SlideShare a Scribd company logo
1 of 20
തമാശ  !  അതു തീര്‍ന്നു…  പൊയ്‌ക്കോളൂ .
ഭയങ്കരമായ തമാശയായിരുന്നു .  അതിനാല്‍ എല്ലാവരും ഒരുപാട് ചിരിച്ചു .  തമാശ പറഞ്ഞ എസ് . ഐ ബാബുമോനെ നോക്കി രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ അഭിനന്ദനശരങ്ങള്‍ കുലച്ചു .  നിമിഷങ്ങള്‍ക്കകം ആ പൊലീസ്‌സ്‌റ്റേഷനില്‍ ഉത്സവ പ്രതീതി . മുനീര്‍ മാത്രമാണ് ദുഃഖിതന്‍ .  അത് നിരീക്ഷിച്ച് ബാബുമോന്‍ ചൂടുചായ ഊതിത്തുടങ്ങി .  അപ്പോള്‍ കുറച്ചുകൂടി ഭേദപ്പെട്ട മറ്റൊരു തമാശയും തോന്നി .  അതുപക്ഷേ ,  ഹെഡ്‌കോണ്‍സ്റ്റബിള്‍ നകുലന്‍ തമ്പിയുടെ ചെവിയില്‍ മാത്രമേ പറഞ്ഞുള്ളൂ .  ഒരു മധ്യവയസ്സന്‍കൂടിയായ നകുലന്‍ തമ്പി പൊട്ടിച്ചിരിച്ച് ,  കണ്ണുനീരൊഴുക്കി ,  പുറത്തേക്കോടി .  പിന്നെയും അവിടെ സന്തോഷത്തിന്റെ അലകള്‍ .  പൊതുവേ തമാശകള്‍ പറയുകയും ആസ്വദിക്കുകയും ചെയ്യുന്ന പൊലീസുകാരാല്‍ അനുഗൃഹീതമായിരുന്നു ആ സ്‌റ്റേഷന്‍ .
എസ് . ഐ ബാബുമോനെ കൂടാതെയുള്ളത് സി . ഐ ജംബുലിംഗം .  അദ്ദേഹവും തമാശയില്‍ ആരുടേയും പിറകിലല്ല .  ജംബുലിംഗത്തിന്റെ തമാശയാണ് ബാബുമോന്‍േറതിനെക്കാള്‍ മികച്ചതെന്നും അതല്ല മറിച്ചാണെന്നും പറഞ്ഞ് പലപ്പോഴും കോണ്‍സ്റ്റബിള്‍മാര്‍ ആരോഗ്യകരമായ തര്‍ക്കത്തിലേര്‍പ്പെടാറുണ്ട് .  എന്നാല്‍ ,  പൊട്ടിച്ചിരിയോടെ മാത്രമേ തര്‍ക്കം അവസാനിക്കൂ .  കാരണം ,  ബാബുമോനും ജംബുലിംഗവും മനസ്സു മനസ്സിനെ തൊട്ടറിഞ്ഞ സുഹൃത്തുക്കള്‍കൂടിയാണ് . ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവരും സ്വകാര്യമായി ഒരു വേദന മനസ്സില്‍ സൂക്ഷിച്ചു .  അസിസ്റ്റന്റ്് സി . ഐ പത്മനാഭന്‍ തമാശയില്‍ അത്രപോരാ എന്നതായിരുന്നു .  ജംബുലിംഗവും ബാബുമോനും എത്രമേല്‍ തമാശകള്‍ പറഞ്ഞാലും പത്മനാഭന്‍ അതിന്റെ  ' പൊരുള്‍ ' അേന്വഷിച്ച് ചിന്താധീനനാവുമത്രെ .
പിന്നീടുമാത്രമേ സാവധാനം ചിരിച്ചുതുടങ്ങൂ .  ഉദാത്തമായ എല്ലാ ഹാസ്യത്തിനു പിന്നിലും വേദനയുണ്ടെന്ന് ബാബുമോന്‍ ഒരിക്കല്‍ പറഞ്ഞതോടെ അതിനും പരിഹാരമായി .  ഇപ്പോള്‍ ആ പൊലീസ്‌സ്‌റ്റേഷനില്‍ ഒരു പ്രശ്‌നവുമില്ല .  ആരിലും സങ്കടത്തിന്റെയോ നിരാശയുടെയോ കണികപോലുമില്ല .  പൂര്‍ണമായും അനുഗൃഹീതം .   ഇന്നത്തെ ദിവസം ബാബുമോനും മറ്റു പൊലീസുകാരും മാത്രമേയുള്ളൂ സ്‌റ്റേഷനില്‍ ഡ്യൂട്ടി ചെയ്യാന്‍ .  സി . ഐ ജംബുലിംഗം രാവിലെ വന്നിരുന്നു .  രജിസ്റ്ററില്‍ ഒപ്പുവെച്ച് തമാശ പറഞ്ഞു തുടങ്ങിയതുമാണ് .  അപ്പോള്‍ ഫോണ്‍ വന്നു .  എവിടെയോ ഒരു പെണ്‍വാണിഭസംഘം .  അവരെ പിടികൂടാന്‍ ലിംഗം എഴുന്നേറ്റ് തൊപ്പി ധരിച്ച് തിരക്കിട്ടു പുറപ്പെടുകയായിരുന്നു .  മറ്റു പലതിനോടും ഉദാസീനനാണെങ്കിലും സ്ത്രീകളുടെ അഭിമാനത്തിനു തടസ്സമുണ്ടാകുന്ന പ്രവൃത്തി നാട്ടിലെവിടെയുണ്ടായാലും ഇടപെടുകയെന്നത് ലിംഗത്തിന്റെ രീതിയാണ് .  ഇക്കാര്യം നാട്ടില്‍ പ്രശസ്തവുമാണ് .
കിടപ്പറയില്‍ തന്റെ ഭാര്യയെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഏറ്റവും പുതിയ ഒരു തമാശ സഹപ്രവര്‍ത്തകരോട് പങ്കുവെക്കുമ്പോഴായിരുന്നു ബാബുമോനെ തേടി ഡി . ജി . പിയുടെ നേരിട്ടുള്ള കോള്‍ :  കുപ്രസിദ്ധ തീവ്രവാദി നൂലന്റവിട മജീദ് കസബ സ്‌റ്റേഷന്‍ പരിധിയിലുണ്ടെന്ന് വിവരം ലഭിച്ചിരിക്കുന്നു .  ഉടനെ വേണ്ടതു ചെയ്യുക . അങ്ങനെയാണ് ബാബുമോനും പൊലീസുകാരും ജീപ്പെടുത്തു പുറപ്പെട്ടതും മുനീര്‍ ഇവിടെ എത്തപ്പെട്ടതും . '' ഞാന്‍ നൂലന്റവിട മജീദല്ല .'' തുടക്കം മുതല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യം മുനീര്‍ പിന്നെയും പറഞ്ഞു . '' പിന്നെ ,  നീ ആരാ ?''  ബാബുമോന്‍ സൗമ്യമായി ചോദിച്ചു .
'' ഞാന്‍ മുനീറാണ് .  തൈവെച്ച കണ്ടിയില്‍ അബ്ദുള്ളയുടെ മോന്‍ .  ബാപ്പ ഐ . സി . യുവിലാണ് .  ഇനി ഏറിയാല്‍ അര മണിക്കൂര്‍ കൂടിയേ ജീവിക്കൂന്ന് ഡോക്ടര്‍ എന്നെ മാത്രം വിളിച്ചു പറഞ്ഞിട്ടുണ്ട് .  സര്‍ ,  വിട്ടയക്കണം .  ഹോസ്‌പിറ്റലില്‍ ഉമ്മ തനിച്ചാണ് .  ഉമ്മയും അസുഖക്കാരിയാണ് .  ഇനിയും താമസിച്ചാല്‍  -'' മുന്നില്‍ ലഭിച്ച ഭക്ഷണപ്പാത്രം തിരിച്ചെടുക്കുമോയെന്ന ഭീതിയില്‍ ധിറുതിയില്‍ വാരിത്തിന്നുന്ന തെരുവുബാലന്റെ വിശപ്പുപോലെ തോന്നിച്ചു വാക്കുകള്‍ .  സംസാരത്തിനിടെ  ' ഉമ്മ '  എന്ന വാക്കു കേട്ട് കോണ്‍സ്റ്റബിള്‍ മധു മുന്നോട്ടു വന്ന് മുനീറിന്റെ കരംഗ്രഹിച്ച്  '' ഉമ്മ ,  ഉമ്മ ''  എന്നുറക്കെ പറഞ്ഞ് ചുംബിച്ചു .  എന്തുകൊണ്ടോ പ്രതീക്ഷിച്ച സ്വീകാര്യത ആ തമാശക്ക് ലഭിച്ചില്ല .  എന്നാല്‍ ,  അസിസ്റ്റന്റ് സി . ഐ പത്മനാഭന്‍ മാത്രം തമാശയുടെ  ' പൊരുള്‍ '  മനസ്സിലാക്കി വല്ലാതങ്ങ് പൊട്ടിച്ചിരിച്ചു .  നന്ദിയോടെ മധു പത്മനാഭനെ നോക്കി .
ബാബുമോന്‍ ഗാഢമായ ഒരാലോചനക്കായി ചൂണ്ടുവിരല്‍ ചെന്നിയില്‍ തൊട്ട് : '' നീ മജീദല്ല ,  മുനീറാണെന്ന് തെളിയിക്കാന്‍ തീര്‍ച്ചയായും നിനക്കവസരമുണ്ട് .  നീ വിചാരിക്കുംപോലെ നമ്മുടെ നീതിനിര്‍വഹണവ്യവസ്ഥ അത്ര ക്രൂരമൊന്നുമല്ല .  ഇതിനെക്കുറിച്ച് നിനക്കെന്തു പറയാനുണ്ട് ?'' '' സര്‍ ,  എന്നെ വിട്ടയക്കണം .  എനിക്കുടനെ ഹോസ്‌പിറ്റലെത്തണം .'' മുനീര്‍ ബാബുമോന്റെ കണ്ണുകളില്‍ നോക്കി പറഞ്ഞു .  അപ്പോള്‍ ബാബുമോന്‍ കണ്ണുകള്‍ ഒരു തമാശച്ചിരിയോടെ ഇറുക്കിയടച്ചിട്ട് ; '' ഇതു പറയ് ,  നമ്മുടെ നീതിനിര്‍വഹണ വ്യവസ്ഥയെപറ്റിയാണ് നിന്നില്‍നിന്ന് എനിക്കറിയേണ്ടത് .  എന്‍േറത് ഇങ്ങനെയൊരു രീതിയാണ് .  ഞാന്‍തന്നെ വളര്‍ത്തിയെടുത്തതാണേ .  അതായത് ,  എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കും .  അതാണല്ലോ ജനാധിപത്യവും .  ഇതിനെക്കുറിച്ചൊക്കെ നീയെന്തു പറയുന്നു ? ''
