്‍ ലോഗിന്‍ ചെയ്യുക.‍ ● എന്നിട്ടു് ഗൂഗിള്‍ ഡോക്‍സ് എടുത്തു് മെനുവിലെ Add-ons>Get add-ons ക്ലിക്ക് ചെയ്യുക.
  • 83.
    83 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● G Suite Marketplace ല്‍ Extensis Fonts എന്നു സെര്‍ച്ച് ചെയ്യുക.
  • 84.
    84 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● Extensis Fonts എന്ന Add-on ലഭ്യമാകും. അതില്‍ ക്ലിക്ക് ചെയ്യുക.
  • 85.
    85 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● Install button ക്ലിക്ക് ചെയ്യുക.
  • 86.
    86 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● Continue ക്ലിക്ക് ചെയ്യുക.
  • 87.
    87 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● സ്വന്തം Google Account തിരഞ്ഞെടുക്കുക.
  • 88.
    88 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● Allow ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • 89.
    89 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • 90.
    90 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● Done ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Add-on ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു.
  • 91.
    91 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● ഗൂഗിള്‍ ഡോക്‍സില്‍ Add-ons മെനുവില്‍ Extensis Fonts ലഭ്യമാകും. അതിന്റെ സബ്ബ്മെനു Start ക്ലിക്ക് ചെയ്യുക.
  • 92.
    92 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● വലത്തു വശത്തായി‍Extensis Fonts എന്ന Add-on ലഭ്യമാകും. മലയാളത്തിലുള്ള ടെക്‍സ്റ്റ് ടൈപ്പു ചെയ്ത ശേഷം ചിലങ്ക ഫോണ്ട് അവിടെ‍ നിന്നുമെടുത്തു് ഉപയോഗിക്കാം. ഇതൊരു പ്രാവശ്യം ചെയ്താല്‍ മതി. Add- onല്‍ നിന്നു് എടുക്കുന്ന ഫോണ്ട് പിന്നീടു് മെനുവില്‍ത്തന്നെ ലഭ്യമാകും.
  • 93.
    93 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● ഗായത്രി ഫോണ്ട് തിന്‍, നോര്‍മല്‍, ബോള്‍ഡ് എന്നീ മൂന്നു വേരിയന്റുകളില്‍ ലഭ്യമാണു്.
  • 94.
    94 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● ഗായത്രി ഫോണ്ട് നോര്‍മല്‍.
  • 95.
    95 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● ഗായത്രി ഫോണ്ട് ബോള്‍ഡ്, തിന്‍ എന്നീ വേരിയന്റുകള്‍.
  • 96.
    96 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● മഞ്ജരി ഫോണ്ടിനും തിന്‍, നോര്‍മല്‍, ബോള്‍ഡ് എന്നീ മൂന്നു വേരിയന്റുകളുണ്ടു്‍.
  • 97.
    97 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● മഞ്ജരി ഫോണ്ട്‍നോര്‍മല്‍.
  • 98.
    98 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● ബാലൂ ചേട്ടന്‍ ഫോണ്ട്‍.
  • 99.
    99 ഗൂഗിള്‍ ഡോക്‍സില്‍ മലയാളംഫോണ്ടുകള്‍ ● ബാലൂ ചേട്ടന്‍ ഫോണ്ട്‍.
  • 100.
    100 ആന്‍ഡ്രോയ്ഡ് ● ആന്‍ഡ്രോയ്ഡ് മൊബൈല്‍ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാനുള്ള സംവിധാനം ചെയ്യുന്ന വിധം: ● യൂണിക്കോഡ് മലയാളത്തില്‍ തയ്യാറാക്കിയ ടെക്സ്റ്റ് ഫയല്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളിലും ടാബുകളിലും തുറന്നു് ഉള്ളടക്കം മനസ്സിലാക്കാന്‍ സാധിക്കും. ● ആവശ്യമെങ്കില്‍ അവയില്‍ തിരുത്തലുകളോ, കൂട്ടിച്ചേര്‍ക്കലുകളോ വരുത്തുകയും ചെയ്യാം. ● ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ ‍Indic keyboard എന്നു സെര്‍ച്ചു ചെയ്താല്‍ Indic Project ന്റെ കീബോര്‍ഡ് കിട്ടും. ● ഇതും ഒരു സ്വതന്ത്ര സോഫ്റ്റ്‍‌വെയര്‍ പ്രോഗ്രാമാണു്. ● ഇതു് ഫോണിലോ ടാബിലോ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മലയാളത്തിന്റെ വിവിധ നിവേശക രീതികള്‍ അവയിലും ലഭ്യമാകും. ● ഇവയില്‍ സൌകര്യമുള്ളതു തെരഞ്ഞെടുത്തു് യൂണിക്കോഡ് മലയാളം രേഖകള്‍ എഡിറ്റ് ചെയ്യാന്‍ ഉപയോഗിക്കാം.
