സ്കൂള്‍ സയന്‍സ് ക്ലബ്ബ് ● കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം
" ജീവിതത്തില്‍ ഒന്നും ഭയപ്പെടാന്‍ ഇല്ല , മനസ്സിലാക്കാന്‍ മാത്രമേ ഉള്ളൂ . " മാഡം ക്യൂറി അനുസ്മരണം
നോബല്‍ സമ്മാനം ലഭിച്ച ആദ്യവനിത . രണ്ട് വ്യത്യസ്ത വിഷയങ്ങളില്‍ നോബല്‍ സമ്മാനം ലഭിച്ച രണ്ടുപേരില്‍ ആദ്യത്തെയാള്‍ ( രണ്ടാമത്ത...

1903 ല്‍ ഊര്‍ജ്ജതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചു

1911 ല്‍ രസതന്ത്രത്തില്‍ നോബല്‍ സമ്മാനം ല...
ജനനം 1867 നവംബര്‍ 7 ന് പോളണ്ടിലെ വാഴ്സയില്‍ അച്ഛന്‍ : വ്ലാദിസ്ലോവ സ് ക്ലോഡോവ്സ്കി ( കണക്കും ഫിസിക്സും പഠിപ്പിക്കുന്ന ...
കുടുംബത്തിലെ അഞ്ചാമത്തെ സന്തതി സഹോദരങ്ങള്‍ സോഫിയ 1861 ജോസഫ് 1862 ബ്രോണിസ്ലോവ 1864 ഹെലെന 1865 വീട്ടില്‍ മാനിയ എന്നും വി...
പോളണ്ട് അന്ന് ...... സാറിസ്റ്റ് റഷ്യയുടെ അധീനതയില്‍ .... പോളിഷ് ഭാഷ , ചരിത്രം , സംസ്കാരം എന്നിവ പഠിക്കാന്‍ അനുവാദമുണ്ടാ...
സ്  ക്ലോദോവ്സ്കി സാര്‍ വാഴ്ചയ്ക്ക് എതിരായിരുന്നു . മേരിയുടെ അച്ഛന്റെയും അമ്മയുടെയും കുടുംബാംഗങ്ങള്‍ ദേശീയ സമരങ്ങളില്‍ പങ്...
സാമൂഹ്യവീക്ഷണം സ്  ക്ലോദോവ്സ്കി രഹസ്യമായി തന്റെ വിദ്യാര്‍ത്ഥികളെ പോളിഷ് ഭാഷ പഠിപ്പിച്ചു . കര്‍ഷകരേയും ഗ്രാമീണരേയും പോളിഷ്...
കളിപ്പാട്ടങ്ങളെക്കാള്‍ കൂടുതലായി പരീക്ഷണ ഉപകരണങ്ങളെ ഇഷ്ടപ്പെട്ട കുട്ടിക്കാലം . പത്താമത്തെ വയസ്സില്‍ അമ്മയുടെ സ്കൂളിലും തുട...
സമര്‍ത്ഥയായ കുട്ടി ഒരിക്കല്‍ മനിയയുടെ സ്കൂളിലെ അദ്ധ്യാപിക രഹസ്യമായി പോളിഷ് ഭാഷ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ റഷ്യന്‍ ഇന്‍സ...
പ്രതിസന്ധികളില്‍ തളരാത്ത കുട്ടിക്കാലം എന്നും പുതിയ കാര്യങ്ങള്‍ അന്വേഷിക്കുന്ന മനസ്സായിരുന്നു മേരിയുടേത് . അസാധാരണ ധൈര്യമുള...

1884 ല്‍ സ്വര്‍ണ മെഡലോടെ സ്കൂള്‍ ഫൈനല്‍ പാസായി .

പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് പോള...