'' സര്‍ ,  ഞാനെന്തു പറയാനാണ് ?  എനിക്കുടനെ ബാപ്പയെ കാണണം .  മറ്റൊന്നുമെനിക്കു പറയാനില്ല .  എന്നെ കണ്ടുകൊണ്ടേ എന്റെ ബാപ്പ മരിക്കാവൂ .  സര്‍ ,  ഞാന്‍ പൊയ്‌ക്കോട്ടെ .  നിങ്ങളുദ്ദേശിക്കുന്നയാള്‍ ഞാനല്ലെന്നു പറഞ്ഞല്ലോ -'' അപ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ നകുലന്‍ തമ്പി ഇടപെട്ടു . '' നമ്മുടെ ആഭ്യന്തരമന്ത്രിയും നീയും തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടോ ?'' മുനീര്‍ ഇല്ലായെന്നു തലയാട്ടി . '' പിന്നെന്താ നീയിങ്ങനെ ?  ആഭ്യന്തരമന്ത്രി പറഞ്ഞത് നമ്മളെല്ലാം പത്രത്തില്‍ വായിച്ചതല്ലേ ?  അതായത് ,  പൊലീസ്‌സ്‌റ്റേഷനൊന്നും ഇപ്പോ പഴയതുപോലല്ല .  വളരെ സ്‌നേഹത്തോടുകൂടിയാണ് പൊലീസുകാര്‍ കുറ്റവാളികളോടു പെരുമാറുന്നത് എന്നൊക്കെ ?  നിന്നോട് ഇത്രയും നേരമായിട്ടും സ്‌നേഹത്തോടു കൂടിയല്ലാതെ ഒരു വാക്ക് ഞങ്ങളാരെങ്കിലും സംസാരിച്ചോ ?  എന്നിട്ടും നീയ്യെന്താ ഇങ്ങനെ തര്‍ക്കുത്തരവുമായിട്ട് ?  അത് നിനക്ക് ആഭ്യന്തരമന്ത്രിയോട് എന്തോ ദേഷ്യം ഉള്ളതുകൊണ്ടല്ലേ ?  പറയ് എന്താ നിങ്ങള് തമ്മില്‍ ?''
ഒരു പൂക്കുറ്റി ബാണംപോലെ ആകര്‍ഷകമായി മാറി അത് .  എല്ലാവരും നകുലന്‍ തമ്പിക്ക് ഹസ്തദാനം നടത്തി .  ചിരി തുടര്‍ന്നുകൊണ്ടുതന്നെ ,  അനുബന്ധമായിത്തോന്നിയ മറ്റൊരു തമാശ ബാബുമോന്‍ നകുലന്‍ തമ്പിയുടെ ചെവിയില്‍ പറഞ്ഞു .  കേട്ടതും വായ്‌പൊത്തിചിരിച്ച് ,  കണ്ണുനീരൊഴുക്കി ,  നകുലന്‍ തമ്പി പുറത്തേക്ക്  - '' വലിയൊരു പോയിന്റാണ് നകുലന്‍ തമ്പി ദാ ഇപ്പോ പറഞ്ഞിട്ടു പോയത്  '' ബാബുമോന്‍ എല്ലാവരോടുമായി തുടര്‍ന്നു : '' നീതിനിര്‍വഹണം എങ്ങനെയാകണമെന്നതിനെകുറിച്ച് പണ്ടുമുതലേ ഇവിടെ തര്‍ക്കങ്ങളുണ്ട് .  സൗഹാര്‍ദമായി ,  ദാ ...  ഇങ്ങനെ ലാഘവത്തോടെ അതു നടപ്പാക്കുന്നതാണ് നല്ല രീതി .  അല്ലാതെ ,  മീശപിരിച്ച് ,  മൂന്നാംമുറയൊക്കെ നടത്തി ...  ഛേ !  നീതിനിര്‍വാഹകരൊക്കെ പരിഷ്‌കാരത്തോടെ ചിന്തിക്കേണ്ടവരല്ലേ മജീദ് ?'' '' ഞാന്‍ മുനീറാണ് സര്‍ .  ഞാന്‍ മുനീറാണ് .'' അടഞ്ഞ ശബ്ദത്തില്‍ ആവര്‍ത്തിക്കുന്ന യുവാവിന്റെ ചുമലില്‍ സ്‌പര്‍ശിച്ച് ബാബുമോന്‍ :'
' അത് തെളിയിക്കാന്‍ തീര്‍ച്ചയായും നിനക്ക് സമയം ലഭിക്കും .  അതാണ് തുടക്കത്തില്‍ ഞാന്‍ പറഞ്ഞതും .  എന്നെക്കുറിച്ച് നീ ഒരുപാടു കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് .  മറ്റുള്ളവരില്‍നിന്ന് വിഭിന്നനാണ് ഞാനെന്ന് ഇതിനകം നിനക്കും ബോധ്യപ്പെട്ടിരിക്കും .  അതിലൊന്ന് ഇപ്പോള്‍ പറയാമോ ?'‘ മുനീര്‍ എന്തെന്നു വ്യക്തമാകാതെ തലയുയര്‍ത്തി .  ബാബുമോന്‍ ജിജ്ഞാസയോടെ ശബ്ദം താഴ്ത്തി : '' ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മറ്റുള്ളവരില്‍ നിന്ന് ഞാന്‍ എങ്ങനെയൊക്കെ വ്യത്യസ്തനാകുന്നു എന്നതിനെക്കുറിച്ച് .'' അല്‍പനേരം കാത്തിട്ടും മറുപടി ലഭിക്കാതായപ്പോള്‍  '' പിന്നീട് പറഞ്ഞാല്‍ മതി ''  എന്നും ബാബുമോന്‍ പറഞ്ഞു .  എന്നിട്ട് അയാള്‍ തുടര്‍ന്നു :
'' ഇപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത് എന്താണെന്നുവെച്ചാല്‍ ,  ഞാന്‍ തികച്ചും നൂതനമായി ചിന്തിക്കുന്ന ഒരാളാണ് എന്നതിനെ കുറിച്ചാണ് .  വട്ടംകണ്ടിച്ചോനൊക്കെ തീവ്രവാദി ,  പള്ളിക്കു കല്ലെറിഞ്ഞോനൊക്കെ വി . എച്ച് . പി എന്നൊന്നും എനിക്കില്ല .  പറഞ്ഞില്ലേ ,  ഞാന്‍ ആളൊന്നുവേറെയാണ് .  നൂലന്റവിട മജീദാണെന്ന് സംശയിച്ച് ഞാന്‍ നിന്നെ പിടികൂടി .  ഇനിയൊന്നു ചോദ്യംചെയ്യുകേംവേണം .  അതിനോട് സഹകരിച്ച് ,  നിനക്ക് പറയാനുള്ളതെല്ലാം പറഞ്ഞോളൂ .'' പറഞ്ഞുതീര്‍ത്ത് തന്റെ സംസാരത്തില്‍ സംതൃപ്തി തോന്നിയ ബാബുമോന്‍ പോക്കറ്റില്‍നിന്ന് ഒരു കൊച്ചുകണ്ണാടിയെടുത്ത് മുഖംനോക്കുകയും ചെയ്തു .  വീണ്ടും മുനീറിലേക്ക് ശ്രദ്ധതിരിച്ചു :
'' പറഞ്ഞോളൂ  -  എത്ര സമയം വേണമെങ്കിലും തരാം  -'' അപ്പോള്‍ മുനീറിന്റെ ചുണ്ടുകള്‍ ഇളകി : '' ഏറെയൊന്നും സമയം വേണ്ട സര്‍ .  എന്റെ ബാപ്പ മരിച്ചുകിട്ടുംവരെയുള്ള സമയം മതി .  ആ സമയം എനിക്കു നഷ്ടപ്പെട്ടാല്‍ പിന്നെന്തിനാണു സര്‍ എനിക്കു സമയം .  അങ്ങനെ കിട്ടുന്ന സമയംകൊണ്ട് ഒരു മകനെന്ന നിലയില്‍ ഞാനെന്തു നിര്‍വഹിക്കാനാണ് ?'' ബാബുമോന്‍ സൗഹാര്‍ദപൂര്‍വം പുഞ്ചിരിച്ചു .  അന്നേരം എന്തുകൊണ്ടോ ,  നേര്‍ത്ത പ്രതീക്ഷ മുനീറിന് തോന്നി .  അതിന്റെ ബലത്തില്‍ അവന്‍ പറഞ്ഞു : '' ബാപ്പയുടെ മരണം കഴിഞ്ഞാല്‍ ഉടനെ ഞാന്‍ ഇങ്ങോട്ട് തിരിച്ചു വരാം .  പിന്നെ ...  പിന്നെ എന്തു വേണമെങ്കിലും ആകാം .  നിങ്ങള്‍ പറയുന്ന നൂലന്റവിട മജീദ് ഞാനാണെന്ന് സമ്മതിച്ചുതരാം .  ഇപ്പോള്‍ ഞാന്‍  -‘’