  • 101.
    101 ആന്‍ഡ്രോയ്ഡ് ● ആന്‍ഡ്രോയ്ഡ് മൊബൈല്‍ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാനുള്ള സംവിധാനം ചെയ്യുന്ന വിധം:
  • 102.
    102 ആന്‍ഡ്രോയ്ഡ് ● ആന്‍ഡ്രോയ്ഡ് മൊബൈല്‍ഫോണില്‍ മലയാളം ടൈപ്പ് ചെയ്യുന്ന വിധം:
  • 103.
    103 ടൈപ്പിങ് പിഴവുകള്‍, വികലപ്രയോഗങ്ങള്‍,ശരിയായ രീതി ● സാധാരണ കാണാറുള്ള വികലപ്രയോഗങ്ങള്‍: ● ഔദ്യോഗിക കത്തിടപാടുകളില്‍ പലപ്പോഴും വന്നു കാണാറുള്ള ചില വികലപ്രയോഗങ്ങളും അവയുടെ ശരിയായ പ്രയോഗരീതിയും. ● കത്തിടപാടുകളിലെ അക്ഷരത്തെറ്റുകളും വികലപ്രയോഗങ്ങളും ഓഫീസിനു് ജനങ്ങളുടെയിടയില്‍ അവമതിപ്പുണ്ടാക്കും. ● അതിനാല്‍ കഴിവതും പിഴവുകളില്ലാതെ വേണം രേഖകള്‍ തയ്യാറാക്കുവാന്‍.‍‍
  • 104.
    104 ടൈപ്പിങ് പിഴവുകള്‍, വികലപ്രയോഗങ്ങള്‍,ശരിയായ രീതി ക്രമ നമ്പ്ര് വികലപ്രയോഗത്തിന്റെ വിവരണം തെറ്റായ പ്രയോഗം ശരിയായ പ്രയോഗം 1 ര്‍ എന്ന ചില്ലക്ഷരത്തിനു പകരം മലയാളം അക്കം ൪ (നാലു്) ഉപയോഗിക്കല്‍ വ൪ഷം വര്‍ഷം 2 ന്‍ എന്ന ചില്ലക്ഷരത്തിനു പകരം മലയാളം അക്കം ൯ (ഒമ്പതു്) ഉപയോഗിക്കല്‍ മു൯പേ മുന്‍പേ 3 ന, മ്പ എന്നീ അക്ഷരങ്ങള്‍ക്കു പകരം ൩ (മലയാള അക്കം മൂന്നു്) എന്നു പ്രയോഗിക്കല്‍ ആ൩, ക൩നി ആന, കമ്പനി 4 ന്ന എന്നതിനു പകരം മലയാളം അക്കം ൬ (6) ഉപയോഗിക്കല്‍ പെട്ടെ൬് പെട്ടെന്നു്
  • 105.
    105 ടൈപ്പിങ് പിഴവുകള്‍, വികലപ്രയോഗങ്ങള്‍,ശരിയായ രീതി 5 ന്റ എന്ന അക്ഷരത്തിനു പകരം ന്‍റ എന്നും ന്റെ എന്നതിനു പകരം ന്‍റെ എന്നും പ്രയോഗിക്കല്‍ പാര്‍ലമെന്‍റ്, എന്‍റെ പാര്‍ലമെന്റ്, എന്റെ (ന + ് + റ എന്നതാണു ശരിയായ രീതി. ന്‍ + റ തെറ്റായ പ്രയോഗമാണു്) 6 റ്റ എന്ന അക്ഷരത്തിനു പകരം ററ എന്നു പ്രയോഗിക്കല്‍ മീറററ്, കാററ് മീററ്റ്, കാറ്റ് (റ + ് + റ) 7 ണ്ട എന്ന അക്ഷരത്തിനു പകരം ണ്‍ട എന്നു പ്രയോഗിക്കല്‍ കൊയിലാണ്‍ടി കൊയിലാണ്ടി (ണ + ് + ട) 8 മ്പ എന്ന അക്ഷരത്തിനു പകരം ന്പ എന്നും ന്‍പ എന്നും പ്രയോഗിക്കല്‍ കന്പനി, കന്‍പനി കമ്പനി (മ + ് + പ എന്നതാണു് മ്പ വരുത്താനുള്ള ശരിയായ രീതി)
  • 106.