ചേച്ചി ബ്രോണിസ്ലാവ പാരീസില്‍ പോയി പഠിപ്പിക്കണമെന്നും , ഇതിനാവശ്യമായ പണം മേരി കണ്ടെത്തണമെന്നും , രണ്ട് വര്‍ഷത്തിന...
രഹസ്യ വിദ്യാഭ്യാസ സംഘം

പോളണ്ടിലെ ജനങ്ങള്‍ക്ക് സ്വന്തം സംസ്കാരം , ചരിത്രം , ഭാഷ എന്നിവയിലുണ്ടായിരിക്കേണ്ട അറിവ് ര...
സമപ്രായക്കാരിയായിരുന്ന തന്റെ ഒരു ശിഷ്യയുടെ സഹായത്താല്‍ മേരി ഗ്രാമത്തില്‍ പാവപ്പെട്ട തൊഴിലാളികള്‍ക്കായി ഒരു സ്കൂള്‍ ആരംഭിച്...
ദിമിത്രി മെന്‍റലിയേവ് ജോലിനോക്കിയിരുന്ന ഒരു ധനികകുടുംബത്തിലെ ഗണിത ഗവേഷണ വിദ്യാര്‍ത്ഥിയുമായി മേരി പ്രണയത്തിലായി . പക്ഷേ ദര...
ഫ്രാന്‍സിലേക്ക് 1891 ബ്രോണിസ്ലാവ മേരിയെ പാരീസിലേയ്ക്ക് വിളിച്ചുവരുത്തി . 24 കാരിയായ മേരി സോര്‍ബോണ്‍ വിശ്വവിദ്യാലയത്തില്‍ ...
പിയേര്‍ ക്യൂറിയോടൊത്ത്

പിയറി ക്യൂറിയുടെ പരീക്ഷണശാലയില്‍ മേരിയ്ക്ക് ജോലിലഭിച്ചു .

അവധിയ്ക്ക് പോളണ...
ഇന്നേവരെ മറ്റാര്‍ക്കും അറിയാന്‍ കഴിയാത്ത , എന്നാല്‍ മാനവസമൂഹത്തിന് പ്രയോജനകരമായ ഒരു വസ്തുവില്‍ ഗവേഷണം നടത്തണമെന്നായിരുന്ന...
റേഡിയോ ആക്ടിവിറ്റി

ഇതുസംബന്ധമായ പ്രബന്ധം വായിച്ച പിയറിയും മേരിയും തുടര്‍പഠനങ്ങള്‍ നടത്തി . റുഥര്‍ ഫോഡും സമാന്തരമ...
പിച്ച് ബ്ലന്‍ഡ് - യുറേനിയത്തിന്റെ അയിര്

പിച്ച് ബ്ലന്‍ഡില്‍ വികിരണശേഷിയുള്ള മറ്റേതോ മൂലകമുള്ളതായി മേരി ഊഹിച്ചു . ...
ഇതിന് കാരണമായത് പുതിയ ഒരു മൂലകമാണെന്ന് മേരി കണ്ടെത്തി . 1898 ല്‍ പൊളോണിയം എന്ന പുതിയ മൂലകത്തിന്റെ കണ്ടുപിടുത്തം പിയറി ദമ...

1903 ല്‍ ഭൗതിക ശാസ്ത്രത്തില്‍ .

റേഡിയോ ആക്ടിവിറ്റി സംബന്ധമായ ഗവേഷണങ്ങള്‍ക്ക് .

ഇതിന് കാരണമായ റേഡിയം എന്ന മൂലകം കണ്ടെത്തിയതായി 1898 ല്‍ പിയറി ദമ്പതിമാര്‍ പ്രസിദ്ധപ്പെടുത്തി .

<li...
പിയറിയുടെ മരണം 1906 ല്‍ ഒരു വാഹനാപകടത്തില്‍ ( കുതിരവണ്ടിയുടെ അടിയില്‍ പെട്ട് ) പിയറി ക്യൂറി മരണപ്പെട്ടു . ഫ്രഞ്ച് സര്‍ക...
രണ്ടാം നോബല്‍ സമ്മാനം 1910 ല്‍ ശുദ്ധറേഡിയം മേരി വേര്‍തിരിച്ചെടുത്തു . റേഡിയത്തിന്റെ കണ്ടുപിടുത്തത്തിന് രസതന്ത്രത്തില്‍ 1...
നോബല്‍ സമ്മാനമായി ലഭിച്ച സ്വര്‍ണ മെഡലുകള്‍ യുദ്ധഫണ്ടിലേക്ക് സംഭാവനചെയ്തു . മകള്‍ ഐറിനും ഈ പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടായി...
ഫ്രഞ്ച് സയന്‍സ് അക്കാദമിയിലെ അംഗത്വം