വീണ്ടും ബാബുമോന്‍ ചൂണ്ടുവിരല്‍ ചെന്നിയില്‍ തൊട്ടിട്ട് ,  സഗൗരവം : '' അതാണ് നിയമത്തെക്കുറിച്ചുള്ള നിന്റെ അജ്ഞത .  ചോദ്യം ചെയ്യാന്‍ നിന്നെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്ത വയര്‍ലെസ് സന്ദേശം സംസ്ഥാനത്തെ എല്ലാ പൊലീസ്‌സ്‌റ്റേഷനിലും എത്തിക്കഴിഞ്ഞു .  ചോദ്യംചെയ്യല്‍ പൂര്‍ണമാകുംമുമ്പ് നിന്നെ വിട്ടയച്ചാല്‍ ,  അതുവഴി നീ കടന്നുകളഞ്ഞാല്‍ പിന്നെ മുഖം രക്ഷിക്കാന്‍ എനിക്കൊരു വഴിയേയുള്ളൂ - നൂലന്റവിട മജീദ് ഞാന്‍ തന്നെയാണെന്നു വിളിച്ചു പറയുക -'‘ നിലക്കാത്ത കരഘോഷം .  ബാബുമോന് തികഞ്ഞ ആത്മവിശ്വാസം തോന്നി .  ഇത്രയും മൗലികമായ ഒരു തമാശ തന്നിലുദിപ്പിച്ച പ്രപഞ്ച ചൈതന്യത്തെ മനസാ വണങ്ങി . അപ്പോള്‍ അസിസ്റ്റന്റ് സി . ഐ പത്മനാഭന്‍ മെല്ലെ ഓര്‍ത്തെടുത്തു ഒരു കഥ : '' മുമ്പ് ഞാന്‍ വടക്കന്‍ മലബാറിലെ ഒരു സ്‌റ്റേഷനില് ജോലി നോക്കീര്ന്ന കാലം .  അവിടെയൊരു ക്ഷേത്രത്തീന്ന് വിഗ്രഹം മോഷണം പോയി .  പ്രതിയെ തൊണ്ടിസഹിതം ഞങ്ങള്‍ പൊക്കുകേം ചെയ്തു .  കുറ്റം സമ്മതിച്ചപ്പോഴല്ലേ എല്ലാവരും കുഴങ്ങിയത് .  കാരണം അവന്റെ പേര് കൃഷ്ണന്‍ന്ന് !''
മധു ചിരിച്ചുതുടങ്ങുന്നത് കണ്ടുകൊണ്ട് പത്മനാഭന്‍ : '' മുമ്പിലിരിക്ക്ണ വിഗ്രഹം ശ്രീകൃഷ്ണന്‍േറത് .  ഇവന്റെ പേര് കൃഷ്ണന്‍ .  കൃഷ്ണന്‍ കൃഷ്ണനെ മോട്ടിച്ചൂന്ന് എങ്ങനെ ചാര്‍ജ്ഷീറ്റെഴുതും ?  ആരെങ്കിലും വിശ്വസിക്ക്വോ ?  ഒരാള്‍ അവനവനെ എങ്ങന്യാ മോട്ടിക്ക്യാ ?  അപ്പോ എനിക്ക് ഒരു ബുദ്ധി തോന്നി .  ചാര്‍ജ്ഷീറ്റെഴുതിയത് ഇങ്ങനെ  -  കൃഷ്ണന്‍ ഗോവിന്ദനെ മോട്ടിച്ചു .  ശ്രീകൃഷ്ണന്റെ പര്യായമാണല്ലോ ഗോവിന്ദന്‍ .  എങ്ങനെണ്ട് ?  അതോണ്ട് വേണ്ടിവന്നാല്‍ ഒരാള്‍ക്ക് മറ്റൊരാളായി മാറാനൊക്കെ വഴീണ്ട്ന്ന് !”  എല്ലാവരും ചിരിച്ചു .  ഏറെ ചിരിച്ചത് മധു .  മധുവിന് പത്മനാഭനോട് മുജ്ജന്മങ്ങളിലെങ്ങോ ബാക്കിവെച്ച ഒരു കടംപോലെ എന്തോ ഒന്ന് ഉള്ളില്‍ വിങ്ങുന്നുണ്ടായിരുന്നു .  ചിരിച്ചതോടെ ഒരാശ്വാസം .
മുനീര്‍ നിശ്ശബ്ദം വിളിച്ചു : അതിന്‍മേല്‍ നീ ,  ഉദാരനാകുമോ ?  നിനക്കെന്നോട് ഇഷ്ടമുണ്ടായിരുന്നെന്ന് എത്രമേല്‍ തീവ്രമായി ഞാന്‍ വിശ്വസിച്ചു !  സത്യത്തില്‍ നിനക്കെന്നോട് ദേഷ്യമായിരുന്നുവോ ?  എങ്കിലും എല്ലാമൊന്നുമറന്ന് അല്‍പസമയം കൂടിയെനിക്ക് തന്നുകൂടേ ?  ന്റെ ബാപ്പയുടെയടുത്തെത്താനുള്ളത്രയും സമയം ? തുടര്‍ന്ന് ,  അപ്പോള്‍ കൈയെത്തിപ്പിടിച്ച ഒരു ഊര്‍ജവുമായി മുനീര്‍ പുറത്തേക്കോടാന്‍ ശ്രമിച്ചു .  അടുത്തനിമിഷം ബലിഷ്ഠരായ പാറാവുകാര്‍ അവനെ കീഴ്‌പ്പെടുത്തുകയും . ഒരു ചരിഞ്ഞ ചിരിയോടെ ബാബുമോന്‍ മുനീറിനരികിലേക്ക് ചെന്നു . ഇപ്പോള്‍  -  ഉഷ്ണകാലപ്പുലര്‍ച്ചയിലെന്നോ വിരിഞ്ഞ് പൊള്ളി വിയര്‍ത്തു നിന്ന ഒരു വയല്‍പ്പൂവിനെപോലെ അവന്‍ . '' ബാപ്പാനെ കാണണം ...  ബാപ്പാനെ കാണണം ...'' മുനീര്‍ പറഞ്ഞുകൊണ്ടിരുന്നു .  വര്‍ഷങ്ങള്‍ മുമ്പു തന്നെ ഒന്നാം ക്ലാസില്‍ ചേര്‍ത്ത് ബാപ്പ പിന്തിരിഞ്ഞപ്പോള്‍ അവിടത്തെ ടീച്ചറോടും അവനിങ്ങനെ പറഞ്ഞിരുന്നു . '' വരൂ .'' ബാബുമോന്‍ വിളിച്ചു .
സമയം കടന്നുപോകുന്നു ! മുനീറിന് ഭയം തോന്നി .  ഇപ്പോള്‍ എല്ലാം എന്തായിക്കാണും ? മോന്തായത്തില്‍നിന്ന് വീണ് മേശവിളുമ്പില്‍ പിടഞ്ഞ ഒരു ഗൗളിവാലിനെ നോക്കി അവന്‍ കണ്ണു തുറുപ്പിച്ചു .  പിന്നെ വാച്ചില്‍ നോക്കി .  ഏത് ഹൃദയഘടികാരത്തിലൂടെ വേച്ചു നീങ്ങുന്നു ഈ ആരക്കാല്‍ ?  ആര് ,  എവിടെ മറഞ്ഞുനിന്ന് പരിവര്‍ത്തനംചെയ്യുന്നു ,  തന്റെ ചങ്കിലേക്ക് ഈ സ്‌പന്ദനം ... സമയം ...  അതൊന്നു മാത്രം . പടച്ചോനേ !
അപ്പോള്‍ വന്ന ഒരു വയര്‍ലെസ് സന്ദേശം ശ്രദ്ധിച്ച് ബാബുമോന്‍ ടി . വി ഓണ്‍ ചെയ്തു .  ന്യൂസ് ഫ്‌ളാഷുകള്‍ തുടരെ മിന്നുന്നതിനൊപ്പം സ്‌ക്രീനില്‍ തെളിഞ്ഞു ,  ഏതാനും പൊലീസുകാര്‍ക്കു നടുവില്‍ കൈകളില്‍ വിലങ്ങണിഞ്ഞ് നില്‍ക്കുന്ന നൂലന്റവിട മജീദ് ... പിടിയിലായിട്ടും മജീദിന്റെ മുഖത്ത് തെളിഞ്ഞ ചിരിയുണ്ട് . '' ചിരിക്കാതെ പിന്നെ ?'‘  എവിടെനിന്നോ കളഞ്ഞുകിട്ടിയ ഒരു തുള്ളി സങ്കടം ,  പൊട്ടാതെ ജാറില്‍ സൂക്ഷിക്കുംപോലെ മുനീറിനെ ലോക്കപ്പില്‍ നിക്ഷേപിച്ച് തിരിഞ്ഞിട്ട് ബാബുമോന്‍ . '' നമ്മള്‍ നമ്മുടെ കടമകള്‍ ആത്മാര്‍ഥമായി നിര്‍വഹിക്കുന്നു .  അത്രമാത്രം .  നിന്നോടെനിക്ക് മറ്റെന്തു വിരോധം ?'' ആദ്യം വിരലുകള്‍ ,  പിന്നെ മുഴുവന്‍ കൈ ,  പിന്നെ കാലുകള്‍ ,  പിന്നെ ശരീരം എന്നിങ്ങനെ ക്രമത്തില്‍ അവയവഛേദം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രൂപമായി തന്റെ സമയം പൂര്‍ണമായും ഇല്ലാതാകുന്നത് ഇരുട്ടിന്റെ തിരശ്ശീലയില്‍ മുനീര്‍ കണ്ടുകൊണ്ടിരുന്നു .
കോണ്‍സ്റ്റബിള്‍മാരിലാരോ പറഞ്ഞു .  ഒരു കൂട്ടച്ചിരിയിലേക്കുള്ള ചൂണ്ടുപലകയായി മാറി അത് .  ഒന്നിനുപിറകെ ഒന്നായി പൊലീസുകാര്‍ ദേഹമുലച്ച് ആര്‍ത്തുചിരിക്കാന്‍ തുടങ്ങി .  പല ഈണത്തില്‍ ,  പല താളത്തില്‍ ,  സ്വരസ്ഥാനങ്ങളുടെ പല വരികള്‍ തഴുകി ,  ചിരികള്‍ സ്‌റ്റേഷന്‍മുറിയാകെ പരക്കം പാഞ്ഞു .  മോന്തായത്തില്‍ മുട്ടി ചിലത് .  അവ പ്രതിധ്വനികള്‍ സൃഷ്ടിച്ചു .  കഥയറിയാതെ തോക്കുകള്‍ വഹിക്കുന്ന പാറാവുകാരിലേക്കും കാല്‍നടയാത്രക്കാരിലേക്കും ചിലവ ജാലകമാര്‍ഗേ പറന്നു .
അപ്പോള്‍ ബാബുമോന്റെ മൊബൈല്‍ കൂക്കിവിളിച്ചു .  ഘോഷങ്ങള്‍ക്കു നടുവില്‍ ഫോണ്‍ ചെവിയില്‍ ചേര്‍ത്ത് സംസാരിച്ചുതുടങ്ങിയ അയാള്‍ പൊടുന്നനേ തലവെട്ടിത്തിരിച്ച് മുനീറിനെ നോക്കിപ്പറഞ്ഞു : '' നിനക്കാണ് .'' ലോക്കപ്പ്മുറിയിലെ പാതിയിരുട്ടില്‍നിന്ന് കൈ നീട്ടി മുനീര്‍ ഫോണ്‍ വാങ്ങി .  മിനിറ്റുകള്‍ക്കകം അവനത് തിരികെയേല്‍പിച്ചു . നിശ്ശബ്ദം ഇഴഞ്ഞ കുറെ നിമിഷങ്ങള്‍ .  അതുവരെയും ആ സ്‌റ്റേഷനില്‍ ആരും തമാശ പറഞ്ഞില്ല .  ഒടുവില്‍ ,  മറ്റാരോടോ എന്നപോലെ ബാബുമോന്‍ പറഞ്ഞു : '' പൊയ്‌ക്കോളൂ .  ആളുമാറിയതുകൊണ്ടുണ്ടായ ആശയക്കുഴപ്പമാണ് .  അതു തീര്‍ന്നു .  പൊയ്‌ക്കോളൂ .''
THANKS TO UNKNOWN AUTHOR