    106 ടൈപ്പിങ് പിഴവുകള്‍, വികലപ്രയോഗങ്ങള്‍,ശരിയായ രീതി 9 വിസര്‍ഗ്ഗത്തിനു് (ഃ) പകരം ഭിത്തിക (Colon) അഥവാ : പ്രയോഗിക്കല്‍ ദു:ഖം, മന:സുഖം ദുഃഖം, മനഃസുഖം 10 അനുസ്വാരത്തിനു (ം) പകരം ൦, 0, ഠ എന്നിവ പ്രയോഗിക്കല്‍ കേരളഠ, കേരള൦, കേരള0 കേരളം 11 ൃ എന്ന ചിഹ്നത്തിനു പകരം ്യ എന്ന ചിഹ്നവും, തിരിച്ചും പ്രയോഗിക്കല്‍ ക്യഷ്ണന്‍, ക്യത്യം, നിത‌ൃ, മാത‌ൃു കൃഷ്ണന്‍, കൃത്യം, നിത്യ, മാത്യു 12 ര കൂട്ടക്ഷരമായി വരുന്നിടത്തു് ( എന്നു പ്രയോഗിക്കല്‍ (പവര്‍ത്തനം, (കമം പ്രവര്‍ത്തനം, ക്രമം 13 ള്ള (ള +ചന്ദ്രക്കല+ള ) എന്നതിനു പകരം രണ്ടു് ള ചേര്‍ത്തെഴുതല്‍ പിളളവാതം പിള്ളവാതം (ള + ് + ള എന്നതാണു ശരിയായ രീതി)
  • 107.
    107 ടൈപ്പിങ് പിഴവുകള്‍, വികലപ്രയോഗങ്ങള്‍,ശരിയായ രീതി 14 ഞ്ജ എന്ന അക്ഷരത്തിനു പകരം ജ്ഞ എന്ന അക്ഷരവും, തിരിച്ചും ഉപയോഗിക്കല്‍. ആദരാജ്ഞലി, ശാസ്ത്രഞ്ജന്‍ ആദരാഞ്ജലി (ഞ + ് + ജ), ശാസ്ത്രജ്ഞന്‍ (ജ + ് + ഞ) 15 പ്രവൃത്തി എന്നതിനു പകരം പ്രവര്‍ത്തി എന്നു പ്രയോഗിക്കല്‍ പ്രവര്‍ത്തി പ്രവൃത്തി 16 സാഹചര്യം എന്നു വേണ്ടിടത്തു് സാഹജര്യം എന്നു പ്രയോഗിക്കല്‍ സാഹജര്യം സാഹചര്യം 17 കത്തയക്കുന്ന ആള്‍ എന്ന അര്‍ത്ഥത്തില്‍ പ്രേക്ഷകന്‍, പ്രേഷിതന്‍, പ്രേക്ഷിതന്‍ എന്നെല്ലാം പ്രയോഗിക്കല്‍ ‍ പ്രേക്ഷകന്‍, പ്രേഷിതന്‍, പ്രേക്ഷിതന്‍ പ്രേഷകന്‍
  • 108.
    108 സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും ●കഴിഞ്ഞ കുറച്ചുകാലമായി സര്‍ക്കാര്‍ പുറത്തിറക്കിയ ചില ഉത്തരവുകളും സര്‍ക്കുലറുകളും ഇനി നമുക്കു ചര്‍ച്ച ചെയ്യാം: ● വിവരസാങ്കേതികവിദ്യാ (ബി) വകുപ്പിന്റെ 21/08/2008 തീയ്യതിയിലെ സ.ഉ. (എം.എസ്.)31/08/വി.സ.വ നമ്പ്ര് ഉത്തരവു് – എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മലയാളം കമ്പ്യൂട്ടിങ് ലഭ്യമാക്കുന്നതിനായി യൂണിക്കോഡ് അധിഷ്ഠിത മലയാളം അക്ഷരങ്ങള്‍ ഉപയോഗിക്കേണ്ടതാണെന്നു്. കണ്ണി‍: malunicode.pdf ● ധനകാര്യ (വിവരസാങ്കേതികവിദ്യ – സോഫ്റ്റ്‌വെയര്‍) വകുപ്പിന്റെ 24/09/2010 തീയ്യതിയിലെ 86/2020/ഫിന്‍ നമ്പ്ര് സര്‍ക്കുലര്‍ – എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ സാദ്ധ്യമായേടത്തോളം ലിനക്സോ മറ്റു് ഓപ്പണ്‍സോഴ്സ് സോഫ്റ്റ്‌വെയറോ ഉപയോഗിക്കണം എന്നും, പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍, അനധികൃത സോഫ്റ്റ്‌വെയര്‍ എന്നിവ ഉപയോഗിക്കരുതെന്നും മറ്റും. കണ്ണി‍: cir1-86-10-fin.pdf
  • 109.