ഫ്രഞ്ച് സയന്‍സ് അക്കാദമിയില്‍ മേരിയ്ക്ക് അംഗത്വം നല്‍കാനുള്ള നീക്കം യാഥാസ്ഥിത...
റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ട് പാരീസിലും പോളണ്ടിലും മേരി റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിച്ചു . ക്യാന്‍സര്‍ ചികിത്സയ്ക...
പുത്രിമാര്‍ ഐറിന്‍ ഫ്രെഡറിക് ജൂലിയ 1935 ല്‍ രസതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചു . ( ഭര്‍ത്താവായ ഫ്രെഡറിക്കിനൊപ്പം - ...
ഈവ് ക്യൂറി മേരിയുടെ ജീവചരിത്രം എഴുതി പുത്രിമാര്‍
മരണം

നിരന്തരമായി അണുപ്രസരണമേറ്റതിനാല്‍ മേരി രോഗ ബാധിതയായി .

1934 ജൂലൈ 4 ന്

ആ...
മഹത്തായ ജീവിതം

ഇന്നുവരെയുള്ള വനിതാ ശാസ്ത്രജ്ഞരില്‍ എറ്റവും പ്രശസ്തയാണ് മേരി ക്യൂറി .

റേഡിയോ ആക്ട...
Upcoming SlideShare
Loading in …5

Marie Curie

1,172 views
1,113 views

Published on

This presentation is prepared by N. Sanu for conducting science classes in Kerla by KSSP in connection with IYC celebrations.

You can share, remix or adapt this presentation as per the conditions of Creative Commons Attribution licence to KSSP.

Published in: Education, Technology, Business
2 Comments
2 Likes
Statistics
Notes
No Downloads
Views
Total views
1,172
On SlideShare
0
From Embeds
0
Number of Embeds
3
Actions
Shares
0
Downloads
57
Comments
2
Likes
2
Embeds 0
No embeds

No notes for slide

Marie Curie

1. 1. സ്കൂള്‍ സയന്‍സ് ക്ലബ്ബ് ● കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം
2. 2. " ജീവിതത്തില്‍ ഒന്നും ഭയപ്പെടാന്‍ ഇല്ല , മനസ്സിലാക്കാന്‍ മാത്രമേ ഉള്ളൂ . " മാഡം ക്യൂറി അനുസ്മരണം
3. 3. നോബല്‍ സമ്മാനം ലഭിച്ച ആദ്യവനിത . രണ്ട് വ്യത്യസ്ത വിഷയങ്ങളില്‍ നോബല്‍ സമ്മാനം ലഭിച്ച രണ്ടുപേരില്‍ ആദ്യത്തെയാള്‍ ( രണ്ടാമത്തെയാള്‍ ലിനസ് പോളിംഗ് )
4. 4.