More Related Content

More from nprasannammalayalam

धनी भिखारी Wealthy beggar PPT PDF.pdf
धनी भिखारी  Wealthy beggar PPT PDF.pdfधनी भिखारी  Wealthy beggar PPT PDF.pdf
धनी भिखारी Wealthy beggar PPT PDF.pdfnprasannammalayalam
 
பணக்கார பிச்சைக்காரன் PPT PDF.pdf
பணக்கார பிச்சைக்காரன் PPT PDF.pdfபணக்கார பிச்சைக்காரன் PPT PDF.pdf
பணக்கார பிச்சைக்காரன் PPT PDF.pdfnprasannammalayalam
 
தி ரெட்டியார்ஸ் மெயில் July 23 Sep23 The Reddiar Mail - Inner - FINAL new.pdf
தி ரெட்டியார்ஸ் மெயில் July 23 Sep23 The Reddiar Mail - Inner - FINAL new.pdfதி ரெட்டியார்ஸ் மெயில் July 23 Sep23 The Reddiar Mail - Inner - FINAL new.pdf
தி ரெட்டியார்ஸ் மெயில் July 23 Sep23 The Reddiar Mail - Inner - FINAL new.pdfnprasannammalayalam
 
The Reddiars Mail June 2020 to August 2020
The Reddiars Mail June 2020 to August 2020The Reddiars Mail June 2020 to August 2020
The Reddiars Mail June 2020 to August 2020nprasannammalayalam
 
Life lessons for an awesome retirement
Life lessons for an awesome retirementLife lessons for an awesome retirement
Life lessons for an awesome retirementnprasannammalayalam
 
Todays message collection english part 4
Todays message collection english  part 4Todays message collection english  part 4
Todays message collection english part 4nprasannammalayalam
 
Todays message collection english part 3
Todays message collection english  part 3Todays message collection english  part 3
Todays message collection english part 3nprasannammalayalam
 
Todays message collection english part 2
Todays message collection english  part 2Todays message collection english  part 2
Todays message collection english part 2nprasannammalayalam
 
Todays message collection english part 1
Todays message collection english  part 1Todays message collection english  part 1
Todays message collection english part 1nprasannammalayalam
 
The reddiars mail oct - dec -2019__
The reddiars mail  oct - dec -2019__The reddiars mail  oct - dec -2019__
The reddiars mail oct - dec -2019__nprasannammalayalam
 
Secrets of old age ppt pdf kannada
Secrets of old age ppt pdf kannadaSecrets of old age ppt pdf kannada
Secrets of old age ppt pdf kannadanprasannammalayalam
 

More from nprasannammalayalam (20)