    109 സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും ●ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പിന്റെ 18/09/2014 തീയ്യതിയിലെ 5848/ഔ.ഭാ.3/14/ഉഭപവ. നമ്പ്ര് സര്‍ക്കുലര്‍ – മലയാളത്തില്‍ കത്തുകള്‍ തയ്യാറാക്കുമ്പോള്‍ “From” എന്നര്‍ത്ഥത്തില്‍ “പ്രേഷകന്‍” എന്നേ ഉപയോഗിക്കാവൂ എന്ന സര്‍ക്കുലര്‍. കണ്ണി‍: circ241114.pdf ● വിവരസാങ്കേതികവിദ്യ (ഐ. ടി. സെല്‍) വകുപ്പിന്റെ 21/07/2016 തീയ്യതിയിലെ ഐ.ടി. സെല്‍- 2701/2015/ഐ.ടി.ഡി നമ്പ്ര് സര്‍ക്കുലര്‍ – എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗത്തിന്റെ സാദ്ധ്യതകള്‍ നിര്‍ബ്ബന്ധമായും ഉപയോഗപ്പെടുത്തേണ്ടതാണെന്നും, സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും, പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കരുതെന്നും. കണ്ണി‍: fsw_order.pdf ● ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഭരണഭാഷ) വകുപ്പിന്റെ 29/07/2016 തീയ്യതിയിലെ 3641/ഔ.ഭാ3/2016/ ഉഭപവ. നമ്പ്ര് സര്‍ക്കുലര്‍ – സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഭരണമാദ്ധ്യമം മാതൃഭാഷയിലാണെന്നു് കര്‍ശനമായും ഉറപ്പു വരുത്താനും, അടിയന്തിരമായി നടപ്പില്‍ വരുത്താനും. കണ്ണി‍: p-and-admin-reforms-dept-official-language-malayalam-reg-no-3641-ol3-2016-pard.pdf
  • 110.
    110 ഒരു ഉദ്ധരണി (Aquote) “നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ ലോകത്തു് ഉന്നതി നേടണമെങ്കില്‍, ഭാവിയില്‍ വളരണമെന്നു് (അല്ലെങ്കില്‍ പ്രവര്‍ത്തിക്കണമെന്നെങ്കിലും) പ്രത്യാശിക്കുന്ന ഏതൊരു സ്ഥാപനവും, നൂതനോപകരണങ്ങളും, പുത്തൻ സംവിധാനങ്ങളും, കാലികമായ നടപടിക്രമങ്ങളും അവശ്യമായും സ്വാംശീകരിക്കണം.” - പ്ലൂരല്‍സൈറ്റ്. “Any organization with hopes of growing (or even doing business) in the future must adopt new tools, platforms and processes to thrive in the ever-changing world of technology.” - Pluralsight.
  • 111.
    111 കടപ്പാടു് ● ഇന്‍ഡിക്‍ പ്രൊജക്റ്റ്. ●ഇംഗ്ലീഷ് വിക്കിപീഡിയ. ● ഉബുണ്ടു, കാനോനിക്കല്‍ ലിമിറ്റഡ്. ● ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ഇനീഷ്യേറ്റീവ്. ● ഗ്നു പദ്ധതി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍. ● പ്ലൂരല്‍സൈറ്റ്. ● മലയാളം കമ്പ്യൂട്ടിങ് പരിപാടി, കേരള സര്‍ക്കാര്‍. ● മലയാളം വിക്കിപീഡിയ. ● യൂണിക്കോഡ് കണ്‍സോര്‍ഷ്യം. ● രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രാഫി. ● ലിബ്രെഓഫീസ്, ദ ഡോക്യുമെന്റ് ഫൌണ്ടേഷന്‍. ● സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. ● സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് മാന്വല്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജനറല്‍ സര്‍വ്വീസസ്, സ്റ്റേറ്റ് ഓഫ് കാലിഫോര്‍ണിയ.
  • 112.