1903 ല്‍ ഊര്‍ജ്ജതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചു

1911 ല്‍ രസതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചു

5. 5. ജനനം 1867 നവംബര്‍ 7 ന് പോളണ്ടിലെ വാഴ്സയില്‍ അച്ഛന്‍ : വ്ലാദിസ്ലോവ സ് ക്ലോഡോവ്സ്കി ( കണക്കും ഫിസിക്സും പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ) അമ്മ : ബ്രോണിസ്ലോവ ( വാഴ്സയില്‍ പെണ്‍കുട്ടികള്‍ക്കായി പ്രശസ്തമായ ബോര്‍ഡിംഗ് സ്കൂള്‍ നടത്തിയിരുന്നു .)
6. 6. കുടുംബത്തിലെ അഞ്ചാമത്തെ സന്തതി സഹോദരങ്ങള്‍ സോഫിയ 1861 ജോസഫ് 1862 ബ്രോണിസ്ലോവ 1864 ഹെലെന 1865 വീട്ടില്‍ മാനിയ എന്നും വിളിച്ചിരുന്നു കൊച്ചു മാനിയ
7. 7. പോളണ്ട് അന്ന് ...... സാറിസ്റ്റ് റഷ്യയുടെ അധീനതയില്‍ .... പോളിഷ് ഭാഷ , ചരിത്രം , സംസ്കാരം എന്നിവ പഠിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല .
8. 8. സ് ക്ലോദോവ്സ്കി സാര്‍ വാഴ്ചയ്ക്ക് എതിരായിരുന്നു . മേരിയുടെ അച്ഛന്റെയും അമ്മയുടെയും കുടുംബാംഗങ്ങള്‍ ദേശീയ സമരങ്ങളില്‍ പങ്കെടുത്തതുമൂലം സ്വത്ത് നഷ്ടപ്പെട്ട് കഷ്ടതയിലാവുകയും ചെയ്തു . റഷ്യന്‍ അധിനിവേശത്തില്‍ പോളിഷ് ജനത അനുഭവിക്കുന്ന ദുരന്തങ്ങള്‍ അച്ഛന്‍ വീട്ടില്‍ ചര്‍ച്ചചെയ്തിരുന്നു . ഇത് മേരിയില്‍ ദേശാഭിമാനം ഉയര്‍ത്തി . സാമൂഹ്യവീക്ഷണം മേരി ജനിച്ച വീട്
9. 9. സാമൂഹ്യവീക്ഷണം സ് ക്ലോദോവ്സ്കി രഹസ്യമായി തന്റെ വിദ്യാര്‍ത്ഥികളെ പോളിഷ് ഭാഷ പഠിപ്പിച്ചു . കര്‍ഷകരേയും ഗ്രാമീണരേയും പോളിഷ് ഭാഷ പഠിപ്പിക്കുന്ന സംഘത്തില്‍ സ് ക്ലോദോവ്സ്കി അംഗമായിരുന്നു . റഷ്യക്കാരനായ പ്രിന്‍സിപ്പല്‍ സ് ക്ലോദോവ്സ്കിയുടെ ജോലി നഷ്ടപ്പെടുത്തി .
10. 10. കളിപ്പാട്ടങ്ങളെക്കാള്‍ കൂടുതലായി പരീക്ഷണ ഉപകരണങ്ങളെ ഇഷ്ടപ്പെട്ട കുട്ടിക്കാലം . പത്താമത്തെ വയസ്സില്‍ അമ്മയുടെ സ്കൂളിലും തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കായുള്ള സ്കൂളിലുമായിരുന്നു മേരിയുടെ വിദ്യാഭ്യാസം ഒരുദിവസം ഞാനും ശാസ്ത്രപരീക്ഷണങ്ങള്‍ നടത്തും . അച്ഛന്റെ അലമാരയിലെ രാസപദാര്‍ത്ഥങ്ങള്‍ ജിജ്ഞാസയോടെ നോക്കിക്കണ്ട മാനിയ പറഞ്ഞു :
11. 11. സമര്‍ത്ഥയായ കുട്ടി ഒരിക്കല്‍ മനിയയുടെ സ്കൂളിലെ അദ്ധ്യാപിക രഹസ്യമായി പോളിഷ് ഭാഷ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ റഷ്യന്‍ ഇന്‍സ്പെക്ടര്‍ പരിശോധനയ്ക്ക് വന്നു . രക്ഷപ്പെടാനായി ടീച്ചര്‍ റഷ്യന്‍ ചരിത്രം പഠിപ്പിക്കാന്‍ തുടങ്ങി . ഇന്‍സ്പെക്ടര്‍ മേരിയോട് റഷ്യന്‍ പ്രാര്‍ത്ഥന ആലപിക്കാനും , ചരിത്രം പറയാനും ആവശ്യപ്പെട്ടു . ഇന്‍സ്പെക്ടര്‍ക്ക് മനിയയെ പ്രശംസിക്കേണ്ടി വന്നു . ഈ പെണ്‍കുട്ടി റഷ്യയിലല്ല ജനിച്ചതെന്ന് വിശ്വസിക്കാന്‍ പ്രയാസം , മിടുക്കി ... പക്ഷേ തന്റെ നാടും ഭാഷയും അപമാനിക്കപ്പെടുന്നതോര്‍ത്ത് മാനിയയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .
12. 12. പ്രതിസന്ധികളില്‍ തളരാത്ത കുട്ടിക്കാലം എന്നും പുതിയ കാര്യങ്ങള്‍ അന്വേഷിക്കുന്ന മനസ്സായിരുന്നു മേരിയുടേത് . അസാധാരണ ധൈര്യമുള്ള കുട്ടിയായിരുന്നു മേരി . മൈലുകളോളം നടക്കുകയും മണിക്കൂറുകളോളം നീന്തുകയും ചെയ്ത അവള്‍ ശരീരവും ദൃഢമാക്കി . അമ്മ രോഗിയായിരുന്നു . താങ്ങും തണലുമായിരുന്ന മൂത്ത സഹോദരി സോഫിയ രോഗം പിടിപെട്ട് മരിച്ചു . അധികം വൈകാതെ അമ്മയും . ദുഃഖങ്ങള്‍ മറക്കാന്‍ മനിയ വായനയെ ആശ്രയിച്ചു .
13. 13.