धनी भिखारी Wealthy beggar PPT PDF.pdf
धनी भिखारी  Wealthy beggar PPT PDF.pdfधनी भिखारी  Wealthy beggar PPT PDF.pdf
धनी भिखारी Wealthy beggar PPT PDF.pdf
 
பணக்கார பிச்சைக்காரன் PPT PDF.pdf
பணக்கார பிச்சைக்காரன் PPT PDF.pdfபணக்கார பிச்சைக்காரன் PPT PDF.pdf
பணக்கார பிச்சைக்காரன் PPT PDF.pdf
 
தி ரெட்டியார்ஸ் மெயில் July 23 Sep23 The Reddiar Mail - Inner - FINAL new.pdf
தி ரெட்டியார்ஸ் மெயில் July 23 Sep23 The Reddiar Mail - Inner - FINAL new.pdfதி ரெட்டியார்ஸ் மெயில் July 23 Sep23 The Reddiar Mail - Inner - FINAL new.pdf
தி ரெட்டியார்ஸ் மெயில் July 23 Sep23 The Reddiar Mail - Inner - FINAL new.pdf
 
Reddiarmail jan mar 2021
Reddiarmail jan mar 2021Reddiarmail jan mar 2021
Reddiarmail jan mar 2021
 
Wealthy beggar
Wealthy beggarWealthy beggar
Wealthy beggar
 
The Reddiars Mail June 2020 to August 2020
The Reddiars Mail June 2020 to August 2020The Reddiars Mail June 2020 to August 2020
The Reddiars Mail June 2020 to August 2020
 
Life lessons for an awesome retirement
Life lessons for an awesome retirementLife lessons for an awesome retirement
Life lessons for an awesome retirement
 
Lessons in life
Lessons in lifeLessons in life
Lessons in life
 
Todays message collection english part 4
Todays message collection english  part 4Todays message collection english  part 4
Todays message collection english part 4
 
Todays message collection english part 3
Todays message collection english  part 3Todays message collection english  part 3
Todays message collection english part 3
 
Todays message collection english part 2
Todays message collection english  part 2Todays message collection english  part 2
Todays message collection english part 2
 
Todays message collection english part 1
Todays message collection english  part 1Todays message collection english  part 1
Todays message collection english part 1
 
The reddiars mail oct - dec -2019__
The reddiars mail  oct - dec -2019__The reddiars mail  oct - dec -2019__
The reddiars mail oct - dec -2019__
 
Secrets of old age ppt pdf kannada
Secrets of old age ppt pdf kannadaSecrets of old age ppt pdf kannada
Secrets of old age ppt pdf kannada
 
Secrets of old age kannada
Secrets of old age kannadaSecrets of old age kannada
Secrets of old age kannada
 
Kannada
KannadaKannada
Kannada
 
Dog as teacher kannada
Dog as teacher kannadaDog as teacher kannada
Dog as teacher kannada
 
Life aftr 60 pps
Life aftr 60 ppsLife aftr 60 pps
Life aftr 60 pps
 
Paradox
ParadoxParadox
Paradox
 
Reddiar mail july 2019
Reddiar mail july 2019 Reddiar mail july 2019
Reddiar mail july 2019
 

Kadha

  • 1. തമാശ ! അതു തീര്‍ന്നു… പൊയ്‌ക്കോളൂ .
  • 2. ഭയങ്കരമായ തമാശയായിരുന്നു . അതിനാല്‍ എല്ലാവരും ഒരുപാട് ചിരിച്ചു . തമാശ പറഞ്ഞ എസ് . ഐ ബാബുമോനെ നോക്കി രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ അഭിനന്ദനശരങ്ങള്‍ കുലച്ചു . നിമിഷങ്ങള്‍ക്കകം ആ പൊലീസ്‌സ്‌റ്റേഷനില്‍ ഉത്സവ പ്രതീതി . മുനീര്‍ മാത്രമാണ് ദുഃഖിതന്‍ . അത് നിരീക്ഷിച്ച് ബാബുമോന്‍ ചൂടുചായ ഊതിത്തുടങ്ങി . അപ്പോള്‍ കുറച്ചുകൂടി ഭേദപ്പെട്ട മറ്റൊരു തമാശയും തോന്നി . അതുപക്ഷേ , ഹെഡ്‌കോണ്‍സ്റ്റബിള്‍ നകുലന്‍ തമ്പിയുടെ ചെവിയില്‍ മാത്രമേ പറഞ്ഞുള്ളൂ . ഒരു മധ്യവയസ്സന്‍കൂടിയായ നകുലന്‍ തമ്പി പൊട്ടിച്ചിരിച്ച് , കണ്ണുനീരൊഴുക്കി , പുറത്തേക്കോടി . പിന്നെയും അവിടെ സന്തോഷത്തിന്റെ അലകള്‍ . പൊതുവേ തമാശകള്‍ പറയുകയും ആസ്വദിക്കുകയും ചെയ്യുന്ന പൊലീസുകാരാല്‍ അനുഗൃഹീതമായിരുന്നു ആ സ്‌റ്റേഷന്‍ .
  • 3. എസ് . ഐ ബാബുമോനെ കൂടാതെയുള്ളത് സി . ഐ ജംബുലിംഗം . അദ്ദേഹവും തമാശയില്‍ ആരുടേയും പിറകിലല്ല . ജംബുലിംഗത്തിന്റെ തമാശയാണ് ബാബുമോന്‍േറതിനെക്കാള്‍ മികച്ചതെന്നും അതല്ല മറിച്ചാണെന്നും പറഞ്ഞ് പലപ്പോഴും കോണ്‍സ്റ്റബിള്‍മാര്‍ ആരോഗ്യകരമായ തര്‍ക്കത്തിലേര്‍പ്പെടാറുണ്ട് . എന്നാല്‍ , പൊട്ടിച്ചിരിയോടെ മാത്രമേ തര്‍ക്കം അവസാനിക്കൂ . കാരണം , ബാബുമോനും ജംബുലിംഗവും മനസ്സു മനസ്സിനെ തൊട്ടറിഞ്ഞ സുഹൃത്തുക്കള്‍കൂടിയാണ് . ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവരും സ്വകാര്യമായി ഒരു വേദന മനസ്സില്‍ സൂക്ഷിച്ചു . അസിസ്റ്റന്റ്് സി . ഐ പത്മനാഭന്‍ തമാശയില്‍ അത്രപോരാ എന്നതായിരുന്നു . ജംബുലിംഗവും ബാബുമോനും എത്രമേല്‍ തമാശകള്‍ പറഞ്ഞാലും പത്മനാഭന്‍ അതിന്റെ ' പൊരുള്‍ ' അേന്വഷിച്ച് ചിന്താധീനനാവുമത്രെ .
  • 4. പിന്നീടുമാത്രമേ സാവധാനം ചിരിച്ചുതുടങ്ങൂ . ഉദാത്തമായ എല്ലാ ഹാസ്യത്തിനു പിന്നിലും വേദനയുണ്ടെന്ന് ബാബുമോന്‍ ഒരിക്കല്‍ പറഞ്ഞതോടെ അതിനും പരിഹാരമായി . ഇപ്പോള്‍ ആ പൊലീസ്‌സ്‌റ്റേഷനില്‍ ഒരു പ്രശ്‌നവുമില്ല . ആരിലും സങ്കടത്തിന്റെയോ നിരാശയുടെയോ കണികപോലുമില്ല . പൂര്‍ണമായും അനുഗൃഹീതം .   ഇന്നത്തെ ദിവസം ബാബുമോനും മറ്റു പൊലീസുകാരും മാത്രമേയുള്ളൂ സ്‌റ്റേഷനില്‍ ഡ്യൂട്ടി ചെയ്യാന്‍ . സി . ഐ ജംബുലിംഗം രാവിലെ വന്നിരുന്നു . രജിസ്റ്ററില്‍ ഒപ്പുവെച്ച് തമാശ പറഞ്ഞു തുടങ്ങിയതുമാണ് . അപ്പോള്‍ ഫോണ്‍ വന്നു . എവിടെയോ ഒരു പെണ്‍വാണിഭസംഘം . അവരെ പിടികൂടാന്‍ ലിംഗം എഴുന്നേറ്റ് തൊപ്പി ധരിച്ച് തിരക്കിട്ടു പുറപ്പെടുകയായിരുന്നു . മറ്റു പലതിനോടും ഉദാസീനനാണെങ്കിലും സ്ത്രീകളുടെ അഭിമാനത്തിനു തടസ്സമുണ്ടാകുന്ന പ്രവൃത്തി നാട്ടിലെവിടെയുണ്ടായാലും ഇടപെടുകയെന്നത് ലിംഗത്തിന്റെ രീതിയാണ് . ഇക്കാര്യം നാട്ടില്‍ പ്രശസ്തവുമാണ് .
  • 5. കിടപ്പറയില്‍ തന്റെ ഭാര്യയെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഏറ്റവും പുതിയ ഒരു തമാശ സഹപ്രവര്‍ത്തകരോട് പങ്കുവെക്കുമ്പോഴായിരുന്നു ബാബുമോനെ തേടി ഡി . ജി . പിയുടെ നേരിട്ടുള്ള കോള്‍ : കുപ്രസിദ്ധ തീവ്രവാദി നൂലന്റവിട മജീദ് കസബ സ്‌റ്റേഷന്‍ പരിധിയിലുണ്ടെന്ന് വിവരം ലഭിച്ചിരിക്കുന്നു . ഉടനെ വേണ്ടതു ചെയ്യുക . അങ്ങനെയാണ് ബാബുമോനും പൊലീസുകാരും ജീപ്പെടുത്തു പുറപ്പെട്ടതും മുനീര്‍ ഇവിടെ എത്തപ്പെട്ടതും . '' ഞാന്‍ നൂലന്റവിട മജീദല്ല .'' തുടക്കം മുതല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യം മുനീര്‍ പിന്നെയും പറഞ്ഞു . '' പിന്നെ , നീ ആരാ ?'' ബാബുമോന്‍ സൗമ്യമായി ചോദിച്ചു .
  • 6. '' ഞാന്‍ മുനീറാണ് . തൈവെച്ച കണ്ടിയില്‍ അബ്ദുള്ളയുടെ മോന്‍ . ബാപ്പ ഐ . സി . യുവിലാണ് . ഇനി ഏറിയാല്‍ അര മണിക്കൂര്‍ കൂടിയേ ജീവിക്കൂന്ന് ഡോക്ടര്‍ എന്നെ മാത്രം വിളിച്ചു പറഞ്ഞിട്ടുണ്ട് . സര്‍ , വിട്ടയക്കണം . ഹോസ്‌പിറ്റലില്‍ ഉമ്മ തനിച്ചാണ് . ഉമ്മയും അസുഖക്കാരിയാണ് . ഇനിയും താമസിച്ചാല്‍ -'' മുന്നില്‍ ലഭിച്ച ഭക്ഷണപ്പാത്രം തിരിച്ചെടുക്കുമോയെന്ന ഭീതിയില്‍ ധിറുതിയില്‍ വാരിത്തിന്നുന്ന തെരുവുബാലന്റെ വിശപ്പുപോലെ തോന്നിച്ചു വാക്കുകള്‍ . സംസാരത്തിനിടെ ' ഉമ്മ ' എന്ന വാക്കു കേട്ട് കോണ്‍സ്റ്റബിള്‍ മധു മുന്നോട്ടു വന്ന് മുനീറിന്റെ കരംഗ്രഹിച്ച് '' ഉമ്മ , ഉമ്മ '' എന്നുറക്കെ പറഞ്ഞ് ചുംബിച്ചു . എന്തുകൊണ്ടോ പ്രതീക്ഷിച്ച സ്വീകാര്യത ആ തമാശക്ക് ലഭിച്ചില്ല . എന്നാല്‍ , അസിസ്റ്റന്റ് സി . ഐ പത്മനാഭന്‍ മാത്രം തമാശയുടെ ' പൊരുള്‍ ' മനസ്സിലാക്കി വല്ലാതങ്ങ് പൊട്ടിച്ചിരിച്ചു . നന്ദിയോടെ മധു പത്മനാഭനെ നോക്കി .
  • 7. ബാബുമോന്‍ ഗാഢമായ ഒരാലോചനക്കായി ചൂണ്ടുവിരല്‍ ചെന്നിയില്‍ തൊട്ട് : '' നീ മജീദല്ല , മുനീറാണെന്ന് തെളിയിക്കാന്‍ തീര്‍ച്ചയായും നിനക്കവസരമുണ്ട് . നീ വിചാരിക്കുംപോലെ നമ്മുടെ നീതിനിര്‍വഹണവ്യവസ്ഥ അത്ര ക്രൂരമൊന്നുമല്ല . ഇതിനെക്കുറിച്ച് നിനക്കെന്തു പറയാനുണ്ട് ?'' '' സര്‍ , എന്നെ വിട്ടയക്കണം . എനിക്കുടനെ ഹോസ്‌പിറ്റലെത്തണം .'' മുനീര്‍ ബാബുമോന്റെ കണ്ണുകളില്‍ നോക്കി പറഞ്ഞു . അപ്പോള്‍ ബാബുമോന്‍ കണ്ണുകള്‍ ഒരു തമാശച്ചിരിയോടെ ഇറുക്കിയടച്ചിട്ട് ; '' ഇതു പറയ് , നമ്മുടെ നീതിനിര്‍വഹണ വ്യവസ്ഥയെപറ്റിയാണ് നിന്നില്‍നിന്ന് എനിക്കറിയേണ്ടത് . എന്‍േറത് ഇങ്ങനെയൊരു രീതിയാണ് . ഞാന്‍തന്നെ വളര്‍ത്തിയെടുത്തതാണേ . അതായത് , എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കും . അതാണല്ലോ ജനാധിപത്യവും . ഇതിനെക്കുറിച്ചൊക്കെ നീയെന്തു പറയുന്നു ? ''