1884 ല്‍ സ്വര്‍ണ മെഡലോടെ സ്കൂള്‍ ഫൈനല്‍ പാസായി .

പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് പോളണ്ടില്‍ അനുവാദമുണ്ടായിരുന്നില്ല .

ഓസ്ട്രിയന്‍ യൂണിവേഴ്സിറ്റിയില്‍ അപേക്ഷിച്ചു .

പെണ്‍കുട്ടിയായതിനാല്‍ സയന്‍സിന് പകരം പാചകശാസ്ത്രം പഠിക്കാന്‍ അനുവാദം ലഭിച്ചു . മേരി അത് സ്വീകരച്ചില്ല .

ഉപജീവനത്തിനായി ട്യൂഷന്‍ , ആയയുടെ പണി , വീട്ടുവേല തുടങ്ങിയ തൊഴിലുകള്‍ സ്വീകരിച്ചു .

പെണ്ണായ് പിറന്നാല്‍ ...
14. 14.

ചേച്ചി ബ്രോണിസ്ലാവ പാരീസില്‍ പോയി പഠിപ്പിക്കണമെന്നും , ഇതിനാവശ്യമായ പണം മേരി കണ്ടെത്തണമെന്നും , രണ്ട് വര്‍ഷത്തിന് ശേഷം മേരിയെ സഹോദരി പഠിക്കാന്‍ സഹായിക്കണമെന്നും രണ്ടുപേരുംകൂടി തീരുമാനിച്ചു .

അങ്ങനെ സഹോദരി പാരീസിലേക്ക് പോയി . മേരി രണ്ട് വീടുകളില്‍ പണിചെയ്തുവന്നു .

പ്രതിസന്ധികള്‍ക്കെതിരെ ...
15. 15. രഹസ്യ വിദ്യാഭ്യാസ സംഘം

പോളണ്ടിലെ ജനങ്ങള്‍ക്ക് സ്വന്തം സംസ്കാരം , ചരിത്രം , ഭാഷ എന്നിവയിലുണ്ടായിരിക്കേണ്ട അറിവ് രഹസ്യമായി നല്‍കുന്നതിനായി രൂപീകരിച്ച സംഘത്തില്‍ മേരിയും അംഗമായി .

അവര്‍ സ്വയം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു .

തൊഴിലാളികളെയും കര്‍ഷകരെയും ഗ്രാമവാസികളെയും സാക്ഷരരാക്കി .