  • 8. '' സര്‍ , ഞാനെന്തു പറയാനാണ് ? എനിക്കുടനെ ബാപ്പയെ കാണണം . മറ്റൊന്നുമെനിക്കു പറയാനില്ല . എന്നെ കണ്ടുകൊണ്ടേ എന്റെ ബാപ്പ മരിക്കാവൂ . സര്‍ , ഞാന്‍ പൊയ്‌ക്കോട്ടെ . നിങ്ങളുദ്ദേശിക്കുന്നയാള്‍ ഞാനല്ലെന്നു പറഞ്ഞല്ലോ -'' അപ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ നകുലന്‍ തമ്പി ഇടപെട്ടു . '' നമ്മുടെ ആഭ്യന്തരമന്ത്രിയും നീയും തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടോ ?'' മുനീര്‍ ഇല്ലായെന്നു തലയാട്ടി . '' പിന്നെന്താ നീയിങ്ങനെ ? ആഭ്യന്തരമന്ത്രി പറഞ്ഞത് നമ്മളെല്ലാം പത്രത്തില്‍ വായിച്ചതല്ലേ ? അതായത് , പൊലീസ്‌സ്‌റ്റേഷനൊന്നും ഇപ്പോ പഴയതുപോലല്ല . വളരെ സ്‌നേഹത്തോടുകൂടിയാണ് പൊലീസുകാര്‍ കുറ്റവാളികളോടു പെരുമാറുന്നത് എന്നൊക്കെ ? നിന്നോട് ഇത്രയും നേരമായിട്ടും സ്‌നേഹത്തോടു കൂടിയല്ലാതെ ഒരു വാക്ക് ഞങ്ങളാരെങ്കിലും സംസാരിച്ചോ ? എന്നിട്ടും നീയ്യെന്താ ഇങ്ങനെ തര്‍ക്കുത്തരവുമായിട്ട് ? അത് നിനക്ക് ആഭ്യന്തരമന്ത്രിയോട് എന്തോ ദേഷ്യം ഉള്ളതുകൊണ്ടല്ലേ ? പറയ് എന്താ നിങ്ങള് തമ്മില്‍ ?''
  • 9. ഒരു പൂക്കുറ്റി ബാണംപോലെ ആകര്‍ഷകമായി മാറി അത് . എല്ലാവരും നകുലന്‍ തമ്പിക്ക് ഹസ്തദാനം നടത്തി . ചിരി തുടര്‍ന്നുകൊണ്ടുതന്നെ , അനുബന്ധമായിത്തോന്നിയ മറ്റൊരു തമാശ ബാബുമോന്‍ നകുലന്‍ തമ്പിയുടെ ചെവിയില്‍ പറഞ്ഞു . കേട്ടതും വായ്‌പൊത്തിചിരിച്ച് , കണ്ണുനീരൊഴുക്കി , നകുലന്‍ തമ്പി പുറത്തേക്ക് - '' വലിയൊരു പോയിന്റാണ് നകുലന്‍ തമ്പി ദാ ഇപ്പോ പറഞ്ഞിട്ടു പോയത് '' ബാബുമോന്‍ എല്ലാവരോടുമായി തുടര്‍ന്നു : '' നീതിനിര്‍വഹണം എങ്ങനെയാകണമെന്നതിനെകുറിച്ച് പണ്ടുമുതലേ ഇവിടെ തര്‍ക്കങ്ങളുണ്ട് . സൗഹാര്‍ദമായി , ദാ ... ഇങ്ങനെ ലാഘവത്തോടെ അതു നടപ്പാക്കുന്നതാണ് നല്ല രീതി . അല്ലാതെ , മീശപിരിച്ച് , മൂന്നാംമുറയൊക്കെ നടത്തി ... ഛേ ! നീതിനിര്‍വാഹകരൊക്കെ പരിഷ്‌കാരത്തോടെ ചിന്തിക്കേണ്ടവരല്ലേ മജീദ് ?'' '' ഞാന്‍ മുനീറാണ് സര്‍ . ഞാന്‍ മുനീറാണ് .'' അടഞ്ഞ ശബ്ദത്തില്‍ ആവര്‍ത്തിക്കുന്ന യുവാവിന്റെ ചുമലില്‍ സ്‌പര്‍ശിച്ച് ബാബുമോന്‍ :'
  • 10. ' അത് തെളിയിക്കാന്‍ തീര്‍ച്ചയായും നിനക്ക് സമയം ലഭിക്കും . അതാണ് തുടക്കത്തില്‍ ഞാന്‍ പറഞ്ഞതും . എന്നെക്കുറിച്ച് നീ ഒരുപാടു കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് . മറ്റുള്ളവരില്‍നിന്ന് വിഭിന്നനാണ് ഞാനെന്ന് ഇതിനകം നിനക്കും ബോധ്യപ്പെട്ടിരിക്കും . അതിലൊന്ന് ഇപ്പോള്‍ പറയാമോ ?'‘ മുനീര്‍ എന്തെന്നു വ്യക്തമാകാതെ തലയുയര്‍ത്തി . ബാബുമോന്‍ ജിജ്ഞാസയോടെ ശബ്ദം താഴ്ത്തി : '' ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മറ്റുള്ളവരില്‍ നിന്ന് ഞാന്‍ എങ്ങനെയൊക്കെ വ്യത്യസ്തനാകുന്നു എന്നതിനെക്കുറിച്ച് .'' അല്‍പനേരം കാത്തിട്ടും മറുപടി ലഭിക്കാതായപ്പോള്‍ '' പിന്നീട് പറഞ്ഞാല്‍ മതി '' എന്നും ബാബുമോന്‍ പറഞ്ഞു . എന്നിട്ട് അയാള്‍ തുടര്‍ന്നു :
  • 11. '' ഇപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത് എന്താണെന്നുവെച്ചാല്‍ , ഞാന്‍ തികച്ചും നൂതനമായി ചിന്തിക്കുന്ന ഒരാളാണ് എന്നതിനെ കുറിച്ചാണ് . വട്ടംകണ്ടിച്ചോനൊക്കെ തീവ്രവാദി , പള്ളിക്കു കല്ലെറിഞ്ഞോനൊക്കെ വി . എച്ച് . പി എന്നൊന്നും എനിക്കില്ല . പറഞ്ഞില്ലേ , ഞാന്‍ ആളൊന്നുവേറെയാണ് . നൂലന്റവിട മജീദാണെന്ന് സംശയിച്ച് ഞാന്‍ നിന്നെ പിടികൂടി . ഇനിയൊന്നു ചോദ്യംചെയ്യുകേംവേണം . അതിനോട് സഹകരിച്ച് , നിനക്ക് പറയാനുള്ളതെല്ലാം പറഞ്ഞോളൂ .'' പറഞ്ഞുതീര്‍ത്ത് തന്റെ സംസാരത്തില്‍ സംതൃപ്തി തോന്നിയ ബാബുമോന്‍ പോക്കറ്റില്‍നിന്ന് ഒരു കൊച്ചുകണ്ണാടിയെടുത്ത് മുഖംനോക്കുകയും ചെയ്തു . വീണ്ടും മുനീറിലേക്ക് ശ്രദ്ധതിരിച്ചു :
  • 12. '' പറഞ്ഞോളൂ - എത്ര സമയം വേണമെങ്കിലും തരാം -'' അപ്പോള്‍ മുനീറിന്റെ ചുണ്ടുകള്‍ ഇളകി : '' ഏറെയൊന്നും സമയം വേണ്ട സര്‍ . എന്റെ ബാപ്പ മരിച്ചുകിട്ടുംവരെയുള്ള സമയം മതി . ആ സമയം എനിക്കു നഷ്ടപ്പെട്ടാല്‍ പിന്നെന്തിനാണു സര്‍ എനിക്കു സമയം . അങ്ങനെ കിട്ടുന്ന സമയംകൊണ്ട് ഒരു മകനെന്ന നിലയില്‍ ഞാനെന്തു നിര്‍വഹിക്കാനാണ് ?'' ബാബുമോന്‍ സൗഹാര്‍ദപൂര്‍വം പുഞ്ചിരിച്ചു . അന്നേരം എന്തുകൊണ്ടോ , നേര്‍ത്ത പ്രതീക്ഷ മുനീറിന് തോന്നി . അതിന്റെ ബലത്തില്‍ അവന്‍ പറഞ്ഞു : '' ബാപ്പയുടെ മരണം കഴിഞ്ഞാല്‍ ഉടനെ ഞാന്‍ ഇങ്ങോട്ട് തിരിച്ചു വരാം . പിന്നെ ... പിന്നെ എന്തു വേണമെങ്കിലും ആകാം . നിങ്ങള്‍ പറയുന്ന നൂലന്റവിട മജീദ് ഞാനാണെന്ന് സമ്മതിച്ചുതരാം . ഇപ്പോള്‍ ഞാന്‍ -‘’