അങ്ങനെ മേരിയും പോലീസ് നിരീക്ഷണത്തിലായി

16. 16. സമപ്രായക്കാരിയായിരുന്ന തന്റെ ഒരു ശിഷ്യയുടെ സഹായത്താല്‍ മേരി ഗ്രാമത്തില്‍ പാവപ്പെട്ട തൊഴിലാളികള്‍ക്കായി ഒരു സ്കൂള്‍ ആരംഭിച്ചു . പിഞ്ഞിക്കീറിയ വസ്ത്രങ്ങള്‍ധരിച്ച് നഗ്നപാദരായി എത്തുന്ന പാവങ്ങളെക്കാണുമ്പോള്‍ തന്റെ ബന്ധുക്കളാരോ വരുന്നതായാണ് മേരിക്ക് അനുഭവപ്പെട്ടത് . പാവങ്ങളോടൊപ്പം ....
17. 17. ദിമിത്രി മെന്‍റലിയേവ് ജോലിനോക്കിയിരുന്ന ഒരു ധനികകുടുംബത്തിലെ ഗണിത ഗവേഷണ വിദ്യാര്‍ത്ഥിയുമായി മേരി പ്രണയത്തിലായി . പക്ഷേ ദരിദ്രയായതിനാല്‍ പ്രണയം തകര്‍ന്നു . ജോലി നഷ്ടപ്പെട്ടു . ബന്ധുകൂടിയായ ജോസഫ് ബോഗസ്കി എന്നയാളുടെ ലാബറട്ടറിയില്‍ സഹായിയായി ജോലിനോക്കി . ആവര്‍ത്തന പട്ടിക തയ്യാറാക്കിയ മെന്റലിയേവിന്റെ സഹായിയായിരുന്നു ജോസഫ് ബോഗസ്കി . ദാരിദ്ര്യം ... ജോലി ...
18. 18. ഫ്രാന്‍സിലേക്ക് 1891 ബ്രോണിസ്ലാവ മേരിയെ പാരീസിലേയ്ക്ക് വിളിച്ചുവരുത്തി . 24 കാരിയായ മേരി സോര്‍ബോണ്‍ വിശ്വവിദ്യാലയത്തില്‍ ചേര്‍ന്നു . 1893 ല്‍ ഭൗതികശാസ്ത്രത്തിലും 1894 ല്‍ ഗണിതത്തിലും ബിരുദം നേടി . പഠനത്തിനിടെ ഒരു വ്യാവസായിക ലബോറട്ടറിയില്‍ ജോലിയും നോക്കിയിരുന്നു .
19. 19. പിയേര്‍ ക്യൂറിയോടൊത്ത്

പിയറി ക്യൂറിയുടെ പരീക്ഷണശാലയില്‍ മേരിയ്ക്ക് ജോലിലഭിച്ചു .

അവധിയ്ക്ക് പോളണ്ടിലേക്ക് മടങ്ങിയെങ്കിലും വനിതയായതിനാല്‍ യൂണിവേഴ്സ്റ്റിയിലെ ജോലി ലഭിച്ചില്ല . അങ്ങനെ ഫ്രാന്‍സില്‍ തിരിച്ചെത്തി .

1895 ജൂലൈ 26 ന് മേരിയും പിയറിയും വിവാഹിതരായി .

പിയറി സോര്‍ബോണ്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനായി .

അവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചു - ഐറിനും ഇവയും
20. 20. ഇന്നേവരെ മറ്റാര്‍ക്കും അറിയാന്‍ കഴിയാത്ത , എന്നാല്‍ മാനവസമൂഹത്തിന് പ്രയോജനകരമായ ഒരു വസ്തുവില്‍ ഗവേഷണം നടത്തണമെന്നായിരുന്നു മേരിയുടെ ആഗ്രഹം . യൂറേനിയത്തിന്റെ അയിരായ പിച്ച് ബ്ലന്‍ഡില്‍ നിന്നും വികിരണങ്ങള്‍ പുറപ്പെടുന്നതായി ഹെന്‍റി ബെക്വറല്‍ കണ്ടെത്തിയത് ഈ സമയത്താണ് . ഗവേഷണം ശാസ്ത്രലോകത്ത് പുതിയ പുതിയ പരീക്ഷണങ്ങള്‍ നടക്കുന്ന കാലം
21. 21. റേഡിയോ ആക്ടിവിറ്റി

ഇതുസംബന്ധമായ പ്രബന്ധം വായിച്ച പിയറിയും മേരിയും തുടര്‍പഠനങ്ങള്‍ നടത്തി . റുഥര്‍ ഫോഡും സമാന്തരമായി ഈ പഠനം നടത്തുന്നുണ്ടായിരുന്നു .

ഈ പ്രതിഭാസത്തിന് റേഡിയോ ആക്ടിവത എന്ന് പേരിട്ടത് മേരിയാണ് .
22. 22. പിച്ച് ബ്ലന്‍ഡ് - യുറേനിയത്തിന്റെ അയിര്

പിച്ച് ബ്ലന്‍ഡില്‍ വികിരണശേഷിയുള്ള മറ്റേതോ മൂലകമുള്ളതായി മേരി ഊഹിച്ചു .

പിച്ച് ബ്ലന്‍ഡില്‍നിന്നും യുറേനിയം വേര്‍തിരിച്ച ശേഷവും വികിരണങ്ങള്‍ ഉല്‍സര്‍ജിക്കപ്പെടുന്നതായി അവര്‍ കണ്ടെത്തി . ഗവേഷണം
23. 23. ഇതിന് കാരണമായത് പുതിയ ഒരു മൂലകമാണെന്ന് മേരി കണ്ടെത്തി . 1898 ല്‍ പൊളോണിയം എന്ന പുതിയ മൂലകത്തിന്റെ കണ്ടുപിടുത്തം പിയറി ദമ്പതിമാര്‍ പരസ്യപ്പെടുത്തി . മേരിയുടെ ജന്മനാടിന്റെ ഓര്‍മയ്ക്കായാണ് പൊളോണിയം എന്ന് പേരിട്ടത് . ഗവേഷണം
24. 24.

1903 ല്‍ ഭൗതിക ശാസ്ത്രത്തില്‍ .

റേഡിയോ ആക്ടിവിറ്റി സംബന്ധമായ ഗവേഷണങ്ങള്‍ക്ക് .

കൂടെ പിയറി , ബക്വറല്‍ എന്നിവര്‍ക്കും .

ആദ്യ നോബല്‍ സമ്മാനം
25. 25.

ഇതിന് കാരണമായ റേഡിയം എന്ന മൂലകം കണ്ടെത്തിയതായി 1898 ല്‍ പിയറി ദമ്പതിമാര്‍ പ്രസിദ്ധപ്പെടുത്തി .

1898 ല്‍ റേഡിയം ക്ലോറൈഡ് വേര്‍തിരിച്ചെടുത്തു .

ഗവേഷണം പൊളോണിയം വേര്‍പെട്ടശേഷവും പിച്ച് ബ്ലന്‍ഡില്‍ നിന്നും വികിരണങ്ങള്‍ പുറപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടു .
26. 26. പിയറിയുടെ മരണം 1906 ല്‍ ഒരു വാഹനാപകടത്തില്‍ ( കുതിരവണ്ടിയുടെ അടിയില്‍ പെട്ട് ) പിയറി ക്യൂറി മരണപ്പെട്ടു . ഫ്രഞ്ച് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പെന്‍ഷന്‍ മേരി നിരസിച്ചു . തുടര്‍ന്ന് സോര്‍ബോണ്‍ യൂണിവേഴ്സിറ്റിയില്‍ വാഗ്ദാനം ചെയ്യപ്പെട്ട പിയറിയുടെ സ്ഥാനം മേരി സ്വീകരിച്ചു . സോര്‍ബോണ്‍ യൂണിവേഴ്സിറ്റിയിലെ ആദ്യ വനിതാ പ്രൊഫസറാണ് മേരി .
27. 27. രണ്ടാം നോബല്‍ സമ്മാനം 1910 ല്‍ ശുദ്ധറേഡിയം മേരി വേര്‍തിരിച്ചെടുത്തു . റേഡിയത്തിന്റെ കണ്ടുപിടുത്തത്തിന് രസതന്ത്രത്തില്‍ 1911 ല്‍ നോബല്‍ സമ്മാനം ലഭിച്ചു . ഇതിന് ആ മഹതി പേറ്റന്റ് എടുത്തില്ല . Ra 88 Radium
28. 28. നോബല്‍ സമ്മാനമായി ലഭിച്ച സ്വര്‍ണ മെഡലുകള്‍ യുദ്ധഫണ്ടിലേക്ക് സംഭാവനചെയ്തു . മകള്‍ ഐറിനും ഈ പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടായിരുന്നു . ശാസ്ത്രം സാമൂഹ്യനന്മയ്ക്ക് 1914 - ഒന്നാം ലോകയുദ്ധം മുറിവേറ്റ പട്ടാളക്കാരെ ചികിത്സിക്കാന്‍ മേരി 20 റേഡിയോഗ്രാഫി യൂണിറ്റുകള്‍ സ്ഥാപിച്ചു . മൊബൈല്‍ റേഡിയോഗ്രാഫി യൂണിറ്റുകള്‍ നിര്‍മ്മിച്ചു . വനിതാ സന്നദ്ധപ്രവര്‍ത്തകരെ പരിശീലിപ്പിച്ച് വിധരാജ്യങ്ങളിലേക്കയച്ചു .
29. 29. ഫ്രഞ്ച് സയന്‍സ് അക്കാദമിയിലെ അംഗത്വം