  • 13. വീണ്ടും ബാബുമോന്‍ ചൂണ്ടുവിരല്‍ ചെന്നിയില്‍ തൊട്ടിട്ട് , സഗൗരവം : '' അതാണ് നിയമത്തെക്കുറിച്ചുള്ള നിന്റെ അജ്ഞത . ചോദ്യം ചെയ്യാന്‍ നിന്നെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്ത വയര്‍ലെസ് സന്ദേശം സംസ്ഥാനത്തെ എല്ലാ പൊലീസ്‌സ്‌റ്റേഷനിലും എത്തിക്കഴിഞ്ഞു . ചോദ്യംചെയ്യല്‍ പൂര്‍ണമാകുംമുമ്പ് നിന്നെ വിട്ടയച്ചാല്‍ , അതുവഴി നീ കടന്നുകളഞ്ഞാല്‍ പിന്നെ മുഖം രക്ഷിക്കാന്‍ എനിക്കൊരു വഴിയേയുള്ളൂ - നൂലന്റവിട മജീദ് ഞാന്‍ തന്നെയാണെന്നു വിളിച്ചു പറയുക -'‘ നിലക്കാത്ത കരഘോഷം . ബാബുമോന് തികഞ്ഞ ആത്മവിശ്വാസം തോന്നി . ഇത്രയും മൗലികമായ ഒരു തമാശ തന്നിലുദിപ്പിച്ച പ്രപഞ്ച ചൈതന്യത്തെ മനസാ വണങ്ങി . അപ്പോള്‍ അസിസ്റ്റന്റ് സി . ഐ പത്മനാഭന്‍ മെല്ലെ ഓര്‍ത്തെടുത്തു ഒരു കഥ : '' മുമ്പ് ഞാന്‍ വടക്കന്‍ മലബാറിലെ ഒരു സ്‌റ്റേഷനില് ജോലി നോക്കീര്ന്ന കാലം . അവിടെയൊരു ക്ഷേത്രത്തീന്ന് വിഗ്രഹം മോഷണം പോയി . പ്രതിയെ തൊണ്ടിസഹിതം ഞങ്ങള്‍ പൊക്കുകേം ചെയ്തു . കുറ്റം സമ്മതിച്ചപ്പോഴല്ലേ എല്ലാവരും കുഴങ്ങിയത് . കാരണം അവന്റെ പേര് കൃഷ്ണന്‍ന്ന് !''
  • 14. മധു ചിരിച്ചുതുടങ്ങുന്നത് കണ്ടുകൊണ്ട് പത്മനാഭന്‍ : '' മുമ്പിലിരിക്ക്ണ വിഗ്രഹം ശ്രീകൃഷ്ണന്‍േറത് . ഇവന്റെ പേര് കൃഷ്ണന്‍ . കൃഷ്ണന്‍ കൃഷ്ണനെ മോട്ടിച്ചൂന്ന് എങ്ങനെ ചാര്‍ജ്ഷീറ്റെഴുതും ? ആരെങ്കിലും വിശ്വസിക്ക്വോ ? ഒരാള്‍ അവനവനെ എങ്ങന്യാ മോട്ടിക്ക്യാ ? അപ്പോ എനിക്ക് ഒരു ബുദ്ധി തോന്നി . ചാര്‍ജ്ഷീറ്റെഴുതിയത് ഇങ്ങനെ - കൃഷ്ണന്‍ ഗോവിന്ദനെ മോട്ടിച്ചു . ശ്രീകൃഷ്ണന്റെ പര്യായമാണല്ലോ ഗോവിന്ദന്‍ . എങ്ങനെണ്ട് ? അതോണ്ട് വേണ്ടിവന്നാല്‍ ഒരാള്‍ക്ക് മറ്റൊരാളായി മാറാനൊക്കെ വഴീണ്ട്ന്ന് !” എല്ലാവരും ചിരിച്ചു . ഏറെ ചിരിച്ചത് മധു . മധുവിന് പത്മനാഭനോട് മുജ്ജന്മങ്ങളിലെങ്ങോ ബാക്കിവെച്ച ഒരു കടംപോലെ എന്തോ ഒന്ന് ഉള്ളില്‍ വിങ്ങുന്നുണ്ടായിരുന്നു . ചിരിച്ചതോടെ ഒരാശ്വാസം .
  • 15. മുനീര്‍ നിശ്ശബ്ദം വിളിച്ചു : അതിന്‍മേല്‍ നീ , ഉദാരനാകുമോ ? നിനക്കെന്നോട് ഇഷ്ടമുണ്ടായിരുന്നെന്ന് എത്രമേല്‍ തീവ്രമായി ഞാന്‍ വിശ്വസിച്ചു ! സത്യത്തില്‍ നിനക്കെന്നോട് ദേഷ്യമായിരുന്നുവോ ? എങ്കിലും എല്ലാമൊന്നുമറന്ന് അല്‍പസമയം കൂടിയെനിക്ക് തന്നുകൂടേ ? ന്റെ ബാപ്പയുടെയടുത്തെത്താനുള്ളത്രയും സമയം ? തുടര്‍ന്ന് , അപ്പോള്‍ കൈയെത്തിപ്പിടിച്ച ഒരു ഊര്‍ജവുമായി മുനീര്‍ പുറത്തേക്കോടാന്‍ ശ്രമിച്ചു . അടുത്തനിമിഷം ബലിഷ്ഠരായ പാറാവുകാര്‍ അവനെ കീഴ്‌പ്പെടുത്തുകയും . ഒരു ചരിഞ്ഞ ചിരിയോടെ ബാബുമോന്‍ മുനീറിനരികിലേക്ക് ചെന്നു . ഇപ്പോള്‍ - ഉഷ്ണകാലപ്പുലര്‍ച്ചയിലെന്നോ വിരിഞ്ഞ് പൊള്ളി വിയര്‍ത്തു നിന്ന ഒരു വയല്‍പ്പൂവിനെപോലെ അവന്‍ . '' ബാപ്പാനെ കാണണം ... ബാപ്പാനെ കാണണം ...'' മുനീര്‍ പറഞ്ഞുകൊണ്ടിരുന്നു . വര്‍ഷങ്ങള്‍ മുമ്പു തന്നെ ഒന്നാം ക്ലാസില്‍ ചേര്‍ത്ത് ബാപ്പ പിന്തിരിഞ്ഞപ്പോള്‍ അവിടത്തെ ടീച്ചറോടും അവനിങ്ങനെ പറഞ്ഞിരുന്നു . '' വരൂ .'' ബാബുമോന്‍ വിളിച്ചു .
  • 16. സമയം കടന്നുപോകുന്നു ! മുനീറിന് ഭയം തോന്നി . ഇപ്പോള്‍ എല്ലാം എന്തായിക്കാണും ? മോന്തായത്തില്‍നിന്ന് വീണ് മേശവിളുമ്പില്‍ പിടഞ്ഞ ഒരു ഗൗളിവാലിനെ നോക്കി അവന്‍ കണ്ണു തുറുപ്പിച്ചു . പിന്നെ വാച്ചില്‍ നോക്കി . ഏത് ഹൃദയഘടികാരത്തിലൂടെ വേച്ചു നീങ്ങുന്നു ഈ ആരക്കാല്‍ ? ആര് , എവിടെ മറഞ്ഞുനിന്ന് പരിവര്‍ത്തനംചെയ്യുന്നു , തന്റെ ചങ്കിലേക്ക് ഈ സ്‌പന്ദനം ... സമയം ... അതൊന്നു മാത്രം . പടച്ചോനേ !
  • 17. അപ്പോള്‍ വന്ന ഒരു വയര്‍ലെസ് സന്ദേശം ശ്രദ്ധിച്ച് ബാബുമോന്‍ ടി . വി ഓണ്‍ ചെയ്തു . ന്യൂസ് ഫ്‌ളാഷുകള്‍ തുടരെ മിന്നുന്നതിനൊപ്പം സ്‌ക്രീനില്‍ തെളിഞ്ഞു , ഏതാനും പൊലീസുകാര്‍ക്കു നടുവില്‍ കൈകളില്‍ വിലങ്ങണിഞ്ഞ് നില്‍ക്കുന്ന നൂലന്റവിട മജീദ് ... പിടിയിലായിട്ടും മജീദിന്റെ മുഖത്ത് തെളിഞ്ഞ ചിരിയുണ്ട് . '' ചിരിക്കാതെ പിന്നെ ?'‘ എവിടെനിന്നോ കളഞ്ഞുകിട്ടിയ ഒരു തുള്ളി സങ്കടം , പൊട്ടാതെ ജാറില്‍ സൂക്ഷിക്കുംപോലെ മുനീറിനെ ലോക്കപ്പില്‍ നിക്ഷേപിച്ച് തിരിഞ്ഞിട്ട് ബാബുമോന്‍ . '' നമ്മള്‍ നമ്മുടെ കടമകള്‍ ആത്മാര്‍ഥമായി നിര്‍വഹിക്കുന്നു . അത്രമാത്രം . നിന്നോടെനിക്ക് മറ്റെന്തു വിരോധം ?'' ആദ്യം വിരലുകള്‍ , പിന്നെ മുഴുവന്‍ കൈ , പിന്നെ കാലുകള്‍ , പിന്നെ ശരീരം എന്നിങ്ങനെ ക്രമത്തില്‍ അവയവഛേദം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രൂപമായി തന്റെ സമയം പൂര്‍ണമായും ഇല്ലാതാകുന്നത് ഇരുട്ടിന്റെ തിരശ്ശീലയില്‍ മുനീര്‍ കണ്ടുകൊണ്ടിരുന്നു .
  • 18. കോണ്‍സ്റ്റബിള്‍മാരിലാരോ പറഞ്ഞു . ഒരു കൂട്ടച്ചിരിയിലേക്കുള്ള ചൂണ്ടുപലകയായി മാറി അത് . ഒന്നിനുപിറകെ ഒന്നായി പൊലീസുകാര്‍ ദേഹമുലച്ച് ആര്‍ത്തുചിരിക്കാന്‍ തുടങ്ങി . പല ഈണത്തില്‍ , പല താളത്തില്‍ , സ്വരസ്ഥാനങ്ങളുടെ പല വരികള്‍ തഴുകി , ചിരികള്‍ സ്‌റ്റേഷന്‍മുറിയാകെ പരക്കം പാഞ്ഞു . മോന്തായത്തില്‍ മുട്ടി ചിലത് . അവ പ്രതിധ്വനികള്‍ സൃഷ്ടിച്ചു . കഥയറിയാതെ തോക്കുകള്‍ വഹിക്കുന്ന പാറാവുകാരിലേക്കും കാല്‍നടയാത്രക്കാരിലേക്കും ചിലവ ജാലകമാര്‍ഗേ പറന്നു .
  • 19. അപ്പോള്‍ ബാബുമോന്റെ മൊബൈല്‍ കൂക്കിവിളിച്ചു . ഘോഷങ്ങള്‍ക്കു നടുവില്‍ ഫോണ്‍ ചെവിയില്‍ ചേര്‍ത്ത് സംസാരിച്ചുതുടങ്ങിയ അയാള്‍ പൊടുന്നനേ തലവെട്ടിത്തിരിച്ച് മുനീറിനെ നോക്കിപ്പറഞ്ഞു : '' നിനക്കാണ് .'' ലോക്കപ്പ്മുറിയിലെ പാതിയിരുട്ടില്‍നിന്ന് കൈ നീട്ടി മുനീര്‍ ഫോണ്‍ വാങ്ങി . മിനിറ്റുകള്‍ക്കകം അവനത് തിരികെയേല്‍പിച്ചു . നിശ്ശബ്ദം ഇഴഞ്ഞ കുറെ നിമിഷങ്ങള്‍ . അതുവരെയും ആ സ്‌റ്റേഷനില്‍ ആരും തമാശ പറഞ്ഞില്ല . ഒടുവില്‍ , മറ്റാരോടോ എന്നപോലെ ബാബുമോന്‍ പറഞ്ഞു : '' പൊയ്‌ക്കോളൂ . ആളുമാറിയതുകൊണ്ടുണ്ടായ ആശയക്കുഴപ്പമാണ് . അതു തീര്‍ന്നു . പൊയ്‌ക്കോളൂ .''