ഫ്രഞ്ച് സയന്‍സ് അക്കാദമിയില്‍ മേരിയ്ക്ക് അംഗത്വം നല്‍കാനുള്ള നീക്കം യാഥാസ്ഥിതികരും മതസമൂഹവും എതിര്‍ത്തു .

വോട്ടെടുപ്പില്‍ രണ്ട് വോട്ടിന് മേരിക്ക് അംഗത്വം നിരസിക്കപ്പെട്ടു .

50 വര്‍ഷങ്ങള്‍ക്ക് ശേഷം മേരിയുടെ ഒരു ശിഷ്യ ഈ അക്കാദമിയിലെ ആദ്യ വനിതാ അംഗമാവുകയുണ്ടായി

30. 30. റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ട് പാരീസിലും പോളണ്ടിലും മേരി റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിച്ചു . ക്യാന്‍സര്‍ ചികിത്സയ്ക്ക് റേഡിയേഷന്‍ ആരംഭിച്ചത് മേരിയുടെ നേതൃത്വത്തിലാണ് .
31. 31. പുത്രിമാര്‍ ഐറിന്‍ ഫ്രെഡറിക് ജൂലിയ 1935 ല്‍ രസതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചു . ( ഭര്‍ത്താവായ ഫ്രെഡറിക്കിനൊപ്പം - കൃത്രിമ റേഡിയോ ആക്ടിവതയുടെ കണ്ടെത്തലിന് . )
32. 32. ഈവ് ക്യൂറി മേരിയുടെ ജീവചരിത്രം എഴുതി പുത്രിമാര്‍
33. 33. മരണം

നിരന്തരമായി അണുപ്രസരണമേറ്റതിനാല്‍ മേരി രോഗ ബാധിതയായി .

1934 ജൂലൈ 4 ന്

ആ മഹതി ഓര്‍മ്മയായി .

34. 34. മഹത്തായ ജീവിതം

ഇന്നുവരെയുള്ള വനിതാ ശാസ്ത്രജ്ഞരില്‍ എറ്റവും പ്രശസ്തയാണ് മേരി ക്യൂറി .

റേഡിയോ ആക്ടിവതയുടെ യൂണിറ്റിന് ക്യൂറി (Ci) എന്നാണ് പേര് .

അറ്റോമിക സംഖ്യ 96 ഉള്ള മൂലകത്തിന് ക്യൂറിയം എന്നാണ് പേര് .

ശാസ്ത്രഗവേഷണം ജീവിതവൃത്തിയായി കൊണ്ടുനടന്ന മേരി ക്യൂറി നമുക്കെന്നും ആവേശവും മാതൃകയുമാണ് . ആവേശവും മാതൃകയും